മോശയും അഹരോനും വലിയ ധൈര്യം കാണിച്ചു
മോശയും അഹരോനും അക്കാലത്തെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്ന ഫറവോനോടു ധൈര്യത്തോടെ സംസാരിച്ചു. അതിന് അവരെ എന്താണു സഹായിച്ചത്? മോശയെക്കുറിച്ച് ബൈബിൾ പറയുന്നു: “വിശ്വാസത്താൽ മോശ, ഈജിപ്തിൽനിന്ന് പോയി; രാജകോപം ഭയന്നിട്ടല്ല പോയത്. അദൃശ്യനായ ദൈവത്തെ കണ്ടാലെന്നപോലെ മോശ ഉറച്ചുനിന്നു.” (എബ്ര 11:27) മോശയ്ക്കും അഹരോനും യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു, അവർ യഹോവയിൽ ആശ്രയിച്ചു.
അധികാരസ്ഥാനത്തുള്ള ഒരാളോടു നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യം വേണ്ടിവരുന്ന സന്ദർഭങ്ങൾ ഏതെല്ലാം?