വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—സന്തോ​ഷ​വാർത്ത​യി​ലേക്കു നയിക്കാൻ ഇടയാ​ക്കുന്ന സംഭാ​ഷ​ണങ്ങൾ ആരംഭി​ക്കുക

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—സന്തോ​ഷ​വാർത്ത​യി​ലേക്കു നയിക്കാൻ ഇടയാ​ക്കുന്ന സംഭാ​ഷ​ണങ്ങൾ ആരംഭി​ക്കുക

ശമര്യസ്‌ത്രീയുമായി സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ട്ട​തു​കൊ​ണ്ടാ​ണു സാക്ഷീ​ക​രി​ക്കാൻ യേശു​വി​നു കഴിഞ്ഞത്‌. അപരി​ചി​ത​രോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങാ​നുള്ള വൈദ​ഗ്‌ധ്യം നമുക്ക് എങ്ങനെ നേടി​യെ​ടു​ക്കാം?

  • പ്രസന്ന​ത​യു​ള്ള​വ​രാ​യി​രി​ക്കുക, ആളുക​ളോ​ടു സംസാ​രി​ക്കുക. ക്ഷീണി​ത​നാ​യി​രു​ന്നെ​ങ്കി​ലും കുടി​ക്കാൻ വെള്ളം ചോദി​ച്ചു​കൊണ്ട് യേശു സംഭാ​ഷണം ആരംഭി​ച്ചു. നിങ്ങൾക്കും അങ്ങനെ എന്തെങ്കി​ലും ചെയ്യാം. ഒരു പുഞ്ചി​രി​യോ​ടെ തുടങ്ങുക. എന്നിട്ട് കാലാ​വ​സ്ഥ​യെ​ക്കു​റി​ച്ചോ അടുത്തി​ടെ നടന്ന ഒരു സംഭവ​ത്തെ​ക്കു​റി​ച്ചോ സംസാ​രി​ച്ചു​തു​ട​ങ്ങാ​വു​ന്ന​താണ്‌. ഓർക്കുക: തുടക്ക​ത്തിൽ നമ്മുടെ ലക്ഷ്യം ഒരു സംഭാ​ഷണം ആരംഭി​ക്കുക എന്നതു മാത്ര​മാണ്‌. അതു​കൊണ്ട് ആ വ്യക്തിക്കു താത്‌പ​ര്യ​മു​ണ്ടെന്നു നമുക്കു തോന്നുന്ന ഏതു വിഷയ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കാം. ആ വ്യക്തിക്കു സംസാ​രി​ക്കാൻ താത്‌പ​ര്യ​മി​ല്ലെ​ങ്കി​ലും നമുക്കു നഷ്ടപ്പെ​ടാൻ ഒന്നുമില്ല. മറ്റാ​രോ​ടെ​ങ്കി​ലും സംസാ​രി​ക്കുക. ധൈര്യ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—നെഹ 2:4; പ്രവൃ 4:29.

  • സംഭാ​ഷ​ണ​ത്തി​നി​ടെ സന്തോ​ഷ​വാർത്ത​യി​ലേക്കു നയിക്കാ​നുള്ള എന്തെങ്കി​ലും കിട്ടു​ന്നു​ണ്ടോ എന്നു ശ്രദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കുക. പക്ഷേ തിരക്കു​കൂ​ട്ട​രുത്‌. സംഭാ​ഷണം സ്വാഭാ​വി​ക​മാ​യി​ത്തന്നെ മുന്നോ​ട്ടു​പോ​കട്ടെ. സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച് പറയാൻ നിങ്ങൾ തിടുക്കം കൂട്ടി​യാൽ മറ്റേ വ്യക്തിക്ക് അസ്വസ്ഥത തോന്നി​യേ​ക്കാം, സംഭാ​ഷണം നിറു​ത്തു​ക​യും ചെയ്‌തേ​ക്കാം. രാജ്യ​സ​ന്ദേശം അറിയി​ക്കു​ന്ന​തി​നു മുമ്പ് സംഭാ​ഷണം നിന്നു​പോ​യാ​ലും നിരാ​ശ​പ്പെ​ടേ​ണ്ട​തില്ല. സംഭാ​ഷ​ണ​ത്തി​നി​ടെ സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച് പറയാൻ നിങ്ങൾക്കു പേടി​യാ​ണെ​ങ്കിൽ, ആളുക​ളോ​ടു വെറുതേ സംസാ​രിച്ച് ശീലി​ക്കുക. (വീഡി​യോ 1 പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.)

  • നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ആത്മാർഥ​മാ​യി എന്തെങ്കി​ലും പറഞ്ഞു​കൊണ്ട് സാക്ഷീ​ക​രി​ക്കാ​നുള്ള അവസരം സൃഷ്ടി​ക്കാൻ ശ്രമി​ക്കുക. കൂടുതൽ ചോദി​ച്ച​റി​യാൻ അതു കേൾവി​ക്കാ​രനെ പ്രചോ​ദി​പ്പി​ച്ചേ​ക്കാം. യേശു ജിജ്ഞാസ ഉണർത്തുന്ന ചില കാര്യങ്ങൾ പറഞ്ഞ​പ്പോൾ ആ സ്‌ത്രീ ചില ചോദ്യ​ങ്ങൾ ചോദി​ച്ചെന്ന് ഓർക്കുക. യേശു ആ ചോദ്യ​ങ്ങൾക്ക് ഉത്തരം കൊടു​ത്തു. അവസാനം സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച് യേശു പറഞ്ഞ​തെ​ല്ലാം ആ സ്‌ത്രീ​യു​ടെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരമാ​യി​ട്ടാണ്‌. (വീഡി​യോ 2 പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക. അതിനു ശേഷം വീഡി​യോ 3-ഉം പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.)