നെഹമ്യ 2:1-20

2  അർഥഹ്‌ശഷ്ട രാജാവിന്റെ+ വാഴ്‌ച​യു​ടെ 20-ാം വർഷം+ നീസാൻ* മാസം. ഒരു ദിവസം, രാജാ​വി​ന്റെ മുന്നിൽ വെച്ചി​രുന്ന വീഞ്ഞ്‌ എടുത്ത്‌ ഞാൻ പതിവുപോ​ലെ രാജാ​വി​നു കൊടു​ത്തു.+ പക്ഷേ, എന്റെ മുഖം ആകെ മ്ലാനമാ​യി​രു​ന്നു; രാജസ​ന്നി​ധി​യി​ലാ​യി​രി​ക്കെ മുമ്പൊ​രി​ക്ക​ലും അങ്ങനെ സംഭവി​ച്ചി​ട്ടില്ല.  അതുകൊണ്ട്‌, രാജാവ്‌ എന്നോടു ചോദി​ച്ചു: “നിനക്ക്‌ അസുഖമൊ​ന്നു​മി​ല്ല​ല്ലോ. പിന്നെ എന്താണു നിന്റെ മുഖം മ്ലാനമാ​യി​രി​ക്കു​ന്നത്‌? ഇതു മനസ്സിന്റെ വിഷമം​തന്നെ, സംശയ​മില്ല.” അപ്പോൾ, ഞാൻ വല്ലാതെ പേടിച്ചു.  ഞാൻ രാജാ​വിനോ​ടു പറഞ്ഞു: “രാജാവ്‌ നീണാൾ വാഴട്ടെ! എന്റെ പൂർവി​കരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കി​ര​യാ​യും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാ​കാ​തി​രി​ക്കും?”  അപ്പോൾ രാജാവ്‌ എന്നോട്‌, “എന്താണു നിന്റെ അപേക്ഷ” എന്നു ചോദി​ച്ചു. ഉടനെ ഞാൻ സ്വർഗ​സ്ഥ​നായ ദൈവത്തോ​ടു പ്രാർഥി​ച്ചു.+  എന്നിട്ട്‌ രാജാ​വിനോ​ടു പറഞ്ഞു: “രാജാ​വി​നു പ്രസാ​ദമെ​ങ്കിൽ, അങ്ങയ്‌ക്ക്‌ ഈ ദാസ​നോ​ടു പ്രീതി തോന്നുന്നെ​ങ്കിൽ, എന്റെ പൂർവി​കരെ അടക്കം ചെയ്‌ത നഗരം വീണ്ടും പണിയാൻ എന്നെ യഹൂദ​യിലേക്ക്‌ അയയ്‌ക്കേ​ണമേ.”+  അപ്പോൾ രാജാവ്‌ എന്നോട്‌, “നിനക്ക്‌ എത്ര നാൾ വേണ്ടി​വ​രും, എന്നു തിരി​ച്ചു​വ​രും” എന്നു ചോദി​ച്ചു. അങ്ങനെ, എന്നെ അയയ്‌ക്കാൻ രാജാ​വി​നു സമ്മതമാ​യി.+ എത്ര സമയം വേണ​മെ​ന്നും ഞാൻ പറഞ്ഞു.+ അപ്പോൾ, മഹാറാണിയും* രാജാ​വി​ന്റെ അടുത്ത്‌ ഇരിപ്പു​ണ്ടാ​യി​രു​ന്നു.  പിന്നെ ഞാൻ രാജാ​വിനോ​ടു പറഞ്ഞു: “രാജാ​വി​നു പ്രസാ​ദമെ​ങ്കിൽ, ഞാൻ അക്കരപ്രദേശത്തുകൂടെ*+ യഹൂദ​യിലേക്കു പോകു​മ്പോൾ ആ പ്രദേ​ശത്തെ ഗവർണർമാർ എന്നെ കടത്തി​വിടേ​ണ്ട​തിന്‌ അവർക്കു കത്തുകൾ എഴുതി​ത്തരേ​ണമേ.  കൂടാതെ, ദേവാ​ല​യ​ത്തി​ന്റെ കോട്ടയുടെ+ കവാട​ങ്ങൾക്കും നഗരമതിലുകൾക്കും+ ഞാൻ താമസി​ക്കാൻ പോകുന്ന വീടി​നും വേണ്ട ഉത്തരങ്ങൾക്ക്‌ ആവശ്യ​മായ തടി നൽകാൻ രാജാ​വി​ന്റെ ഉദ്യാനപാലകനായ* ആസാഫി​നും ഒരു കത്തു തരേണമേ.” എന്റെ ദൈവ​ത്തി​ന്റെ നന്മയുള്ള കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട്‌+ ചോദി​ച്ചതെ​ല്ലാം രാജാവ്‌ എനിക്കു തന്നു.+  അങ്ങനെ, ഞാൻ യാത്ര ചെയ്‌ത്‌ അക്കര​പ്രദേ​ശ​ത്തുള്ള ഗവർണർമാ​രു​ടെ അടുത്ത്‌ ചെന്ന്‌ അവർക്കു രാജാ​വി​ന്റെ കത്തുകൾ കൈമാ​റി. രാജാവ്‌ സൈന്യ​ത്ത​ല​വ​ന്മാരെ​യും കുതി​ര​ക്കാരെ​യും എന്നോ​ടു​കൂ​ടെ അയച്ചി​രു​ന്നു. 10  ഹോരോന്യനായ സൻബല്ലത്തും+ അമ്മോന്യ+ ഉദ്യോ​ഗ​സ്ഥ​നായ തോബീയയും+ ഇതി​നെ​ക്കു​റിച്ച്‌ കേട്ടു. ഇസ്രാ​യേൽ ജനത്തിനു ഗുണക​ര​മാ​കുന്ന കാര്യം ചെയ്യാൻ ഒരാൾ വന്നത്‌ അവർക്കു തീരെ ഇഷ്ടപ്പെ​ട്ടില്ല. 11  ഒടുവിൽ, ഞാൻ യരുശലേ​മിലെത്തി മൂന്നു ദിവസം അവിടെ കഴിഞ്ഞു. 12  യരുശലേമിനുവേണ്ടി ചെയ്യാൻ ദൈവം എന്റെ ഹൃദയ​ത്തിൽ തോന്നിച്ച കാര്യം ഞാൻ ആരോ​ടും പറഞ്ഞി​രു​ന്നില്ല. ഞാനും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രിൽ ചിലരും രാത്രി​യിൽ എഴു​ന്നേറ്റ്‌ പുറ​പ്പെട്ടു. ഞാൻ സവാരി ചെയ്‌തി​രുന്ന മൃഗമ​ല്ലാ​തെ മറ്റൊരു മൃഗവും എന്റെകൂടെ​യു​ണ്ടാ​യി​രു​ന്നില്ല. 13  ഞാൻ രാത്രി​യിൽ താഴ്‌വരക്കവാടത്തിലൂടെ+ പുറത്ത്‌ ഇറങ്ങി വൻപാമ്പ്‌-നീരു​റ​വ​യു​ടെ മുന്നി​ലൂ​ടെ ചാരക്കൂനക്കവാടത്തിലേക്കു+ ചെന്നു. എന്നിട്ട്‌, ഇടിഞ്ഞു​കി​ട​ക്കുന്ന യരുശലേം​മ​തി​ലു​ക​ളും തീക്കി​ര​യാ​യി കിടക്കുന്ന നഗരകവാടങ്ങളും+ പരി​ശോ​ധി​ച്ചു. 14  തുടർന്ന്‌, ഞാൻ ഉറവക്കവാടത്തിലേക്കും+ രാജാ​വി​ന്റെ കുളത്തി​ന്‌ അടു​ത്തേ​ക്കും ചെന്നു. പക്ഷേ, വഴി ഇടുങ്ങി​യ​താ​യി​രു​ന്ന​തുകൊണ്ട്‌ ഞാൻ കയറി​യി​രുന്ന മൃഗത്തി​നു മുന്നോ​ട്ടു പോകാൻ പറ്റില്ലാ​യി​രു​ന്നു. 15  എങ്കിലും, ഞാൻ രാത്രി​യിൽ താഴ്‌വരയിലൂടെ*+ മുന്നോ​ട്ടു ചെന്ന്‌ മതിൽ പരി​ശോ​ധി​ച്ചു. അതിനു ശേഷം, ഞാൻ തിരിച്ച്‌ താഴ്‌വ​ര​ക്ക​വാ​ട​ത്തി​ലൂടെ​ത്തന്നെ മടങ്ങിപ്പോ​ന്നു. 16  ഞാൻ എവിടെ പോ​യെ​ന്നോ എന്തു ചെയ്‌തെ​ന്നോ ഉപഭരണാധികാരികൾ+ അറിഞ്ഞില്ല. കാരണം ഞാൻ, ജൂതന്മാരോ​ടോ പുരോ​ഹി​ത​ന്മാരോ​ടോ പ്രധാ​നി​കളോ​ടോ ഉപഭര​ണാ​ധി​കാ​രി​കളോ​ടോ ജോലി​ക്കാ​രായ മറ്റുള്ള​വരോ​ടോ അതുവരെ ഒന്നും പറഞ്ഞി​രു​ന്നില്ല. 17  ഒടുവിൽ ഞാൻ അവരോ​ടു പറഞ്ഞു: “നമ്മുടെ അവസ്ഥ എത്ര ദയനീ​യ​മാണെന്നു നിങ്ങൾ കാണു​ന്നി​ല്ലേ? യരുശ​ലേം നശിച്ചും അതിന്റെ കവാടങ്ങൾ കത്തിച്ചാ​മ്പ​ലാ​യും കിടക്കു​ന്നു. വരൂ! നമുക്ക്‌ യരുശലേ​മി​ന്റെ മതിലു​കൾ വീണ്ടും പണിയാം. അങ്ങനെ, ഈ അപമാനം ഒഴിഞ്ഞുപോ​കട്ടെ.” 18  എന്നിട്ട്‌ ഞാൻ, എന്റെ ദൈവ​ത്തി​ന്റെ നന്മയുള്ള കൈ+ എന്നെ സഹായിച്ച വിധവും രാജാവ്‌ എന്നോടു പറഞ്ഞ വാക്കുകളും+ അവരെ അറിയി​ച്ചു. അതു കേട്ട്‌ അവർ ആ നല്ല കാര്യം ചെയ്യാൻ കരുത്താർജി​ച്ചു. “നമുക്ക്‌ എഴു​ന്നേറ്റ്‌ പണി തുടങ്ങാം” എന്ന്‌ അവർ പറഞ്ഞു.+ 19  ഹോരോന്യനായ സൻബല്ല​ത്തും അമ്മോന്യ+ ഉദ്യോ​ഗ​സ്ഥ​നായ തോബീയയും+ ഗേശെം എന്ന അറേബ്യക്കാരനും+ ഇതു കേട്ട​പ്പോൾ ഞങ്ങളെ പരിഹ​സി​ച്ചു​തു​ടങ്ങി:+ “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌? രാജാ​വി​നെ ധിക്കരി​ക്കു​ന്നോ”+ എന്നു പറഞ്ഞ്‌ അവർ ഞങ്ങളെ നിന്ദിച്ചു. 20  പക്ഷേ, ഞാൻ അവരോ​ടു പറഞ്ഞു: “സ്വർഗ​സ്ഥ​നായ ദൈവ​മാ​ണു ഞങ്ങൾക്കു വിജയം തരുന്നത്‌.+ അതു​കൊണ്ട്‌, ദൈവ​ദാ​സ​രായ ഞങ്ങൾ എഴു​ന്നേറ്റ്‌ പണിയും. പക്ഷേ, നിങ്ങൾക്ക്‌ യരുശലേ​മിൽ ഓഹരി​യോ അവകാ​ശ​മോ ഇല്ല; നിങ്ങളെ ഓർക്കാൻമാ​ത്രം നിങ്ങൾ അവിടെ ഒന്നും ചെയ്‌തി​ട്ടു​മി​ല്ല​ല്ലോ.”*+

അടിക്കുറിപ്പുകള്‍

അനു. ബി15 കാണുക.
അഥവാ “രാജ്ഞി​യും.”
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേശം.
അഥവാ “രാജാ​വി​ന്റെ വനപാ​ല​ക​നായ.”
അഥവാ “നീർച്ചാ​ലി​ലൂ​ടെ.”
അഥവാ “നിങ്ങൾക്ക്‌ അവിടെ ഒന്നിനു​മുള്ള അർഹത​യി​ല്ല​ല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം