വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 92

അങ്ങയുടെ പേര്‌ വഹിക്കുന്ന ഭവനം

അങ്ങയുടെ പേര്‌ വഹിക്കുന്ന ഭവനം

(1 ദിനവൃ​ത്താ​ന്തം 29:16)

  1. 1. യാഹാം ദൈവമേ തിരു​നാ​മം

    സ്‌തു​തി​പ്പാൻ ഉള്ളോ​രി​ട​മായ്‌

    അർപ്പി​ക്കു​ന്നി​താ ഞങ്ങൾ സ്‌നേ​ഹാൽ

    നിൻ കാൽക്കൽ ഈ ആലയത്തെ.

    ഞങ്ങൾ നിന​ക്കേ​കു​വ​തെ​ല്ലാം

    നിൻ ദാനങ്ങൾ തന്നെയ​ല്ലോ.

    പ്രാപ്‌തി, സമയം, ധനമെ​ല്ലാം,

    ഏകുന്നു ഞങ്ങൾ നിനക്കായ്‌.

    (കോറസ്‌)

    അർപ്പി​ക്കു​ന്നു ഇതാ ഞങ്ങൾ

    നിൻ നാമത്തിൻ കീർത്തി​ക്കായ്‌,

    കൈ​ക്കൊ​ള്ള​ണേ നിൻ സ്വന്തമായ്‌

    ഞങ്ങൾ നേർന്നോ​രീ ഗൃഹം.

  2. 2. നിന്റെ സ്‌തുതി ഈ ഭവനത്തിൽ

    എന്നെന്നും നിറഞ്ഞി​ടണേ.

    നിന്റെ വഴി തേടു​ന്നോർ വന്ന്‌,

    നിന്നാ​ല​യം തിങ്ങി​ടണേ.

    നിൻ ആരാധ​നാ​ഗൃ​ഹ​മെ​ന്നും

    കാത്തീ​ടും ഞങ്ങൾ നിധി​യായ്‌,

    സന്തോഷ സന്ദേശ​ത്തി​നെ​ന്നും

    സാക്ഷ്യം ആകട്ടെ ഈ ഗൃഹം.

    (കോറസ്‌)

    അർപ്പി​ക്കു​ന്നു ഇതാ ഞങ്ങൾ

    നിൻ നാമത്തിൻ കീർത്തി​ക്കായ്‌,

    കൈ​ക്കൊ​ള്ള​ണേ നിൻ സ്വന്തമായ്‌

    ഞങ്ങൾ നേർന്നോ​രീ ഗൃഹം.