വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 135

യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

(സുഭാ​ഷി​തങ്ങൾ 27:11)

  1. 1. നിൻ ഹൃദയം നൽക കുഞ്ഞേ

    എനിക്കു നീ;

    എന്നെ നിത്യം നിന്ദി​പ്പോൻ

    നിന്ദ്യനായിടാൻ.

    എൻ സ്വന്തം നീയെന്നീ

    ലോകം അറിയു​വാൻ,

    നിന്റെ സർവസ്വം നൽക

    നീ ഇന്നെനി​ക്കായ്‌.

    (കോറസ്‌)

    എൻ മകനേ, എൻ മകളേ, നീ

    പ്രമോ​ദി​പ്പി​ക്കു​കെൻ ഉള്ളം.

    മനസ്സോ​ടെ​ന്നെ നീ സ്‌തു​തിക്ക;

    അണയൂ നീ എൻ ചാരെ​യായ്‌.

  2. 2. ജ്ഞാനി​യായ്‌ നടന്നിടൂ നീ

    എൻ വഴിയേ;

    വീണെ​ന്നാ​ലും താങ്ങും ഞാനെൻ

    കരങ്ങളിൽ.

    ഈ നാളിൽ നിന്നെ ആരെല്ലാം

    കൈവി​ടി​ലും,

    കാക്കും ഞാൻ നിന്നെ എന്നും എൻ

    കൺമണി​പോൽ.

    (കോറസ്‌)

    എൻ മകനേ, എൻ മകളേ, നീ

    പ്രമോ​ദി​പ്പി​ക്കു​കെൻ ഉള്ളം.

    മനസ്സോ​ടെ​ന്നെ നീ സ്‌തു​തിക്ക;

    അണയൂ നീ എൻ ചാരെ​യായ്‌.

(ആവ. 6:5; സഭാ. 11:9; യശ. 41:13 കൂടെ കാണുക.)