വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നെ നോക്കൂ

എന്നെ നോക്കൂ

ഡൗൺലോഡ്‌:

  1. 1. നാം കാണും കാഴ്‌ചകൾ

    നിറങ്ങൾ ചാർത്തി​ടും

    സന്തോഷമേകും ജീവജാ​ലങ്ങൾ.

    ഇതെല്ലാം മറയ്‌ക്കും മൊ​ബൈ​ലു​കൾ

    വരും സന്ദേശങ്ങൾ

    എപ്പോഴും അതിൽ നോട്ട​മാ​യാൽ.

    നോക്കൂ സുന്ദര​മാ​ണീ ജീവിതം ആസ്വദി​ച്ചീ​ടാം നാം.

    മൊബൈൽ മാത്രം നോക്കി നിന്നാ​ലോ നാം നേടി​ല്ലൊ​ന്നു​മേ.

    (കോറസ്‌)

    കാണുന്നുവോ

    ഈ കാഴ്‌ചകൾ.

    സന്തോഷമേറും കുടും​ബത്തെ നാം

    ലോകമെങ്ങുമായ്‌.

    ചേർന്നീടുവിൻ

    ഓർത്തീടുവിൻ.

    ഞങ്ങൾക്കൊപ്പം

    നീയും ആ കുടും​ബാം​ഗ​മ​ല്ലോ.

  2. 2. ഈ നല്ല ബന്ധങ്ങൾ

    തകർന്നുപോകാതെ

    കാത്തുകൊള്ളാമെന്നുമെന്നും നാം.

    യഹോവേ, നിൻ സ്‌നേ​ഹി​തർക്കൊ​പ്പം

    ഞങ്ങളൊന്നു ചേർന്നീ​ടും.

    സന്തോഷമീ സുവർണ​നേ​രങ്ങൾ.

    അവിടെ ജീവനി​ല്ലാ ചിത്രങ്ങൾ തൻ കൂട്ടു കൂടില്ല നാം.

    ഹൃദയത്തിൽ സ്‌നേ​ഹ​ബന്ധം കാക്കും കൂട്ടു തേടി​ടാം.

    (കോറസ്‌)

    കാണുന്നുവോ

    ഈ കാഴ്‌ചകൾ.

    സന്തോഷമേറും കുടും​ബത്തെ നാം

    ലോകമെങ്ങുമായ്‌.

    ചേർന്നീടുവിൻ

    ഓർത്തീടുവിൻ.

    ഞങ്ങൾക്കൊപ്പം

    നീയും ആ കുടും​ബാം​ഗ​മ​ല്ലോ.

    (ഇന്റർലൂഡ്‌)

    നീ പാവ​പോ​ലെ​യാ​കാ​തെ.

    (ബ്രിഡ്‌ജ്‌)

    സത്യമെന്നോ മിഥ്യ​യെ​ന്നോ ആർക്കറി​യാം?

    ഇതിൽ കാണും കാര്യങ്ങൾ വിശ്വസിക്കാമോ?

    ചതിക്കുഴികൾ ഇതിൽ കാണാം.

    സത്യമേതാണെന്നൊന്നു നീ കാണൂ, അതു നീ സ്വന്തമാ​ക്കീ​ടൂ.

  3. 3. ഫോൺ താഴെ വെക്കു നീ,

    ആസ്വദിച്ചിടൂ ജീവി​ത​ത്തി​ന്റെ നല്ല നേരങ്ങൾ.

    എന്നും സന്തോഷം തന്നിടും

    ഈ കാണും കാര്യങ്ങൾ

    അതെല്ലാം ഒന്നു ചേർന്നാ​സ്വ​ദി​ക്കു​വിൻ നാം.

    ഇനി നാം കണ്ടീ​ടേണം, കാര്യങ്ങൾ ചെയ്‌തീ​ടേണം,

    ഇതല്ലോ എന്നാളും നാം കാത്തി​ടേ​ണ്ടും

    നൽസൗഹൃദങ്ങൾ.

    (കോറസ്‌)

    കാണുന്നുവോ

    ഈ കാഴ്‌ചകൾ.

    സന്തോഷമേറും കുടും​ബത്തെ നാം

    ലോകമെങ്ങുമായ്‌.

    ചേർന്നീടുവിൻ

    ഓർത്തീടുവിൻ.

    ഞങ്ങൾക്കൊപ്പം

    നീയും ആ കുടും​ബാം​ഗ​മ​ല്ലോ.

    കാണുന്നുവോ

    ഈ കാഴ്‌ചകൾ.

    സന്തോഷമേറും കുടും​ബത്തെ നാം

    ലോകമെങ്ങുമായ്‌.

    ചേർന്നീടുവിൻ

    ഓർത്തീടുവിൻ.

    ഞങ്ങൾക്കൊപ്പം നീയും ആ കുടും​ബാം​ഗ​മ​ല്ലോ.