വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നെന്നും സമാധാ​നം! (2022 കൺ​വെൻ​ഷൻ ഗീതം)

എന്നെന്നും സമാധാ​നം! (2022 കൺ​വെൻ​ഷൻ ഗീതം)

ഡൗൺലോഡ്‌:

 1. 1. ഇരുളാർത്തി​ര​മ്പും

  ഒരുൾക്കടലിൽ

  പ്രശാ​ന്ത​മാം ദ്വീപ​തു​പോൽ,

  കാൺമു നാമിതാ

  ദൈവ​ത്തിൻ ജനത

  പ്രശാ​ന്ത​രായ്‌ പാർക്കു​ന്നി​താ.

  (കോറസ്‌)

  നമ്മൾ കാണു​ന്നി​താ

  നന്മ വാഴും നാൾ

  പ്രശാ​ന്ത​മാ​യൊ​രു നാൾ.

  കണ്ണുനീർ കാലം പോയ്‌

  എങ്ങുമാനന്ദം

  പൂക്കളായ്‌ വിരി​യും,

  ആ നാളിൽ.

 2. 2. പുതു​ലോ​ക​മി​താ

  പൂവണി​ഞ്ഞു,

  പുൽമേ​ടു​കൾ പൂത്തു​ലഞ്ഞു.

  ദൈവസ്‌നേഹവും

  നീതി​യു​മൊ​ഴു​കും—

  ഭൂവാ​ന​മ​ന്നാ​ന​ന്ദി​ക്കും.

  (കോറസ്‌)

  നമ്മൾ കാണു​ന്നി​താ,

  നന്മ വാഴും നാൾ

  പ്രശാ​ന്ത​മാ​യൊ​രു നാൾ.

  കണ്ണുനീർ കാലം പോയ്‌

  എങ്ങുമാനന്ദം

  പൂക്കളായ്‌ വിരി​യും,

  ആ നാളിൽ.

  (കോറസ്‌)

  നമ്മൾ കാണു​ന്നി​താ,

  നന്മ വാഴും നാൾ

  പ്രശാ​ന്ത​മാ​യൊ​രു നാൾ.

  കണ്ണുനീർ കാലം പോയ്‌

  എങ്ങുമാനന്ദം

  പൂക്കളായ്‌ വിരി​യും.

  (കോറസ്‌)

  നമ്മൾ കാണു​ന്നി​താ,

  നന്മ വാഴും നാൾ

  പ്രശാ​ന്ത​മാ​യൊ​രു നാൾ.

  കണ്ണുനീർ കാലം പോയ്‌

  എങ്ങുമാനന്ദം

  പൂക്കളായ്‌ വിരി​യും,

  ആ നാളിൽ,

  ആ നാളിൽ!