വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിലെ പുതിയ അംഗം

ഭരണസംഘത്തിലെ പുതിയ അംഗം

ഐക്യനാടുകളിലെയും കാനഡയിലെയും ബെഥേലിൽ 2012 സെപ്‌റ്റംബർ 5 ബുധനാഴ്‌ച രാവിലെ ഒരു അറിയിപ്പു നടത്തി. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ ഒരു പുതിയ അംഗത്തെ നിയമിച്ചു എന്നതായിരുന്നു അത്‌. 2012 സെപ്‌റ്റംബർ 1 മുതൽ മാർക്ക്‌ സാൻഡെഴ്‌സൺ ഈ പദവിയിൽ സേവിക്കാൻ തുടങ്ങി.

യു.എസ്‌.എ.-യിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോയിൽ ഒരു ക്രിസ്‌തീയകുടുംബത്തിലാണ്‌ സാൻഡെഴ്‌സൺ സഹോദരൻ വളർന്നുവന്നത്‌. 1975 ഫെബ്രുവരി 9-ന്‌ അദ്ദേഹം സ്‌നാനമേറ്റു. 1983 സെപ്‌റ്റംബർ 1-ന്‌ കാനഡയിലെ സസ്‌കച്ചിവനിൽ പയനിയർശുശ്രൂഷ ആരംഭിച്ചു. 1990 ഡിസംബറിൽ ഐക്യനാടുകളിൽവെച്ചു നടന്ന ഏഴാമത്തെ ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നും (ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ എന്നാണ്‌ ഇപ്പോൾ അറിയപ്പെടുന്നത്‌) അദ്ദേഹം ബിരുദം നേടി. 1991 ഏപ്രിലിൽ സാൻഡെഴ്‌സൺ സഹോദരനെ കാനഡയിലെ ന്യൂഫൗണ്ട്‌ ലാൻഡിലുള്ള ദ്വീപിൽ പ്രത്യേക പയനിയറായി നിയമിച്ചു. 1997 ഫെബ്രുവരിയിൽ പകരം സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ കാനഡയിലെ ബെഥേലിലേക്കു ക്ഷണിച്ചു. 2000 നവംബറിൽ ഐക്യനാടുകളിലെ ബ്രാഞ്ചിലേക്കു നിയമിച്ചു. അവിടെ ആശുപത്രി ഏകോപന സമിതിയെ സഹായിക്കുന്ന വിഭാഗത്തിലും പിന്നീടു സേവനവിഭാഗത്തിലും നിയമിതനായി.

2008 സെപ്‌റ്റംബറിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്‌കൂളിൽ പങ്കെടുത്ത സാൻഡെഴ്‌സൺ സഹോദരനെ ഫിലിപ്പീൻസിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി നിയമിച്ചു. 2010 സെപ്‌റ്റംബറിൽ ഐക്യനാടുകളിലേക്കു വീണ്ടും നിയമിക്കുകയും അവിടെ ഭരണസംഘത്തിലെ സർവീസ്‌ കമ്മിറ്റിയിൽ സഹായിയായി സേവിക്കുകയും ചെയ്‌തു.