വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം?

എന്താണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം?

ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ മാർഗ​നിർദേ​ശം നൽകാ​നാ​യി പ്രവർത്തി​ക്കു​ന്ന പക്വത​യു​ള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ കൂട്ടമാണ്‌ ഭരണസം​ഘം. അവരുടെ വേലയ്‌ക്ക്‌ രണ്ടു വശങ്ങളുണ്ട്‌:

ഒന്നാം നൂറ്റാ​ണ്ടിൽ ‘യെരു​ശ​ലേ​മി​ലു​ണ്ടാ​യി​രുന്ന അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും’ അതേ മാതൃ​ക​യി​ലാണ്‌ ഭരണസം​ഘം ഇന്ന്‌ പ്രവർത്തി​ക്കു​ന്നത്‌. അന്നുണ്ടാ​യി​രു​ന്ന എല്ലാ സഭകൾക്കും​വേ​ണ്ടി പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങൾ എടുത്തി​രു​ന്നത്‌ അവരാണ്‌. (പ്രവൃത്തികൾ 15:2) ആ വിശ്വ​സ്‌ത​പു​രു​ഷ​ന്മാ​രെ​പ്പോ​ലെ​തന്നെ ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളും ഞങ്ങളുടെ സംഘട​ന​യു​ടെ നേതാ​ക്ക​ന്മാ​രല്ല. ക്രിസ്‌തീ​യ​സ​ഭ​യു​ടെ നേതാ​വാ​യി, യഹോവ യേശു​വി​നെ​യാണ്‌ നിയമി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ അവർ നിർദേ​ശ​ങ്ങൾക്കാ​യി ബൈബി​ളി​ലേ​ക്കു നോക്കു​ന്നു. —1 കൊരി​ന്ത്യർ 11:3; എഫെസ്യർ 5:23.

ആരൊ​ക്കെ​യാണ്‌ ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ?

സാമു​വെൽ ഹെർഡ്‌, ജഫ്രി ജാക്‌സൺ, സ്റ്റീഫൻ ലെറ്റ്‌, ഗെരിറ്റ്‌ ലോഷ്‌, ആന്തണി മോറിസ്‌, മാർക്ക്‌ സാൻഡെ​ഴ്‌സൺ, ഡേവിഡ്‌ സ്‌പ്ലെ​യ്‌ൻ എന്നിവ​രാണ്‌ 2015 ജനുവ​രി​യിൽ ഭരണസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നത്‌. യു.എസ്‌.എ.-യിൽ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലു​ള്ള ലോകാ​സ്ഥാ​ന​ത്താണ്‌ അവർ സേവി​ക്കു​ന്നത്‌.

ഭരണസം​ഘം സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

വേലയു​ടെ വ്യത്യ​സ്‌ത​പ്ര​വർത്ത​ന​ങ്ങൾക്ക്‌ മേൽനോ​ട്ടം വഹിക്കാൻ ഭരണസം​ഘം ആറ്‌ കമ്മിറ്റി​കൾ രൂപീ​ക​രി​ച്ചി​ട്ടുണ്ട്‌. ഭരണസം​ഘ​ത്തി​ലെ ഓരോ അംഗവും ഒന്നോ അതില​ധി​ക​മോ കമ്മിറ്റി​ക​ളിൽ സേവി​ക്കു​ന്നു.

 • കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌ കമ്മിറ്റി: നിയമ​പ​ര​മാ​യ കാര്യങ്ങൾ കൈകാ​ര്യം ചെയ്യുന്നു, ദുരന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോൾ സഹായം നൽകാൻ നേതൃ​ത്വ​മെ​ടു​ക്കു​ന്നു, തങ്ങളുടെ മതപര​മാ​യ വിശ്വാ​സ​ങ്ങൾ നിമിത്തം ഉപദ്ര​വ​ങ്ങൾ നേരി​ടു​ന്ന​വ​രെ സഹായി​ക്കു​ന്നു, യഹോ​വ​യു​ടെ സാക്ഷി​ക​ളെ ബാധി​ക്കു​ന്ന മറ്റ്‌ അടിയ​ന്തി​ര സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യുന്നു.

 • പേഴ്‌സ​ണൽ കമ്മിറ്റി: ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളു​ടെ ആവശ്യങ്ങൾ ക്രമീ​ക​രി​ക്കു​ന്ന​തിന്‌ നേതൃ​ത്വം കൊടു​ക്കു​ന്നു.

 • പബ്ലിഷിങ്‌ കമ്മിറ്റി: ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഉത്‌പാ​ദ​നം, കയറ്റി അയയ്‌ക്കൽ, യോഗ​സ്ഥ​ല​ങ്ങ​ളു​ടെ​യും പരിഭാ​ഷാ കേന്ദ്ര​ങ്ങ​ളു​ടെ​യും ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ​യും നിർമാ​ണം എന്നിവ​യ്‌ക്ക്‌ മേൽനോ​ട്ടം വഹിക്കു​ന്നു.

 • സർവീസ്‌ കമ്മിറ്റി: “രാജ്യ​ത്തി​ന്റെ ... സുവി​ശേ​ഷം” പ്രസം​ഗി​ക്കാ​നു​ള്ള വേലയ്‌ക്ക്‌ നേതൃ​ത്വം കൊടു​ക്കു​ന്നു.—മത്തായി 24:14.

 • ടീച്ചിങ്‌ കമ്മിറ്റി: യോഗങ്ങൾ, സ്‌കൂ​ളു​കൾ, ഓഡി​യോ വീഡി​യോ പരിപാ​ടി​കൾ എന്നിവ​യി​ലൂ​ടെ നൽകുന്ന ആത്മീയ​വി​വ​ര​ങ്ങൾ തയാറാ​ക്കു​ന്ന​തിന്‌ നേതൃ​ത്വം നൽകുന്നു.

 • റൈറ്റിങ്‌ കമ്മിറ്റി: അച്ചടിച്ച രൂപത്തി​ലും വെബ്‌​സൈ​റ്റി​ലും വരുന്ന ആത്മീയ​വി​വ​ര​ങ്ങൾ തയാറാ​ക്കു​ന്ന​തി​ന്റെ ചുമതല വഹിക്കു​ന്നു. പരിഭാ​ഷാ വേലയ്‌ക്കും നേതൃ​ത്വം കൊടു​ക്കു​ന്നു.

ഈ കമ്മിറ്റി​ക​ളി​ലെ ജോലി​കൾക്കു പുറമേ, സംഘട​ന​യു​ടെ ആവശ്യങ്ങൾ പരിഗ​ണി​ക്കാ​നാ​യി ഭരണസം​ഘം ഓരോ ആഴ്‌ച​യും കൂടി​വ​രും. ഈ യോഗ​ങ്ങ​ളിൽ ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ തിരു​വെ​ഴു​ത്തു​കൾ എന്തു പറയുന്നു എന്ന്‌ ചർച്ച ചെയ്യു​ക​യും തങ്ങളെ നയിക്കാ​നാ​യി ദൈവാ​ത്മാ​വി​നെ അനുവ​ദി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ ഏകകണ്‌ഠ​മാ​യ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവർക്കു കഴിയു​ന്നു. —പ്രവൃത്തികൾ 15:26.

ഭരണസം​ഘ​ത്തി​ന്റെ സഹായി​കൾ ആരെല്ലാം?

ഭരണസം​ഘ​ത്തി​ലെ അംഗങ്ങളെ സഹായി​ക്കു​ന്ന വിശ്വ​സ്‌ത​രാ​യ ക്രിസ്‌ത്യാ​നി​ക​ളാണ്‌ ഇവർ. (1 കൊരി​ന്ത്യർ 4:2) അവർ സേവി​ക്കു​ന്ന കമ്മിറ്റി​ക​ളിൽ അവരുടെ പ്രാപ്‌തി​ക​ളും അനുഭ​വ​പ​രി​ച​യ​വും പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. കമ്മിറ്റി​ക​ളു​ടെ ആഴ്‌ച​തോ​റു​മു​ള്ള യോഗ​ങ്ങ​ളി​ലും അവർ സംബന്ധി​ക്കു​ന്നു. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തിൽ പങ്കി​ല്ലെ​ങ്കി​ലും, അവർ വില​യേ​റി​യ നിർദേ​ശ​ങ്ങ​ളും പശ്ചാത്ത​ല​വി​വ​ര​ങ്ങ​ളും നൽകുന്നു, കമ്മിറ്റി​യു​ടെ തീരു​മാ​ന​ങ്ങൾ നടപ്പി​ലാ​ക്കു​ന്നു, അതിന്റെ പുരോ​ഗ​തി​ക​ളും ഫലങ്ങളും പരി​ശോ​ധി​ക്കു​ന്നു. ലോക​ത്തി​ന്റെ വ്യത്യ​സ്‌ത​ഭാ​ഗ​ങ്ങ​ളി​ലുള്ള സഹോ​ദ​ര​കു​ടും​ബ​ത്തെ സന്ദർശി​ക്കാൻ ഭരണസം​ഘം ഈ സഹായി​ക​ളെ നിയമി​ക്കാ​റുണ്ട്‌. വാർഷി​ക​യോ​ഗ​ങ്ങ​ളി​ലും ഗിലെ​യാദ്‌ ബിരു​ദ​ദാ​ന പരിപാ​ടി​ക​ളി​ലും ചില ഭാഗങ്ങൾ ഇവർ നടത്താ​റുണ്ട്‌.

സഹായി​ക​ളു​ടെ പട്ടിക

കമ്മിറ്റി

പേര്‌

കോ-ഓഡി​നേ​റ്റേ​ഴ്‌സ്‌

 • എക്രൻ, ജോൺ

പേഴ്‌സണൽ

 • ഗ്രിസെൽ, ജെറാൾഡ്‌

 • ലാഫ്രൻക, പാട്രിക്‌

 • മാൽച്ചെൻ, ഡാനി​യേൽ

 • വോൾസ്‌, റാൽഫ്‌

പബ്ലിഷിങ്‌

 • ആഡംസ്‌, ഡോൺ

 • ബട്ട്‌ലർ, റോബർട്ട്‌

 • കൊർക്കൺ, ഹാറൾഡ്‌

 • ഗ്ലോകെൻജിൻ, ഗായൂസ്‌

 • ഗോർഡൻ, ഡൊണാൾഡ്‌

 • ലൊക്‌ചി​യൊ​ണി, റോബർട്ട്‌

 • റെയ്‌ൻമു​ള്ളർ, അലെക്‌സ്‌

 • സിം​ഗ്ലെ​യർ, ഡേവിഡ്‌

സർവീസ്‌

 • ബ്രോ, ഗാരി

 • ഡെലി​ങ്‌ജർ, ജോയൽ

 • ഹയറ്റ്‌, സേത്ത്‌

 • മാവർ, ക്രിസ്റ്റഫർ

 • പെർലാ, ബാൾറ്റാ​സാർ ജൂനിയർ

 • ടേണർ, വില്യം ജൂനിയർ

 • വീവർ, ലിയോൺ ജൂനിയർ

ടീച്ചിങ്‌

 • കെർസെൻ, റൊണാൾഡ്‌

 • ഫ്‌ലോ​ഡിൻ, കെന്നത്ത്‌

 • മലെൻഫോണ്ട്‌, വില്യം

 • നൂമാർ, മാർക്‌

 • ഷാഫെർ, ഡേവിഡ്‌

റൈറ്റിങ്‌

 • സിറാൻകോ, റോബർട്ട്‌

 • മാൻസ്‌, ജെയിംസ്‌

 • മറേ, ഐസക്‌

 • മയെസ്‌ ലിയോണാർഡ്‌

 • സ്‌മോ​ളി, ജീൻ

 • വാൻ സെം ഹെർമൻസ്‌