വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പേജ്‌ രണ്ട്‌

പേജ്‌ രണ്ട്‌

പേജ്‌ രണ്ട്‌

മക്കൾ വളരട്ടെ, കാര്യപ്രാപ്‌തിയുള്ളവരായി!

ജീവിതത്തിലേക്കു കടന്നുവന്ന ‘നവാതിഥിയെ’ കണ്ണിമയ്‌ക്കാതെ നോക്കിയിട്ടും കൊതിതീരുന്നില്ല ആ യുവദമ്പതികൾക്ക്‌. ആഹ്ലാദത്തിന്റെ ആ നിമിഷങ്ങളിൽ അവർ ഓർക്കാനിഷ്ടപ്പെടാത്ത ഒരു കാര്യമുണ്ട്‌: ഈ കുഞ്ഞ്‌ നാളെ വളർന്നുവലുതാകും; തങ്ങളുടെ ചിറകിൻകീഴിൽനിന്നു മാറി സ്വന്തമായൊരു ജീവിതം തുടങ്ങും. അത്‌ ഒരു അനിവാര്യതയാണ്‌. മക്കൾ മുതിർന്നുകഴിയുമ്പോൾ അവർ ‘അപ്പനെയും അമ്മയെയും വിട്ടുപിരിയും’ എന്ന്‌ ദൈവത്തിന്റെ വചനമായ ബൈബിൾ പറയുന്നു.—ഉല്‌പത്തി 2:24.

മക്കൾ പറക്കമുറ്റി കൂടുവിടുമ്പോൾ മിക്ക അച്ഛനമ്മമാർക്കും ആധിയാണ്‌. ‘എന്റെ കുഞ്ഞിനെ ഞാൻ ശരിയായ വിധത്തിലാണോ വളർത്തിയത്‌? അവന്‌/അവൾക്ക്‌ ജോലി ഉത്തരവാദിത്വത്തോടെ ചെയ്യാനാകുമോ? വീട്ടുകാര്യങ്ങളൊക്കെ നന്നായി നോക്കിനടത്താനാകുമോ? അവൻ/അവൾ വരവിലൊതുങ്ങി ജീവിക്കുമോ?’ ഇങ്ങനെ നൂറുനൂറു ചിന്തകൾ അവരെ അലട്ടിയേക്കാം. ഇതിലൊക്കെ മുഖ്യമായി മാതാപിതാക്കളെ വേവലാതിപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്‌: ‘കുഞ്ഞിന്റെ ഹൃദയത്തിൽ നട്ട സന്മാർഗമൂല്യങ്ങൾ ഞങ്ങളുടെ കൺവെട്ടത്തുനിന്നു ദൂരെയായിരിക്കുമ്പോഴും അവൻ/അവൾ മുറുകെപ്പിടിക്കുമോ?’—സദൃശവാക്യങ്ങൾ 22:6; 2 തിമൊഥെയൊസ്‌ 3:15.

കുട്ടികൾ വളർച്ചയുടെ പടവുകൾ കയറവെ, അവരെ വഴിനയിക്കാൻ മാതാപിതാക്കളെ ബൈബിൾ തത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്ന്‌ ഉണരുക!യുടെ ഈ പ്രത്യേക പതിപ്പ്‌ കാട്ടിത്തരും. (g11-E 10)