വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമൂഹത്തിന്‌ ഒരു മുതൽക്കൂട്ട്‌

സമൂഹത്തിന്‌ ഒരു മുതൽക്കൂട്ട്‌

സമൂഹ​ത്തിന്‌ ഒരു മുതൽക്കൂട്ട്‌

സ്‌പെയിനിലെ ഉണരുക! ലേഖകൻ

നൂറ്റാ​ണ്ടു​ക​ളാ​യി സ്‌പെ​യി​നി​ലെ നഗരങ്ങൾ ആരാധ​നാ​ല​യ​ങ്ങ​ളു​ടെ നിർമാ​ണ​ത്തി​നാ​യി സ്ഥലം അനുവ​ദി​ച്ചു​കൊ​ടു​ത്തി​ട്ടുണ്ട്‌. മതവി​ശ്വാ​സം തങ്ങളുടെ സമുദാ​യ​ത്തി​നു ഗുണം ചെയ്യു​മെന്ന്‌ നഗരസഭ അധികൃ​തർ വിശ്വ​സി​ച്ചു. എന്നാൽ രാഷ്‌ട്ര​ത്തി​ന്റെ ഔദ്യോ​ഗി​ക​മതം കത്തോ​ലി​ക്കാ​മതം ആയിരു​ന്ന​തി​നാൽ കാലങ്ങ​ളോ​ളം ഈ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ എല്ലായ്‌പോ​ഴും​തന്നെ പ്രയോ​ജനം അനുഭ​വി​ച്ചി​രു​ന്നത്‌ കത്തോ​ലിക്ക സഭ ആയിരു​ന്നു. എന്നാൽ കാലം മാറി​യി​രി​ക്കു​ന്നു.

മത സ്വാത​ന്ത്ര്യം പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ 1980-ൽ പുറ​പ്പെ​ടു​വിച്ച ഒരു സ്‌പാ​നിഷ്‌ നിയമം ഇങ്ങനെ പറയുന്നു: “ഏതെങ്കി​ലും ഒരു പ്രത്യേക മതം ഇനിമു​തൽ രാഷ്‌ട്ര​ത്തി​ന്റെ ഔദ്യോ​ഗിക മതം ആയിരി​ക്കില്ല.” ഈ പ്രസ്‌താ​വന ഹേതു​വാ​യി നഗര അധികൃ​ത​രിൽ ചിലർ യഹോ​വ​യു​ടെ സാക്ഷികൾ നിർവ​ഹി​ക്കുന്ന വേലയെ പരസ്യ​മാ​യി അംഗീ​ക​രി​ക്കാൻ ഇടയാ​യി​രി​ക്കു​ന്നു. അവർ സാക്ഷി​കൾക്ക്‌ രാജ്യ​ഹാ​ളു​കൾ പണിയാൻ സ്ഥലം സംഭാവന ചെയ്‌തി​രി​ക്കു​ന്നു എന്നത്‌ ഈ അംഗീ​കാ​ര​ത്തി​ന്റെ തെളി​വാണ്‌.

സാക്ഷി​ക​ളു​ടെ വേല ‘വിദ്യാ​ഭ്യാ​സ​പ​ര​മായ ഒന്നായ​തി​നാ​ലും, അത്‌ പൊതു​ജ​ന​ങ്ങൾക്കും സമൂഹ​ത്തി​നും പ്രയോ​ജനം കൈവ​രു​ത്തു​ന്ന​തി​നാ​ലും’ ഇത്തരം സംഭാ​വ​നകൾ ലഭിക്കാൻ സാക്ഷികൾ തികച്ചും അർഹരാണ്‌ എന്ന അഭി​പ്രാ​യം വിവിധ നഗരസ​ഭകൾ പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ‘നഗരത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശ്രദ്ധേ​യ​മായ സാന്നി​ധ്യ​ത്തെ​യും ലാഭേ​ച്ഛ​കൂ​ടാ​തെ​യുള്ള അവരുടെ വേല​യെ​യും’ കുറിച്ച്‌ മറ്റ്‌ ഉദ്യോ​ഗ​സ്ഥ​ന്മാർ എടുത്തു പറഞ്ഞി​ട്ടുണ്ട്‌.

പ്രത്യേക നിർമാണ രീതികൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സാക്ഷി​ക​ളായ സ്വമേ​ധയാ സേവക​രു​ടെ നിർമാണ സംഘം വെറും 48 മണിക്കൂ​റു​കൊണ്ട്‌ പണിതി​രി​ക്കു​ന്ന​വ​യാ​ണു മിക്ക രാജ്യ​ഹാ​ളു​ക​ളും. തെക്കു​പ​ടി​ഞ്ഞാ​റൻ സ്‌പെ​യി​നി​ലെ, ലാ ലീനേയാ നഗരത്തി​ന്റെ മേയർ ഇങ്ങനെ പറഞ്ഞു: “സ്വമേ​ധയാ സേവക​രു​ടെ നിസ്സ്വാർഥ​ത​യിൽ എനിക്കു വളരെ മതിപ്പുണ്ട്‌. ഇവർ നമ്മുടെ പിന്തുണ അർഹി​ക്കു​ന്നു എന്ന്‌ എനിക്കു തോന്നു​ന്നു. ഇന്നത്തെ വിഭജിത ലോക​ത്തിൽ ഇത്തരം മനോ​ഭാ​വ​മാണ്‌ നമുക്ക്‌ ഏറെ ആവശ്യം.” അദ്ദേഹം പുതിയ രാജ്യ​ഹാ​ളി​നെ “ഒരുമ​യു​ടെ സ്‌മാ​രകം” എന്നു വിളിച്ചു.

അയൽക്കാ​രും ഈ ഒരുമ ശ്രദ്ധി​ക്കാ​തി​രു​ന്നി​ട്ടില്ല. ഉത്തര സ്‌പെ​യി​നി​ലെ വിറ്റോ​റി​യ​യിൽ ഒരു ഇരട്ട രാജ്യ​ഹാൾ പണിത സമയത്ത്‌ അയൽക്കാ​രി​യായ മാരിയൻ ഇപ്രകാ​രം പറഞ്ഞു: “സകലരും ഇത്തരം സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നവർ ആയിരു​ന്നെ​ങ്കിൽ നാം ഇന്ന്‌ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകി​ല്ലാ​യി​രു​ന്നു.” പണി പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കെ തദ്ദേശ​വാ​സി​യായ ഒരു വാസ്‌തു​ശിൽപ്പി പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നിങ്ങളു​ടെ സന്തോഷം കാണു​മ്പോൾ ഒരു യഹോ​വ​യു​ടെ സാക്ഷി ആയിത്തീ​രണം എന്ന്‌ എനിക്കും തോന്നു​ന്നു!”

വടക്കു​കി​ഴ​ക്കൻ സ്‌പെ​യി​നി​ലെ, സരഗോസ നഗരത്തിൽ അധികൃ​തർ സാക്ഷി​കൾക്ക്‌ 600 ചതുരശ്ര മീറ്റർ സ്ഥലം സൗജന്യ​മാ​യി നൽകി. യഹോ​വ​യു​ടെ സാക്ഷികൾ അവിടെ നിർമാണ പ്രവർത്ത​നങ്ങൾ തുടങ്ങി​യ​പ്പോൾ ഒരു പ്രാ​ദേ​ശിക പത്രം ആ സ്ഥലത്തെ ഉപമി​ച്ചത്‌ “നൂറു​ക​ണ​ക്കിന്‌ കുഞ്ഞു​റു​മ്പു​കൾ ഒരുമ​യോ​ടെ പണി​യെ​ടു​ക്കുന്ന ഒരു ഉറുമ്പിൻ കൂടി​നോ​ടാണ്‌.” അയൽക്കാർ നിർമാണ പ്രവർത്ത​കർക്കു ഹൃദ്യ​മായ സ്വീക​രണം നൽകി. അവരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “പുരോ​ഹി​ത​ന്മാർ എന്റെ വിശ്വാ​സം നഷ്ടപ്പെ​ടാ​നാണ്‌ ഇടയാ​ക്കി​യി​ട്ടു​ള്ളത്‌. നിങ്ങളോ അതു തിരികെ തന്നിരി​ക്കു​ന്നു.”

തങ്ങളുടെ ആരാധന സ്ഥലങ്ങൾ പണിയാ​നാ​യി അധികാ​രി​ക​ളും അയൽക്കാ​രും നൽകുന്ന എല്ലാ സഹായ​ത്തി​നും സാക്ഷികൾ നന്ദിയു​ള്ള​വ​രാണ്‌. തങ്ങളുടെ സമുദാ​യ​ത്തി​നു നൽകാ​വു​ന്ന​തിൽ വെച്ച്‌ ഏറ്റവും മികച്ച വിദ്യാ​ഭ്യാ​സ വേലയ്‌ക്കാ​യി തങ്ങളുടെ രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കാൻ അവർ ദൃഢചി​ത്ത​രാണ്‌—അതേ, ദൈവ​വ​ചനം പ്രസം​ഗി​ക്കാ​നും അതു പഠിപ്പി​ക്കാ​നും. (g03 8/08)

[31-ാം പേജിലെ ചിത്രം]

കാഡിസിലെ ലാലീ​നേയാ, സ്‌പെ​യിൻ