വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുഭവസമ്പന്നനായ ഒരു വൈമാനികന്റെ യാത്രാനിർദേശങ്ങൾ

അനുഭവസമ്പന്നനായ ഒരു വൈമാനികന്റെ യാത്രാനിർദേശങ്ങൾ

അനുഭ​വ​സ​മ്പ​ന്ന​നായ ഒരു വൈമാ​നി​കന്റെ യാത്രാ​നിർദേ​ശങ്ങൾ

വിമാ​ന​യാ​ത്ര, അത്‌ എനിക്ക്‌ എത്ര ഇഷ്ടമാ​ണെ​ന്നോ! ഞാൻ എല്ലായ്‌പോ​ഴും അത്‌ ആസ്വദി​ച്ചി​ട്ടുണ്ട്‌. ഒരിട​ത്തു​നിന്ന്‌ മറ്റൊ​രി​ട​ത്തേക്ക്‌ അതിശീ​ഘ്രം യാത്ര​ചെ​യ്യാ​നും മൂടി​ക്കെ​ട്ടിയ ഒരു ദിവസം മേഘ​ക്കെ​ട്ടു​കൾ ഭേദിച്ച്‌ വെട്ടി​ത്തി​ള​ങ്ങുന്ന സൂര്യ​പ്ര​കാ​ശ​ത്തിൽ മാനം​മു​ട്ടെ ഉയർന്നു പറക്കാ​നും കഴിയുക എന്നത്‌ ചില്ലറ കാര്യ​മാ​ണോ! 1956-ൽ, കുട്ടി​ക്കാ​ലത്ത്‌ ആദ്യമാ​യി വിമാ​ന​യാ​ത്ര നടത്തി​യ​തു​മു​തൽ ഇന്നോളം വ്യോ​മ​യാ​ന​ത്തി​ന്റെ ഹരം ഞാൻ വളരെ​യ​ധി​കം ആസ്വദി​ച്ചി​രി​ക്കു​ന്നു. ഒടുവിൽ ഒരു വൈമാ​നി​കന്റെ ജീവി​ത​വൃ​ത്തി തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേക്ക്‌ ഈ ‘പറക്കൽ’ മോഹം എന്നെ നയിച്ചു. ഒരു വിമാ​നാ​പകട അന്വേഷണ ഉദ്യോ​ഗസ്ഥൻ എന്ന നിലയി​ലും ഞാൻ സേവനം അനുഷ്‌ഠി​ച്ചി​ട്ടുണ്ട്‌.

വിമാ​ന​യാ​ത്ര എത്ര സുരക്ഷി​ത​മാണ്‌? വിമാ​ന​ത്തിൽ യാത്ര​ചെ​യ്യാൻ അവസരം ലഭിക്കു​മ്പോൾ എന്തെല്ലാം മുൻക​രു​ത​ലു​ക​ളാണ്‌ നിങ്ങൾ എടു​ക്കേ​ണ്ടത്‌?

സുരക്ഷി​ത​മായ ഒരു യാത്രയെ ഏറെ സുരക്ഷി​ത​മാ​ക്കൽ

ലോക​വ്യാ​പ​ക​മാ​യി ഓരോ വർഷവും ഏതാണ്ട്‌ 18,000 യാത്രാ​വി​മാ​ന​ങ്ങ​ളാണ്‌ ആയിര​ക്ക​ണ​ക്കിന്‌ വിമാ​ന​ത്താ​വ​ള​ങ്ങ​ളിൽ ക്രമമാ​യി വന്നിറ​ങ്ങു​ക​യും അവി​ടെ​നിന്ന്‌ പറന്നു​യ​രു​ക​യും ചെയ്യു​ന്നത്‌. ഇപ്രകാ​രം ഓരോ വർഷവും 160 കോടി​യി​ല​ധി​കം യാത്ര​ക്കാ​രെ അവ ലക്ഷ്യസ്ഥാ​ന​ങ്ങ​ളിൽ എത്തിക്കു​ന്നു—ഉണ്ടാകുന്ന അപകട​ങ്ങ​ളാ​കട്ടെ വളരെ ചുരു​ക്ക​വും. കാറിൽ സഞ്ചരി​ക്കു​ന്ന​തി​നെ​ക്കാൾ 25 ഇരട്ടി സുരക്ഷി​ത​മാണ്‌ വിമാ​ന​ത്തിൽ സഞ്ചരി​ക്കു​ന്നത്‌ എന്ന്‌ പേരു​കേട്ട ഇൻഷ്വ​റൻസ്‌ സ്ഥാപന​മായ ലണ്ടനിലെ ലോയ്‌ഡ്‌സ്‌ കണക്കാ​ക്കു​ന്നു. അപ്പോൾ കണക്കുകൾ വെച്ചു​നോ​ക്കി​യാൽ വിമാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തിരി​ച്ചു​മുള്ള വാഹന​യാ​ത്ര​യാണ്‌ നിങ്ങളു​ടെ യാത്ര​യി​ലെ ഏറ്റവും അപകടം​പി​ടിച്ച ഭാഗം. എന്നിരു​ന്നാ​ലും, വിമാ​ന​യാ​ത്ര​യു​ടെ സമയത്ത്‌ ഉചിത​മായ ഏതാനും മുൻക​രു​ത​ലു​കൾ എടുക്കു​ന്നത്‌ താരത​മ്യേന സുരക്ഷി​ത​മായ ആ യാത്രയെ ഏറെ സുരക്ഷി​ത​മാ​ക്കും.

വിമാ​ന​ക്ക​മ്പനി ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കുക: എല്ലാ വിമാ​ന​ക്ക​മ്പ​നി​കൾക്കും സുരക്ഷ​യു​ടെ കാര്യ​ത്തിൽ ഒരേ ചരി​ത്രമല്ല ഉള്ളത്‌. വ്യവസ്ഥാ​പിത വിമാ​ന​ക്ക​മ്പ​നി​കൾ സാധാ​ര​ണ​മാ​യി സുരക്ഷിത യാത്ര പ്രദാനം ചെയ്യുന്നു. ആധുനിക വിമാ​ന​ങ്ങ​ളാണ്‌ അവർക്കു​ള്ളത്‌. കൂടാതെ, സുരക്ഷ​യു​ടെ​യും ക്രമമായ കേടു​പോ​ക്ക​ലി​ന്റെ​യും കാര്യ​ത്തിൽ കാര്യ​ക്ഷമത തെളി​യി​ച്ചി​രി​ക്കു​ന്ന​തി​നാൽ അവർക്കു നല്ല പേരു​മുണ്ട്‌.

നിങ്ങൾ ധരിക്കുന്ന വസ്‌ത്രം ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കുക: വിമാ​ന​ത്ത​കർച്ചയെ അതിജീ​വി​ക്കു​ന്നവർ തീയും പുകയും നിമി​ത്ത​മുള്ള അപകടത്തെ നേരി​ടാ​റുണ്ട്‌. അതു​കൊണ്ട്‌, കൈനീ​ള​മുള്ള വസ്‌ത്ര​ങ്ങൾക്കൊ​പ്പം ഇറക്കമുള്ള പാന്റ്‌സോ സ്‌കേർട്ടോ ധരിക്കു​ന്നത്‌ തീയിൽനി​ന്നും ചൂടിൽനി​ന്നും നിങ്ങളു​ടെ ത്വക്കിനെ സംരക്ഷി​ക്കും. പ്രകൃ​തി​ജന്യ നാരു​കൊ​ണ്ടുള്ള വസ്‌ത്രങ്ങൾ നല്ല സംരക്ഷണം പ്രദാനം ചെയ്യുന്നു. അതേസ​മയം, കൃത്രിമ നാരു​കൾകൊ​ണ്ടുള്ള വസ്‌ത്രങ്ങൾ ചൂടേൽക്കു​മ്പോൾ ത്വക്കിൽ ഉരുകി​പ്പി​ടി​ക്കു​ക​യും കൂടുതൽ മാരക​മാ​യി പൊള്ള​ലേൽക്കു​ന്ന​തിന്‌ കാരണ​മാ​യി​ത്തീ​രു​ക​യും ചെയ്യാ​റുണ്ട്‌. തുകൽ വസ്‌ത്ര​ങ്ങ​ളും ചൂടേറ്റു ചുരു​ങ്ങാ​റു​ള്ള​തി​നാൽ അവ ധരിക്കു​ന്ന​തി​നും ശുപാർശ ചെയ്യു​ന്നില്ല. ഒന്നിനു​മു​ക​ളിൽ ഒന്നായി പല വസ്‌ത്രങ്ങൾ ധരിക്കു​ന്നത്‌ ഒറ്റയൊ​രു വസ്‌ത്രം മാത്രം ധരിക്കു​ന്ന​തി​നെ​ക്കാൾ സുരക്ഷി​ത​ത്വം പ്രദാനം ചെയ്യുന്നു. ഇളംനി​റ​ങ്ങ​ളി​ലുള്ള വസ്‌ത്രങ്ങൾ ഇരുണ്ട​നി​റ​ങ്ങ​ളി​ലു​ള്ള​വ​യെ​ക്കാൾ കൂടുതൽ നന്നായി ചൂട്‌ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. പരന്ന ഷൂസ്‌—കെട്ടു​ള്ള​താ​ണെ​ങ്കിൽ ഏറെ നല്ലത്‌—ധരിക്കു​ന്നെ​ങ്കിൽ അത്‌ കാലിൽനിന്ന്‌ ഊരി​പ്പോ​കാ​തി​രു​ന്നു​കൊണ്ട്‌ മുറി​വു​ക​ളിൽനി​ന്നും പൊള്ള​ലിൽനി​ന്നും കാലിനെ സംരക്ഷി​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌. കമ്പിളി സോക്‌സാണ്‌ കൃത്രിമ നൂൽകൊ​ണ്ടു​ള്ള​വ​യെ​ക്കാൾ മെച്ചം.

സുരക്ഷാ നിർദേ​ശങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കുക: പറന്നു​യ​രു​ന്ന​തി​നു​മുമ്പ്‌ വിമാ​ന​ജോ​ലി​ക്കാർ സമഗ്ര​മായ സുരക്ഷാ നിർദേ​ശങ്ങൾ നിങ്ങൾക്കു പറഞ്ഞു​ത​രും. ഒരു അപകടം ഉണ്ടാകു​ന്ന​പക്ഷം—അതിനു സാധ്യത കുറവാ​ണെ​ങ്കി​ലും—ആ സംഗ്ര​ഹ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ ഓർക്കാൻ കഴിയുന്ന നിർദേ​ശങ്ങൾ ഉപയോ​ഗി​ച്ചു​വേണം വിമാ​ന​ത്തിൽനി​ന്നു പുറത്തു​ക​ട​ക്കാൻ. അതു​കൊണ്ട്‌, ആ വിവരങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കുക. വിമാ​ന​യാ​ത്ര​ക്കാ​രിൽ 29 ശതമാനം മാത്രമേ സുരക്ഷാ നിർദേ​ശങ്ങൾ അടങ്ങിയ കാർഡ്‌ വായി​ക്കു​ക​യോ കുറഞ്ഞ​പക്ഷം അവയിൽ കണ്ണോ​ടി​ക്കുക പോലു​മോ ചെയ്യു​ന്നു​ള്ളു എന്ന്‌ കനേഡി​യൻ വിമാന യാത്ര​ക്കാ​രു​ടെ ഇടയിൽ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്നു. സുരക്ഷാ നിർദേ​ശങ്ങൾ വായിച്ചു മനസ്സി​ലാ​ക്കാൻ കുറച്ചു സമയം എടുക്കുക, വിശേ​ഷി​ച്ചും പുറ​ത്തേ​ക്കുള്ള വാതിൽ എങ്ങനെ തുറക്കാം എന്നു വിശദീ​ക​രി​ക്കു​ന്നവ. കാരണം ആദ്യം വാതിൽക്കൽ എത്തുന്നത്‌ ഒരുപക്ഷേ നിങ്ങളാ​യി​രി​ക്കാം. ഇരുട്ടാ​ണെ​ങ്കി​ലോ പുകകാ​രണം ഒന്നും കാണാൻ സാധ്യ​മ​ല്ലെ​ങ്കി​ലോ പുറ​ത്തേ​ക്കുള്ള വാതിൽ നിങ്ങൾ എങ്ങനെ കണ്ടുപി​ടി​ക്കും എന്നതിനെ കുറിച്ചു ചിന്തി​ക്കുക. നിങ്ങൾക്കും വാതി​ലി​നും ഇടയിൽ എത്രനിര സീറ്റുണ്ട്‌ എന്ന്‌ എണ്ണി​വെ​ക്കു​ന്ന​താണ്‌ ലളിത​മായ ഒരു മാർഗം. അപ്പോൾപ്പി​ന്നെ, ഇരുട്ട​ത്താ​യാ​ലും അടിയ​ന്തിര രക്ഷാവാ​തിൽ കണ്ടെത്താ​നും തുറന്നു പുറത്തു കടക്കാ​നും നിങ്ങൾക്കു സാധി​ക്കും.

കൈയിൽ കൊണ്ടു​പോ​കുന്ന ലഗേജ്‌ പരിമി​ത​പ്പെ​ടു​ത്തുക: “സാധനങ്ങൾ സൂക്ഷി​ക്കു​ന്ന​തിന്‌ തലയ്‌ക്കു മുകളിൽ സജ്ജീക​രി​ച്ചി​രി​ക്കുന്ന അറകൾ നന്നായി അടയ്‌ക്കാ​തി​രി​ക്കു​ക​യോ യാത്ര​ക്കി​ട​യിൽ ആരെങ്കി​ലും അതു തുറക്കു​ക​യോ ചെയ്യു​ന്നതു നിമിത്തം മുകളിൽനിന്ന്‌ സാധനങ്ങൾ വന്നു വീണ്‌ പലപ്പോ​ഴും [യാത്ര​ക്കാർക്ക്‌] തലയ്‌ക്കു മാരക​മായ ക്ഷതമേൽക്കു​ക​യോ മരണം സംഭവി​ക്കു​ക​യോ പോലും ചെയ്‌തി​ട്ടുണ്ട്‌” എന്ന്‌ ഫ്‌​ളൈറ്റ്‌ ഇന്റർനാ​ഷണൽ എന്ന പത്രിക പ്രസ്‌താ​വി​ക്കു​ന്നു. അതിനാൽ ഓർമി​ക്കുക, ഭാരമുള്ള സാധനങ്ങൾ കൈയിൽ കൊണ്ടു​പോ​കു​ന്നത്‌ സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചേ​ക്കാം. അതു​കൊണ്ട്‌, രക്ഷപെ​ടാൻ ശ്രമി​ക്കുന്ന ഒരു സാഹച​ര്യ​ത്തിൽ സകല സാധന​ങ്ങ​ളും പിന്നിൽ വിട്ടേ​ക്കുക. രക്ഷപെ​ടു​ന്ന​തിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുക! ലഗേജി​ന്റെ കാര്യം പിന്നെ.

അടിയ​ന്തിര സാഹച​ര്യ​ത്തിൽ

വിമാ​ന​ത്തിൽനി​ന്നു പുറത്തു​ക​ട​ക്കാൻ ശ്രമി​ക്കു​ന്നവർ ഏറ്റവും വലിയ അപകടത്തെ നേരി​ടു​ന്നത്‌ തീയും പുകയും വാതക​ങ്ങ​ളും തിങ്ങിയ ഒരു സാഹച​ര്യ​ത്തി​ലാണ്‌. ഒരു അപകട റിപ്പോർട്ട്‌ ഇപ്രകാ​രം പറഞ്ഞു: “വിമാനം നിലത്തി​റ​ങ്ങു​മ്പോൾ ക്യാബി​ന്റെ തറനി​ര​പ്പിൽനി​ന്നും [30 സെന്റി​മീ​റ്റർ] കഴിഞ്ഞ്‌ മുകളി​ലേ​ക്കുള്ള യാതൊ​ന്നും [പുക കാരണം] ക്യാബി​നു​ള്ളിൽ കാണാൻ സാധി​ക്കു​മാ​യി​രു​ന്നില്ല. പുറ​ത്തേ​ക്കുള്ള വാതിൽക്കൽ എത്തി​പ്പെ​ടാ​നുള്ള ശക്തിയോ മാനസിക ശേഷി​യോ തങ്ങൾക്കി​ല്ലാ​യി​രു​ന്നു എന്ന്‌ അതിജീ​വകർ പറഞ്ഞു.” കഴിവ​തും വേഗം വിമാ​ന​ത്തിൽനി​ന്നു പുറത്തു​ക​ട​ക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രു​ന്നു അതിജീ​വനം.

വേഗത്തിൽ, എന്നാൽ സുരക്ഷി​ത​മാ​യി വിമാ​ന​ത്തിൽനിന്ന്‌ യാത്ര​ക്കാ​രെ ഒഴിപ്പി​ക്കാൻ വിമാന ജോലി​ക്കാർ പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അതു​കൊണ്ട്‌, അവരുടെ നിർദേ​ശങ്ങൾ ഉടനടി പിൻപ​റ്റുക. എന്നുവ​രി​കി​ലും, കാര്യങ്ങൾ എല്ലായ്‌പോ​ഴും സുഗമ​മാ​യി നീങ്ങണം എന്നില്ല. തകരാ​റി​ലായ ഉച്ചഭാ​ഷി​ണി, പരുക്കേറ്റ വിമാന ജോലി​ക്കാർ, സംഭ്രാ​ന്തി, ഒച്ച, ബഹളം, ചൂട്‌, പുക എന്നിവ നിമിത്തം വിമാ​ന​ജോ​ലി​ക്കാ​രു​ടെ എത്രനല്ല പരി​ശ്ര​മ​വും ഫലംകാ​ണാ​തെ വന്നേക്കാം. നിങ്ങൾ കയറി​യി​രി​ക്കുന്ന വിമാ​ന​ത്തി​ലുള്ള ജോലി​ക്കാർ നിങ്ങളു​ടെ മാതൃ​ഭാഷ ഉപയോ​ഗി​ക്കു​ന്നവർ ആയിരി​ക്ക​ണ​മെ​ന്നില്ല, നിങ്ങളും വിമാന ജോലി​ക്കാ​രും തമ്മിലുള്ള ആശയവി​നി​മ​യ​ത്തിന്‌ ഇതും വിഘാതം സൃഷ്ടി​ച്ചേ​ക്കാം.

ഒരു അടിയ​ന്തിര സാഹച​ര്യ​ത്തിൽ നിങ്ങൾ അതിജീ​വി​ക്കു​മോ എന്നത്‌ പ്രധാ​ന​മാ​യും അതിജീ​വി​ക്കാ​നുള്ള നിങ്ങളു​ടെ നിശ്ചയ​ദാർഢ്യ​ത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു എന്ന്‌ അപകട​ങ്ങളെ കുറിച്ചു നടത്തിയ വിശക​ല​നങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. എന്തു​ചെ​യ്യണം എന്നതു സംബന്ധിച്ച്‌ വ്യക്തമായ ആസൂ​ത്ര​ണ​വും സ്വയം രക്ഷപെ​ടു​ത്തു​ന്ന​തി​ന്റെ ചുമതല ഏറ്റെടു​ക്കാ​നുള്ള ഒരുക്ക​വും നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കണം. നിങ്ങ​ളോ​ടൊ​പ്പം യാത്ര​ചെ​യ്യുന്ന ആരെയും, വിശേ​ഷി​ച്ചും കുട്ടി​ക​ളെ​യും പ്രായ​മാ​യ​വ​രെ​യും കുറി​ച്ചും പുറത്തു​ക​ട​ക്കേണ്ട സാഹച​ര്യം വന്നാൽ അന്യോ​ന്യം സഹായി​ച്ചു​കൊണ്ട്‌ ഒരുമി​ച്ചു പ്രവർത്തി​ക്കാ​നുള്ള മാർഗ​ങ്ങളെ കുറി​ച്ചും മുൻകൂ​ട്ടി ചിന്തി​ച്ചി​രി​ക്കണം. വിമാ​ന​യാ​ത്രാ സുരക്ഷ (ഇംഗ്ലീഷ്‌) എന്ന മാസിക ഇങ്ങനെ ശുപാർശ ചെയ്യുന്നു: “പുകപ​ട​ല​ങ്ങൾക്ക്‌ ഇടയി​ലൂ​ടെ വിമാ​ന​ത്തി​നു പുറത്തു കടക്കേണ്ടി വരു​ന്നെ​ങ്കിൽ, കൂടെ യാത്ര​ചെ​യ്യു​ന്നവർ അന്യോ​ന്യം പിടി​ച്ചു​കൊ​ള്ളാൻ ശ്രദ്ധി​ക്കണം. നിങ്ങളു​ടെ ബെൽറ്റിൽ അവർ പിടി​ച്ചു​കൊ​ള്ളു​ന്നത്‌ സുരക്ഷി​ത​മായ ഒരു ജീവരക്ഷാ ചങ്ങല തീർക്കാൻ സഹായി​ച്ചേ​ക്കും.” ഒരു അടിയ​ന്തിര സാഹച​ര്യം സംജാ​ത​മാ​കു​ന്ന​പക്ഷം രക്ഷപെ​ടു​ന്ന​തി​നാ​യി നിങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന പദ്ധതി സംബന്ധിച്ച്‌ നിങ്ങ​ളോ​ടൊ​പ്പം യാത്ര ചെയ്യു​ന്ന​വ​രോട്‌ പറയുക.

ഏതുതരം യാത്ര​യി​ലും കുറേ​യൊ​ക്കെ അപകട സാധ്യത ഉണ്ടായി​രി​ക്കും, എങ്കിലും ആധുനിക യാത്രാ​വി​മാ​നങ്ങൾ പല അപകട​ങ്ങ​ളും ഒഴിവാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. ജോലി​ക്കാ​യാ​ലും വിനോ​ദ​ത്തി​നാ​യാ​ലും, സുഖമാ​യി, ക്ഷീണമ​റി​യി​ക്കാ​തെ അവ നമ്മെ നമ്മുടെ ലക്ഷ്യസ്ഥാ​നത്ത്‌ എത്തിക്കു​ന്നു. വേണ്ട തയ്യാ​റെ​ടു​പ്പു​കൾ നടത്തുക, എന്നാൽ ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട ആവശ്യ​മില്ല. സുഖമാ​യി​രുന്ന്‌ നിങ്ങളു​ടെ യാത്ര ആസ്വദി​ക്കുക, ഞാൻ എല്ലായ്‌പോ​ഴും അങ്ങനെ​യാണ്‌.—സംഭാവന ചെയ്യ​പ്പെ​ട്ടത്‌. (g03 7/08)

[25-ാം പേജിലെ ചിത്രം]

അടിയന്തിരമായി യാത്ര​ക്കാ​രെ ഒഴിപ്പി​ക്കു​ന്ന​തിൽ പരിശീ​ല​നം

[25-ാം പേജിലെ ചിത്രം]

സുരക്ഷാ നിർദേ​ശങ്ങൾ പറഞ്ഞു​ത​രു​ന്നത്‌ സശ്രദ്ധം കേൾക്കുക