വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അസാധാരണ സെമിത്തേരി

ഒരു അസാധാരണ സെമിത്തേരി

ഒരു അസാധാ​രണ സെമി​ത്തേ​രി

ഇക്വഡോറിലെ ഉണരുക! ലേഖകൻ

ഇക്വ​ഡോ​റി​ന്റെ തലസ്ഥാ​ന​ന​ഗ​രി​യായ ക്വി​റ്റോ​യു​ടെ വടക്കു ഭാഗത്താ​യി സ്ഥിതി ചെയ്യുന്ന ഈബാരാ പട്ടണത്തിൽ എൽ സെമെ​ന്റെർയോ ഡെ ലോസ്‌ പോ​ബ്രെസ്‌ (പാവങ്ങ​ളു​ടെ സെമി​ത്തേരി) എന്നു പേരുള്ള ഒരു അസാധാ​രണ സെമി​ത്തേരി ഉണ്ട്‌. എന്താണ്‌ അതിന്റെ പ്രത്യേ​കത? അതിന്റെ മതിലി​ലുള്ള ഛായാ​ചി​ത്രങ്ങൾ തന്നെ. വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലുള്ള ചില ചിത്രങ്ങൾ ആ മതിലിൽ വലുതാ​ക്കി വരച്ചി​ട്ടുണ്ട്‌! a നടുവി​ലുള്ള ചിത്രം വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ ഏഴാം പേജിൽ നിന്ന്‌ എടുത്തി​ട്ടുള്ള അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ​താണ്‌. അതിനു മുകളി​ലാ​യി “ദൈവ​രാ​ജ്യ​മെ​ന്നാൽ നീതി​യും സമാധാ​ന​വും സന്തോ​ഷ​വും അത്രേ. റോമർ 14:17” എന്ന്‌ സ്‌പാ​നി​ഷിൽ എഴുതി വെച്ചി​ട്ടുണ്ട്‌. ഇടത്ത്‌ മത്തായി 11:28-ലെ വാക്കുകൾ കാണാം: “അധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രു​മായ ഏവരും, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു നവോ​ന്മേഷം പകരും.” പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽ നിന്നാണ്‌ ഈ വാക്യം എടുത്തി​രി​ക്കു​ന്നത്‌. സെമി​ത്തേ​രി​യി​ലെ ആ മതിൽ, ആളുക​ളു​ടെ ശ്രദ്ധയെ ദൈവ​വ​ച​ന​ത്തി​ലേക്കു ക്ഷണിക്കു​ന്ന​തിന്‌ തീർച്ച​യാ​യും ഉപകരി​ക്കു​ന്നു.

[അടിക്കു​റിപ്പ്‌]

a നിയമപ്രകാരം, വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ലേഖന​ങ്ങ​ളോ ചിത്ര​ങ്ങ​ളോ പകർത്തു​ന്ന​തിന്‌ മുൻകൂ​ട്ടി അനുവാ​ദം വാങ്ങേ​ണ്ട​തുണ്ട്‌. ഉറവിടം വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നിയ ആണെന്നു വ്യക്തമാ​ക്കു​ക​യും വേണം.