വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഐശ്വ​ര്യ​ത്തി​ന്റെ ദൈവ​ശാ​സ്‌ത്രം “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തി​യിൽ, “ഐശ്വ​ര്യ​ത്തി​ന്റെ ദൈവ​ശാ​സ്‌ത്രം” (ജൂൺ 22, 1999) എന്ന തലക്കെ​ട്ടിൻകീ​ഴിൽ നൽകി​യി​രുന്ന വിവരങ്ങൾ ശരിക്കും തെറ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു. എല്ലായി​ട​ത്തു​മുള്ള പെന്ത​ക്കോ​സ്‌ത്‌, കരിസ്‌മാ​റ്റിക്‌ സഭകൾ കൊടു​ക്ക​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ വ്യക്തമായ ബൈബിൾ തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌. തികഞ്ഞ മുൻവി​ധി​യോ​ടെ​യാണ്‌ ലേഖകൻ ആ ഭാഗം എഴുതി​യി​രി​ക്കു​ന്നത്‌.

സി. ബി., ഐക്യ​നാ​ടു​കൾ

ലോക സഭാ സമിതി​യു​ടെ വാർത്താ​പ​ത്രി​ക​യായ “ഇഎൻഐ ബുള്ളറ്റി​നി”ൽ വന്ന, ലൂഥറൻ ദൈവ​ശാ​സ്‌ത്ര​ജ്ഞ​യായ വാൻഡ ഡൈ​ഫെൽറ്റി​ന്റെ വാക്കുകൾ അതേപടി ഉദ്ധരി​ക്കു​ക​യാ​ണു ഞങ്ങൾ ചെയ്‌തത്‌. അതിൽ പ്രസ്‌താ​വി​ച്ചി​രു​ന്നതു പോലെ, വാർത്താ​പ​ത്രി​ക​യി​ലെ ആ ലേഖനം മൊത്ത​ത്തി​ലുള്ള പെന്ത​ക്കോ​സ്‌ത്‌, കരിസ്‌മാ​റ്റിക്‌ സഭകളെ കുറിച്ചല്ല, മറിച്ച്‌ ലാറ്റിൻ അമേരി​ക്ക​യി​ലുള്ള ചിലതി​നെ​കു​റി​ച്ചു മാത്ര​മാ​യി​രു​ന്നു പ്രതി​പാ​ദി​ച്ചത്‌.—പത്രാ​ധി​പർ

വിൻലൻഡ്‌ “എവി​ടെ​യാണ്‌ ഇതിഹാ​സ​ങ്ങ​ളി​ലെ വിൻലൻഡ്‌?” (ജൂലൈ 8, 1999) എന്ന ലേഖന​ത്തി​നു നന്ദി. വൈക്കി​ങ്ങു​കളെ കുറിച്ച്‌ കൂടുതൽ അറിയാൻ വളരെ​ക്കാ​ല​മാ​യി ഞാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ നിങ്ങൾ ഈ വിഷയം ചർച്ച ചെയ്യു​മെന്നു ഞാൻ പ്രത്യാ​ശി​ച്ചി​രു​ന്നു. അവസാനം എന്റെ ആഗ്രഹം സഫലമാ​യി.

എസ്‌. എസ്‌., ജപ്പാൻ

നിങ്ങളു​ടെ ലേഖന​ങ്ങ​ളെ​ല്ലാം വിജ്ഞാ​ന​പ്ര​ദ​മാണ്‌. എങ്കിലും ഒരു സംഗതി വ്യക്തമാ​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. പല ചരി​ത്ര​കാ​ര​ന്മാ​രും യൂറോ​പ്യൻ തീരങ്ങ​ളിൽ കവർച്ച നടത്തിയ സ്‌കാൻഡി​നേ​വി​യൻ കടൽക്കൊ​ള്ള​ക്കാ​രെ കുറി​ക്കാൻ മാത്രമേ “വൈക്കി​ങ്ങു​കൾ” എന്ന പ്രചാരം സിദ്ധിച്ച പദം ഉപയോ​ഗി​ക്കാ​റു​ള്ളൂ.

ജെ. എസ്‌., ഐക്യ​നാ​ടു​കൾ

നോർവേ​യി​ലെ​യും ഗ്രീൻലൻഡി​ലെ​യും ആദരണീ​യ​രായ പല ചരി​ത്ര​കാ​ര​ന്മാ​രോ​ടും “ഉണരുക!” ഇതിനെ കുറിച്ച്‌ അന്വേ​ഷി​ക്കു​ക​യു​ണ്ടാ​യി. “വൈക്കിങ്‌” എന്ന പദത്തിന്റെ ഉപയോ​ഗത്തെ കുറിച്ച്‌ ചരി​ത്ര​കാ​ര​ന്മാ​രു​ടെ ഇടയിൽ ചില അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ കണ്ടേക്കാ​മെ​ങ്കി​ലും ഇംഗ്ലീഷ്‌ സംസാ​രി​ക്കു​ന്നവർ, “വൈക്കി​ങ്ങു​കൾ” “സ്‌കാൻഡി​നേ​വി​യ​ക്കാർ” എന്നീ പദങ്ങൾ പര്യാ​യ​ങ്ങ​ളാ​യാണ്‌ ഉപയോ​ഗി​ച്ചു വരുന്നത്‌ എന്നതി​നോട്‌ എല്ലാവ​രും യോജി​ച്ചു.—പത്രാ​ധി​പർ

തടവിനെ അതിജീ​വി​ക്കു​ന്നു “ദൈവം ഞങ്ങൾക്കു സഹായ​മാ​യി​രി​ക്കു​ന്നു” (ജൂൺ 22, 1999) എന്ന ലേഖന​ത്തി​നു ഹൃദയം​ഗ​മ​മായ നന്ദി. ഫ്രാൻസി​സ്‌കോ കോവാ​നാ സത്യം പഠിച്ച​തി​നെ കുറി​ച്ചും യഹോ​വയെ സേവി​ക്കു​ന്നതു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനത്തു വെച്ചതി​നെ കുറി​ച്ചും വായി​ച്ച​പ്പോൾ സന്തോ​ഷം​കൊണ്ട്‌ എന്റെ കണ്ണുകൾ ഈറന​ണി​ഞ്ഞു. മൊസാ​മ്പി​ക്കി​ലെ എന്റെ ക്രിസ്‌തീയ സഹോ​ദ​രങ്ങൾ അഭിമു​ഖീ​ക​രിച്ച പരി​ശോ​ധ​ന​കളെ കുറിച്ചു വായി​ച്ചത്‌ എന്റെ വിശ്വാ​സത്തെ ശരിക്കും ശക്തി​പ്പെ​ടു​ത്തി.

ജെ. എച്ച്‌., ഐക്യ​നാ​ടു​കൾ

രോഗ​ബാ​ധി​ത​രായ മാതാ​പി​താ​ക്കൾ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . മമ്മിക്ക്‌ ഇത്ര സുഖമി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?” (ജൂലൈ 22, 1999) എന്ന ലേഖനം എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. രോഗി​യായ ഒരു കുടും​ബാം​ഗത്തെ പരിച​രി​ക്കുന്ന എന്നെ​പോ​ലുള്ള ഇത്രയ​ധി​കം യുവജ​നങ്ങൾ ഉണ്ടെന്നു ഞാൻ വിചാ​രി​ച്ചി​രു​ന്നില്ല. ഞങ്ങളോ​ടൊ​പ്പം താമസി​ക്കുന്ന എന്റെ മുത്തശ്ശി കിടപ്പി​ലാ​യിട്ട്‌ ഇപ്പോൾ നാലു മാസമാ​യി. മുത്തശ്ശി​യു​ടെ കാര്യങ്ങൾ നോക്കി​നോ​ക്കി എനിക്കു മടുപ്പ്‌ തോന്നി​ത്തു​ട​ങ്ങി​യി​രു​ന്നു. എന്നാൽ, ലേഖനം എനിക്ക്‌ അത്യാ​വ​ശ്യ​മാ​യി​രുന്ന ശക്തി പ്രദാനം ചെയ്‌തു. യഹോ​വ​യു​ടെ പിന്തു​ണ​യിൽ പൂർണ്ണ വിശ്വാ​സം ഉണ്ടായി​രി​ക്കാൻ അതെന്നെ സഹായി​ച്ചു.

ജെ. പി., ഫിലി​പ്പീൻസ്‌

വളരെ ആശ്വാ​സ​പ്ര​ദ​മായ ഒരു ലേഖനം ആയിരു​ന്നു അത്‌. വിഷാ​ദ​രോ​ഗി​യായ എന്റെ അമ്മയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നുള്ള ശക്തി അതെനി​ക്കു നൽകി. കൂടുതൽ സമാനു​ഭാ​വ​വും സഹാനു​ഭൂ​തി​യും നയവും പ്രകട​മാ​ക്കാ​നും വസ്‌തു​തകൾ മനസ്സി​ലാ​ക്കി പ്രവർത്തി​ക്കാ​നു​മുള്ള ലേഖന​ത്തി​ലെ നിർദേ​ശങ്ങൾ ബാധക​മാ​ക്കാൻ എനിക്കു കഴിഞ്ഞു.

ജി. എൽ., ഇറ്റലി

ഞാനൊ​രു കാൻസർ രോഗി​യാണ്‌. എന്നോ​ടൊ​പ്പം താമസി​ക്കുന്ന എന്റെ മകൻ അതറി​ഞ്ഞ​പ്പോൾ ആകെ തകർന്നു പോയി. അവനെ എങ്ങനെ ആശ്വസി​പ്പി​ക്കണം എന്ന്‌ എനിക്ക​റി​യി​ല്ലാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ​യാ​ണു തക്കസമ​യ​ത്തെ​ന്ന​പോ​ലെ ആ ലേഖനം എനിക്കു കിട്ടി​യത്‌. അതിൽ അവൻ അനുഭ​വി​ക്കുന്ന വികാ​രങ്ങൾ നന്നായി വിവരി​ച്ചി​രു​ന്നു. ഇവ യുവജ​ന​ങ്ങൾക്കു മാത്ര​മാ​യുള്ള ലേഖനങ്ങൾ അല്ല. ജീവി​ത​സ​ത്യ​ങ്ങ​ളാണ്‌ അവ കൈകാ​ര്യം ചെയ്യു​ന്നത്‌.

ആർ. ഇസെഡ്‌., ജർമനി

ആത്മീയ പ്രവർത്ത​ന​ങ്ങ​ളിൽ തിരക്കു​ള്ളവർ ആയിരി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. ദൈവ​രാ​ജ്യ​ത്തെ കേന്ദ്രീ​ക​രിച്ച്‌ സ്വന്തം ജീവിതം കെട്ടി​പ്പ​ടു​ത്തി​രി​ക്കുന്ന ഒരുവനു മാത്രമേ രോഗി​യായ ഒരു വ്യക്തിയെ സഹായി​ക്കാൻ കഴിയു​ക​യു​ള്ളൂ എന്നെനി​ക്കു മനസ്സി​ലാ​യി.

പി. ഇ., ഓസ്‌ട്രി​യ