വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​മ്പോൾ നമുക്ക്‌ യഥാർഥ സന്തോഷം ആസ്വദി​ക്കാ​നാ​കും

ദൈവത്തെ അനുസ​രി​ക്കു​ന്ന​വർക്കു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ

ദൈവത്തെ അനുസ​രി​ക്കു​ന്ന​വർക്കു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ

ദൈവ​ത്തി​ന്റെ കല്‌പ​നകൾ നമ്മൾ അനുസ​രി​ച്ചാൽ നമുക്കു ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ നേടാ​നാ​കു​മെന്നു പ്രവാ​ച​ക​നായ മോശ പറഞ്ഞു. (ആവർത്തനം 10:13; 11:27) ദൈവം ശിക്ഷി​ക്കു​മ​ല്ലോ എന്ന ഭയം​കൊ​ണ്ടല്ല നമ്മൾ ദൈവത്തെ അനുസ​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ മനോ​ഹ​ര​മായ ഗുണങ്ങ​ളാണ്‌ അതിനു നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌. നമുക്കു ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ ദൈവത്തെ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. “ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവ​ത്തോ​ടുള്ള സ്‌നേഹം.”—1 യോഹ​ന്നാൻ 5:3.

ദൈവത്തെ അനുസ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ അനു​ഗ്രഹം നേടി​ത്ത​രു​ന്നത്‌? അതിനുള്ള രണ്ടു വിധങ്ങൾ നോക്കാം.

1. ദൈവത്തെ അനുസ​രി​ക്കു​ന്നതു നമ്മളെ ജ്ഞാനി​ക​ളാ​ക്കും

“നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.”​—യശയ്യ 48:17.

നമ്മളെ സൃഷ്ടിച്ച ദൈവ​ത്തി​നു നമ്മളെ നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ തരുന്നു. ആ നിർദേ​ശങ്ങൾ നമ്മൾ പഠിക്കാ​നും അത്‌ അനുസ​രി​ക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. അങ്ങനെ ചെയ്യു​ന്നത്‌ ജ്ഞാനപൂർവം തീരു​മാ​ന​മെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും.

2. ദൈവത്തെ അനുസ​രി​ക്കു​മ്പോൾ നമുക്കു സന്തോഷം കിട്ടും

“ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ സന്തുഷ്ടർ.”​—ലൂക്കോസ്‌ 11:28, അടിക്കു​റിപ്പ്‌.

ദൈവ​ത്തി​ന്റെ വചനം അനുസ​രി​ക്കുന്ന ദശലക്ഷങ്ങൾ ഇന്ന്‌ യഥാർഥ സന്തോഷം ആസ്വദി​ക്കു​ന്നു. സ്‌പെ​യി​നി​ലുള്ള ഒരാളു​ടെ അനുഭവം നോക്കാം. അദ്ദേഹം ഒരുചൂ​ട​നാ​യി​രു​ന്നു. ഭാര്യ​യോ​ടു​പോ​ലും ഒരു മയവു​മി​ല്ലാ​തെ​യാ​ണു പെരു​മാ​റി​യി​രു​ന്നത്‌. ഒരിക്കൽ അദ്ദേഹം​പ്ര​വാ​ച​ക​നായ മോശ എഴുതിയ ഒരു ഭാഗം വായി​ച്ച​പ്പോൾ അതിൽ യാക്കോ​ബി​ന്റെ മകനായ യോ​സേഫ്‌ എന്ന സൗമ്യ​നായ ഒരാ​ളെ​ക്കു​റിച്ച്‌ കണ്ടു. യോ​സേ​ഫി​നെ ഒരു അടിമ​യാ​യി വിൽക്കു​ക​യും അന്യാ​യ​മാ​യി ജയിലിൽ അടയ്‌ക്കു​ക​യും ചെയ്‌ത​താണ്‌. എന്നിട്ടും യോ​സേഫ്‌ ശാന്തത​യോ​ടും സമാധാ​ന​ത്തോ​ടും ക്ഷമയോ​ടും കൂടെ പെരു​മാ​റി. (ഉൽപത്തി 37-45 അധ്യാ​യങ്ങൾ) സ്‌പെ​യി​നി​ലുള്ള ആ വ്യക്തി പറഞ്ഞത്‌: “യോ​സേ​ഫി​ന്റെ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ എനിക്ക്‌ കുറച്ചു​കൂ​ടെ ശാന്തത​യും ദയയും ആത്മനി​യ​ന്ത്ര​ണ​വും ഒക്കെ കാണി​ക്കാ​നാ​യി. ഇപ്പോൾ എനിക്കു സന്തോ​ഷ​മുള്ള ഒരു കുടും​ബ​ജീ​വി​തം ഉണ്ട്‌.”

മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം എന്നതി​നെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പറയുന്ന നിർദേ​ശങ്ങൾ അടുത്ത ലേഖന​ത്തിൽ കാണാം.