വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്‌

ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്‌

ഈ ഗ്രന്ഥത്തിൽ അടങ്ങി​യി​രി​ക്കു​ന്നത്‌

ഒരു ലൈ​ബ്ര​റി​യിൽ ആദ്യമാ​യി പ്രവേ​ശി​ക്കുന്ന വ്യക്തി അമ്പരപ്പി​ക്കുന്ന പുസ്‌ത​ക​ശേ​ഖരം കണ്ടേക്കാം. എന്നാൽ പുസ്‌ത​കങ്ങൾ ക്രമീ​ക​രി​ച്ചി​രി​ക്കുന്ന വിധം സംബന്ധിച്ച ചെറി​യൊ​രു വിശദീ​ക​രണം കിട്ടി​ക്ക​ഴി​യു​മ്പോൾ, ആവശ്യ​മുള്ള പുസ്‌ത​കങ്ങൾ എങ്ങനെ കണ്ടുപി​ടി​ക്കാ​മെന്ന്‌ അയാൾ പെട്ടെന്നു മനസ്സി​ലാ​ക്കും. അതു​പോ​ലെ, ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന കാര്യങ്ങൾ എങ്ങനെ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു​വെന്നു മനസ്സി​ലാ​കു​മ്പോൾ അതു പരി​ശോ​ധി​ക്കു​ന്നത്‌ കൂടുതൽ എളുപ്പ​മാ​യി​രി​ക്കും.

“പപ്പൈ​റസ്‌ ചുരു​ളു​കൾ” അല്ലെങ്കിൽ “ഗ്രന്ഥങ്ങൾ” എന്നർഥ​മുള്ള ബിബ്ലിയ എന്ന ഗ്രീക്കു പദത്തിൽനി​ന്നാ​ണു “ബൈബിൾ” എന്ന പദം വന്നിരി​ക്കു​ന്നത്‌.1 66 പുസ്‌ത​ക​ങ്ങ​ളു​ടെ ഒരു ശേഖര​മാണ്‌, ലൈ​ബ്ര​റി​യാണ്‌, ബൈബിൾ. പൊ.യു.മു. 1513 മുതൽ പൊ.യു. 98 വരെയുള്ള ഏതാണ്ട്‌ 1,600 വർഷം വരുന്ന ഒരു കാലഘ​ട്ട​ത്തി​ലാണ്‌ അതെഴു​ത​പ്പെ​ട്ടത്‌.

ബൈബി​ളി​ന്റെ നാലിൽ മൂന്നു ഭാഗം വരുന്ന ആദ്യത്തെ 39 പുസ്‌ത​കങ്ങൾ എബ്രായ തിരു​വെ​ഴു​ത്തു​കൾ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌, കാരണം അവ എഴുത​പ്പെ​ട്ടത്‌ പ്രധാ​ന​മാ​യും ആ ഭാഷയി​ലാ​യി​രു​ന്നു. ഈ പുസ്‌ത​ക​ങ്ങളെ പൊതു​വേ മൂന്നു വിഭാ​ഗ​ങ്ങ​ളാ​യി തിരി​ക്കാം: (1) ചരിത്രം, ഉല്‌പത്തി മുതൽ എസ്ഥേർ വരെയുള്ള 17 പുസ്‌ത​കങ്ങൾ; (2) കാവ്യം, ഇയ്യോബ്‌ മുതൽ ഉത്തമഗീ​തം വരെയുള്ള 5 പുസ്‌ത​കങ്ങൾ; (3) പ്രവചനം, യെശയ്യാ​വു മുതൽ മലാഖി വരെയുള്ള 17 പുസ്‌ത​കങ്ങൾ. ഭൂമി​യു​ടെ​യും മനുഷ്യ​വർഗ​ത്തി​ന്റെ​യും ആദിമ ചരി​ത്ര​വും പുരാതന ഇസ്രാ​യേൽ ജനതയു​ടെ രൂപീ​ക​രണം മുതൽ പൊ.യു.മു. അഞ്ചാം നൂറ്റാ​ണ്ടു​വ​രെ​യുള്ള അതിന്റെ ചരി​ത്ര​വു​മാണ്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നത്‌.

ശേഷി​ക്കു​ന്ന 27 പുസ്‌ത​കങ്ങൾ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. കാരണം, അവ എഴുത​പ്പെ​ട്ടത്‌ അന്നത്തെ അന്താരാ​ഷ്‌ട്ര ഭാഷയാ​യി​രുന്ന ഗ്രീക്കി​ലാണ്‌. അടിസ്ഥാ​ന​പ​ര​മാ​യി, വിഷയ​പ്ര​തി​പാ​ദ്യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ അവ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌: (1) 5 ചരി​ത്ര​പു​സ്‌ത​കങ്ങൾ—സുവി​ശേ​ഷ​ങ്ങ​ളും പ്രവൃ​ത്തി​ക​ളും, (2) 21 ലേഖനങ്ങൾ, (3) വെളി​പ്പാട്‌. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ പ്രധാ​ന​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വി​ന്റെ​യും പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​ലെ അവന്റെ ശിഷ്യ​ന്മാ​രു​ടെ​യും പഠിപ്പി​ക്ക​ലു​ക​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലു​മാണ്‌.