വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കുള്ള ഒരു ഗ്രന്ഥമോ?

നിങ്ങൾക്കുള്ള ഒരു ഗ്രന്ഥമോ?

നിങ്ങൾക്കുള്ള ഒരു ഗ്രന്ഥമോ?

“പുസ്‌തകം ഓരോ​ന്നു​ണ്ടാ​ക്കു​ന്ന​തി​ന്നു അവസാ​ന​മില്ല,” ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ ശലോ​മോൻ പ്രസ്‌താ​വി​ച്ചു. (സഭാ​പ്ര​സം​ഗി 12:12) ആ പ്രസ്‌താ​വന എന്നത്തെ​യും പോലെ ഇന്നും സത്യമാണ്‌. ഗുണനി​ല​വാ​ര​മുള്ള കൃതി​കൾക്കു പുറമേ, ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നു പുതിയ പുസ്‌ത​ക​ങ്ങ​ളാണ്‌ അച്ചടി​ക്കു​ന്നത്‌. തിര​ഞ്ഞെ​ടു​ക്കാൻ അനവധി പുസ്‌ത​ക​ങ്ങ​ളു​ള്ള​പ്പോൾ എന്തിനു ബൈബിൾ വായി​ക്കണം?

വിനോ​ദ​ത്തി​നോ വിജ്ഞാ​ന​ത്തി​നോ അല്ലെങ്കിൽ ഈ രണ്ടു കാരണ​ങ്ങ​ളും നിമി​ത്ത​മോ ആണ്‌ പലരും പുസ്‌ത​കങ്ങൾ വായി​ക്കു​ന്നത്‌. ബൈബിൾ വായി​ക്കുന്ന കാര്യ​ത്തി​ലും അതുതന്നെ സത്യമാണ്‌. വിജ്ഞാ​ന​ത്തി​നും വിനോ​ദ​ത്തി​നും അത്‌ ഉപകരി​ക്കും. എന്നാൽ ബൈബിൾ അതിലു​മ​ധി​ക​മാണ്‌. അത്‌ അറിവി​ന്റെ അനുപ​മ​മായ ഒരു ഉറവി​ട​മാണ്‌.—സഭാ​പ്ര​സം​ഗി 12:9, 10.

ദീർഘ​കാ​ല​മാ​യി മനുഷ്യൻ മനസ്സിൽ കൊണ്ടു​ന​ട​ന്നി​ട്ടുള്ള, കഴിഞ്ഞ കാല​ത്തെ​യും ഇക്കാല​ത്തെ​യും വരും​കാ​ല​ത്തെ​യും കുറി​ച്ചുള്ള ചോദ്യ​ങ്ങൾക്കു ബൈബിൾ ഉത്തരം നൽകുന്നു. പലരും ചോദി​ക്കു​ന്നു: നാം എവി​ടെ​നി​ന്നാ​ണു വന്നത്‌? ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​മെ​ന്താണ്‌? ജീവി​ത​ത്തിൽ നമുക്ക്‌ എങ്ങനെ സന്തുഷ്ടി കണ്ടെത്താം? ഭൂമി​യിൽ എക്കാല​ത്തും ജീവനു​ണ്ടാ​യി​രി​ക്കു​മോ? നമ്മുടെ ഭാവി എന്തു കൈവ​രു​ത്തും?

ഇവിടെ അവതരി​പ്പി​ച്ചി​ട്ടുള്ള സർവ തെളി​വി​ന്റെ​യും സമസ്‌ത ശക്തി ബൈബിൾ കൃത്യ​മാ​ണെ​ന്നും ആധികാ​രി​ക​മാ​ണെ​ന്നും വ്യക്തമാ​യി സ്ഥാപി​ക്കു​ന്നു. അർഥവ​ത്തും സന്തുഷ്ട​വു​മായ ജീവിതം നയിക്കാൻ അതിന്റെ പ്രാ​യോ​ഗിക ബുദ്ധ്യു​പ​ദേ​ശ​ത്തിന്‌ ഇന്നു നമ്മെ എങ്ങനെ സഹായി​ക്കാൻ കഴിയു​മെന്ന്‌ നാം ഇതി​നോ​ടകം കണ്ടുക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇക്കാല​ത്തെ​ക്കു​റി​ച്ചുള്ള അതിന്റെ ഉത്തരങ്ങൾ തൃപ്‌തി​ക​ര​മാ​യ​തു​കൊണ്ട്‌, കഴിഞ്ഞ കാല​ത്തെ​ക്കു​റി​ച്ചുള്ള അതിന്റെ ഉത്തരങ്ങ​ളും വരും​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള അതിന്റെ പ്രവച​ന​ങ്ങ​ളും തീർച്ച​യാ​യും അവധാ​ന​പൂർവ​മായ ശ്രദ്ധ അർഹി​ക്കു​ന്ന​താണ്‌.

പരമാ​വധി പ്രയോ​ജനം നേടാ​വുന്ന വിധം

പലരും ബൈബിൾ വായി​ക്കാൻ തുടങ്ങി​യി​ട്ടുണ്ട്‌, എന്നാൽ അതിലെ ചില ഭാഗങ്ങൾ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യ​പ്പോൾ അവർ വായന നിർത്തി. അതാണു നിങ്ങളു​ടെ അനുഭ​വ​മെ​ങ്കിൽ, സഹായ​ക​മാ​യി​രു​ന്നേ​ക്കാ​വുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌.

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) പോലെ ആധുനിക ഭാഷയി​ലുള്ള ആശ്രയ​യോ​ഗ്യ​മായ ഒരു വിവർത്തനം തിര​ഞ്ഞെ​ടു​ക്കുക. a ചിലർ വായി​ച്ചു​തു​ട​ങ്ങു​ന്നത്‌ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളാണ്‌. ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ കാണു​ന്ന​തു​പോ​ലുള്ള അവന്റെ പഠിപ്പി​ക്കൽ മനുഷ്യ​പ്ര​കൃ​തം സംബന്ധിച്ച സൂക്ഷ്‌മ​മായ ഒരു അവബോ​ധത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ക​യും ജീവിതം മെച്ച​പ്പെ​ടു​ത്തേണ്ട വിധം വിവരി​ക്കു​ക​യും ചെയ്യുന്നു.—മത്തായി 5-7 അധ്യാ​യങ്ങൾ കാണുക.

ബൈബിൾ മുഴുവൻ വായി​ക്കു​ന്ന​തി​നു പുറമേ, അതിന്റെ വിഷ​യോ​ന്മുഖ പഠനം തികച്ചും വിജ്ഞാ​ന​പ്ര​ദ​മാ​യി​രി​ക്കും. ഇതിൽ ഉൾപ്പെ​ടു​ന്നത്‌ ഒരു പ്രത്യേക വിഷയ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ അവലോ​കനം ചെയ്യു​ന്ന​താണ്‌. ദേഹി, സ്വർഗം, ഭൂമി, ജീവൻ, മരണം, ദൈവ​രാ​ജ്യം—അത്‌ എന്താ​ണെ​ന്ന​തും അത്‌ നിവർത്തി​ക്കാൻ പോകു​ന്ന​തും—എന്നിങ്ങ​നെ​യുള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ വാസ്‌ത​വ​ത്തിൽ ബൈബിൾ പറയു​ന്നത്‌ മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ അമ്പരന്നു​പോ​യേ​ക്കാം. b ബൈബി​ളി​ന്റെ വിഷ​യോ​ന്മുഖ പഠനപ​രി​പാ​ടി യഹോ​വ​യു​ടെ സാക്ഷി​കൾക്കുണ്ട്‌, അതു സൗജന്യ​മാണ്‌. 2-ാം പേജിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഉചിത​മായ വിലാ​സ​ത്തിൽ ഇതിന്റെ പ്രസാ​ധ​ക​രോ​ടു നിങ്ങൾക്ക്‌ എഴുതി ചോദി​ക്കാ​വു​ന്ന​താണ്‌.

തെളിവു പരി​ശോ​ധി​ച്ച​ശേഷം, തിരു​വെ​ഴു​ത്തു​കൾ “യഹോവ” എന്നു തിരി​ച്ച​റി​യി​ക്കുന്ന ദൈവ​ത്തിൽനി​ന്നാ​ണു ബൈബിൾ വന്നിരി​ക്കു​ന്ന​തെന്ന നിഗമ​ന​ത്തിൽ പലരും എത്തി​ച്ചേർന്നി​രി​ക്കു​ന്നു. (സങ്കീർത്തനം 83:18) ബൈബി​ളി​നു ദിവ്യ ഉറവു​ണ്ടെന്നു നിങ്ങൾക്ക്‌ ഒരുപക്ഷേ ബോധ്യ​മി​ല്ലാ​യി​രി​ക്കാം. എന്നാൽ അതു പരി​ശോ​ധി​ച്ചു​കൂ​ടേ? അതിലെ കാലാ​തീത ജ്ഞാനം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ഒരുപക്ഷേ അതിന്റെ പ്രാ​യോ​ഗിക മൂല്യം മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു​ക​ഴി​യു​മ്പോൾ, ബൈബിൾ യഥാർഥ​ത്തിൽ എല്ലാവർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥമാണ്‌, അതിലു​പരി, അതു നിങ്ങൾക്കു വേണ്ടി​യുള്ള ഒരു ഗ്രന്ഥമാണ്‌ എന്നു നിങ്ങൾ മനസ്സി​ലാ​ക്കു​മെന്നു ഞങ്ങൾക്കു​റ​പ്പുണ്ട്‌.

[അടിക്കു​റി​പ്പു​കൾ]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രി​ച്ചത്‌.

b വിഷയോന്മുഖ ബൈബിൾ പഠനത്തി​നു പലരെ​യും സഹായി​ച്ചി​ട്ടു​ള്ള​താണ്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം.