വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ബൈബിൾ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടു​മോ?

ദൈവത്തിന്റെ അംഗീ​കാ​രം കിട്ടു​ന്നത്‌ അത്ര പ്രയാ​സ​മുള്ള കാര്യമല്ല

എല്ലാ മനുഷ്യ​രും പാപി​ക​ളാ​ണെന്നു ബൈബിൾ പറയുന്നു. ആദ്യമ​നു​ഷ്യ​നായ ആദാമിൽനിന്ന്‌ പാപം കൈമാ​റി​ക്കി​ട്ടി​യ​തു​കൊണ്ട്‌ നമുക്ക്‌ തെറ്റു ചെയ്യാ​നുള്ള ഒരു ചായ്വുണ്ട്‌. അതു​കൊ​ണ്ടാണ്‌ നമ്മൾ പലപ്പോ​ഴും മോശ​മായ കാര്യങ്ങൾ ചെയ്യു​ന്ന​തും പിന്നീട്‌ അതെക്കു​റിച്ച്‌ ഓർത്ത്‌ ദുഃഖി​ക്കു​ന്ന​തും. ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിച്ചു. യേശു​വി​ന്റെ മോച​ന​വി​ല​യി​ലൂ​ടെ​യാ​ണു നമ്മുടെ പാപങ്ങൾക്കുള്ള ക്ഷമ ലഭിക്കു​ന്നത്‌. മോച​ന​വില ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌.—റോമർ 3:23, 24 വായി​ക്കുക.

ഗുരു​ത​ര​മാ​യ പാപം ചെയ്‌തി​ട്ടു​ള്ളവർ ദൈവം തങ്ങളോ​ടു ക്ഷമിക്കു​മോ എന്നു ചിന്തി​ക്കാ​റുണ്ട്‌. എന്നാൽ ബൈബി​ളിൽ പറയുന്ന ഈ വാക്കുകൾ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു: “ദൈവ​പു​ത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നു.” (1 യോഹ​ന്നാൻ 1:7) അതു​കൊണ്ട്‌ ഉചിത​മായ, ആത്മാർഥ​മായ, പശ്ചാത്താ​പം കാണി​ക്കു​ന്നെ​ങ്കിൽ നമ്മുടെ ഗുരു​ത​ര​മായ പാപങ്ങൾപോ​ലും യഹോവ ക്ഷമിക്കും.—യശയ്യ 1:18 വായി​ക്കുക.

ക്ഷമ കിട്ടാൻ നമ്മൾ എന്തു ചെയ്യണം?

യഹോവ നമ്മളോ​ടു ക്ഷമിക്ക​ണ​മെ​ങ്കിൽ നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കണം. അതായത്‌, യഹോ​വ​യു​ടെ കല്‌പ​ന​ക​ളും നിലവാ​ര​ങ്ങ​ളും യഹോവ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന കാര്യ​ങ്ങ​ളും നമ്മൾ മനസ്സി​ലാ​ക്കണം. (യോഹ​ന്നാൻ 17:3) തെറ്റു​ക​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ന്ന​വ​രോ​ടും മാറ്റങ്ങൾ വരുത്താൻ ശ്രമി​ക്കു​ന്ന​വ​രോ​ടും യഹോവ ധാരാ​ള​മാ​യി ക്ഷമിക്കും.—പ്രവൃ​ത്തി​കൾ 3:19 വായി​ക്കുക.

ദൈവ​ത്തി​ന്റെ അംഗീ​കാ​രം കിട്ടു​ന്നത്‌ അത്ര പ്രയാ​സ​മുള്ള കാര്യമല്ല. നമ്മുടെ കുറവു​കൾ ദൈവം മനസ്സി​ലാ​ക്കു​ന്നു. കരുണ​യും ദയയും ഉള്ള ദൈവ​മാണ്‌ യഹോവ. യഹോവ നമ്മളോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും ദയയും യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാ​നും അങ്ങനെ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നും നമ്മളെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ?—സങ്കീർത്തനം 103:13, 14 വായി​ക്കുക.