വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്തപ്പകർച്ചയ്‌ക്കു പകരം ഗുണമേന്മയുള്ള ചികിത്സാരീതികൾ

രക്തപ്പകർച്ചയ്‌ക്കു പകരം ഗുണമേന്മയുള്ള ചികിത്സാരീതികൾ

രക്തപ്പകർച്ച​യ്‌ക്കു പകരം ഗുണ​മേ​ന്മ​യുള്ള ചികി​ത്സാ​രീ​തി​കൾ

‘രക്തപ്പകർച്ചകൾ അപകട​ക​ര​മാണ്‌, പക്ഷേ അതിനു പകരമാ​യി ഉയർന്ന ഗുണ​മേ​ന്മ​യുള്ള ഏതെങ്കി​ലും ചികി​ത്സാ​രീ​തി​ക​ളു​ണ്ടോ’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. അതൊരു നല്ല ചോദ്യ​മാണ്‌. ഇവിടെ, “ഗുണ​മേ​ന്മ​യുള്ള” എന്ന പദം ശ്രദ്ധി​ക്കുക.

യഹോ​വ​യു​ടെ സാക്ഷികൾ ഉൾപ്പെടെ എല്ലാവ​രും ഫലപ്ര​ദ​വും ഉയർന്ന ഗുണ​മേ​ന്മ​യു​ള്ള​തു​മായ വൈദ്യ​ശു​ശ്രൂഷ ലഭിക്കാൻ ആഗ്രഹി​ക്കു​ന്നു. ഡോക്ടർ ഗ്രാന്റ്‌ ഇ. സ്‌റ്റെഫൻ അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന രണ്ടു പ്രധാന സംഗതി​ക​ളെ​ക്കു​റി​ച്ചു പറഞ്ഞു: “ഒരു വൈദ്യ​ശു​ശ്രൂ​ഷയെ ഗുണ​മേ​ന്മ​യു​ള്ള​തെന്നു പറയു​ന്നത്‌ ആ ശുശ്രൂ​ഷ​യിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന സംഗതി​കൾക്കു വൈദ്യ​ശാ​സ്‌ത്ര​പ​ര​വും വൈദ്യ​ശാ​സ്‌​ത്രേ​ത​ര​വും ആയ ന്യായ​മായ ലക്ഷ്യങ്ങൾ കൈവ​രി​ക്കാ​നുള്ള പ്രാപ്‌തി ഉണ്ടായി​രി​ക്കു​മ്പോ​ഴാണ്‌.” (ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസോ​സി​യേഷൻ, 1988 ജൂലൈ 1) ‘വൈദ്യ​ശാ​സ്‌​ത്രേതര ലക്ഷ്യങ്ങ​ളിൽ’ രോഗി​യു​ടെ സദാചാ​ര​ങ്ങളെ അല്ലെങ്കിൽ ബൈബിൾ അധിഷ്‌ഠിത മനസ്സാ​ക്ഷി​യെ ധ്വംസി​ക്കാ​തി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.—പ്രവൃ​ത്തി​കൾ 15:28, 29.

രക്തത്തിന്റെ ഉപയോ​ഗം കൂടാതെ ഗുരു​ത​ര​മായ ചികി​ത്സാ​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള നിയമാ​നു​സൃ​ത​വും ഫലപ്ര​ദ​വു​മായ മാർഗ​ങ്ങ​ളു​ണ്ടോ? സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഉണ്ട്‌ എന്നാണ്‌ ഉത്തരം.

അത്യാ​വ​ശ്യ ഘട്ടങ്ങളിൽ മാത്രമേ രക്തം നൽകി​യി​ട്ടു​ള്ളു​വെന്നു മിക്ക ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​രും തറപ്പിച്ചു പറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും എയ്‌ഡ്‌സ്‌ രോഗം പ്രത്യ​ക്ഷ​പ്പെ​ട്ട​ശേഷം രക്തത്തിന്റെ ഉപയോ​ഗം പെട്ടെന്നു കുറഞ്ഞു. “ഈ പകർച്ച​വ്യാ​ധി​യു​ടെ ചുരുക്കം പ്രയോ​ജ​ന​ങ്ങ​ളി​ലൊന്ന്‌ ഡോക്ടർമാ​രും രോഗി​ക​ളും രക്തപ്പകർച്ച ഒഴിവാ​ക്കാൻവേണ്ടി വിവിധ ഉപാധി​കൾ ആവിഷ്‌ക​രി​ക്കാൻ ഇടയായി” എന്നതാ​ണെന്ന്‌ മേയോ ക്ലിനിക്‌ പ്രൊ​സീ​ഡി​ങ്‌സ്‌ എന്ന ജേർണ​ലി​ലെ (1988 സെപ്‌റ്റം​ബർ) ഒരു മുഖ​പ്ര​സം​ഗം പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. ഒരു രക്തബാങ്ക്‌ ഉദ്യോ​ഗസ്ഥൻ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “മാറ്റം വന്നിരി​ക്കു​ന്നത്‌ [രക്തപ്പകർച്ചയെ സംബന്ധി​ക്കുന്ന] സന്ദേശ​ത്തി​ന്റെ തീവ്ര​ത​യ്‌ക്കാണ്‌, (അപകടങ്ങൾ സംബന്ധിച്ച വർധിച്ച അവബോ​ധം നിമിത്തം) സന്ദേശ​ത്തോ​ടുള്ള ചികി​ത്സ​ക​രു​ടെ സമീപ​ന​ത്തി​നാണ്‌, പകര ചികി​ത്സാ​രീ​തി​കൾ പരിഗ​ണി​ക്കാ​നുള്ള ആവശ്യ​ക​ത​യ്‌ക്കാണ്‌.”—ട്രാൻസ്‌ഫ്യൂ​ഷൻ മെഡി​സിൻ റിവ്യൂസ്‌, 1989 ഒക്ടോബർ.

പകര ചികി​ത്സാ​രീ​തി​ക​ളുണ്ട്‌ എന്നതു ശ്രദ്ധി​ക്കുക! രക്തപ്പകർച്ച നടത്തു​ന്നത്‌ എന്തിനാ​ണെന്ന്‌ അവലോ​കനം ചെയ്യു​മ്പോൾ നമുക്കതു മനസ്സി​ലാ​കും.

അരുണ രക്താണു​ക്ക​ളി​ലെ ഹീമോ​ഗ്ലോ​ബിൻ നല്ല ആരോ​ഗ്യ​വും ജീവനും നിലനി​റു​ത്തു​ന്ന​തിന്‌ ആവശ്യ​മായ ഓക്‌സി​ജൻ സംവഹി​ക്കു​ന്നു. അതു​കൊണ്ട്‌ ഒരു വ്യക്തിക്കു വളരെ​യ​ധി​കം രക്തം നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ പകരം രക്തം നൽകുക എന്നതു ന്യായ​യു​ക്ത​മാ​യി തോന്നാം. സാധാ​ര​ണ​ഗ​തി​യിൽ നിങ്ങളു​ടെ ശരീര​ത്തിൽ ഓരോ 100 ഘനസെ​ന്റി​മീ​റ്റർ രക്തത്തി​ലും 14-ഓ 15-ഓ ഗ്രാം ഹീമോ​ഗ്ലോ​ബിൻ ഉണ്ടായി​രി​ക്കും. (ഗാഢത​യു​ടെ മറ്റൊരു അളവാണ്‌ ഹിമാ​റ്റൊ​ക്രിറ്റ്‌, അതു സാധാ​ര​ണ​മാ​യി 45 ശതമാ​ന​ത്തോ​ള​മാണ്‌.) ഒരു രോഗി​യു​ടെ ഹീമോ​ഗ്ലോ​ബിൻ 10-ൽ താഴെ (അല്ലെങ്കിൽ ഹിമാ​റ്റൊ​ക്രിറ്റ്‌ 30 ശതമാ​ന​ത്തിൽ കുറവ്‌) ആണെങ്കിൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു മുമ്പായി രക്തം കുത്തി​വെ​ക്കുക എന്നതാ​യി​രു​ന്നു സ്വീകാ​ര്യ​മായ “നിയമം.” “ഇലെക്ടീവ്‌ ശസ്‌ത്രക്രിയയുടെ a കാര്യ​ത്തിൽ, രോഗി​യു​ടെ രക്തത്തിലെ ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ 10 ഗ്രാം/ഡെസി​ലി​റ്റർ ആണെങ്കിൽ മാത്രമേ ശസ്‌ത്ര​ക്രിയ നടത്താൻ തയ്യാറാ​കു​ക​യു​ള്ളു​വെന്ന്‌ 65% [അനസ്‌തേ​ഷ്യാ വിദഗ്‌ധ​രും] നിബന്ധ​ന​വെ​ച്ചി​രു”ന്നതായി വോക്‌സ്‌ സാൻഗ്വി​നിസ്‌ എന്ന സ്വിസ്സ്‌ പ്രസി​ദ്ധീ​ക​രണം (1987 മാർച്ച്‌) റിപ്പോർട്ടു ചെയ്‌തു.

എന്നാൽ 1988-ൽ രക്തപ്പകർച്ച സംബന്ധി​ച്ചുള്ള ഒരു കോൺഫ​റൻസിൽ പ്രൊ​ഫസർ ഹൊവാർഡ്‌ എൽ. സോഡർ “നമുക്ക്‌ ഈ ‘മാന്ത്രി​ക​സം​ഖ്യ’ എങ്ങനെ ലഭിച്ചു” എന്നു ചോദി​ക്കു​ക​യു​ണ്ടാ​യി. അദ്ദേഹം വ്യക്തമാ​യി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അനസ്‌തേഷ്യ നൽകു​ന്ന​തി​നു​മുമ്പ്‌ രോഗി​യു​ടെ ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ 10 ഗ്രാം ആയിരി​ക്ക​ണ​മെന്ന നിബന്ധ​ന​യു​ടെ ഉത്ഭവം പാരമ്പ​ര്യ​ത്തിൽ വേരൂ​ന്നി​യ​താണ്‌, അവ്യക്തത നിറഞ്ഞ​താണ്‌, അതിനെ പിന്താ​ങ്ങാ​നാ​യി ചികി​ത്സാ​പ​ര​മോ പരീക്ഷ​ണ​സം​ബ​ന്ധ​മോ ആയ തെളി​വു​ക​ളൊ​ന്നു​മില്ല.” ‘അവ്യക്ത​വും തെളി​വു​ക​ളു​ടെ പിൻബലം ഇല്ലാത്തതു’മായ ഒരു നിബന്ധ​ന​യാൽ പ്രേരി​ത​മാ​യി​മാ​ത്രം രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​രാ​ക്ക​പ്പെട്ട ആയിര​ക്ക​ണ​ക്കി​നു രോഗി​ക​ളെ​പ്പറ്റി ചിന്തി​ക്കുക!

‘ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ ഇത്ര കുറഞ്ഞു​പോ​യാ​ലും ശരീര​ത്തിന്‌ അതു താങ്ങാ​നാ​വു​മെ​ന്നി​രി​ക്കെ അതിന്റെ സാധാരണ അളവ്‌ 14 ആയിരി​ക്കു​മെന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ എന്നു ചിലർ ചിന്തി​ച്ചേ​ക്കാം. ഓക്‌സി​ജൻവാ​ഹി​ക​ളായ ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ അത്രയു​മു​ണ്ടെ​ങ്കിൽ വ്യായാ​മം അല്ലെങ്കിൽ കഠിന​ജോ​ലി ചെയ്യാൻ നിങ്ങൾക്കു സാധി​ക്ക​ത്ത​ക്ക​വി​ധം ഗണ്യമായ അളവിൽ ഓക്‌സി​ജൻ സംവഹി​ക്കാ​നുള്ള പ്രാപ്‌തി നിങ്ങളു​ടെ ശരീര​ത്തി​നു​ണ്ടാ​യി​രി​ക്കും. “ഹീമോ​ഗ്ലോ​ബി​ന്റെ ഗാഢത 7 ഗ്രാം/ഡെ.ലി. മാത്ര​മുള്ള വ്യക്തി​ക​ളു​ടെ കാര്യ​ത്തിൽപ്പോ​ലും ജോലി​ക്ഷ​മ​ത​യിൽ കുറവു കണ്ടെത്താൻ ബുദ്ധി​മു​ട്ടാണ്‌” എന്ന്‌ വിളർച്ച ബാധിച്ച രോഗി​ക​ളിൽ നടത്തിയ പഠനങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. കാര്യ​ക്ഷ​മ​ത​യിൽ കാര്യ​മായ കുറ​വൊ​ന്നും ഉണ്ടാകു​ന്നി​ല്ലെ​ന്നാ​ണു മറ്റു ചില പഠനങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നത്‌.—കൺടെ​മ്പ​ററി ട്രാൻസ്‌ഫ്യൂ​ഷൻ പ്രാക്‌റ്റീസ്‌, 1987.

മുതിർന്ന ആളുക​ളിൽ ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ വളരെ കുറഞ്ഞു​പോ​യാ​ലും ശരീരം അതുമാ​യി പൊരു​ത്ത​പ്പെ​ടു​ന്നു. എന്നാൽ കുട്ടി​ക​ളു​ടെ കാര്യ​മോ? ഡോ. ജെയിംസ്‌ എ. സ്‌റ്റോ​ക്ക്‌മാൻ III ഇപ്രകാ​രം പറയുന്നു: “ചുരുക്കം ചില കേസു​ക​ളൊ​ഴി​ച്ചാൽ, മാസം തികയാ​തെ ജനിക്കുന്ന ശിശു​ക്ക​ളിൽ ആദ്യത്തെ ഒന്നുമു​തൽ മൂന്നു​വരെ മാസങ്ങ​ളിൽ ഹീമോ​ഗ്ലോ​ബി​ന്റെ അളവു കുറഞ്ഞു​പോ​കും. . . . [ആശുപ​ത്രി​ക​ളി​ലെ] നഴ്‌സ​റി​ക​ളിൽ പരിപാ​ലി​ക്ക​പ്പെ​ടുന്ന ഈ ശിശു​ക്കളെ രക്തപ്പകർച്ച​യ്‌ക്കു വിധേ​യ​മാ​ക്കു​ന്നതു സംബന്ധിച്ച സൂചനകൾ വ്യക്തമാ​യി നിർവ​ചി​ക്ക​പ്പെ​ട്ടി​ട്ടില്ല. വാസ്‌ത​വ​ത്തിൽ അനേകം ശിശു​ക്ക​ളും ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ ഗണ്യമാ​യി കുറഞ്ഞു​പോ​യാ​ലും പ്രകട​മായ വൈദ്യ​ശാ​സ്‌ത്ര​പ്ര​ശ്‌ന​ങ്ങ​ളൊ​ന്നും കൂടാതെ അതിനെ അതിജീ​വി​ക്കു​ന്ന​താ​യി കാണുന്നു.”—പിഡി​യാ​ട്രിക്‌ ക്ലിനി​ക്‌സ്‌ ഓഫ്‌ നോർത്ത്‌ അമേരിക്ക, 1986 ഫെബ്രു​വരി.

എന്നാൽ, ഒരു അപകട​ത്തി​ലോ ശസ്‌ത്ര​ക്രി​യ​യ്‌ക്കി​ട​യി​ലോ ഒരാൾക്കു വളരെ​യ​ധി​കം രക്തം നഷ്ടമാ​കു​മ്പോൾ യാതൊ​ന്നും ചെയ്യേ​ണ്ട​തി​ല്ലെന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നില്ല. രക്തം വലിയ അളവിൽ ദ്രുത​ഗ​തി​യി​ലാ​ണു നഷ്ടമാ​കു​ന്ന​തെ​ങ്കിൽ അയാളു​ടെ രക്തസമ്മർദം താഴു​ക​യും ഷോക്ക്‌ സംഭവി​ക്കു​ക​യും ചെയ്‌തേ​ക്കാം. ഇവിടെ മുഖ്യ​മാ​യും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ രക്തവാർച്ച നിറു​ത്തുക എന്നതും രക്തപര്യ​യന വ്യവസ്ഥ​യി​ലെ വ്യാപ്‌തം പുനഃ​സ്ഥാ​പി​ക്കുക എന്നതു​മാണ്‌. അത്‌ ഷോക്ക്‌ ഉണ്ടാകു​ന്നതു തടയു​ക​യും ശേഷിച്ച അരുണാ​ണു​ക്ക​ളും മറ്റു ഘടകങ്ങ​ളും ചംക്ര​മണം ചെയ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കാൻ ഇടയാ​ക്കു​ക​യും ചെയ്യും.

രക്തം അപ്പാ​ടെ​യോ രക്തത്തിലെ പ്ലാസ്‌മ​യോ ഉപയോ​ഗി​ക്കാ​തെ​തന്നെ വ്യാപ്‌തം പുനഃ​സ്ഥാ​പി​ക്കാ​വു​ന്ന​താണ്‌. b രക്തത്തിന്റെ വ്യാപ്‌തം വർധി​പ്പി​ക്കാൻ, ഫലപ്ര​ദ​മായ വിവി​ധ​തരം രക്തേതര ലായനി​ക​ളുണ്ട്‌. അതിൽ ഏറ്റവും ലളിത​മാ​യത്‌ സലൈൻ (ലവണ) ലായനി​യാണ്‌, അതു ചെലവു​കു​റ​ഞ്ഞ​തും നമ്മുടെ രക്തവു​മാ​യി നന്നായി ഇണങ്ങു​ന്ന​തു​മാണ്‌. ഡെക്‌സ്‌ട്രാൻ, ഹീമാ​ക്‌സെൽ, ലാക്‌റ്റേ​റ്റഡ്‌ റിം​ഗേ​ഴ്‌സ്‌ ലായനി എന്നിവ​പോ​ലെ പ്രത്യേക ഗുണങ്ങ​ളുള്ള ദ്രാവ​ക​ങ്ങ​ളു​മുണ്ട്‌. ഹെറ്റാ​സ്‌റ്റാർച്ച്‌ (എച്ച്‌ഇ​എസ്‌) താരത​മ്യേന പുതിയ ഒരു വ്യാപ്‌ത​വർധി​നി​യാണ്‌, “രക്ത ഉത്‌പ​ന്നങ്ങൾ സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കുന്ന, [പൊള്ള​ലേറ്റ] രോഗി​കൾക്ക്‌ അതു സുരക്ഷി​ത​മാ​യി ശുപാർശ ചെയ്യാൻ കഴിയും.” (ജേർണൽ ഓഫ്‌ ബേർൺ കെയർ & റീഹാ​ബി​ലി​റ്റേഷൻ, 1989 ജനുവരി⁄ഫെബ്രുവരി) അത്തരം ദ്രാവ​കങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടു വ്യക്തമായ നേട്ടങ്ങ​ളുണ്ട്‌. “[സാധാരണ സലൈ​നും ലാക്‌റ്റേ​റ്റഡ്‌ റിം​ഗേ​ഴ്‌സ്‌ ലായനി​യും പോലുള്ള] ക്രിസ്റ്റ​ലോ​യിഡ്‌ ലായനി​ക​ളും ഡെക്‌സ്‌ട്രാൻ, എച്ച്‌ഇ​എസ്‌ എന്നിവ​യും താരത​മ്യേന വിഷാം​ശം ഇല്ലാത്ത​തും ചെലവു കുറഞ്ഞ​തും എളുപ്പം ലഭ്യമാ​യ​തും സാധാരണ ഊഷ്‌മാ​വിൽ സൂക്ഷി​ച്ചു​വെ​ക്കാ​വു​ന്ന​തു​മാണ്‌. ഇവ ഉപയോ​ഗി​ക്കു​മ്പോൾ പൊരു​ത്തം സംബന്ധിച്ച പരി​ശോ​ധ​നകൾ നടത്തേ​ണ്ട​താ​യി വരുന്നില്ല, രക്തപ്പകർച്ച​യി​ലൂ​ടെ പകരുന്ന രോഗ​ങ്ങളെ സംബന്ധി​ച്ചുള്ള ഭയവും വേണ്ട.”—ബ്ലഡ്‌ ട്രാൻസ്‌ഫ്യൂ​ഷൻ തെറാപ്പി—എ ഫിസി​ഷ്യൻസ്‌ ഹാൻഡ്‌ബുക്ക്‌, 1989.

‘എന്റെ ശരീര​ത്തിൽ എല്ലായി​ട​ത്തും ഓക്‌സി​ജൻ എത്തിക്കാൻ അരുണാ​ണു​ക്കൾ വേണ​മെ​ന്നി​രി​ക്കെ, രക്തേതര ദ്രാവ​കങ്ങൾ ഇത്ര ക്ഷമത​യോ​ടെ പ്രവർത്തി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌’ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ചോദി​ച്ചേ​ക്കാം. നേരത്തേ പരാമർശിച്ച ഓക്‌സി​ജൻ സംവാഹക പദാർഥ​ങ്ങ​ളിൽ കുറേ​യെ​ങ്കി​ലും നിങ്ങളു​ടെ ശരീര​ത്തിൽ അവശേ​ഷി​ക്കു​ന്നുണ്ട്‌. ഉചിത​മായ വ്യാപ്‌ത​വർധി​നി​കൾ നൽക​പ്പെ​ടു​മ്പോൾ, നേർപ്പി​ക്ക​പ്പെട്ട രക്തം ഈ ഓക്‌സി​ജൻ വാഹി​ക​ളെ​യും​കൊ​ണ്ടു ചെറിയ രക്തക്കു​ഴ​ലി​ലൂ​ടെ​പ്പോ​ലും അനായാ​സം ഒഴുകു​ന്നു. കൂടാതെ, രക്തവാർച്ച സംഭവി​ക്കു​മ്പോൾ പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങളു​ടെ ശരീര​ത്തിൽ അത്‌ഭു​ത​ക​ര​മായ സംവി​ധാ​നങ്ങൾ പ്രവർത്തനം ആരംഭി​ക്കു​ക​യും ചെയ്യുന്നു. ഓരോ തവണ സ്‌പന്ദി​ക്കു​മ്പോ​ഴും നിങ്ങളു​ടെ ഹൃദയം കൂടുതൽ രക്തം പമ്പു​ചെ​യ്യു​ന്നു. ചില രാസമാ​റ്റ​ങ്ങ​ളു​ടെ ഫലമായി കലകളി​ലേക്കു കൂടുതൽ ഓക്‌സി​ജൻ ലഭ്യമാ​ക്ക​പ്പെ​ടു​ന്നു. രക്തനഷ്ട​ത്തോ​ടു പൊരു​ത്ത​പ്പെ​ടാ​നുള്ള ഈ ക്രമീ​ക​ര​ണങ്ങൾ വളരെ ഫലപ്ര​ദ​മാ​യ​തി​നാൽ നിങ്ങളു​ടെ അരുണ രക്താണു​ക്ക​ളിൽ പകുതി മാത്രമേ അവശേ​ഷി​ക്കു​ന്നു​ള്ളു എങ്കിൽക്കൂ​ടി, സാധാ​ര​ണ​ഗ​തി​യിൽ എത്തുമാ​യി​രുന്ന ഓക്‌സി​ജന്റെ ഏകദേശം 75 ശതമാനം കോശ​ങ്ങ​ളിൽ എത്തി​യേ​ക്കാം. വിശ്ര​മി​ക്കുന്ന ഒരു രോഗി തന്റെ രക്തത്തി​ലുള്ള ഓക്‌സി​ജന്റെ 25 ശതമാനം മാത്രമേ ഉപയോ​ഗി​ക്കു​ന്നു​ള്ളൂ. മിക്ക ജനറൽ അനസ്‌തെ​റ്റി​ക്കു​ക​ളും ശരീര​ത്തിന്‌ ആവശ്യ​മായ ഓക്‌സി​ജന്റെ അളവ്‌ കുറയ്‌ക്കു​ന്നു.

ഡോക്ടർമാർക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയും?

രക്തം നഷ്ടപ്പെ​ട്ട​തി​ന്റെ ഫലമായി വേണ്ടത്ര അരുണാ​ണു​ക്കൾ ഇല്ലാതി​രി​ക്കുന്ന ഒരാളെ സഹായി​ക്കാൻ വിദഗ്‌ധ​രായ ഡോക്ടർമാർക്കു കഴിയും. വ്യാപ്‌തം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാൽ രോഗിക്ക്‌ ഉയർന്ന ഗാഢത​യിൽ ഓക്‌സി​ജൻ നൽകാ​നാ​കും. അതുവഴി ശരീര​ത്തി​നു കൂടുതൽ ഓക്‌സി​ജൻ ലഭ്യമാ​കു​ന്നു, മിക്ക​പ്പോ​ഴും ശ്രദ്ധേ​യ​മായ ഫലങ്ങൾ ലഭിച്ചി​ട്ടു​മുണ്ട്‌. വളരെ​യ​ധി​കം രക്തം നഷ്ടപ്പെട്ട ഒരു സ്‌ത്രീ​യു​ടെ കാര്യ​ത്തിൽ ബ്രിട്ടീഷ്‌ ഡോക്ടർമാർ ഈ രീതി അവലം​ബി​ച്ചു. “അവരുടെ ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ 1.8 ഗ്രാം/ഡെ.ലി. മാത്ര​മാ​യി​രു​ന്നു. . . . ഉയർന്ന അളവിൽ ഓക്‌സി​ജൻ നൽകി​യും ജലാറ്റിൻ ലായനി [ഹീമാ​ക്‌സെൽ] ധാരാ​ള​മാ​യി കുത്തി​വെ​ച്ചും . . . അവരെ വിജയ​ക​ര​മാ​യി ചികി​ത്സി​ച്ചു.” (അനസ്‌തേഷ്യ, 1987 ജനുവരി) വളരെ​യ​ധി​കം രക്തം നഷ്ടപ്പെട്ട മറ്റു ചിലരെ അതിമർദ ഓക്‌സി​ജൻ അറകളിൽ വിജയ​ക​ര​മാ​യി ചികി​ത്സി​ച്ചി​ട്ടു​ണ്ടെ​ന്നും റിപ്പോർട്ടു പറയുന്നു.

ശരീര​ത്തിൽ കൂടുതൽ അരുണാ​ണു​ക്കൾ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടാ​നും ഡോക്ടർമാർക്കു തങ്ങളുടെ രോഗി​കളെ സഹായി​ക്കാൻ കഴിയും. എങ്ങനെ? ഇരുമ്പി​ന്റെ അംശം അടങ്ങിയ ഔഷധങ്ങൾ (പേശി​ക​ളി​ലോ രക്തക്കു​ഴ​ലു​ക​ളി​ലോ) കുത്തി​വെ​ച്ചു​കൊണ്ട്‌. സ്വാഭാ​വി​ക​മാ​യി ഉണ്ടാകു​ന്ന​തി​നെ​ക്കാൾ മൂന്നു​മു​തൽ നാലു​വരെ മടങ്ങ്‌ വേഗത​യിൽ അരുണാ​ണു​ക്കൾ ഉത്‌പാ​ദി​പ്പി​ക്കാൻ അതു ശരീരത്തെ സഹായി​ക്കും. അടുത്ത​കാ​ലത്തു മറ്റൊരു സഹായം ലഭ്യമാ​യി​ട്ടുണ്ട്‌. നിങ്ങളു​ടെ വൃക്കകൾ എരി​ത്രോ​പൊ​യി​റ്റിൻ (ഇപിഒ) എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു ഹോർമോൺ ഉത്‌പാ​ദി​പ്പി​ക്കു​ന്നു, അരുണാ​ണു​ക്കൾ ഉത്‌പാ​ദി​പ്പി​ക്കാൻ അസ്ഥിമ​ജ്ജയെ ഉത്തേജി​പ്പി​ക്കുന്ന ഒരു ഹോർമോൺ ആണ്‌ ഇത്‌. ഇപ്പോൾ കൃത്രി​മ​മാ​യി നിർമി​ക്ക​പ്പെട്ട (റികോം​ബി​നന്റ്‌) ഇപിഒ ലഭ്യമാണ്‌. വിളർച്ച ബാധിച്ച ചില രോഗി​കൾക്കു ഡോക്ടർമാർ ഇതു നൽകാ​റുണ്ട്‌, വളരെ വേഗത്തിൽ അരുണാ​ണു​ക്കൾ ഉത്‌പാ​ദി​പ്പി​ക്കാൻ ഇത്‌ അവരുടെ ശരീരത്തെ സഹായി​ക്കു​ന്നു.

രക്തം നഷ്ടപ്പെ​ടു​ത്താ​തി​രി​ക്കാ​നുള്ള ആധുനിക മാർഗങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വിദഗ്‌ധ​രും മനസ്സാ​ക്ഷി​ബോ​ധ​മു​ള്ള​വ​രും ആയ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർക്കും അനസ്‌തേ​ഷ്യാ​വി​ദ​ഗ്‌ധർക്കും ശസ്‌ത്ര​ക്രി​യ​യ്‌ക്കി​ട​യിൽപ്പോ​ലും സഹായം ചെയ്യാൻ കഴിയും. രക്തസ്രാ​വം പരമാ​വധി കുറയ്‌ക്കാ​നുള്ള ഇലക്‌​ട്രോ​കോ​ട്ടറി സംവി​ധാ​നം​പോ​ലുള്ള അത്യന്തം സൂക്ഷ്‌മ​ത​യോ​ടു​കൂ​ടിയ ശസ്‌ത്ര​ക്രി​യാ​രീ​തി​ക​ളു​ടെ പ്രാധാ​ന്യം എത്ര ഊന്നി​പ്പ​റ​ഞ്ഞാ​ലും അധിക​മാ​വു​ക​യില്ല. ചില​പ്പോൾ, ഒരു മുറി​വി​ലേക്ക്‌ ഒഴുകി​വ​രുന്ന രക്തം വലി​ച്ചെ​ടുത്ത്‌ അരിച്ച്‌ അപ്പപ്പോൾ ശരീര​ത്തി​ലേക്കു കടത്തി​വി​ടാൻ കഴിയും. c

ഒരു രക്തേതര ദ്രാവകം പ്രവേ​ശി​പ്പി​ച്ചി​ട്ടുള്ള ഒരു ഹാർട്ട്‌-ലങ്‌ മെഷീ​നു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കുന്ന രോഗിക്ക്‌ രക്തം നേർപ്പി​ക്കൽ പ്രക്രി​യ​യിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​നാ​കും, കുറച്ച്‌ അരുണാ​ണു​ക്കൾ മാത്രമേ അയാളു​ടെ ശരീര​ത്തിൽനി​ന്നു നഷ്ടമാ​കു​ക​യു​ള്ളൂ.

സഹായി​ക്കാ​വു​ന്ന മറ്റു വിധങ്ങ​ളു​മുണ്ട്‌. ശസ്‌ത്ര​ക്രി​യ​യു​ടെ സമയത്ത്‌ ഓക്‌സി​ജന്റെ ആവശ്യം കുറയ്‌ക്കാൻവേണ്ടി രോഗി​യു​ടെ ശരീരം തണുപ്പി​ക്കു​ന്ന​താണ്‌ ഒന്ന്‌. ഹൈ​പ്പോ​ടെൻസീവ്‌ (രക്തസമ്മർദം താഴ്‌ത്തുന്ന) അനസ്‌തേഷ്യ, രക്തം കട്ടിയാ​കൽ പ്രക്രി​യയെ മെച്ച​പ്പെ​ടു​ത്താ​നുള്ള ചികിത്സ, രക്തസ്രാ​വ​ത്തി​ന്റെ സമയം കുറയ്‌ക്കാ​നുള്ള ഡെസ്‌മോ​പ്രെ​സ്സിൻ (ഡിഡി​എ​വി​പി), ലേസർ “കത്തികൾ” എന്നിങ്ങ​നെ​യുള്ള മറ്റ്‌ ഉപാധി​ക​ളു​മുണ്ട്‌. ഡോക്ടർമാ​രും ബന്ധപ്പെട്ട രോഗി​ക​ളും രക്തപ്പകർച്ച ഒഴിവാ​ക്കാൻ ശ്രമി​ക്കു​മ്പോൾ ഈ ലിസ്‌റ്റ്‌ നീണ്ടു​നീ​ണ്ടു​പോ​കു​ന്ന​താ​യി നിങ്ങൾ നിരീ​ക്ഷി​ക്കും. ശരീര​ത്തിൽനി​ന്നു വളരെ​യ​ധി​കം രക്തം നഷ്ടപ്പെ​ടുന്ന ഒരു സാഹച​ര്യം നിങ്ങൾക്ക്‌ ഒരിക്ക​ലും ഉണ്ടാകാ​തി​രി​ക്കട്ടെ എന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു. എന്നാൽ അങ്ങനെ സംഭവി​ക്കു​ന്നെ​ങ്കിൽ, അനേകം അപകടങ്ങൾ പതിയി​രി​ക്കുന്ന രക്തപ്പകർച്ച ഒഴിവാ​ക്കി​ക്കൊണ്ട്‌ നിങ്ങളെ ചികി​ത്സി​ക്കാൻ സർവസാ​ധ്യ​ത​യും അനുസ​രിച്ച്‌ വിദഗ്‌ധ​രായ ഡോക്ടർമാർക്കു കഴിയും.

ശസ്‌ത്ര​ക്രി​യ​യോ, വേണം—എന്നാൽ രക്തപ്പകർച്ച കൂടാതെ

ഇന്ന്‌ അനേകം ആളുക​ളും രക്തം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കു​ന്നു. സാക്ഷികൾ പ്രമു​ഖ​മാ​യും മതപര​മായ കാരണ​ങ്ങ​ളാൽ ആവശ്യ​പ്പെ​ടുന്ന സംഗതി അവർ ആരോ​ഗ്യ​പ​ര​മായ കാരണ​ങ്ങ​ളാൽ ആവശ്യ​പ്പെ​ടു​ന്നു: രക്തത്തിന്റെ ഉപയോ​ഗ​മി​ല്ലാത്ത, ഗുണ​മേ​ന്മ​യുള്ള പകര വൈദ്യ​ചി​കിത്സ. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ രക്തം നൽകാ​തെ​തന്നെ വലിയ ശസ്‌ത്ര​ക്രി​യകൾ നടത്താൻ കഴിയും. നിങ്ങൾക്ക്‌ ഇനിയും എന്തെങ്കി​ലും സംശയങ്ങൾ അവശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കിൽ വൈദ്യ​ശാ​സ്‌ത്ര സാഹി​ത്യ​ത്തിൽനി​ന്നുള്ള മറ്റു ചില തെളി​വു​കൾ അതു ദൂരീ​ക​രി​ച്ചേ​ക്കാം.

“ക്വാ​ഡ്രൂ​പ്പിൾ മേജർ ജോയിന്റ്‌ റീപ്ലെ​യ്‌സ്‌മെന്റ്‌ ഇൻ മെമ്പർ ഓഫ്‌ ജെഹോ​വാസ്‌ വിറ്റ്‌ന​സ്സസ്‌” എന്ന ലേഖനം (ഓർത്തോ​പീ​ഡിക്‌ റിവ്യൂ, 1986 ആഗസ്റ്റ്‌) “രണ്ടു കാൽമു​ട്ടു​ക​ളും ഇടുപ്പും ഗുരു​ത​ര​മാം​വി​ധം തകർന്ന അവസ്ഥയി​ലാ​യി​രുന്ന” വിളർച്ച ബാധിച്ച ഒരു രോഗി​യെ​പ്പറ്റി പറഞ്ഞു. ഘട്ടംഘ​ട്ട​മാ​യി നടത്തപ്പെട്ട ആ ശസ്‌ത്ര​ക്രി​യ​യു​ടെ മുമ്പും പിമ്പും രോഗിക്ക്‌ അയൺ ഡെക്‌സ്‌ട്രാൻ നൽകു​ക​യു​ണ്ടാ​യി. ശസ്‌ത്ര​ക്രിയ വിജയി​ച്ചു. ഹീമോ​ഗ്ലോ​ബിൻ 10 ഗ്രാമിൽ കുറവാ​യി​രുന്ന ഒരു 52 വയസ്സു​കാ​രി സാക്ഷി​യെ​പ്പറ്റി ബ്രിട്ടീഷ്‌ ജേർണൽ ഓഫ്‌ അനസ്‌തേഷ്യ (1982) റിപ്പോർട്ടു ചെയ്‌തു. രക്തനഷ്ടം പരമാ​വധി കുറയ്‌ക്കു​ന്ന​തിന്‌ ഹൈ​പ്പോ​ടെൻസീവ്‌ അനസ്‌തേ​ഷ്യ​യാണ്‌ അവർക്കു നൽകി​യത്‌. അവരുടെ ഇടു​പ്പെ​ല്ലു​ക​ളും തോ​ളെ​ല്ലു​ക​ളും പൂർണ​മാ​യി മാറ്റി​വെ​ക്ക​പ്പെട്ടു. (യു.എസ്‌.എ.-യിലെ) ആർക്കാൻസസ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഒരു സംഘം ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ ഈ രീതി ഉപയോ​ഗിച്ച്‌ സാക്ഷി​ക​ളിൽ നൂറ്‌ ഇടുപ്പു​മാ​റ്റി​വെക്കൽ ശസ്‌ത്ര​ക്രി​യകൾ നടത്തി, ആ രോഗി​ക​ളെ​ല്ലാം സുഖം പ്രാപി​ച്ചു. ആ ഡിപ്പാർട്ടു​മെ​ന്റി​ന്റെ മേധാ​വി​യായ പ്രൊ​ഫസർ ഇപ്രകാ​രം പറയുന്നു: “(സാക്ഷി​ക​ളായ) ആ രോഗി​ക​ളിൽനി​ന്നു പഠിച്ചത്‌ ഇടുപ്പു​മാ​റ്റി​വെക്കൽ ശസ്‌ത്ര​ക്രിയ ആവശ്യ​മുള്ള എല്ലാ രോഗി​ക​ളി​ലും ഇപ്പോൾ ഞങ്ങൾ പ്രയോ​ഗി​ക്കു​ന്നു.”

രക്തം ഉപയോ​ഗി​ക്കാ​തെ ചെയ്യാ​മെ​ന്നു​ണ്ടെ​ങ്കിൽ അവയവം മാറ്റി​വെക്കൽ (organ transplants) ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​കാൻ ചില സാക്ഷി​ക​ളു​ടെ മനസ്സാക്ഷി അവരെ അനുവ​ദി​ക്കു​ന്നു. പതിമൂ​ന്നു വൃക്ക മാറ്റി​വെ​ക്ക​ലു​കളെ സംബന്ധിച്ച ഒരു റിപ്പോർട്ടി​ന്റെ ഉപസം​ഹാര വാക്കുകൾ ഇങ്ങനെ​യാ​യി​രു​ന്നു: “വൃക്ക മാറ്റി​വെക്കൽ മിക്ക സാക്ഷി​ക​ളി​ലും സുരക്ഷി​ത​മാ​യും ഫലപ്ര​ദ​മാ​യും ചെയ്യാൻ കഴിയു​മെ​ന്നാണ്‌ ആകമാ​ന​മായ ഫലങ്ങൾ കാണി​ക്കു​ന്നത്‌.” (ട്രാൻസ്‌പ്ലാ​ന്റേഷൻ, 1988 ജൂൺ) അതു​പോ​ലെ, രക്തം സ്വീക​രി​ക്കു​ന്ന​തി​നുള്ള വിസമ്മതം ഹൃദയം മാറ്റി​വെക്കൽ ശസ്‌ത്ര​ക്രി​യ​കൾപോ​ലും വിജയ​ക​ര​മാ​യി നിർവ​ഹി​ക്കു​ന്ന​തി​നു തടസ്സമാ​യി​രു​ന്നി​ട്ടില്ല.

‘മറ്റു തരത്തി​ലുള്ള രക്തരഹിത ശസ്‌ത്ര​ക്രി​യ​ക​ളു​ടെ കാര്യ​മോ?’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. “[യു.എസ്‌.എ-യിലെ വെയ്‌ൻ സ്റ്റേറ്റ്‌ യൂണി​വേ​ഴ്‌സി​റ്റി​യിൽ] പ്രസവ​ത്തോട്‌ അനുബ​ന്ധി​ച്ചും പ്രത്യു​ത്‌പാ​ദന അവയവ​ങ്ങ​ളു​ടെ രോഗ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടും രക്തപ്പകർച്ച കൂടാതെ വലിയ ശസ്‌ത്ര​ക്രി​യ​കൾക്കു വിധേ​യ​രായ യഹോ​വ​യു​ടെ സാക്ഷി​ക​ളായ സ്‌ത്രീ​കളെ”പ്പറ്റി മെഡിക്കൽ ഹോട്ട്‌ലൈൻ (1983 ഏപ്രിൽ⁄മേയ്‌) പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. വാർത്താ​പ​ത്രിക ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “രക്തം സ്വീക​രി​ച്ചു​കൊണ്ട്‌ ഇത്തരം ശസ്‌ത്ര​ക്രി​യ​കൾക്കു വിധേ​യ​രായ സ്‌ത്രീ​ക​ളെ​ക്കാൾ കൂടു​ത​ലായ മരണങ്ങ​ളോ കുഴപ്പ​ങ്ങ​ളോ ഒന്നും ഇവരുടെ കാര്യ​ത്തിൽ ഉണ്ടായില്ല.” തുടർന്ന്‌ അത്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “പ്രസവ​ത്തോട്‌ അനുബ​ന്ധി​ച്ചും പ്രത്യു​ത്‌പാ​ദന അവയവ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിമി​ത്ത​വും ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​കുന്ന സ്‌ത്രീ​കൾക്കു രക്തം നൽകു​ന്നതു സംബന്ധിച്ച്‌ ഒരു പുതിയ വീക്ഷണം കൈ​ക്കൊ​ള്ളാൻ ഈ പഠനത്തി​ന്റെ ഫലങ്ങൾ മതിയായ കാരണം നൽകി​യേ​ക്കാം.”

ഗോട്ടി​ങ്ങൻ യൂണി​വേ​ഴ്‌സി​റ്റി​യു​ടെ (ജർമനി) ആശുപ​ത്രി​യിൽ, 30 രോഗി​കൾ രക്തം സ്വീക​രി​ക്കാ​തെ ജനറൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​യി. “രക്തപ്പകർച്ച സ്വീക​രി​ക്കാ​തി​രുന്ന ആ രോഗി​കൾക്ക്‌ അതിന്റെ പേരിൽ പ്രത്യേ​കി​ച്ചു കുഴപ്പ​മൊ​ന്നും ഉണ്ടായി​ട്ടില്ല. . . . രക്തപ്പകർച്ചയെ അവലം​ബി​ക്കാ​നാ​വി​ല്ല​ല്ലോ എന്നതിൽ മാത്ര​മാ​യി​രി​ക്ക​രുത്‌ ശ്രദ്ധ, അത്യാ​വ​ശ്യ​മായ . . . ഒരു ശസ്‌ത്ര​ക്രിയ നടത്തു​ന്ന​തിൽനി​ന്നു പിന്മാറി നിൽക്കു​ന്ന​തി​ലേക്ക്‌ അത്‌ നയിക്കു​ക​യു​മ​രുത്‌.”—റിസി​ക്കോ ഇൻ ഡെർ ചിറുർജി, 1987.

അനേകം മുതിർന്ന​വ​രി​ലും കുട്ടി​ക​ളി​ലും രക്തം ഉപയോ​ഗി​ക്കാ​തെ മസ്‌തിഷ്‌ക ശസ്‌ത്ര​ക്രി​യ​പോ​ലും നടത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ന്യൂ​യോർക്ക്‌ യൂണി​വേ​ഴ്‌സി​റ്റി മെഡിക്കൽ സെന്ററി​ലെ ന്യൂ​റോ​സർജറി വകുപ്പി​ന്റെ തലവനായ ഡോ. ജോസഫ്‌ റാൻസോ​ഹോഫ്‌ 1989-ൽ ഇപ്രകാ​രം എഴുതി: “മതപര​മായ തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ രക്ത ഉത്‌പ​ന്നങ്ങൾ സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കുന്ന ഒട്ടുമിക്ക രോഗി​ക​ളി​ലും അപകട​ങ്ങ​ളൊ​ന്നും​തന്നെ ഇല്ലാതെ അവയുടെ ഉപയോ​ഗം ഒഴിവാ​ക്കാൻ കഴിയു​മെ​ന്നു​ള്ളതു വളരെ വ്യക്തമാണ്‌, വിശേ​ഷി​ച്ചും ശസ്‌ത്ര​ക്രിയ കാര്യ​ക്ഷ​മ​ത​യോ​ടെ ചുരു​ങ്ങിയ സമയം​കൊ​ണ്ടു ചെയ്യാൻ കഴിയു​മെ​ങ്കിൽ. രസകര​മെന്നു പറയട്ടെ, ആശുപ​ത്രി വിട്ടു​പോ​കു​മ്പോൾ, തന്റെ മതവി​ശ്വാ​സം മാനി​ച്ച​തിന്‌ ഒരു രോഗി എനിക്കു നന്ദി പറയു​മ്പോ​ഴാ​യി​രി​ക്കും ആ വ്യക്തി ഒരു സാക്ഷി​യാ​ണെന്ന്‌ എനിക്കു മിക്ക​പ്പോ​ഴും ഓർമ​വ​രിക.”

അവസാ​ന​മാ​യി ഒരു കാര്യം​കൂ​ടെ പരിചി​ന്തി​ക്കാം. സങ്കീർണ​മായ ഹൃദയ​ശ​സ്‌ത്ര​ക്രി​യ​യും രക്തക്കു​ഴ​ലു​ക​ളു​മാ​യി ബന്ധപ്പെട്ട ശസ്‌ത്ര​ക്രി​യ​യും രക്തം കൂടാതെ മുതിർന്ന​വ​രി​ലും കുട്ടി​ക​ളി​ലും നടത്താൻ കഴിയു​മോ? ഈ രംഗത്തെ മാർഗ​ദർശി​ക​ളിൽ ഒരാളാ​യി​രു​ന്നു ഡോ. ഡെന്റൺ എ. കൂളി. 27-9 പേജു​ക​ളി​ലെ അനുബ​ന്ധ​ത്തിൽ പുനഃർമു​ദ്രണം ചെയ്‌തി​രി​ക്കുന്ന വൈദ്യ​ശാ​സ്‌ത്ര ലേഖന​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, “യഹോ​വ​യു​ടെ സാക്ഷി​ക​ളായ രോഗി​ക​ളിൽ ശസ്‌ത്ര​ക്രിയ നടത്തു​മ്പോ​ഴുള്ള അപകട​സാ​ധ്യത, മറ്റുള്ള​വ​രു​ടേ​തി​നെ അപേക്ഷിച്ച്‌ അത്ര കൂടു​ത​ലൊ​ന്നു​മാ​യി​രു​ന്നി​ട്ടില്ല” എന്നതാ​യി​രു​ന്നു ഒരു മുൻ അപഗ്ര​ഥ​നത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഡോ. കൂളി​യു​ടെ നിഗമനം. ഇപ്പോൾ അത്തരം 1,106 ശസ്‌ത്ര​ക്രി​യകൾ നടത്തി​യ​ശേഷം അദ്ദേഹം എഴുതു​ന്നു: “എല്ലാ കേസു​ക​ളി​ലും രോഗി​യോ​ടുള്ള എന്റെ കരാർ ഞാൻ പാലി​ക്കാ​റുണ്ട്‌,” അതായത്‌ രക്തം ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മറ്റൊരു പ്രത്യേ​ക​ത​യാണ്‌ അവരുടെ നല്ല മനോ​ഭാ​വ​മെന്ന്‌ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. “ഈ രോഗി​ക​ളു​ടെ മനോ​ഭാ​വം മാതൃ​കാ​പ​ര​മാ​യി​രു​ന്നി​ട്ടുണ്ട്‌” എന്ന്‌ ഡോ. കൂളി 1989 ഒക്ടോ​ബ​റിൽ എഴുതി. “മിക്ക രോഗി​കൾക്കും ഉള്ളതു​പോ​ലെ, എന്തെങ്കി​ലും കുഴപ്പം സംഭവി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യോ എന്തിന്‌ മരിക്കു​ന്ന​തി​നെ​പ്പ​റ്റി​യോ പോലും അവർ ഭയപ്പെ​ടു​ന്നില്ല. തങ്ങളുടെ മതത്തി​ലും ദൈവ​ത്തി​ലും ആഴവും അചഞ്ചല​വു​മായ വിശ്വാ​സം അവർക്കുണ്ട്‌.”

മരിക്കാ​നു​ള്ള അവകാശം സ്ഥാപി​ച്ചെ​ടു​ക്കാൻ അവർ ശ്രമി​ക്കു​ന്നെന്ന്‌ ഇതിന്‌ അർഥമില്ല. സുഖം പ്രാപി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ ഗുണ​മേ​ന്മ​യുള്ള ചികിത്സ കിട്ടാൻ അവർ തീവ്ര​മാ​യി ശ്രമം നടത്തുന്നു. രക്തം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ക്കു​ന്നതു ജ്ഞാനപൂർവ​ക​മാ​ണെന്ന്‌ അവർക്കു ബോധ്യ​മുണ്ട്‌, ആ വീക്ഷണ​ത്തി​നു രക്തരഹിത ശസ്‌ത്ര​ക്രി​യ​യു​ടെ​മേൽ ഒരു ക്രിയാ​ത്‌മ​ക​മായ സ്വാധീ​ന​മുണ്ട്‌.

ഫ്രൈ​ബർഗ്‌ (ജർമനി) യൂണി​വേ​ഴ്‌സി​റ്റി​യി​ലെ സർജിക്കൽ ആശുപ​ത്രി​യി​ലെ പ്രൊ​ഫസർ ഡോ. വി. സ്‌ക്ലോ​സർ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ കൂട്ടത്തിൽപ്പെട്ട രോഗി​ക​ളിൽ ശസ്‌ത്ര​ക്രി​യാ സമയത്തു രക്തസ്രാ​വം ഉണ്ടായി​രി​ക്കാ​നുള്ള സാധ്യത കൂടു​ത​ലാ​യി​രു​ന്നില്ല; കുഴപ്പങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കിൽത്തന്നെ അവ സാധാ​ര​ണ​യി​ലും കുറവാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സവി​ശേ​ഷ​ത​യായ, രോഗം സംബന്ധിച്ച പ്രത്യേക വീക്ഷണ​ത്തിന്‌, ശസ്‌ത്ര​ക്രി​യ​യു​ടെ​മേൽ ഒരു ക്രിയാ​ത്മക സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു.”—ഹെർസ്‌ ക്രീസ്‌ലോഫ്‌, 1987 ആഗസ്റ്റ്‌.

[അടിക്കു​റി​പ്പു​കൾ]

a ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഡോക്ടർക്കും രോഗി​ക്കും ചർച്ച​ചെ​യ്‌തു തീരു​മാ​നി​ക്കാൻ സമയവും അവസര​വും നൽകുന്ന, അടിയ​ന്തി​ര​മ​ല്ലാത്ത ശസ്‌ത്ര​ക്രി​യകൾ.

b രക്തം അപ്പാ​ടെ​യോ അരുണാ​ണു​ക്കൾ, ശ്വേതാ​ണു​ക്കൾ, പ്ലേറ്റ്‌ലെ​റ്റു​കൾ, പ്ലാസ്‌മ എന്നിങ്ങനെ അതിന്റെ ഘടകങ്ങ​ളോ സാക്ഷികൾ സ്വീക​രി​ക്കു​ക​യില്ല. ഇമ്മ്യൂൺ ഗ്ലോബു​ലിൻ പോലുള്ള ഘടകാം​ശ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവര​ങ്ങൾക്ക്‌, 1990 ജൂൺ 1 ലക്കം ഇംഗ്ലീഷ്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 30-1 പേജുകൾ കാണുക.

c നഷ്ടമാകുന്ന രക്തം വീണ്ടെ​ടു​ക്കുന്ന രീതി​ക​ളെ​യും ശരീര​ത്തി​ന്റെ രക്തപര്യ​യന വ്യവസ്ഥ​യു​മാ​യി ബന്ധിപ്പി​ച്ചു പ്രവർത്തി​പ്പി​ക്കുന്ന ബാഹ്യ​ര​ക്ത​പ​ര്യ​യന ചംക്രമണ സംവി​ധാ​ന​ങ്ങ​ളു​ടെ (extracorporeal) ഉപയോ​ഗ​ത്തെ​യും സംബന്ധി​ച്ചുള്ള ബൈബിൾ തത്ത്വങ്ങൾ, 1989 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 30-1 പേജു​ക​ളിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നു.

[13-ാം പേജിലെ ചതുരം]

“രക്തം സ്വീക​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജനം ലഭിക്കാൻ യാതൊ​രു സാധ്യ​ത​യു​മി​ല്ലാ​ത്ത​വ​രും (രക്തത്തിന്റെ ആവശ്യ​മി​ല്ലാ​ത്തവർ), അതേസ​മയം അനഭി​കാ​മ്യ ഫലങ്ങൾ ഏറ്റുവാ​ങ്ങാൻ വളരെ സാധ്യ​ത​യു​ള്ള​വ​രു​മായ പല രോഗി​ക​ളും രക്തഘട​കങ്ങൾ സ്വീക​രി​ക്കു​ന്നു​ണ്ടെന്നു നാം നിഗമനം ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു. രോഗി​ക്കു പ്രയോ​ജ​ന​മൊ​ന്നും ചെയ്യാ​ത്ത​തും അതേസ​മയം ഉപദ്രവം ചെയ്‌തേ​ക്കാ​വു​ന്ന​തു​മായ ഒരു ചികി​ത്സ​യ്‌ക്ക്‌ അറിഞ്ഞു​കൊണ്ട്‌ ഒരു ഡോക്ട​റും അയാളെ വിധേ​യ​നാ​ക്കു​ക​യില്ല, എന്നാൽ ആവശ്യ​മി​ല്ലാ​തെ രോഗി​ക്കു രക്തം നൽകു​മ്പോൾ അതാണു സംഭവി​ക്കു​ന്നത്‌.”—“രക്തപ്പകർച്ച​യി​ലൂ​ടെ പകരുന്ന വൈറ​സ്‌രോ​ഗങ്ങൾ,” 1987.

[14-ാം പേജിലെ ചതുരം]

“ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ 2 മുതൽ 2.5 വരെ ഗ്രാം/100 മില്ലീ​ലി​റ്റർ ആണെങ്കിൽപ്പോ​ലും അതു സ്വീകാ​ര്യ​മാ​ണെന്നു ചില പ്രാമാ​ണി​കർ പ്രസ്‌താ​വി​ച്ചി ട്ടുണ്ട്‌. . . . ആരോ​ഗ്യ​മുള്ള ഒരാളു​ടെ 50 ശതമാനം അരുണ രക്താണു​ക്കൾവരെ നഷ്ടമാ യാലും, രക്തനഷ്ടം ഒരു കാലയ ളവു​കൊ​ണ്ടാ​ണു സംഭവി​ക്കുന്ന തെങ്കിൽ അയാളു​ടെ ശരീര​ത്തിന്‌ അതു താങ്ങാ​നാ​യേ​ക്കാം. മാത്ര മല്ല അയാൾ അതിന്റെ ലക്ഷണമൊ ന്നുംതന്നെ കാണി​ച്ചെ​ന്നും വരില്ല.” —“ടെക്‌നി​ക്‌സ്‌ ഓഫ്‌ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂ​ഷൻ” 1982.

[15-ാം പേജിലെ ചതുരം]

“ശരീര​ക​ല​ക​ളി​ലേ​ക്കുള്ള ഓക്‌സി​ജൻ സംവഹനം, മുറി​വു​ണങ്ങൽ, രക്തത്തിന്റെ ‘പോഷ​ക​മൂ​ല്യം’ എന്നിവ​യെ​ക്കു​റി​ച്ചുള്ള പഴയ ധാരണകൾ ഇന്ന്‌ ഉപേക്ഷി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളായ രോഗി​കളെ ചികി​ത്സി​ച്ചുള്ള അനുഭവം പ്രകട​മാ​ക്കു​ന്നത്‌ ശരീര​ത്തി​നു രൂക്ഷമായ രക്തക്കു​റ​വു​പോ​ലും സഹിച്ചു​നിൽക്കാൻ കഴിയു​മെ​ന്നാണ്‌.”—“ദി ആനൽസ്‌ ഓഫ്‌ തൊറാ​സിക്ക്‌ സർജറി,” 1989 മാർച്ച്‌.

[16-ാം പേജിലെ ചതുരം]

കൊച്ചുകുട്ടികൾക്കും? “ശസ്‌ത്ര​ക്രി​യ​യു​ടെ സങ്കീർണത കണക്കി​ലെ​ടു​ക്കാ​തെ രക്തരഹിത സാങ്കേ​തിക വിദ്യകൾ ഉപയോ​ഗിച്ച്‌ നാൽപ്പ​ത്തി​യെട്ടു കുട്ടി​ക​ളിൽ ഹൃദയം തുറന്നുള്ള ശസ്‌ത്ര​ക്രിയ നടത്ത​പ്പെട്ടു.” വെറും 4.7 കിലോ​ഗ്രാം തൂക്കമുള്ള കുട്ടി​കൾപോ​ലും ഇക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. “യഹോ​വ​യു​ടെ സാക്ഷി​കളെ ചികി​ത്സി​ക്കു​ന്ന​തിൽ ഉണ്ടായി​ട്ടുള്ള നിരന്ത​ര​വി​ജ​യ​വും രക്തപ്പകർച്ച​മൂ​ലം ഉണ്ടാകാ​വുന്ന ഗുരു​ത​ര​മായ കുഴപ്പ​ങ്ങ​ളും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ഇപ്പോൾ ഞങ്ങൾ കുട്ടി​ക​ളിൽ ഹൃദയ​ശ​സ്‌ത്ര​ക്രി​യകൾ മിക്കതും​തന്നെ രക്തംകൂ​ടാ​തെ​യാ​ണു നടത്തു​ന്നത്‌.”—“സർക്കു​ലേഷൻ,” 1984 സെപ്‌റ്റം​ബർ.

[15-ാം പേജിലെ ചതുരം]

രക്തം സ്വീക​രി​ക്കാത്ത രോഗിക ളിൽ ഹൃദയ​ശ​സ്‌ത്ര​ക്രിയ നടത്തു​ന്ന​തിന്‌ ഹാർട്ട്‌-ലങ്‌ മെഷീൻ ഒരു വലിയ സഹായ​മാ​യി​രു​ന്നി​ട്ടുണ്ട്‌