വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള പ്രസംഗ-പഠിപ്പിക്കൽ 2009 ഒറ്റനോട്ടത്തിൽ

ആഗോള പ്രസംഗ-പഠിപ്പിക്കൽ 2009 ഒറ്റനോട്ടത്തിൽ

ആഗോള പ്രസംഗ-പഠിപ്പി​ക്കൽ 2009 ഒറ്റനോ​ട്ട​ത്തിൽ

ഭൂമി​യി​ലെ​മ്പാ​ടു​മുള്ള ആളുകൾക്കാ​യി യഹോവ നൽകുന്ന മഹത്തായ ഒരു ദാനമാണ്‌ രാജ്യ​ത്തി​ന്റെ സുവി​ശേഷം. ആ ദാനം സ്വീക​രി​ച്ചി​രി​ക്കുന്ന, യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രായ നമുക്ക്‌ അത്‌ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നുള്ള വിലപ്പെട്ട അവസര​മുണ്ട്‌. അങ്ങനെ സുവി​ശേ​ഷ​ത്തി​ന്റെ ദാതാ​വായ യഹോ​വയെ മാത്രമല്ല അത്‌ സ്വീക​രി​ക്കു​ന്ന​വ​രെ​യും സന്തോ​ഷി​പ്പി​ക്കാൻ നമുക്കാ​കും. സുവി​ശേഷം പ്രസം​ഗി​ക്കു​മ്പോൾ ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും സ്‌നേ​ഹ​മു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌ നാം. (മത്താ. 22:37-40) ആഗോള പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയിൽ തീക്ഷ്‌ണ​ത​യോ​ടെ ഏർപ്പെ​ട്ടു​കൊണ്ട്‌ യഹോ​വ​യു​ടെ ജനം ആ സ്‌നേ​ഹ​ത്തി​നു തെളി​വു​നൽകു​ന്നത്‌ എങ്ങനെ​യെന്ന്‌ തുടർന്നു​വ​രുന്ന പേജു​ക​ളിൽനിന്ന്‌ വായി​ച്ച​റി​യുക.

2009 ഒറ്റനോ​ട്ട​ത്തിൽ

യഹോവയുടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​കൾ: 118

റിപ്പോർട്ടു ചെയ്‌ത ദേശങ്ങൾ: 236

മൊത്തം സഭകൾ: 1,05,298

ലോകവ്യാപക സ്‌മാരക ഹാജർ: 1,81,68,323

ലോകവ്യാപകമായി സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റി​യവർ: 10,857

രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാ​ധ​ക​രു​ടെ അത്യുച്ചം: 73,13,173

പ്രസംഗവേലയിൽ ഏർപ്പെട്ട പ്രസാ​ധ​ക​രു​ടെ പ്രതി​മാസ ശരാശരി: 70,46,419

2008-നെ അപേക്ഷി​ച്ചുള്ള വർധന: 3.2%

സ്‌നാനമേറ്റവരുടെ എണ്ണം: 2,76,233

സഹായ പയനി​യർമാ​രു​ടെ പ്രതി​മാസ ശരാശരി: 3,04,551

പയനിയർമാരുടെ പ്രതി​മാസ ശരാശരി: 7,94,317

വയലിൽ ചെലവ​ഴിച്ച മൊത്തം മണിക്കൂർ: 155,77,88,344

ബൈബിളധ്യയനങ്ങളുടെ പ്രതി​മാസ ശരാശരി: 76,19,270

സേവന​വർഷം 2009-ൽ യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക പയനി​യർമാ​രെ​യും മിഷന​റി​മാ​രെ​യും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ വയൽസേവന നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിന്‌ 672 കോടി​യി​ല​ധി​കം രൂപ ചെലവ​ഴി​ച്ചു.

◼ മൊത്തം 19,829 നിയമിത ശുശ്രൂ​ഷകർ വ്യത്യസ്‌ത ബ്രാഞ്ച്‌ ഓഫീ​സു​ക​ളിൽ സേവി​ക്കു​ന്നു. ഇവർ എല്ലാവ​രും ‘യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രു​ടെ ലോക​വ്യാ​പക വ്യവസ്ഥ’യിൻ കീഴിൽ വരുന്ന​വ​രാണ്‌.

[32-39 പേജു​ക​ളി​ലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ സേവന വർഷം 2009-ലെ ലോക​വ്യാ​പക റിപ്പോർട്ട്‌

(പ്രസി​ദ്ധീ​ക​രണം കാണുക)

[40-42 പേജു​ക​ളി​ലെ മാപ്പുകൾ]

(പ്രസി​ദ്ധീ​ക​രണം കാണുക)