വിവരങ്ങള്‍ കാണിക്കുക

ഒരു അവിസ്‌മ​ര​ണീ​യ​യാ​ത്ര

ഒരു അവിസ്‌മ​ര​ണീ​യ​യാ​ത്ര

ഐക്യനാടുകളിലെ, ന്യൂയോർക്ക്‌ സംസ്ഥാ​ന​ത്തു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സും, ലോകാ​സ്ഥാ​ന​വും സന്ദർശിക്കാൻ ഓരോ വർഷവും പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ വരാറു​ള്ളത്‌. ഈ സ്ഥലങ്ങളെ ബഥേൽ എന്നാണ്‌ വിളി​ക്കു​ന്നത്‌. “ദൈവ​ത്തി​ന്റെ ഭവനം” എന്നർഥമുള്ള ഒരു എബ്രായ പേരാണ്‌ ഇത്‌. പ്രസിദ്ധീകരണങ്ങൾ അച്ചടി​ക്കു​ന്ന​തു കാണാ​നും, സുവി​ശേ​ഷ​വേല സംഘടി​പ്പി​ച്ചി​രി​ക്കു​ന്ന വിധം അറിയാ​നും ബഥേലിൽ സേവി​ക്കു​ന്ന സുഹൃ​ത്തു​ക്ക​ളെ കാണാ​നും ഒക്കെയാ​യി, സമീപ​പ്ര​ദേ​ശ​ത്തു​നി​ന്നും വിദൂരദേശങ്ങളിൽ നിന്നും ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്‌. അതു​പോ​ലെ അത്യാ​കാം​ക്ഷ​യോ​ടെ ബഥേൽ സന്ദർശിക്കാൻ കാത്തി​രു​ന്ന ഒരാളായിരുന്നു മാർസേലസ്‌.

ഐക്യനാടുകളിലെ അലാസ്‌ക​യി​ലു​ള്ള, ആങ്കറേജ്‌ എന്ന സ്ഥലത്ത്‌ താമസി​ക്കു​ന്ന മാർസേലസ്‌ യഹോ​വ​യു​ടെ സാക്ഷികളിൽപ്പെട്ട ഒരാളാണ്‌. ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌, മസ്‌തി​ഷ്‌കാ​ഘാ​ത​ത്തെ തുടർന്ന്‌ അദ്ദേഹ​ത്തി​ന്റെ സംസാ​ര​ശേ​ഷി നഷ്ടപ്പെട്ടു. ഏതാനും വാക്കുകൾ മാത്രമേ അദ്ദേഹ​ത്തിന്‌ പറയാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ, ജീവിതം ഒരു വീൽചെയറിൽ ഒതുങ്ങി. അനുദിന കാര്യങ്ങൾക്കുപോലും മറ്റുള്ള​വ​രെ ആശ്രയി​ക്കേ​ണ്ടി​വ​ന്നു. ഇത്തരം പ്രയാസങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും ബഥേൽ സന്ദർശിക്കുക എന്നത്‌ അദ്ദേഹ​ത്തി​ന്റെ അടങ്ങാത്ത ആഗ്രഹ​മാ​യി​രു​ന്നു. ഈ അടുത്തി​ടെ ആ സ്വപ്‌നം പൂവണി​ഞ്ഞു.

മാർസേലസിന്റെ ബഥേൽ യാത്ര​യ്‌ക്ക്‌ സഹായം ചെയ്‌തു​കൊ​ടു​ത്ത കോരെ എന്ന സുഹൃത്ത്‌ അതെക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ: “മാർസേലസിന്റെ തീവ്ര​മാ​യ ആഗ്രഹ​മാ​യി​രു​ന്നു ഈ സന്ദർശനം. യാത്ര​യു​ടെ കാര്യം പറഞ്ഞ്‌ എപ്പോ​ഴും അദ്ദേഹം വിളി​ക്കും. ‘അതെ’ ‘ഇല്ല’ എന്നീ രണ്ടു വാക്കുകൾ പറയാൻ മാത്രമേ അദ്ദേഹ​ത്തിന്‌ കഴിഞ്ഞി​രു​ന്നു​ള്ളൂ. അതു​കൊ​ണ്ടു​ത​ന്നെ അദ്ദേഹം വിളിക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ എനിക്ക്‌ ധാരാളം ചോദ്യങ്ങൾ ചോദി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു.” ഞങ്ങളുടെ സംഭാ​ഷ​ണം ഏതാണ്ട്‌ ഇങ്ങനെ​യാ​യി​രു​ന്നു:

“ഞാൻ അങ്ങോട്ട്‌ വരേണ്ട​തു​ണ്ടോ?”

“ഇല്ല”

“ഡോക്‌ട​റെ ഞാൻ വിളി​ക്കേ​ണ്ട​തു​ണ്ടോ?”

“ഇല്ല”

“ഇപ്പോ വിളി​ച്ചത്‌ ബഥേൽ യാത്ര​യെ​ക്കു​റിച്ച്‌ അറിയാ​നാ​ണോ?”

“അതെ”

“പിന്നെ ഞാൻ ബഥേൽ യാത്ര​യ്‌ക്കു​ള്ള ഒരുക്ക​ങ്ങ​ളെ കുറിച്ച്‌ സംസാ​രി​ക്ക​ണം. മാർസേലസിന്റെ ആഗ്രഹം നടന്നുകണ്ടപ്പോൾ എനിക്കും സന്തോ​ഷ​മാ​യി.”

ഈ യാത്ര​യ്‌ക്കാ​യി മാർസേലസിന്‌ പല തടസ്സങ്ങ​ളും മറിക​ട​ക്കേ​ണ്ട​താ​യി വന്നു. 5,400 കിലോമീറ്റർ (3,400 മൈൽ) അകലെ​യു​ള്ള ന്യൂയോർക്കിലേക്കുള്ള വിമാ​ന​യാ​ത്ര​യ്‌ക്കു നല്ല ചെലവ്‌ വരുമാ​യി​രു​ന്നു. തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന്‌ യാത്ര​യ്‌ക്കു​ള്ള പണം അദ്ദേഹം സ്വരു​ക്കൂ​ട്ടി​യത്‌ രണ്ടു വർഷം കൊണ്ടാണ്‌. ശാരീ​രി​ക പരിമി​തി​ക​ളു​ള്ള​തു​കൊണ്ട്‌ സഹായ​ത്തിന്‌ പറ്റിയ ഒരു കൂട്ടും അദ്ദേഹ​ത്തിന്‌ കണ്ടെ​ത്തേ​ണ്ടി​യി​രു​ന്നു. അതിനു​പു​റ​മെ, ഡോക്‌ടറിൽനിന്ന്‌ ഈ യാത്ര​യ്‌ക്കു​ള്ള അനുമതി ലഭി​ക്കേ​ണ്ടി​യി​രു​ന്നു. അത്‌ കിട്ടി​യ​തോ യാത്ര പുറ​പ്പെ​ടു​ന്ന​തിന്‌ ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ്‌ മാത്ര​മാണ്‌.

ന്യൂയോർക്കിൽ എത്തിയ മാർസേലസിന്‌ ബ്രൂക്‌ലിൻ, പാറ്റേർസൺ, വാൾക്കിൽ എന്നിവി​ട​ങ്ങ​ളി​ലെ ബ്രാഞ്ച്‌ സംവിധാനങ്ങൾ പരിച​യ​പ്പെ​ടു​ത്തി​കൊ​ണ്ടുള്ള ഒരു ടൂർ കിട്ടി. വലിയ പ്രിന്റിങ്‌ പ്രസ്സുകളിൽ നിരവധി ബൈബി​ളു​ക​ളും, പുസ്‌ത​ക​ങ്ങ​ളും ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ അദ്ദേഹം കണ്ടു. ദൈവ​രാ​ജ്യ​വേല സംഘടി​പ്പി​ച്ചി​രി​ക്കു​ന്ന വിധ​ത്തെ​ക്കു​റിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ അദ്ദേഹം പഠിച്ചു. “ബൈബി​ളും ദിവ്യ​നാ​മ​വും,” “യഹോ​വ​യു​ടെ നാമത്തി​നാ​യി ഒരു ജനം” എന്നീ വിഷയ​ങ്ങ​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യ ചിത്രപ്രദർശനങ്ങളും ചരി​ത്ര​സ്‌മൃ​തി​ക​ളും അദ്ദേഹം കണ്ടു. പുതിയ പല കൂട്ടു​കാ​രെ​യും അദ്ദേഹ​ത്തിന്‌ കിട്ടി. ജീവി​ത​ത്തി​ലെ ഒരു അവിസ്‌മ​ര​ണീ​യ​യാ​ത്ര തന്നെയാ​യി​രു​ന്നു അത്‌!

ബഥേൽ സന്ദർശനത്തെക്കുറിച്ചു വിവരിക്കാൻ ഞങ്ങൾക്ക്‌ വാക്കുകൾ പോരാ എന്നാണ്‌ സന്ദർശകരിൽ അനേക​രും പറഞ്ഞി​ട്ടു​ള്ളത്‌. വളരെ ശ്രമം ചെയ്‌ത്‌ ബഥേൽ സന്ദർശനത്തിന്‌ എത്തിയ മാർസേലസിനോട്‌ സന്ദർശനം ഇഷ്ടപ്പെ​ട്ടോ എന്ന്‌ ചോദിച്ചപ്പോൾ, അദ്ദേഹം തന്റെ ഇഷ്ടം വിവരി​ച്ചത്‌ ഇങ്ങനെ: “അതെ. അതെ. അതെ!”

ബഥേൽ സന്ദർശനം മാർസേലസിനു നവോ​ന്മേ​ഷ​പ്ര​ദ​മാ​യ ഒരു അനുഭവം തന്നെയാ​യി​രു​ന്നു. അതേ അനുഭവം നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും അനുഭ​വി​ച്ച​റി​യാ​നാ​കും. ലോക​മെ​ങ്ങു​മു​ള്ള ഞങ്ങളുടെ ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ സുസ്വാ​ഗ​തം! ഞങ്ങളെ സന്ദർശിക്കാൻ നിങ്ങൾ എപ്പോ​ഴാണ്‌ വരുന്നത്‌?

2014, മെയ്‌ 19-ാം തീയതി മാർസേലസ്‌, മരണത്തിന്‌ കീഴടങ്ങി, ഈ ലേഖനം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന സമയത്ത്‌.