വിവരങ്ങള്‍ കാണിക്കുക

അന്ധയായ ഒരു സ്‌ത്രീ​യു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടുന്നു

അന്ധയായ ഒരു സ്‌ത്രീ​യു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടുന്നു

 ഏഷ്യയി​ലെ ഒരു യഹോ​വ​യു​ടെ സാക്ഷി​യായ യാൻമി ഒരിക്കൽ മിങ്‌ജി എന്നു പേരുള്ള അന്ധയായ ഒരു സ്‌ത്രീ​യെ റോഡ്‌ മുറിച്ചു കടക്കാൻ സഹായി​ച്ചു. a അപ്പോൾ മിങ്‌ജി പറഞ്ഞു: “നന്ദി, ദൈവം നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ!” യാൻമി അവരോട്‌, തന്റെകൂ​ടെ ബൈബിൾ പഠിക്കാൻ ആഗ്രഹ​മു​ണ്ടോ എന്നു ചോദി​ച്ചു. തന്നെ ദൈവ​ത്തി​ന്റെ സത്യസ​ഭ​യി​ലേക്കു നയി​ക്കേ​ണമേ എന്ന്‌ എല്ലാ ദിവസ​വും പ്രാർഥി​ക്കാ​റു​ണ്ടാ​യി​രു​ന്നു എന്നു മിങ്‌ജി പിന്നീട്‌ പറഞ്ഞു. എന്നാൽ എന്തു​കൊ​ണ്ടാണ്‌ മിങ്‌ജി അങ്ങനെ പതിവാ​യി പ്രാർഥി​ച്ചത്‌?

 മിങ്‌ജി പറയുന്നു, 2008-ൽ ഭിന്ന​ശേ​ഷി​ക്കാർക്കു​വേ​ണ്ടി​യുള്ള ഒരു പള്ളിയിൽ പോകാൻ അന്ധയായ ഒരു കൂട്ടു​കാ​രി മിങ്‌ജി​യെ വിളിച്ചു. അവർ അതിനു സമ്മതിച്ചു. അവിടത്തെ പ്രസം​ഗ​ത്തി​നു​ശേഷം പുരോ​ഹി​ത​നോട്‌, ഏതു പുസ്‌ത​ക​ത്തിൽനി​ന്നാണ്‌ അദ്ദേഹം വായി​ച്ചത്‌ എന്ന്‌ മിങ്‌ജി ചോദി​ച്ചു. ദൈവ​ത്തി​ന്റെ വചനമായ ബൈബി​ളിൽനി​ന്നാ​ണെന്ന്‌ പുരോ​ഹി​തൻ പറഞ്ഞു. മിങ്‌ജിക്ക്‌ ആ പുസ്‌തകം വായി​ക്കാൻ ശക്തമായ ഒരു ആഗ്രഹം തോന്നി. അതു​കൊണ്ട്‌ അവർ ചൈനീസ്‌ ബ്രെയി​ലി​ലുള്ള ഒരു ബൈബിൾ വാങ്ങി. എന്നിട്ട്‌ ഏകദേശം ആറു മാസം​കൊണ്ട്‌ അതിന്റെ 32 വാല്യ​ങ്ങ​ളും വായി​ച്ചു​തീർത്തു. അങ്ങനെ ബൈബിൾ വായന പുരോ​ഗ​മി​ച്ച​പ്പോൾ, താൻ പള്ളിയിൽനിന്ന്‌ കേട്ട ത്രിത്വം എന്ന ആശയം ശരിയ​ല്ലെന്ന്‌ മിങ്‌ജി​ക്കു മനസ്സി​ലാ​യി. അതു​പോ​ലെ ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌ എന്നും, അത്‌ യഹോവ എന്നാ​ണെ​ന്നും അവർക്കു ബോധ്യ​പ്പെട്ടു.

 പള്ളിക്കാ​രു​ടെ പെരു​മാ​റ്റം പതി​യെ​പ്പ​തി​യെ മിങ്‌ജി​യു​ടെ ഹൃദയം മുറി​പ്പെ​ടു​ത്താൻ തുടങ്ങി. താൻ ബൈബി​ളിൽനിന്ന്‌ വായി​ക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യി​ലല്ല അവർ ജീവി​ക്കു​ന്ന​തെന്നു മിങ്‌ജി​ക്കു മനസ്സി​ലാ​യി. ഉദാഹ​ര​ണ​ത്തിന്‌, മറ്റെല്ലാ​വർക്കും അപ്പോൾത്തന്നെ തയ്യാറാ​ക്കിയ നല്ല ഭക്ഷണം കൊടു​ക്കു​മ്പോൾ, അന്ധർക്കു മിച്ചം വരുന്ന ബാക്കി ഭക്ഷണമാണ്‌ കൊടു​ത്തി​രു​ന്നത്‌. ഇത്തരം അനീതി​കൾ മിങ്‌ജി​യെ വല്ലാതെ വിഷമി​പ്പി​ച്ചു. അങ്ങനെ അവർ ആ പ്രദേ​ശ​ത്തുള്ള മറ്റു സഭകൾ അന്വേ​ഷി​ക്കാൻ തുടങ്ങി. അതു​കൊ​ണ്ടാണ്‌ യഥാർഥ ക്രിസ്‌തീ​യസഭ കണ്ടെത്താൻ തന്നെ സഹായി​ക്കണേ എന്നു മിങ്‌ജി പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നത്‌.

 യാൻമി​യു​ടെ ആ ദയാ​പ്ര​വൃ​ത്തി മിങ്‌ജി​യു​ടെ ഹൃദയത്തെ തൊട്ടു. അതു​കൊണ്ട്‌ ബൈബിൾ പഠിക്കാ​നുള്ള അവരുടെ ക്ഷണം മിങ്‌ജി സ്വീക​രി​ച്ചു. കുറെ​ക്ക​ഴിഞ്ഞ്‌ മിങ്‌ജി ആദ്യമാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങി​നു പോയി. മിങ്‌ജി പറയുന്നു: “എന്റെ ആദ്യ മീറ്റിങ്ങ്‌ ഞാൻ ഒരിക്ക​ലും മറക്കില്ല. സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും എല്ലാവ​രും എന്നെ വളരെ സ്‌നേ​ഹ​ത്തോ​ടെ സ്വീക​രി​ച്ചു. അതെന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. എനിക്കു കാഴ്‌ച​യി​ല്ലെ​ങ്കി​ലും യാതൊ​രു വേർതി​രി​വും ഇല്ലാത്ത സ്‌നേഹം എനിക്ക്‌ അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞു.”

 മിങ്‌ജി നന്നായി പുരോ​ഗ​മി​ച്ചു. പതിവാ​യി മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കാ​നും തുടങ്ങി. പ്രത്യേ​കിച്ച്‌, രാജ്യ​ഗീ​തങ്ങൾ പാടു​ന്നത്‌ മിങ്‌ജി നന്നായി ആസ്വദി​ച്ചു. പക്ഷേ താൻ വായി​ക്കുന്ന ബ്രെയി​ലിൽ പാട്ടു​പു​സ്‌തകം ഇല്ലാതി​രു​ന്നത്‌ അവർക്ക്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ സഭയുടെ സഹായ​ത്തോ​ടെ മിങ്‌ജി ഒരു പാട്ടു​പു​സ്‌തകം ഉണ്ടാക്കി. ഏകദേശം 22 മണിക്കൂർ എടുത്തു, മിങ്‌ജിക്ക്‌ 151 പാട്ടു​ക​ളും പകർത്തി​യെ​ഴു​താൻ! 2018 ഏപ്രിൽ മാസത്തിൽ മിങ്‌ജി വയൽശു​ശ്രൂ​ഷ​യ്‌ക്കു പോകാൻ തുടങ്ങി. തുടർന്ന്‌ ഓരോ മാസവും ഏകദേശം 30 മണിക്കൂർ പ്രസം​ഗ​വേ​ല​യിൽ ചെലവ​ഴി​ച്ചു.

ഒരു പുസ്‌തകം ബ്രെയി​ലി​ലേക്കു പകർത്തു​ന്നത്‌ മടുപ്പു തോന്നി​ക്കുന്ന ഒരു ജോലി​യാണ്‌

 സ്‌നാ​ന​മേൽക്കാൻ ഒരുങ്ങു​ന്ന​തി​നു മിങ്‌ജി​യെ സഹായി​ക്കാൻ യാൻമി, യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ലെ ചോദ്യ​ങ്ങ​ളു​ടെ​യും ബൈബിൾ വാക്യ​ങ്ങ​ളു​ടെ​യും ഓഡി​യോ റെക്കോർഡിങ്‌ തയ്യാറാ​ക്കി. അങ്ങനെ 2018 ജൂലൈ മാസത്തിൽ മിങ്‌ജി സ്‌നാ​ന​പ്പെട്ടു. അവർ പറയുന്നു: “കൺ​വെൻ​ഷ​നിൽ സഹോ​ദ​രങ്ങൾ കാണിച്ച സ്‌നേഹം എന്നെ ശരിക്കും സ്‌പർശി​ച്ചു. അങ്ങനെ ഒടുവിൽ ദൈവ​ത്തി​ന്റെ യഥാർഥ സഭയുടെ ഭാഗമാ​കാൻ കഴിഞ്ഞ​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ ഞാൻ കരഞ്ഞു​പോ​യി.” (യോഹ​ന്നാൻ 13:34, 35) തനിക്കു കിട്ടിയ സ്‌നേഹം മറ്റുള്ള​വ​രോ​ടും കാണി​ക്കാൻ ഉറച്ച തീരു​മാ​നം എടുത്തി​രി​ക്കുന്ന മിങ്‌ജി, ഇപ്പോൾ ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​യാ​യി പ്രവർത്തി​ക്കു​ന്നു.

a ഈ ലേഖന​ത്തി​ലേത്‌ യഥാർഥ​പേ​രു​കളല്ല.