ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 6-7

“ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും”

“ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും”

6:1, 6, 7; 7:4, 5

ഈജിപ്‌തിനു മേൽ ബാധകൾ വരുത്തു​ക​യും ഇസ്രാ​യേ​ല്യ​രെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്കു​ക​യും ചെയ്യു​ന്ന​തി​നു മുമ്പ്‌ താൻ എന്താണു ചെയ്യാൻ പോകു​ന്ന​തെന്ന്‌ യഹോവ ഇസ്രാ​യേ​ല്യ​രെ അറിയി​ച്ചു. അവർ മുമ്പൊ​രി​ക്ക​ലും കണ്ടിട്ടി​ല്ലാത്ത വിധങ്ങ​ളിൽ തന്റെ ശക്തി കാണു​മെ​ന്നും താൻ ആരാ​ണെന്ന്‌ ഈജി​പ്‌തു​കാർ അറിയു​മെ​ന്നും യഹോവ പറഞ്ഞു. ദൈവം പറഞ്ഞ കാര്യ​ങ്ങ​ളെ​ല്ലാം നടന്ന​പ്പോൾ ഇസ്രാ​യേ​ല്യ​രു​ടെ വിശ്വാ​സം ശക്തമായി. ഈജി​പ്‌തു​കാ​രു​ടെ ആരാധ​നാ​രീ​തി​ക​ളൊ​ന്നും അനുക​രി​ക്കു​ക​യി​ല്ലെന്ന ഇസ്രാ​യേ​ല്യ​രു​ടെ തീരു​മാ​നം ഒന്നുകൂ​ടെ ദൃഢമാ​യി.

ഈ ബൈബിൾവി​വ​രണം, ദൈവം നമുക്കു തന്നിട്ടുള്ള വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്ന നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?