വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 നവംബര്‍ 

ഈ ദുഷ്ടലോകത്തിനെതിരെ യഹോവ നടപടി എടുക്കാനായി കാത്തിരിക്കവെ, ദൈവത്തിന്റെ ദീർഘക്ഷമയെപ്രതി നന്ദിയുള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? യഹോവയും യേശുവും ഭൂമിയിലെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നത്‌ എങ്ങനെ?

‘പ്രാർഥനാനിരതർ ആയിരിക്കുവിൻ’

സത്യക്രിസ്‌ത്യാനികൾ പ്രാർഥനാനിരതരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതുകൊണ്ട്‌ ആർക്കൊക്കെ പ്രയോജനം കിട്ടുന്നു?

മറ്റുള്ളവരെ നമുക്ക്‌ സഹായിക്കാൻ കഴിയുന്ന വിധങ്ങൾ

യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്ക്‌ ലഭിക്കുന്ന സംഭാവനകൾ മറ്റുള്ളവരെ ഭൗതികമായും ആത്മീയമായും സഹായിക്കാൻ ഉതകുന്നത്‌ എങ്ങനെയെന്ന്‌ മനസ്സിലാക്കുക.

ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കുക!

ഈ ദുഷ്ടവ്യവസ്ഥിതിക്കെതിരെ യഹോവ നടപടിയെടുക്കുന്ന സമയത്തിനായുള്ള നമ്മുടെ കാത്തിരിപ്പിന്‌ അന്ത്യം കുറിക്കുന്ന സംഭവങ്ങൾ ഏവ? ദൈവത്തിന്റെ ദീർഘക്ഷമയെപ്രതി നന്ദിയുള്ളവരാണെന്ന്‌ നമുക്ക്‌ എങ്ങനെ തെളിയിക്കാം?

ജീവിതകഥ

ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!

ഓസ്റ്റിയോജനസസ്‌ ഇംപെർഫെക്‌റ്റ (എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന രോഗം) എന്ന രോഗവുമായാണ്‌ ഒനേസ്‌മസ്‌ ജനിച്ചത്‌. ബൈബിളിലുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ എങ്ങനെയാണ്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചിരിക്കുന്നത്‌?

ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?

ഹിസ്‌കീയാവ്‌, യെശയ്യാവ്‌, മീഖാ, യെരുശലേമിലെ പ്രഭുക്കന്മാർ എന്നിവർ നല്ല ഇടയന്മാരാണെന്നു തെളിഞ്ഞത്‌ എങ്ങനെ? ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും ഇന്ന്‌ ആരാണ്‌?

യഹോവ നൽകിയിരിക്കുന്ന ഇടയന്മാരെ അനുസരിക്കുക

ദൈവത്തിന്റെ സഭയെ മേയ്‌ക്കാൻ പരിശുദ്ധാത്മാവ്‌ ക്രിസ്‌തീയമേൽവിചാരകന്മാരെ ആക്കിവെച്ചിരിക്കുന്നു. ആടുകൾ അവരെ അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇടയന്മാരേ, ഇടയശ്രേഷ്‌ഠന്മാരെ മാതൃകയാക്കുക

സഹോദരങ്ങളിൽ ഒരാൾക്ക്‌ ആത്മീയസഹായം വേണ്ടിവരുമ്പോൾ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാൻ കഴിയും? മൂപ്പന്മാർക്ക്‌ ഇടയശ്രേഷ്‌ഠന്മാരായ യഹോവയെയും യേശുക്രിസ്‌തുവിനെയും എങ്ങനെ മാതൃകയാക്കാം?

ചരിത്രസ്മൃതികൾ

“തോടിനുള്ളിലെ ആമയെപ്പോലെയായിരുന്നു ഞാൻ”

1929-ന്റെ അവസാനത്തോടെ ആഗോള സാമ്പത്തികവ്യവസ്ഥ മഹാമാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തി. കോൽപോർട്ടർമാർ അഥവാ പയനിയർമാർ (മുഴുസമയപ്രസംഗകർ) ആ പ്രക്ഷുബ്ധനാളുകളിൽ പിടിച്ചുനിന്നത്‌ എങ്ങനെയാണ്‌?