വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

2000-ത്തിൽ ലോക​മൊ​ട്ടാ​കെ ക്ഷയരോ​ഗ​ത്തി​ന്റെ 83 ലക്ഷം പുതിയ കേസുകൾ ഉണ്ടായ​താ​യും ഏകദേശം 20 ലക്ഷം ക്ഷയരോ​ഗി​കൾ മരിച്ച​താ​യും കണക്കാ​ക്ക​പ്പെ​ടു​ന്നു—ഭൂരി​ഭാ​ഗം പേരും താഴ്‌ന്ന വരുമാ​ന​മുള്ള രാജ്യ​ങ്ങ​ളിൽനിന്ന്‌ ഉള്ളവരാ​യി​രു​ന്നു.—മെഡിക്കൽ ജേർണൽ ഓഫ്‌ ഓസ്‌​ട്രേ​ലിയ.

നിലവിൽ ഒരു കോടി യുവജ​നങ്ങൾ എച്ച്‌ഐവി ബാധി​ത​രാണ്‌. ലോക​ത്താ​ക​മാ​നം ഓരോ വർഷവും പുതി​യ​താ​യി എച്ച്‌ഐവി ബാധി​ക്കുന്ന 49 ലക്ഷം പേരിൽ പകുതി​യി​ല​ധി​ക​വും 15-നും 24-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രാണ്‌.”—ഐക്യ​രാ​ഷ്‌ട്ര ജനസം​ഖ്യാ നിധി.

ഉപഗ്രഹ പദനിർണയ സംവി​ധാ​നം ഭൂമിക്കു ചുറ്റു​മുള്ള അൽബ​ട്രോ​സി​ന്റെ യാത്രകൾ രേഖ​പ്പെ​ടു​ത്തി. ഏറ്റവും വേഗം കൂടി​യത്‌ വെറും 46 ദിവസം​കൊ​ണ്ടു ഭൂമിയെ വലം​വെച്ചു.—സയൻസ്‌ മാസിക, യു.എസ്‌.എ.

ദിവസ​ത്തി​ലെ ഓരോ മണിക്കൂ​റി​ലും പട്ടാള​ക്കാർക്കും ആയുധ​ങ്ങൾക്കും വെടി​ക്കോ​പ്പു​കൾക്കും വേണ്ടി ലോകം 450 കോടി​യി​ല​ധി​കം രൂപ ചെലവ​ഴി​ക്കു​ന്നു.—വൈറ്റൽ സൈൻസ്‌ 2005, വേൾഡ്‌വാച്ച്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌.

പുരോ​ഹി​ത​ന്മാർക്കു നേരെ​യുള്ള അക്രമം വർധി​ക്കു​ന്നു

2005-ൽ ലണ്ടനിലെ ഡെയ്‌ലി ടെലി​ഗ്രാഫ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഒരു പുരോ​ഹി​ത​നാ​യി​രി​ക്കുക എന്നതാണ്‌ ബ്രിട്ട​നിൽ ഏറ്റവും അപകട​ക​ര​മായ ജീവി​ത​വൃ​ത്തി​ക​ളി​ലൊന്ന്‌.” 2001-ൽ നടത്തപ്പെട്ട ഒരു ഗവൺമെന്റ്‌ സർവേ​യിൽ പങ്കെടുത്ത പുരോ​ഹി​ത​ന്മാ​രിൽ 75 ശതമാ​ന​വും അതിനു മുമ്പുള്ള രണ്ടു വർഷങ്ങ​ളിൽ ദുഷ്‌പെ​രു​മാ​റ്റ​ത്തി​നോ കയ്യേറ്റ​ത്തി​നോ ഇരയാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. 1996 മുതൽ കുറഞ്ഞത്‌ 7 പുരോ​ഹി​ത​ന്മാ​രെ​ങ്കി​ലും വധിക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. മെർസി​സൈഡ്‌ നഗര​പ്രാ​ന്ത​ത്തിൽ “1,400 ആരാധ​നാ​സ്ഥ​ല​ങ്ങ​ളു​ള്ള​തിൽ ഒരിട​ത്തെ​ങ്കി​ലും ദിവസ​വും ശരാശരി ഒരു കയ്യേറ്റ​മോ പിടി​ച്ചു​പ​റി​യോ തീവെ​പ്പോ നടക്കുന്നു.”

അസാധാ​രണ ജൈവ​വൈ​വി​ധ്യം

മഴക്കാ​ടു​കൾ നശിപ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും “ബോർണി​യോ ദ്വീപി​ലെ വനാന്ത​ര​ങ്ങ​ളിൽ അസാധാ​ര​ണ​മായ ജൈവ​വൈ​വി​ധ്യം” ഉള്ളതായി ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പറയുന്നു. ബ്രൂ​ണൈ​യും ഇന്തോ​നേ​ഷ്യ​യും മലേഷ്യ​യും അവകാശം പങ്കിടുന്ന ദ്വീപിൽ ജീവശാ​സ്‌ത്ര​ജ്ഞ​ന്മാർ 1994-നും 2004-നും ഇടയ്‌ക്ക്‌ 361 പുതിയ ഇനം പക്ഷിക​ളെ​യും മൃഗങ്ങ​ളെ​യും കണ്ടെത്തി​യെ​ന്നാണ്‌ ലോക വന്യജീ​വി സംരക്ഷ​ണ​നി​ധി പ്രസ്‌താ​വി​ക്കു​ന്നത്‌. കണ്ടെത്ത​ലു​ക​ളിൽ പുതു​താ​യി കണ്ടെത്തിയ 260 ഷട്‌പ​ദങ്ങൾ, 50 സസ്യങ്ങൾ, 30 മീനുകൾ, 7 തവളകൾ, 6 പല്ലികൾ, 5 ഞണ്ടുകൾ, 2 പാമ്പുകൾ, ഒരു വിഷത്തവള എന്നിവ ഉൾപ്പെ​ട്ടി​രു​ന്നു. എന്നിരു​ന്നാ​ലും കടുപ്പ​മുള്ള തടികൾ, റബ്ബർ, പാമോ​യിൽ എന്നിവ​യ്‌ക്കുള്ള ഡിമാ​ന്റി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന വർധി​ച്ചു​വ​രുന്ന വനനശീ​ക​രണം ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലെ മഴക്കാ​ടു​കൾക്കു ഭീഷണി ഉയർത്തി​യേ​ക്കാം.

അന്ധവി​ശ്വാ​സം വർധി​ക്കു​ന്നു

“സാങ്കേ​തി​ക​വി​ദ്യ​യും ശാസ്‌ത്ര​വും ലോക​രം​ഗം അടക്കി​വാ​ഴുന്ന ഇക്കാല​ത്തു​പോ​ലും അന്ധവി​ശ്വാ​സ​ത്തിന്‌ അതിന്റെ സ്വാധീ​നം നഷ്ടപ്പെ​ട്ടി​ട്ടില്ല” എന്ന്‌ ജർമൻ അഭി​പ്രായ വോ​ട്ടെ​ടുപ്പ്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടായ അലെൻസ്‌ബാഹ്‌ റിപ്പോർട്ടു ചെയ്യുന്നു. “ശുഭമോ അശുഭ​മോ ആയ ശകുന​ങ്ങ​ളി​ലുള്ള യുക്തിക്കു നിരക്കാത്ത വിശ്വാ​സം ജനങ്ങളു​ടെ ഇടയിൽ നിലനിൽക്കു​ന്നു, വാസ്‌ത​വ​ത്തിൽ കാൽനൂ​റ്റാ​ണ്ടു മുമ്പ്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ ജനസമ്മി​തി ഇന്ന്‌ അതിനുണ്ട്‌” എന്ന്‌ ഒരു ദീർഘ​കാല പഠനം കാണി​ക്കു​ന്നു. കൊള്ളി​മീ​നു​കൾക്കു (ഉൽക്കകൾ) തങ്ങളുടെ ജീവി​ത​ത്തി​ന്മേൽ സ്വാധീ​ന​മു​ണ്ടെന്ന്‌ 1970-കളിൽ 22 ശതമാനം ആളുകൾ വിശ്വ​സി​ച്ചി​രു​ന്നു. ഇന്ന്‌ 40 ശതമാനം ആളുകൾ അതു വിശ്വ​സി​ക്കു​ന്നു. പ്രായ​പൂർത്തി​യാ​യ​വ​രിൽ മൂന്നിൽ ഒരാൾ മാത്ര​മാണ്‌ ഇന്ന്‌ അന്ധവി​ശ്വാ​സ​ത്തി​ന്റെ എല്ലാ രൂപങ്ങ​ളും ഒഴിവാ​ക്കു​ന്നത്‌. ജർമനി​യി​ലെ 1,000 സർവക​ലാ​ശാ​ലാ വിദ്യാർഥി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള മറ്റൊരു പഠനം വെളി​പ്പെ​ടു​ത്തി​യത്‌ അവരിൽ മൂന്നി​ലൊ​രു ഭാഗവും, മന്ത്രത്ത​കി​ടു​കൾ അല്ലെങ്കിൽ രക്ഷകൾ കാറു​ക​ളിൽ സൂക്ഷി​ക്കു​ന്ന​തോ കീച്ചെ​യ്‌നിൽ ബന്ധിക്കു​ന്ന​തോ നല്ലതാ​ണെന്നു വിശ്വ​സി​ക്കു​ന്നു​വെ​ന്നാണ്‌.

അന്റാർട്ടി​ക്ക​യി​ലെ ഹിമാ​നി​ക​ളു​ടെ വലുപ്പം കുറയു​ന്നു

“അന്റാർട്ടിക്ക്‌ ഉപദ്വീ​പിൽ 244 ഹിമാ​നി​ക​ളു​ള്ള​തിൽ 87 ശതമാ​ന​ത്തി​ന്റെ​യും വലുപ്പം കഴിഞ്ഞ 50 വർഷം​കൊ​ണ്ടു കുറഞ്ഞി​രി​ക്കു​ന്നു” എന്നും വിദഗ്‌ധർ മുമ്പു വിചാ​രി​ച്ച​തി​നെ​ക്കാൾ വേഗത്തി​ലാണ്‌ ഇത്‌ സംഭവി​ച്ചി​രി​ക്കു​ന്നത്‌ എന്നും ബ്യൂനസ്‌ അയേഴ്‌സി​ലെ വർത്തമാ​ന​പ​ത്ര​മായ ക്ലാരിൻ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ 50 വർഷങ്ങ​ളി​ലാ​യി അന്തരീക്ഷ ഊഷ്‌മാവ്‌ 2.5 ഡിഗ്രി സെൽഷ്യ​സിൽ അധികം വർധി​ച്ചി​രി​ക്കു​ന്ന​താ​യും പ്രദേ​ശത്തെ ഹിമാ​നി​ക​ളെ​ക്കു​റി​ച്ചുള്ള ആദ്യത്തെ സമഗ്ര​മായ വിശക​ല​ന​ത്തി​ലൂ​ടെ കണ്ടെത്തു​ക​യു​ണ്ടാ​യി. ഹിമാ​നി​ക​ളു​ടെ “വ്യാപ​ക​മായ പിൻവാ​ങ്ങൽ . . . മുഖ്യ​മാ​യും കാലാവസ്ഥ വ്യതി​യാ​നം മൂലമു​ണ്ടാ​യ​താണ്‌” എന്ന്‌ ബ്രിട്ടിഷ്‌ അന്റാർട്ടിക്ക്‌ സർവേ​യി​ലെ ഡേവിഡ്‌ വോൺ പറയുന്നു. “മനുഷ്യർ ഇതിന്‌ ഉത്തരവാ​ദി​ക​ളാ​ണോ?” അദ്ദേഹം ചോദി​ക്കു​ന്നു. “നമുക്ക്‌ അത്‌ ഉറപ്പിച്ചു പറയാ​നാ​കില്ല, എന്നിരു​ന്നാ​ലും ഈ സുപ്ര​ധാന ചോദ്യ​ത്തിന്‌ ഉത്തരം നൽകു​ന്ന​തിൽ നാം ഒരു ചുവടു​കൂ​ടെ മുന്നോ​ട്ടു​പോ​യി​രി​ക്കു​ന്നു.”