വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇതിന്‌ ഒരു അവസാനം

ഇതിന്‌ ഒരു അവസാനം

ഇതിന്‌ ഒരു അവസാനം

“മോഷ​ണ​ത്തി​നു തടയി​ടു​ക​യെ​ന്നത്‌ നിങ്ങളു​ടെ മാത്രം പ്രശ്‌നമല്ല, അതു മുഴു സമൂഹ​ത്തി​ന്റെ​യും പ്രശ്‌ന​മാണ്‌; മോഷ​ണ​ത്തിന്‌ അറുതി​യു​ണ്ടാ​കു​മ്പോൾ എല്ലാവ​രും പ്രയോ​ജനം നേടുന്നു.”—“നഷ്ടം തടയു​ന്ന​തിന്‌ എല്ലാ ബിസി​ന​സു​കാർക്കും വേണ്ടി​യുള്ള ഒരു ഗൈഡ്‌,” (ഇംഗ്ലീഷ്‌).

മറ്റ്‌ ഏതൊരു ദ്രോ​ഹ​ക​ര​മായ പ്രവണ​ത​യെ​യും പോലെ, കട്ടെടു​ക്കുന്ന ശീലവും ഒരു വ്യക്തി​യു​ടെ ചിന്തയെ സ്വാധീ​നി​ക്കു​ക​യും സ്വയം നീതീ​ക​രി​ക്കാൻ അയാളെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌, ഒരു തോട്ട​ക്കാ​രൻ കളകളെ വേരോ​ടെ പിഴു​തു​ക​ള​യു​ന്ന​തു​പോ​ലെ ഈ സ്വഭാ​വ​വൈ​കൃ​ത​മു​ള്ളവർ അനുചി​ത​മായ ചിന്തകളെ മനസ്സിൽനി​ന്നു പറിച്ചു​മാ​റ്റേ​ണ്ട​തുണ്ട്‌. ‘മനസ്സു പുതു​ക്കുക’ എന്ന്‌ ബൈബിൾ റോമർ 12:2-ൽ ആഹ്വാനം ചെയ്യുന്നു. ‘നിങ്ങളു​ടെ അജ്ഞാന​കാ​ലത്തു ഉണ്ടായി​രുന്ന മോഹ​ങ്ങളെ മാതൃ​ക​യാ​ക്ക​രുത്‌’ എന്ന്‌ 1 പത്രൊസ്‌ 1:14-ൽ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. പിൻവ​രുന്ന അഞ്ച്‌ ഘടകങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌ മോഷണം ശീലമാ​ക്കി​യ​വരെ അതിൽനി​ന്നു പിന്തി​രി​പ്പി​ക്കാൻ സഹായി​ച്ചേ​ക്കാം. *

ചിന്ത നേർവ​ഴിക്ക്‌ ആക്കാനുള്ള സഹായങ്ങൾ

◼ കട്ടെടു​ക്കു​ന്നതു നിയമ​വി​രു​ദ്ധ​മാ​ണെന്ന്‌ ആദ്യം​തന്നെ മനസ്സിൽപ്പി​ടി​ക്കുക. മോഷണം ഒരു സാധാരണ സംഗതി ആയിരി​ക്കുന്ന പ്രദേ​ശ​ത്താ​യി​രു​ന്നേ​ക്കാം ഇത്തര​മൊ​രാൾ താമസി​ക്കു​ന്നത്‌. പലപ്പോ​ഴും പിടി​കൊ​ടു​ക്കാ​തെ രക്ഷപ്പെ​ടാ​നും അയാൾക്കു കഴിയു​ന്നു​ണ്ടാ​കാം. പക്ഷേ, എന്തായി​രു​ന്നാ​ലും കടകളിൽനി​ന്നു സാധനങ്ങൾ കട്ടെടു​ക്കു​ന്നതു നിയമ​വി​രു​ദ്ധം​ത​ന്നെ​യാണ്‌.—റോമർ 13:1.

നിരവ​ധി​പ്പേർ നിയമം ലംഘി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ‘ന്യായ​പ്ര​മാ​ണം അയയുന്നു’ അല്ലെങ്കിൽ നിയമം മരവി​ച്ചു​പോ​കു​ന്നു. (ഹബക്കൂക്‌ 1:3, 4,) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ജനക്ഷേമം ലക്ഷ്യമാ​ക്കി​യുള്ള നിയമ​ത്തി​ന്റെ കടിഞ്ഞാൺ അയയുന്നു. ഫലമോ? സമൂഹ​ത്തിൽ ക്രമസ​മാ​ധാ​നം തകരുന്നു. കടയിൽനിന്ന്‌ ഓരോ തവണ കളവു​ന​ട​ത്തു​മ്പോ​ഴും ആ വ്യക്തി, നിയമം അനുസ​രി​ച്ചു മുന്നോ​ട്ടു​പോ​കുന്ന ഒരു സമൂഹ​ത്തി​ന്റെ അടിത്ത​റ​യി​ള​ക്കു​ക​യാണ്‌. അതാകട്ടെ ഏവരെ​യും ബാധി​ക്കു​ന്നു.

◼ രണ്ടാമ​താ​യി, വിശ്വാ​സ്യ​ത​യ്‌ക്കു കോട്ടം​ത​ട്ടാൻ ഈ പ്രവൃത്തി ഇടയാ​ക്കു​ന്നു. എല്ലാത്ത​ര​ത്തി​ലു​മുള്ള വഞ്ചന​പോ​ലെ​തന്നെ ഇത്‌ മാനുഷ ബന്ധങ്ങൾ ഉലയ്‌ക്കു​ന്നു. പരസ്‌പരം മനസ്സി​ലാ​ക്കു​ക​യും വക്രത​യി​ല്ലാ​തെ ഇടപെ​ടു​ക​യും ചെയ്യു​ന്നത്‌ അതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 16:28.

“ഞാൻ ആളുകളെ കണ്ണുമ​ടച്ചു വിശ്വ​സി​ക്കും, എന്റെ ഏറ്റവും വലിയ ബലഹീ​ന​ത​യാ​ണിത്‌,” മോഷ്ടാ​ക്ക​ളു​ടെ ചെയ്‌തി​കൾ മൂലം പാപ്പരാ​യി​ത്തീർന്ന, വസ്‌ത്ര​വ്യാ​പാ​രി​യായ ഒരു സ്‌ത്രീ പറയുന്നു. തന്റെ കടയിൽ വരുന്ന​വ​രും ജോലി​ക്കാ​രും ഒന്നും മോഷ്ടി​ക്കു​ക​യി​ല്ലെന്ന്‌ ഈ സ്‌ത്രീ ആദ്യ​മൊ​ക്കെ വിശ്വ​സി​ച്ചി​രു​ന്നു. അതു വെറും വിശ്വാ​സം മാത്ര​മാ​യി​രു​ന്നെന്ന്‌ ഇപ്പോൾ അവർക്കു മനസ്സി​ലാ​യി.

നുണപ​റ​യുന്ന ഒരു വ്യക്തി​യു​ടെ കാര്യ​ത്തിൽ, അയാൾ ആരോ​ടാ​ണോ നുണപ​റ​ഞ്ഞത്‌ ആ വ്യക്തി​യു​ടെ മുമ്പിലേ തന്റെ വില കളഞ്ഞു​കു​ളി​ക്കു​ന്നു​ള്ളൂ. പക്ഷേ, സാധനങ്ങൾ കട്ടെടു​ക്കുന്ന സ്വഭാ​വ​ക്കാ​രാ​കട്ടെ, പിന്നീട്‌ കടയിൽ കയറുന്ന സകലരു​ടെ​മേ​ലും സംശയ​ത്തി​ന്റെ നിഴൽപ​തി​ക്കാൻ വഴി​യൊ​രു​ക്കു​ന്നു. സത്യസ​ന്ധ​രായ ആളുക​ളെ​ക്കു​റി​ച്ചു​പോ​ലും, അവർ മോഷ്ടി​ച്ചേ​ക്കാം എന്നുള്ള ചിന്ത മനസ്സിൽവ​രാൻ ഇവരുടെ ചെയ്‌തി ഇടയാ​ക്കി​യേ​ക്കാം. മറ്റുള്ള​വ​രു​ടെ മനസ്സിൽ ഇങ്ങനെ​യുള്ള ചിന്തക​ളു​ടെ വിത്തു​പാ​കാൻ ആർക്കെ​ങ്കി​ലും അധികാ​ര​മു​ണ്ടോ?

◼ മൂന്നാ​മ​താ​യി, കട്ടെടു​ക്കൽ ഒരു ശീലമാ​ക്കു​ന്നത്‌ കൂടുതൽ ഗുരു​ത​ര​മായ കുറ്റകൃ​ത്യ​ങ്ങ​ളി​ലേക്കു നയിക്കാ​നി​ട​യുണ്ട്‌. ക്രമേണ ഇത്തരക്കാർ കൊടും​പാ​ത​കങ്ങൾ ചെയ്യാ​നും മടിക്കില്ല.—2 തിമൊ​ഥെ​യൊസ്‌ 3:13, 14.

ഈ ദുശ്ശീ​ല​ത്തിന്‌ അവസാനം

◼ നാലാ​മ​ത്തേ​തും ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തു​മായ സംഗതി, ഇതു ചെയ്യുന്ന വ്യക്തി സർവശ​ക്ത​നായ ദൈവ​ത്തിന്‌ എതിരെ പ്രവർത്തി​ക്കു​ന്നു എന്നുള്ള​താണ്‌. കള്ളൻ ‘ഇനി കക്കരുത്‌’ എന്ന്‌ ദൈവ​വ​ചനം പറയുന്നു. ദൈവത്തെ എതിർക്കു​ന്നവർ ന്യായ​വി​ധി​ക്കു യോഗ്യ​രാ​കു​മെ​ന്നും അതു മുന്നറി​യി​പ്പു നൽകുന്നു. (എഫെസ്യർ 4:28; സങ്കീർത്തനം 37:9, 17, 20) എന്നാൽ തെറ്റായ വഴികൾ ഉപേക്ഷി​ക്കു​ന്ന​വ​രോട്‌ യഹോവ ക്ഷമിക്കും. അവർക്കു ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 1:33.

◼ അഞ്ചാമ​താ​യി, മറ്റ്‌ എല്ലാ കുറ്റകൃ​ത്യ​ങ്ങ​ളെ​യും​പോ​ലെ കടയിൽനി​ന്നു കട്ടെടു​ക്കുന്ന ദുശ്ശീ​ല​വും പെട്ടെ​ന്നു​തന്നെ ഇല്ലാതാ​കാൻ പോകു​ന്നു. ബൈബി​ളിൽ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ദൈവ​രാ​ജ്യം ഭൂമി​യു​ടെ​മേ​ലുള്ള പൂർണ​നി​യ​ന്ത്രണം ഏറ്റെടു​ക്കു​മ്പോൾ മനുഷ്യർ സത്യസ​ന്ധ​ത​യോ​ടും പരമാർഥ​ത​യോ​ടും കൂടെ പരസ്‌പരം ഇടപെ​ടും. ഈ ദുശ്ശീ​ല​ത്തി​ന്റെ അനന്തര​ഫ​ലങ്ങൾ മേലാൽ ആർക്കും അനുഭ​വി​ക്കേ​ണ്ടി​വ​രില്ല.—സദൃശ​വാ​ക്യ​ങ്ങൾ 2:21, 22; മീഖാ 4:4.

[അടിക്കു​റിപ്പ്‌]

^ ഈ ശീലമുള്ള വ്യക്തിയെ പുല്ലിം​ഗ​ത്തി​ലാ​ണു പരാമർശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇവിടെ പറയുന്ന തത്ത്വങ്ങൾ ഇത്തരക്കാ​രായ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ഒരു​പോ​ലെ ബാധക​മാണ്‌.

[10-ാം പേജിലെ ചതുരം/ചിത്രം]

മോഷണം തടയു​ന്ന​തി​നുള്ള ചെലവു​കു​റഞ്ഞ മാർഗങ്ങൾ

ചെറിയ ബിസി​ന​സു​കാർക്ക്‌ വലിയ ചെലവുള്ള സുരക്ഷാ​സം​വി​ധാ​നങ്ങൾ ഏർപ്പെ​ടു​ത്താ​നുള്ള സാമ്പത്തി​ക​ശേഷി ഇല്ലായി​രി​ക്കാം. മോഷ​ണ​ത്തിന്‌ ഇരകളാ​കാ​തി​രി​ക്കാൻ അവർക്ക്‌ ഒന്നും ചെയ്യാ​നി​ല്ലെന്ന്‌ ഇതിനർഥ​മില്ല. പലപ്പോ​ഴും, ചില ലളിത​മായ പടികൾ സ്വീക​രി​ച്ചു​കൊണ്ട്‌ തങ്ങളുടെ സാധനങ്ങൾ കളവു​പോ​കാ​തെ സൂക്ഷി​ക്കാൻ ബിസി​ന​സു​കാർക്കു കഴിയും.

കുറ്റാ​ന്വേ​ഷ​ക​രായ മൈക്കൽ ബ്രോ​യും ഡെറിക്‌ ബ്രൗണും തങ്ങളുടെ പുസ്‌ത​ക​ത്തിൽ ഉപഭോ​ക്താ​ക്ക​ളു​ടെ​മേൽ ഒരു കണ്ണുണ്ടാ​യി​രി​ക്ക​ണ​മെന്ന കാര്യ​ത്തിന്‌ ഊന്നൽ നൽകുന്നു. “എല്ലാവ​രെ​യും നിരീ​ക്ഷി​ക്കുക. . . . നിങ്ങളും കടയിലെ ജോലി​ക്കാ​രു​മാണ്‌ ഇതു തടയാൻ മുന്നി​ട്ടി​റ​ങ്ങേ​ണ്ടത്‌.” സാധനങ്ങൾ സൂത്ര​ത്തിൽ കൈക്ക​ലാ​ക്കു​മെന്നു സംശയ​മുള്ള ആരെ​യെ​ങ്കി​ലും നിങ്ങൾക്കു പിൻവ​രുന്ന രീതി​യിൽ സമീപി​ക്കാ​വു​ന്ന​താ​ണെന്ന്‌ അവർ നിർദേ​ശി​ക്കു​ന്നു: “താങ്കൾ തേടി​ക്കൊ​ണ്ടി​രുന്ന സാധനം കിട്ടി​യോ? എങ്കിൽ പണമട​യ്‌ക്കു​ന്നി​ടത്തു കൊണ്ടു​വെ​ച്ചോ​ളൂ, ഞാൻ ബില്ലു ശരിയാ​ക്കാം,” “അത്‌ പൊതി​ഞ്ഞെ​ടു​ത്തേ​ക്കട്ടേ?,” “ഈ സ്വെറ്റ​റി​ന്റെ വലുപ്പ​മൊ​ക്കെ കൃത്യ​മാ​ണോ?,” “ഞാൻ ഒരു ബാസ്‌കറ്റ്‌ കൊണ്ടു​വ​ന്നു​ത​രട്ടേ?” കുറ്റാ​ന്വേ​ഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ, “ഇങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ അവരെ ശ്രദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നും നിങ്ങൾക്ക്‌ അവരിൽ താത്‌പ​ര്യ​മു​ണ്ടെ​ന്നും സത്യസ​ന്ധ​രായ ഉപഭോ​ക്താ​ക്കൾക്കും ഒപ്പം കള്ളന്മാർക്കും മനസ്സി​ലാ​കും.”

സാധനങ്ങൾ അടുക്കും​ചി​ട്ട​യോ​ടും കൂടെ വെക്കേ​ണ്ട​തി​നെ​ക്കു​റിച്ച്‌ അവർ പറയുന്നു: “ഇടയ്‌ക്കു സ്ഥലം കിടക്കാ​ത​വണ്ണം സാധനങ്ങൾ വൃത്തിക്കു നിറയെ അടുക്കി​വെ​ക്കണം. കൂടെ​ക്കൂ​ടെ അതിൽ കണ്ണോ​ടി​ക്കു​ന്നത്‌ സാധനങ്ങൾ നിങ്ങൾക്കു കൂടുതൽ പരിചി​ത​മാ​കാൻ സഹായി​ക്കും. വൃത്തി​യാ​യി അടുക്കി​വെ​ക്കു​ക​യാ​ണെ​ങ്കിൽ ഇടയ്‌ക്കു​നിന്ന്‌ എന്തെങ്കി​ലും എടുത്താ​ലോ ക്രമം തെറ്റി​ക്ക​ണ്ടാ​ലോ പെട്ടെന്നു തിരി​ച്ച​റി​യാം.”—“നഷ്ടം തടയു​ന്ന​തിന്‌ എല്ലാ ബിസി​ന​സു​കാർക്കും വേണ്ടി​യുള്ള ഒരു ഗൈഡ്‌.”

ഒരു അന്വേഷണ ഉദ്യോ​ഗ​സ്ഥ​നായ റസ്സൽ ബിന്റ്‌ലിഫ്‌ ഇപ്രകാ​രം നിർദേ​ശി​ക്കു​ന്നു: “നടക്കുന്ന വഴിയിൽ തടസ്സങ്ങ​ളൊ​ന്നും ഇല്ലെങ്കിൽ, ഷെൽഫു​ക​ളിൽ ഇടയ്‌ക്കു സ്ഥലം കിടക്കാ​ത്ത​വണ്ണം സാധനങ്ങൾ അടുക്കി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കിൽ, വാങ്ങാ​നെ​ത്തു​ന്നവർ എന്തൊക്കെ ചെയ്യു​ന്നു​വെന്നു ജോലി​ക്കാർക്ക്‌ നിരീ​ക്ഷി​ക്കുക എളുപ്പ​മാ​യി​രി​ക്കും. ഒരാളെ സംശയാ​സ്‌പ​ദ​മായ സാഹച​ര്യ​ത്തിൽ കണ്ടാൽ അയാൾ നടന്ന വഴിയേ പോയി​ക്കൊണ്ട്‌ എന്തു സാധന​മാ​ണു നഷ്ടപ്പെ​ട്ടി​ട്ടു​ള്ള​തെന്ന്‌ ഒരു ജോലി​ക്കാ​രനു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. എന്നിട്ട്‌, അയാളെ പിന്തു​ടർന്ന്‌ സ്റ്റോക്ക്‌ പരി​ശോ​ധി​ക്കു​ക​യാ​ണെന്ന നാട്യ​ത്തിൽ അയാൾ സാധനങ്ങൾ വാങ്ങി​വെ​ക്കുന്ന ഉന്തുവ​ണ്ടി​യി​ലോ ബാസ്‌ക​റ്റി​ലോ അതു വെച്ചി​ട്ടു​ണ്ടോ​യെന്നു നിരീ​ക്ഷി​ക്കാൻ കഴിയും . . . കട്ടെടു​ക്കാ​നെ​ത്തിയ കക്ഷികൾക്കു പെട്ടെന്നു കാര്യം മനസ്സി​ലാ​കും. എന്നാൽ സത്യസ​ന്ധ​രായ ഉപഭോ​ക്താ​ക്കൾ ജോലി​ക്കാ​രൻ ചുറ്റി​പ്പ​റ്റി​ന​ട​ക്കുന്ന കാര്യ​മൊ​ന്നും അറിയു​ക​പോ​ലു​മില്ല.” “ഉപഭോ​ക്താ​ക്കൾക്കാ​യുള്ള പാത ഡിസൈൻ ചെയ്യേ​ണ്ടത്‌ [കടയു​ട​മ​യ്‌ക്കും] ജോലി​ക്കാർക്കും അവരെ കാണാൻ കഴിയു​ന്ന​തു​പോ​ലെ ആയിരി​ക്കണം” എന്ന്‌ അദ്ദേഹം പറയുന്നു.—നിങ്ങളു​ടെ ബിസി​ന​സി​നെ കുറ്റകൃ​ത്യ​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്കൽനിങ്ങളു​ടെ സ്റ്റോർ, ബിസി​നസ്‌, ഓഫീസ്‌ ഇവ സംരക്ഷി​ക്കു​ന്ന​തിന്‌ ചെലവു കുറഞ്ഞ​തും ഒട്ടും ചെലവ്‌ ഇല്ലാത്ത​തും ആയ 301 മാർഗങ്ങൾ (ഇംഗ്ലീഷ്‌).

[9-ാം പേജിലെ ചിത്രം]

സത്യസന്ധത വിശ്വാ​സ്യ​ത​യും സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും ഉന്നമി​പ്പി​ക്കു​ന്നു