വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഓമന​മൃ​ഗങ്ങൾ “ഓമന​മൃ​ഗങ്ങൾ—നിങ്ങൾ അവയെ എങ്ങനെ വീക്ഷി​ക്കു​ന്നു?” (2004 മാർച്ച്‌ 8) എന്ന ലേഖന​പ​ര​മ്പ​ര​യ്‌ക്കു വളരെ നന്ദി. മൃഗങ്ങ​ളോ​ടു പരിഗ​ണ​ന​യും സ്‌നേ​ഹ​വും പ്രകട​മാ​ക്കി​ക്കൊ​ണ്ടുള്ള ലേഖന​ങ്ങ​ളു​ടെ അവതര​ണ​രീ​തി എനിക്കു നന്നേ ഇഷ്ടപ്പെട്ടു. മൃഗ​ഡോ​ക്ടർക്ക്‌ ഈ മാസി​ക​യു​ടെ ഒരു പ്രതി നൽകാ​നി​രി​ക്കു​ക​യാ​ണു ഞാൻ. ഇത്തരം ലേഖനങ്ങൾ മൃഗസ്‌നേ​ഹി​ക​ളായ ആളുകളെ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാൻ പ്രേരി​പ്പി​ച്ചേ​ക്കാം.

ഒ. എം., ഇറ്റലി

അടുത്ത​കാ​ലത്ത്‌ ഞാൻ തനിയെ താമസം തുടങ്ങി, കൂട്ടിന്‌ ഞാൻ രണ്ടു പൂച്ചക്കു​ട്ടി​കളെ വളർത്തു​ന്നുണ്ട്‌. അവയോ​ടൊ​പ്പം ആയിരി​ക്കു​ന്നതു വളരെ ആസ്വാ​ദ്യ​മാണ്‌. എന്നാൽ അവയെ മനുഷ്യ​നെ​പ്പോ​ലെ കരുത​രു​താ​ത്ത​തി​ന്റെ പ്രാധാ​ന്യം ഞാൻ തിരി​ച്ച​റി​യു​ന്നു. ഓമന​മൃ​ഗ​ങ്ങ​ളു​ടെ കാര്യ​ത്തിൽ ഒരു സമനി​ല​യുള്ള വീക്ഷണം നിലനി​റു​ത്തേ​ണ്ട​തി​ന്റെ ആവശ്യം മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു.

കെ. ഒ., ജപ്പാൻ

എങ്ങനെ നന്ദിപ​റ​യ​ണ​മെന്ന്‌ എനിക്ക​റി​യില്ല. എന്റെ 13 വയസ്സു​ണ്ടാ​യി​രുന്ന വളർത്തു​നായ സുഖമി​ല്ലാ​തെ കഷ്ടപ്പെ​ടു​ന്നതു കണ്ട്‌ മൂന്നാ​ഴ്‌ച​മുമ്പ്‌ ഞാൻ അതിനെ കൊന്നു​ക​ളഞ്ഞു. എനിക്ക്‌ എടു​ക്കേ​ണ്ടി​വ​ന്നി​ട്ടു​ള്ള​തിൽ ഏറ്റവും ദുഷ്‌ക​ര​മായ ഒരു തീരു​മാ​ന​മാ​യി​രു​ന്നു അത്‌. ആ ദിവസം രാവിലെ ഞാൻ ഈ ലേഖനങ്ങൾ വീണ്ടും വായിച്ചു. അത്‌ അനുക​മ്പ​യും സഹാനു​ഭൂ​തി​യും പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തും സഹായ​ക​വും ആയിരു​ന്നു.

എസ്‌. ജി., ഐക്യ​നാ​ടു​കൾ

ഓമന​മൃ​ഗ​ങ്ങൾക്കുള്ള ആധുനിക ഭക്ഷ്യോ​ത്‌പാ​ദ​ന​രം​ഗത്ത്‌ പ്രമു​ഖ​നായ ഒരാളു​ടെ കീഴി​ലാണ്‌ ഞാൻ ജോലി​നോ​ക്കു​ന്നത്‌. ഓമന​മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഈ മാസിക ഞാൻ എന്റെ ടൈപ്പിങ്‌ സ്റ്റാൻഡിൽ വെച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാൻ ഊണു​ക​ഴി​ക്കാൻ പോയ​പ്പോൾ അദ്ദേഹം മാസിക കണ്ട്‌ എടുത്തു​വാ​യി​ച്ചു. അതു വളരെ ഇഷ്ടപ്പെട്ട അദ്ദേഹം ഉണരുക! പതിവാ​യി വായി​ക്കാൻ ആഗ്രഹി​ക്കു​ന്നു.

എൽ. ഡബ്ലിയു., ഐക്യ​നാ​ടു​കൾ

ലേഖനങ്ങൾ ഉത്‌കൃ​ഷ്ട​മാ​യി​രു​ന്നു. എന്റെ ഓമന​മൃ​ഗ​ങ്ങ​ളോ​ടുള്ള വികാ​ര​ങ്ങളെ സമനി​ല​യിൽ നിറു​ത്താൻ അത്‌ എന്നെ സഹായി​ച്ചു. ഒരാൾ ഒരു പൂച്ച​യെ​യോ പട്ടി​യെ​യോ വളർത്താൻ കൊണ്ടു​വ​രു​മ്പോൾ അതിന്റെ അണ്ഡാശ​യങ്ങൾ നീക്കം ചെയ്യു​ക​യോ വരിയു​ട​യ്‌ക്കു​ക​യോ ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. വർഷം​തോ​റും ഇത്രയ​ധി​കം നായ്‌ക്ക​ളെ​യും പൂച്ചക​ളെ​യും കൊന്നു​ക​ള​യു​ന്ന​തി​ന്റെ ഒരു കാരണം ഇവയെ​യെ​ല്ലാം വളർത്താൻ ആവശ്യ​ത്തി​നു സൗകര്യ​മി​ല്ലാ​ത്ത​തി​നാ​ലാണ്‌.

സി. ബി., ഐക്യ​നാ​ടു​കൾ

“ഉണരുക!”യുടെ പ്രതി​ക​രണം: ഈ വിവരം ഞങ്ങളുടെ വായന​ക്കാ​രു​ടെ ശ്രദ്ധയിൽ കൊണ്ടു​വ​ന്ന​തി​നു നന്ദി.

ദൈവ​ത്തി​ന്റെ പുതി​യ​ലോ​ക​ത്തിൽ ‘വളർത്തു മൃഗങ്ങ​ളും കാട്ടു​മൃ​ഗ​ങ്ങ​ളും ഉൾപ്പെടെ എല്ലാ ജീവജ​ന്തു​ക്ക​ളും പരസ്‌പരം സമാധാ​ന​ത്തി​ലാ​യി​രി​ക്കും’ എന്ന്‌ നിങ്ങളു​ടെ ലേഖന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇരപി​ടി​യൻ മൃഗങ്ങൾ ഉണ്ടായി​രി​ക്കി​ല്ലെന്നു വിശ്വ​സി​ക്കു​ന്നതു ന്യായ​യു​ക്ത​മാ​ണോ?

ഡി. ബി., കാനഡ

“ഉണരുക!”യുടെ പ്രതി​ക​രണം: മനുഷ്യൻ പാപം ചെയ്‌ത​തോ​ടെ നമ്മുടെ ഗ്രഹത്തി​ലെ അനേകം സംഗതി​ക​ളു​ടെ​യും താളം​തെറ്റി. പറുദീ​സ​യിൽ മൃഗങ്ങൾക്കി​ട​യി​ലെ ഐക്യ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾ പ്രവച​നങ്ങൾ കൃത്യ​മാ​യി എങ്ങനെ നിവൃ​ത്തി​യേ​റു​മെന്നു കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. എങ്കിലും, നമ്മുടെ സ്രഷ്ടാവ്‌ ദ്രോ​ഹ​ക​ര​മായ സകലതി​നെ​യും നമ്മുടെ ഗ്രഹത്തിൽനി​ന്നു നീക്കം​ചെ​യ്യു​മെന്ന്‌ പൂർണ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—സങ്കീർത്തനം 37:10, 11.

രക്തഗ്രൂപ്പ്‌ “ബൈബി​ളി​ന്റെ വീക്ഷണം: രക്തഗ്രൂ​പ്പാ​ണോ നിങ്ങളു​ടെ വ്യക്തി​ത്വം നിർണ​യി​ക്കു​ന്നത്‌?” (2004 മാർച്ച്‌ 8) എന്ന ലേഖന​ത്തി​നു നന്ദി. എനിക്ക്‌ ഇക്കാര്യ​ത്തിൽ അൽപ്പം ചിന്താ​ക്കു​ഴപ്പം ഉണ്ടായി​രു​ന്നു. രക്തഗ്രൂ​പ്പി​ന്റെ അടിസ്ഥാ​ന​ത്തിൽ വ്യക്തി​ത്വം നിർണ​യി​ക്കാ​നാ​വി​ല്ലെന്ന്‌ സ്‌കൂ​ളിൽവെച്ച്‌ ഞാൻ പഠിച്ചി​രു​ന്നു. ചില പുസ്‌ത​ക​ങ്ങ​ളിൽ, രക്തഗ്രൂ​പ്പു നോക്കി വ്യക്തി​ത്വം നിർണ​യി​ക്കു​ന്ന​തി​നെ ആത്മവി​ദ്യ​യോ​ടു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും എന്റെ ശ്രദ്ധയിൽപ്പെ​ട്ടി​രു​ന്നു. എങ്കിലും പലപ്പോ​ഴും രക്തഗ്രൂ​പ്പു​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും മറ്റുള്ള​വരെ ആ അടിസ്ഥാ​ന​ത്തിൽ വിധി​ക്കു​ക​യും ചെയ്യു​ന്ന​വരെ എനിക്ക​റി​യാം. ഇതിന്റെ സത്യാ​വ​സ്ഥ​യെ​ന്തെന്നു ചിന്തി​ച്ചി​രി​ക്കു​മ്പോ​ഴാണ്‌ തക്കസമ​യത്ത്‌ ഈ ലേഖനം വന്നത്‌. ബൈബി​ളി​ന്റെ വീക്ഷണം വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ എനിക്കു കഴിഞ്ഞു.

ആർ. കെ., ജപ്പാൻ

ലേഖനം എനിക്കു വളരെ ഇഷ്ടമായി. എ രക്തഗ്രൂ​പ്പിൽപ്പെ​ട്ടവർ വളരെ സൂക്ഷ്‌മ​ത​യു​ള്ള​വ​രും തൊട്ടാ​വാ​ടി​ക​ളു​മാ​ണെ​ന്നും ബി ഗ്രൂപ്പിൽപ്പെ​ട്ടവർ സൗമ്യ​പ്ര​കൃ​ത​മു​ള്ള​വ​രാ​ണെ​ന്നും എന്റെ സ്‌കൂ​ളി​ലെ കുട്ടികൾ പറയാ​റുണ്ട്‌. ‘ഞാൻ അങ്ങനെ​യാ​ണോ?’ എന്നു പലപ്പോ​ഴും ഞാൻ ചിന്തി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഓരോ വ്യക്തി​ക്കും തനതായ വ്യക്തി​ത്വ​മു​ണ്ടെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ എനിക്ക്‌ ആശ്വാ​സ​മാ​യി. ദൈവാ​ത്മാ​വി​ന്റെ സ്വാധീ​ന​ത്തി​നു കീഴ്‌പെ​ടു​ന്നെ​ങ്കിൽ നമ്മുടെ വ്യക്തി​ത്വ​ത്തിൽ മാറ്റങ്ങൾ വരുത്താ​നാ​കു​മെന്നു തിരി​ച്ച​റി​യാ​നും എനിക്കു കഴിഞ്ഞു.

എൻ. ഐ. ജപ്പാൻ