വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കോട്ടു​വായ്‌ വിട്ടോ​ളൂ, ഉന്മേഷം വീണ്ടെ​ടു​ത്തോ​ളൂ!

ഗർഭസ്ഥ ശിശു പതി​നൊ​ന്നാ​മത്തെ ആഴ്‌ച മുതൽതന്നെ കോട്ടു​വായ്‌ വിടാൻ തുടങ്ങു​ന്നു എന്ന്‌ സാലൂഡ്‌ എന്ന സ്‌പാ​നിഷ്‌ വാരിക പറയുന്നു. മിക്ക സസ്‌ത​നി​ക​ളും ചില പക്ഷിക​ളും ഉരഗങ്ങ​ളും ഇടയ്‌ക്കൊ​ക്കെ കോട്ടു​വായ്‌ വിടാ​റു​ള്ള​താ​യി തോന്നു​ന്നു. കോട്ടു​വായ്‌ വരുന്ന​തി​ന്റെ കാരണം കൃത്യ​മാ​യി ഇനിയും കണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. കോട്ടു​വാ​യ്‌ക്കൊ​പ്പം മൂരി​നി​വർക്ക​ലും പതിവാണ്‌, ഈ ചലനങ്ങൾ “മാംസ​പേ​ശി​കൾക്കും സന്ധികൾക്കും അയവു വരുത്തു​ന്ന​തോ​ടൊ​പ്പം ഹൃദയ​മി​ടി​പ്പും രക്തസമ്മർദ​വും വർധി​പ്പി​ക്കു”കയും ചെയ്യു​ന്ന​താ​യി ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. കോട്ടു​വായ്‌ കടിച്ച​മർത്തു​മ്പോൾ നമുക്കു നഷ്ടമാ​വു​ന്നത്‌ അതു​കൊ​ണ്ടുള്ള പലവിധ പ്രയോ​ജ​ന​ങ്ങ​ളാണ്‌. അതു​കൊണ്ട്‌ കോട്ടു​വായ്‌ വരു​മ്പോൾ കഴിയു​മെ​ങ്കിൽ “താടി​യെ​ല്ലും മുഖ​പേ​ശി​ക​ളും വലിയും വിധം സ്വാഭാ​വി​ക​മാ​യി തുറന്നു വിടുക” എന്നാണ്‌ വിദഗ്‌ധ​മതം. നല്ലൊരു കോട്ടു​വായ്‌ വിട്ട്‌ ഉന്മേഷം വീണ്ടെ​ടു​ത്തോ​ളൂ! (g02 11/08)

ശരപ്പക്ഷി​കൾ—ഉറങ്ങു​ന്നെ​ങ്കി​ലും സ്ഥാനം തെറ്റു​ന്നി​ല്ല

ശരപ്പക്ഷി​കൾ പറക്കു​ന്ന​തി​നി​ട​യിൽ ഉറങ്ങുന്നു. എന്നിട്ടും കാറ്റിൽപ്പെട്ട്‌ തങ്ങൾ വസിക്കുന്ന പ്രദേ​ശത്തു നിന്ന്‌ അകന്നു​പോ​കാ​തെ തുടരാൻ അവയ്‌ക്കു കഴിയു​ന്നു. ഇത്‌ എങ്ങനെ സാധ്യ​മാ​കു​ന്നു എന്നറി​യാൻ സ്വീഡ​നി​ലെ ലണ്ട്‌

സർവക​ലാ​ശാ​ല​യി​ലെ പക്ഷിനി​രീ​ക്ഷ​ക​രായ യൂഹൻ ബെക്ക്‌മാൻ, ടൂമസ്‌ അലർസ്റ്റം എന്നിവർ റഡാർ ഉപയോ​ഗിച്ച്‌ ശരപ്പക്ഷി​യു​ടെ രാത്രി​യി​ലെ നീക്കങ്ങൾ നിരീ​ക്ഷി​ച്ചു. ഒരു പ്രത്യേക വിധത്തിൽ പറക്കു​ന്ന​തി​നാ​ലാണ്‌ ശരപ്പക്ഷി​കൾക്കു വസിക്കുന്ന പ്രദേ​ശ​ത്തി​ന്റെ പരിധി​ക്കു​ള്ളിൽ തന്നെ പറന്നു​നിൽക്കാൻ കഴിയു​ന്നത്‌ എന്ന്‌ ഗവേഷകർ നിരീ​ക്ഷി​ച്ച​താ​യി ബിൽറ്റ്‌ ഡേർ വിസൻഷോ​ഫ്‌റ്റ്‌ എന്ന ശാസ്‌ത്ര മാസിക പറയുന്നു. ശരപ്പക്ഷി​കൾ ആദ്യം 3,000 മീറ്റർ ഉയരത്തി​ലേക്കു പൊങ്ങു​ന്നു. എന്നിട്ട്‌ ഏതാനും മിനിട്ട്‌ ഇടവിട്ട്‌ ദിശ മാറ്റി​ക്കൊണ്ട്‌ കാറ്റിനു നേരെ ഒരു നിശ്ചിത കോണിൽ പറക്കുന്നു. ഈ പ്രക്രിയ തുടർച്ച​യാ​യി ആവർത്തി​ക്കു​ന്ന​തി​നാൽ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും തെന്നി​ക്ക​ളിച്ച്‌ സ്വന്തം പ്രദേ​ശ​ത്തി​നു മുകളിൽത്തന്നെ തുടരാൻ അവയ്‌ക്കു കഴിയു​ന്നു. എന്നിരു​ന്നാ​ലും കാറ്റു മന്ദഗതി​യിൽ ആയിരി​ക്കു​മ്പോൾ ശരപ്പക്ഷി​കൾ ആകാശത്തു വട്ടമിട്ടു പറന്നു​കൊണ്ട്‌ ഉറങ്ങു​ന്ന​താ​യി​ട്ടാണ്‌ കണ്ടിരി​ക്കു​ന്നത്‌. (g02 11/22)

ഹൃദയാ​ഘാ​തം നേരി​ട്ട​വ​രു​ടെ മസ്‌തിഷ്‌ക സംരക്ഷണം

“ഹൃദയാ​ഘാ​തം നേരിട്ട രോഗി​ക​ളു​ടെ ശരീ​രോ​ഷ്‌മാവ്‌ ഏതാനും ഡിഗ്രി താഴ്‌ത്താ​മെ​ങ്കിൽ മസ്‌തിഷ്‌ക ക്ഷതത്തി​നും മരണത്തി​നു​മുള്ള സാധ്യത ഗണ്യമാ​യി കുറയ്‌ക്കാം” എന്ന്‌ കാനേ​ഡി​യൻ വർത്തമാ​ന​പ്പ​ത്രം ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. “നിലവി​ലുള്ള ധാരണ​കളെ ഉടച്ചു​വാർക്കാൻപോന്ന തരത്തി​ലുള്ള രണ്ടു പഠനങ്ങ​ളാണ്‌ ഇതു വെളി​പ്പെ​ടു​ത്തി​യത്‌” എന്നും പത്രം പറഞ്ഞു. ശരീ​രോ​ഷ്‌മാവ്‌ അൽപ്പം താഴ്‌ത്തി​യത്‌ നാഡി​യു​ടെ​യും തലച്ചോ​റി​ന്റെ​യും പ്രവർത്തനം വീണ്ടെ​ടു​ക്കു​ന്ന​തിൽ ഏറെ ഫലപ്ര​ദ​മാ​യെന്ന്‌ അഞ്ചു യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലും തുടർന്ന്‌ ഓസ്‌​ട്രേ​ലി​യ​യി​ലും നടത്തിയ പഠനങ്ങൾ വ്യക്തമാ​ക്കി. ഹൃദയാ​ഘാ​തത്തെ തുടർന്ന്‌ അബോ​ധാ​വ​സ്ഥ​യിൽ ആശുപ​ത്രി​യിൽ എത്തിക്കുന്ന രോഗി​ക​ളു​ടെ ശരീര താപനില 12 മുതൽ 24 മണിക്കൂർ നേര​ത്തേക്ക്‌, തണുത്ത വായു​വും ഐസ്‌ പായ്‌ക്കു​ക​ളും ഉപയോ​ഗിച്ച്‌ 33 ഡിഗ്രി സെൽഷ്യ​സാ​യി താഴ്‌ത്തി നിറു​ത്തു​ന്നു. സ്റ്റാർ ഇങ്ങനെ തുടരു​ന്നു: ഹൃ​ദ്രോഗ വിദഗ്‌ധൻ ബെത്ത്‌ അബ്രാം​സൺ പറയുന്ന പ്രകാരം “മസ്‌തിഷ്‌ക കോശ​ങ്ങളെ നശിപ്പി​ക്കുന്ന രാസ​പ്ര​വർത്ത​ന​ങ്ങളെ ചെറു​ക്കാൻ തലച്ചോ​റിന്‌ ഓക്‌സി​ജൻ ആവശ്യ​മാണ്‌.” എന്നാൽ ഈ ചെലവു കുറഞ്ഞ ലളിത​മായ ചികിത്സ മുഖാ​ന്തരം “കുറഞ്ഞ അളവ്‌ ഓക്‌സി​ജനേ തലച്ചോ​റിന്‌ ആവശ്യ​മാ​യി വരുന്നു​ള്ളൂ.” “ഈ തണുപ്പി​ക്കൽ വിദ്യ വളരെ ഫലപ്ര​ദ​മാ​ണെന്നു കണ്ടതി​നാൽ കാനഡ, ഐക്യ​നാ​ടു​കൾ, ഓസ്‌​ട്രേ​ലിയ, യൂറോപ്പ്‌ തുടങ്ങിയ ദേശങ്ങ​ളിൽ ഡോക്ടർമാർ ഈ രീതി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഹൃദയാ​ഘാ​തത്തെ തുടർന്ന്‌ ആശുപ​ത്രി​യിൽ എത്തിക്കുന്ന എല്ലാവ​രി​ലും ഈ ചികി​ത്സാ​രീ​തി പ്രയോ​ഗി​ക്ക​ണ​മെ​ന്നാണ്‌ അവരുടെ അഭിപ്രായം.”(g02 11/08)

പ്രായം​ചെ​ന്ന​വ​രു​ടെ മരുന്നു​പ​യോ​ഗം

“അറുപ​തി​നു​മേൽ പ്രായ​മു​ള്ളവർ ശരാശരി മൂന്നു കൂട്ടം മരു​ന്നെ​ങ്കി​ലും കഴിക്കു​ന്ന​വ​രാണ്‌. ഇത്‌ പ്രായം കുറഞ്ഞവർ ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ മൂന്നി​ര​ട്ടി​യാണ്‌” എന്ന്‌ ജർമൻ വാർത്താ മാസിക ഡേർ ഷ്‌പീഗൽ പ്രസ്‌താ​വി​ക്കു​ന്നു. “എന്നുവ​രി​കി​ലും, എത്രയ​ധി​കം മരുന്നു​കൾ ഉപയോ​ഗി​ക്കു​ന്നു​വോ അതിന്‌ അനുസൃ​ത​മാ​യി അവ തമ്മിൽ പ്രതി​പ്ര​വർത്തനം നടന്ന്‌ പാർശ്വ​ഫ​ലങ്ങൾ ഉണ്ടാകാ​നുള്ള സാധ്യ​ത​യും പൊടു​ന്നനെ വർധി​ക്കു​ന്നു. വാർധ​ക്യ​ത്തിൽ വൃക്കക​ളു​ടെ പ്രവർത്തനം മന്ദഗതി​യി​ലാ​കു​ന്നു എന്ന കാര്യം കുടുംബ ഡോക്ടർമാർ . . . പലപ്പോ​ഴും കണക്കി​ലെ​ടു​ക്കാ​തെ പോകു​ന്നു എന്നതാണ്‌ സംഭവി​ക്കാ​വുന്ന മറ്റൊരു കുഴപ്പം.” തത്‌ഫ​ല​മാ​യി മരുന്നു​കൾ ശരീര​ത്തിൽ അടിഞ്ഞു​കൂ​ടു​ന്നു. “40-കാരന്‌ കൊടു​ക്കാ​വുന്ന മാത്ര​യി​ലുള്ള മരുന്ന്‌ 70-കാരന്‌ വിഷബാധ ഏൽപ്പി​ച്ചേ​ക്കാം” എന്ന്‌ ഡേർ ഷ്‌പീഗൽ വിശദീ​ക​രി​ക്കു​ന്നു. “ആവശ്യ​ത്തി​നു വെള്ളം കുടി​ക്കാ​തെ പ്രായ​മായ അനേക​രും പ്രശ്‌നം കൂടുതൽ വഷളാ​ക്കു​ന്നു.” വേദന​സം​ഹാ​രി​കൾ, മാനസിക വിഭ്രാ​ന്തി​ക്കും പിരി​മു​റു​ക്ക​ത്തി​നു​മുള്ള ശമനൗ​ഷ​ധങ്ങൾ എന്നിവ​യു​ടെ പാർശ്വ​ഫ​ല​ങ്ങൾക്കു സമാന​മായ പ്രശ്‌നങ്ങൾ നിർജ​ലീ​ക​രണം കൊണ്ടും ഉണ്ടാകു​ന്ന​താ​യി റിപ്പോർട്ടു പറയുന്നു. സംഭ്രാ​ന്തി, ചിത്ത​ഭ്രമം, മോഹാ​ല​സ്യം തുടങ്ങിയ ലക്ഷണങ്ങളെ വാർധ​ക്യ​സ​ഹജം എന്നു പറഞ്ഞ്‌ അവഗണി​ക്കു​ക​യാ​ണു പതിവ്‌.

(g02 11/08)

വീട്ടു​ജോ​ലി ഉത്തമ വ്യായാ​മം

തൂത്തു​വാ​രൽ, തുടയ്‌ക്കൽ, നനയ്‌ക്കൽ, കുഞ്ഞിനെ സ്‌​ട്രോ​ള​റിൽ ഇരുത്തി തള്ളി​ക്കൊ​ണ്ടു നടക്കൽ എന്നിവ​യെ​ല്ലാം ഉത്തമ വ്യായാ​മ​ങ്ങ​ളു​ടെ പട്ടിക​യിൽ പെടു​മോ? ഉവ്വ്‌ എന്നാണ്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ ക്വീൻസ്‌ ലാൻഡ്‌ സർവക​ലാ​ശാ​ല​യിൽ അടുത്ത​കാ​ലത്തു നടത്തിയ ഒരു പഠനം നൽകുന്ന ഉത്തരം. അഞ്ചു വയസ്സിൽ താഴെ​യുള്ള കുട്ടി​ക​ളുള്ള ഏഴ്‌ അമ്മമാ​രിൽ ഗ്യാസ്‌ അന​ലൈസർ എന്ന ഉപകരണം ഘടിപ്പിച്ച്‌, ദൈനം​ദിന കാര്യങ്ങൾ ചെയ്യവേ അവർ ശ്വസി​ക്കുന്ന ഓക്‌സി​ജന്റെ അളവ്‌ ഗവേഷകർ നിരീ​ക്ഷി​ച്ചു എന്ന്‌ കാൻബെറാ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. “വീട്ടു​ജോ​ലി​കൾ ചെയ്‌താൽത്തന്നെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ ആവശ്യ​മായ വ്യായാ​മം ലഭിക്കും എന്നാണു പഠനം തെളി​യി​ക്കു​ന്നത്‌” എന്നു ഗവേഷകർ പറഞ്ഞു. “നടത്തം, സൈക്കിൾ സവാരി, നീന്തൽ തുടങ്ങിയ വ്യായാ​മ​ങ്ങൾക്ക്‌ ഏതാണ്ട്‌ തുല്യ​മാണ്‌ ഒരു വീട്ടമ്മ​യു​ടെ ജോലി എന്ന്‌ പ്രൊ​ഫസർ വെൻഡി ബ്രൗൺ കണ്ടെത്തി” എന്നു റിപ്പോർട്ടു തുടരു​ന്നു. “ഇതൊരു പ്രാഥ​മിക ഗവേഷണം മാത്ര​മാണ്‌, എങ്കിലും ദിവസം മുഴുവൻ വീട്ടു​ജോ​ലി​കൾ ചെയ്‌തു നടക്കുന്ന സ്‌ത്രീ​കൾ വീട്ടിൽ വെറു​തെ​യി​രി​പ്പാണ്‌ എന്നു പറയാൻ വരട്ടെ,” പ്രൊ​ഫസർ ബ്രൗൺ പറഞ്ഞു. (g02 11/08)

‘തടയാൻ കഴിയുന്ന ഒരു രോഗം’

“അസ്ഥി​ദ്ര​വീ​ക​രണം (osteoporosis) എന്ന രോഗം നാം വരുത്തി​വെ​ക്കുന്ന ഒന്നാണ്‌” എന്ന്‌ ഓസ്‌​ട്രേ​ലി​യൻ ദിനപ്പ​ത്ര​മായ ദി സൺ-ഹെറാൾഡ്‌ പ്രസ്‌താ​വി​ക്കു​ന്നു. “ഒരു വലിയ അളവു​വരെ നമുക്കതു തടയാൻ കഴിയും. 2020-ാമാണ്ട്‌ ആകു​മ്പോ​ഴേ​ക്കും ആശുപ​ത്രി കിടക്ക​ക​ളിൽ മൂന്നി​ലൊ​ന്നും അസ്ഥികൾ ഒടിഞ്ഞ്‌ ചികി​ത്സ​യിൽ കഴിയുന്ന സ്‌ത്രീ​ക​ളെ​ക്കൊ​ണ്ടു നിറയും എന്ന്‌ കണക്കാ​ക്കു​ന്നു.” “ഉയർന്ന കൊള​സ്‌​ട്രോൾ, അലർജി​കൾ, ജലദോ​ഷം എന്നിവ​യെ​ക്കാൾ സർവസാ​ധാ​ര​ണ​മാണ്‌” അസ്ഥികൾ ദ്രവിച്ച്‌ ദുർബ​ല​മാ​കുന്ന ഈ രോഗം എന്ന്‌ അസ്ഥി​ദ്ര​വീ​ക​രണം സംബന്ധിച്ച ബോധ​വ​ത്‌ക​ര​ണ​ത്തി​നാ​യുള്ള ഓസ്‌റ്റി​യോ​പോ​റോ​സിസ്‌ ഓസ്‌​ട്രേ​ലിയ എന്ന സംഘടന ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. “പ്രമേ​ഹ​ത്തി​നും ആസ്‌ത​മ​യ്‌ക്കും വേണ്ടി​വ​രു​ന്ന​തി​നെ​ക്കാൾ ചെലവു കൂടി​യ​താണ്‌ ഇതിന്റെ ചികിത്സ. സ്‌ത്രീ​ക​ളിൽ കണ്ടുവ​രുന്ന കാൻസ​റി​ന്റെ നിരക്കി​നെ​ക്കാൾ ഉയർന്ന​താണ്‌ ഇടു​പ്പെ​ല്ലിന്‌ ഒടിവു​കൾ ഉണ്ടാകു​ന്നതു മൂലമുള്ള മരണനി​രക്ക്‌.” പ്രൊ​ഫസർ ഫിലിപ്‌ സാം​ബ്രൂക്ക്‌ കണക്കാ​ക്കുന്ന പ്രകാരം ഓസ്‌​ട്രേ​ലി​യ​യി​ലെ പകുതി​യോ​ളം സ്‌ത്രീ​കൾക്കും മൂന്നി​ലൊ​ന്നു പുരു​ഷ​ന്മാർക്കും ജീവി​ത​ത്തിൽ ഒരിക്ക​ലെ​ങ്കി​ലും അസ്ഥി​ദ്ര​വീ​ക​ര​ണ​ത്തി​ന്റെ ഫലമായി ഒടിവു പറ്റുന്നുണ്ട്‌. “ജീവി​ത​ത്തി​ലെ ആദ്യ മൂന്നു ദശകങ്ങ​ളിൽ വ്യായാ​മം ചെയ്‌തു​കൊ​ണ്ടും ആവശ്യ​ത്തി​നു കാൽസ്യം ഉള്ളിലാ​ക്കി​ക്കൊ​ണ്ടും എല്ലുകൾക്കു നല്ല ഈടും ഉറപ്പും നേടി​യെ​ടു​ക്കു​ക​യാണ്‌ ഏറ്റവും നല്ല പ്രതി​രോ​ധ​മാർഗം” എന്ന്‌ പത്രം തുടർന്നു പറഞ്ഞു. പുകവ​ലി​യും മദ്യം, കഫീൻ എന്നിവ​യു​ടെ അമിത ഉപയോ​ഗ​വും ഒഴിവാ​ക്കു​ക​വഴി അസ്ഥി​ദ്ര​വീ​ക​ര​ണ​ത്തി​നുള്ള സാധ്യത വളരെ കുറയ്‌ക്കാ​നാ​കും. ജീവകം ഡി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കു​ന്ന​തും ക്രമമാ​യി വ്യായാ​മം ചെയ്യു​ന്ന​തും സഹായ​ക​മാണ്‌. (g02 11/22)

കുരു​ക്ക​ഴി​ക്കും “പുണ്യ​വതി”

“കാര്യ​സാ​ധ്യ സഹായി യൂദാ തദ്ദേവൂസ്‌ പുണ്യ​വാ​ളൻ, അശരണ​രു​ടെ അത്താണി റീത്താ പുണ്യ​വതി, കടബാ​ധ്യ​ത​യു​ള്ള​വ​രു​ടെ സംരക്ഷക ഹേറ്റ്‌വിക്‌ പുണ്യ​വതി, ക്ഷിപ്ര​കാ​ര്യ​സാ​ധ്യ സഹായി എക്‌സ്‌പെ​ഡീ​റ്റസ്‌ പുണ്യ​വാ​ളൻ എന്നിവർക്കെ​ല്ലാം അടുത്ത​കാ​ല​ത്താ​യി ജനസമ്മതി വർധി​ച്ചു​വ​രി​ക​യാണ്‌” എന്ന്‌ വേഴാ എന്ന വർത്തമാ​ന​പ്പ​ത്രം പറയുന്നു. ബ്രസീ​ലിൽ കത്തോ​ലി​ക്ക​രു​ടെ ഇടയിൽ അംഗീ​കാ​രം നേടി​യി​രി​ക്കുന്ന ഏറ്റവും പുതിയ “വിശുദ്ധ” “കുരു​ക്ക​ഴി​ക്കും പുണ്യ​വതി” ആണ്‌. ജർമനി​യി​ലെ ഓഗ്‌സ്‌ബർഗി​ലുള്ള ഒരു പള്ളിയിൽ വെച്ചി​രി​ക്കുന്ന ഒരു ചിത്ര​മാണ്‌ ഈ വിചി​ത്ര​മായ പേരിന്‌ ആധാരം. കന്യാ​മ​റി​യം ഒരു റിബൺ കുരുക്ക്‌ അഴിക്കു​ന്ന​താ​യി അതിൽ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. മാധ്യ​മങ്ങൾ “കുരു​ക്ക​ഴി​ക്കും പുണ്യ​വതി”ക്കു ധാരാളം ഭക്തജന​ങ്ങളെ നേടി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു. ആരോ​ഗ്യം, വിവാ​ഹ​ജീ​വി​തം, സാമ്പത്തിക കാര്യങ്ങൾ എന്നിവ​യോ​ടു ബന്ധപ്പെട്ട നൂലാ​മാ​ലകൾ അഴിക്കാൻ അവർ ഈ “പുണ്യ​വതി”യുടെ സഹായം തേടുന്നു. അങ്ങനെ കാശു​രൂ​പങ്ങൾ, കൊന്ത, വിഗ്ര​ഹങ്ങൾ, കാർ സ്റ്റിക്കറു​കൾ എന്നിവ​യ്‌ക്കൊ​ക്കെ ഇപ്പോൾ നല്ല ചെലവാണ്‌. “ഈ കുരു​ക്ക​ഴി​ക്കൽ കമ്പം തരക്കേ​ടില്ല, പക്ഷേ അതു നിലനിൽക്കു​മോ എന്നു കണ്ടറി​യണം” എന്നാണ്‌ ബ്രസീ​ലി​ലെ ഏറ്റവും വലിയ കത്തോ​ലി​ക്കാ മഠത്തിന്റെ മേലധി​കാ​രി ഡാർസി നിക്കോ​ളി​യു​ടെ അഭി​പ്രാ​യം. (g02 11/22)

ബഹിരാ​കാ​ശത്തെ സുവി​ശേ​ഷം

പ്രപഞ്ച​ത്തിൽ മറ്റെവി​ടെ​യെ​ങ്കി​ലും ജീവൻ ഉണ്ടോ എന്നതിനെ കുറി​ച്ചുള്ള സംവാദം ശാസ്‌ത്ര​ജ്ഞ​ന്മാർക്കി​ട​യിൽ തുടരു​ക​യാണ്‌. അതേസ​മയം, “പ്രപഞ്ച​ത്തിൽ, ഭൂമി​യിൽ മാത്രമല്ല ദൈവം ജീവി​കളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. ഭൗമേതര ജീവി​ക​ളെ​യും അവൻ സൃഷ്ടി​ച്ചി​ട്ടുണ്ട്‌” എന്ന്‌ വത്തിക്കാൻ വാനനി​രീ​ക്ഷണ കേന്ദ്ര​ത്തി​ലെ പുരോ​ഹി​ത​ന്മാർ നിഗമനം ചെയ്യു​ന്ന​താ​യി ബെർലീ​നർ മോർഗൻപോസ്റ്റ്‌ എന്ന ദിനപ്പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. വാനനി​രീ​ക്ഷ​ണ​കേ​ന്ദ്രം ഡയറക്ടർ ജോർജ്‌ കോയിൻ അഭി​പ്രാ​യ​പ്പെ​ടുന്ന പ്രകാരം “പ്രപഞ്ചം അതിവി​ശാ​ല​മാണ്‌, നാമി​വി​ടെ ഒറ്റയ്‌ക്കാ​യി​രി​ക്കാൻ വഴിയില്ല.” ഭൗമേതര ജീവി​ക​ളെ​യും സുവി​ശേഷം അറിയി​ക്കു​ക​യെന്ന ലക്ഷ്യത്തിൽ നിരവധി സന്ന്യാ​സി​മ​ഠങ്ങൾ പുതി​യ​നി​യമം ഗൂഢസ​ന്ദേ​ശ​രൂ​പ​ത്തിൽ ബഹിരാ​കാ​ശ​ത്തേക്ക്‌ അയച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. “ഈശോ മിശിഹാ അന്യ​ഗ്ര​ഹ​ങ്ങ​ളി​ലും അവതരി​ച്ചി​ട്ടു​ണ്ടോ” എന്നറി​യാ​നാണ്‌ വത്തിക്കാ​ന്റെ അടുത്ത ശ്രമം എന്നു പത്രം പറയുന്നു. “അന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​യും കൂടെ കർത്താവ്‌ വീണ്ടെ​ടു​ത്തി​രി​ക്കു​മോ,” കോയിൻ കൗതുകം കൂറുന്നു.

(g02 11/22)

സ്വിറ്റ്‌സർലൻഡ്‌ യുഎൻ അംഗമാ​കാൻ തീരു​മാ​നി​ക്കു​ന്നു

“പതിറ്റാ​ണ്ടു​ക​ളാ​യി വെച്ചു​പു​ലർത്തി​യി​രുന്ന ഒറ്റപ്പെട്ടു നിൽക്കുക എന്ന രാഷ്‌ട്രീയ നയം വിട്ട്‌ ഐക്യ​രാ​ഷ്‌ട്ര സഭാം​ഗ​ത്വം സ്വീക​രി​ക്കാൻ സ്വിറ്റ്‌സർലൻഡ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ദേശവ്യാ​പ​ക​മാ​യി നടന്ന ഒരു വോ​ട്ടെ​ടു​പ്പിൽ നേരിയ ഭൂരി​പ​ക്ഷ​ത്തി​നാണ്‌ ഇതു തീരു​മാ​ന​മാ​യത്‌” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഐക്യ​രാ​ഷ്‌ട്ര പൊതു​സ​ഭ​യിൽ ഔദ്യോ​ഗി​ക​മാ​യി ഒരു അപേക്ഷ നൽകി​ക്കൊ​ണ്ടു സ്വിറ്റ്‌സർലൻഡിന്‌ സംഘട​ന​യി​ലെ 190-ാമത്തെ അംഗമാ​യി​ത്തീ​രാം. അംഗത്വം നേടണ​മോ എന്ന്‌ ആരാഞ്ഞു​കൊണ്ട്‌ 1986-ൽ നടത്തിയ വോ​ട്ടെ​ടു​പ്പിൽ സ്വിസ്‌ ജനത ആ ആശയം പാടേ തള്ളിക്ക​ള​ഞ്ഞ​താണ്‌. “തങ്ങളുടെ പരമ്പരാ​ഗത നിഷ്‌പക്ഷ നിലപാ​ടിൽ വിട്ടു​വീഴ്‌ച കാണി​ക്ക​ലാ​വും അതെന്ന്‌ അവർ ഭയപ്പെട്ടു.” എന്നാൽ ആ ചിന്താ​ഗ​തിക്ക്‌ ഇപ്പോൾ എങ്ങനെ​യാണ്‌ മാറ്റം വന്നത്‌? “ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ യൂറോ​പ്യൻ ആസ്ഥാനം സ്വിറ്റ്‌സർലൻഡി​ലെ ജനീവ​യി​ലാണ്‌. സംഘട​ന​യു​ടെ ഒട്ടനവധി ഏജൻസി​കൾക്ക്‌ രാജ്യം സജീവ പിന്തു​ണ​യും നൽകു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും അംഗത്വം നേടാതെ ഇനിയും ഈ രീതി​യിൽ തുടർന്നാൽ അത്‌ സ്വിറ്റ്‌സർലൻഡി​നെ രാഷ്‌ട്രീ​യ​മാ​യും സാമ്പത്തി​ക​മാ​യും ക്ഷീണി​പ്പി​ക്കും എന്ന്‌ ഭരണകൂ​ടം ഭയപ്പെട്ടു. ലോക​ത്തി​ന്റെ ചില വിദൂര ഭാഗങ്ങ​ളിൽ നടക്കുന്ന പോരാ​ട്ടങ്ങൾ അവസാ​നി​പ്പി​ക്കു​ന്ന​തി​നാ​യി മധ്യസ്ഥത വഹിക്കാൻ തങ്ങൾ നടത്തിയ ശ്രമം വില​പ്പോ​കാ​ത്ത​താ​യും അവർ മനസ്സി​ലാ​ക്കി” എന്ന്‌ ടൈംസ്‌ പറയുന്നു. തങ്ങളുടെ പ്രതി​ച്ഛായ മെച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അവർക്കു തോന്നി​യി​ട്ടു​ണ്ടാ​വണം. കാരണം, നാസി കൂട്ട​ക്കൊ​ല​യിൽ മരിച്ച​വ​രു​ടെ അക്കൗണ്ടു​കൾ സ്വിസ്‌ ബാങ്കുകൾ പൂഴ്‌ത്തി​വെച്ചു എന്നും നാസി ജർമനി​യിൽ നിന്നു പലായനം ചെയ്‌തെ​ത്തിയ അഭയാർഥി​കൾക്കു നേരെ സ്വിറ്റ്‌സർലൻഡ്‌ പുറം​തി​രി​ഞ്ഞു കളഞ്ഞു എന്നുമുള്ള റിപ്പോർട്ടു​കൾ ഈയിടെ വെളി​ച്ച​ത്തു​വ​ന്നി​രു​ന്നു. (g02 11/22)