വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രം അത്‌ ആശ്രയയോഗ്യമോ?

ചരിത്രം അത്‌ ആശ്രയയോഗ്യമോ?

ചരിത്രം അത്‌ ആശ്രയ​യോ​ഗ്യ​മോ?

“ചരിത്ര ജ്ഞാനം, . . . നമ്മുടെ ജനനത്തിന്‌ യുഗങ്ങൾക്കു മുമ്പു തുടങ്ങി​യ​തും നമ്മുടെ മരണ ശേഷം യുഗങ്ങ​ളോ​ളം ദീർഘി​ക്കു​ന്ന​തു​മായ ഒരു കൂട്ടാ​യ്‌മ​യു​ടെ ഭാഗമാണ്‌ നാമെ​ന്നുള്ള അവബോ​ധം നമ്മിൽ ഉളവാ​ക്കു​ന്നു.”—മൈക്കിൾ സ്റ്റാൻഫോർഡി​ന്റെ ചരിത്ര പഠന സഹായി (ഇംഗ്ലീഷ്‌).

ചരിത്രം അറിയാത്ത ജീവിതം ഒരു പരിധി​വരെ ഓർമ ഇല്ലാത്ത ജീവിതം പോ​ലെ​യാണ്‌. ചരിത്രം അറിയി​ല്ലെ​ങ്കിൽ, നമുക്കോ നമ്മുടെ കുടും​ബ​ത്തി​നോ ഗോ​ത്ര​ത്തി​നോ രാഷ്‌ട്ര​ത്തി​നോ പോലും ഉത്ഭവം ഇല്ലാത്ത​താ​യി, ഗതകാലം ഇല്ലാത്ത​താ​യി തോന്നും. വർത്തമാന കാലത്തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മോ അർഥമോ ഇല്ലാത്ത​താ​യി അനുഭ​വ​പ്പെ​ടും.

ചരി​ത്ര​ത്തിന്‌ ജീവിത പാഠങ്ങ​ളു​ടെ വലി​യൊ​രു സംഭരണി ആയിരി​ക്കാൻ കഴിയും. പഴയ തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാൻ അതിനു നമ്മെ സഹായി​ക്കാ​നാ​കും. ഒരു തത്ത്വചി​ന്തകൻ തറപ്പിച്ചു പറഞ്ഞതു​പോ​ലെ, ചരിത്രം വിസ്‌മ​രി​ക്കു​ന്നവർ അത്‌ ആവർത്തി​ക്കു​മെന്ന്‌ ഉറപ്പാണ്‌. ചരിത്രം അറിയു​ന്നത്‌ കഴിഞ്ഞ കാലത്തെ സംസ്‌കാ​ര​ങ്ങ​ളെ​യും അതിശ​യ​ക​ര​മായ കണ്ടുപി​ടി​ത്ത​ങ്ങ​ളെ​യും കൗതു​ക​മു​ണർത്തുന്ന ആളുക​ളെ​യും വ്യത്യസ്‌ത വീക്ഷണ​ഗ​തി​ക​ളെ​യും പറ്റി മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു.

എന്നാൽ ചരിത്രം ദീർഘ​കാ​ലം മുമ്പുള്ള ആളുക​ളെ​യും സംഭവ​ങ്ങ​ളെ​യും കുറിച്ചു പ്രതി​പാ​ദി​ക്കു​ന്ന​തി​നാൽ അത്‌ ആശ്രയ​യോ​ഗ്യ​മാ​ണോ എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? ചരി​ത്ര​ത്തിൽനിന്ന്‌ നാം വില​യേ​റിയ പാഠങ്ങൾ പഠിക്ക​ണ​മെ​ങ്കിൽ അവ തീർച്ച​യാ​യും യാഥാർഥ്യ​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കണം. സത്യം കണ്ടെത്തു​മ്പോൾ നാം അതു സ്വീക​രി​ക്കണം, എല്ലായ്‌പോ​ഴും അതത്ര സുഖകരം അല്ലായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും. ഗതകാലം റോസ​ച്ചെ​ടി​ക​ളു​ടെ ഒരു തോട്ടം പോലെ ആയിരു​ന്നേ​ക്കാം—അതിന്‌ മനോ​ഹാ​രി​ത​യുണ്ട്‌, മുള്ളു​മുണ്ട്‌; അതിനു പ്രചോ​ദ​ന​മേ​കാൻ കഴിയും, അതു​പോ​ലെ​തന്നെ കുത്തി​നോ​വി​ക്കാ​നും.

നാം വായി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ കൃത്യത വിലയി​രു​ത്താൻ സഹായി​ക്കുന്ന, ചരി​ത്ര​ത്തി​ന്റെ ചില വശങ്ങൾ അടുത്ത ലേഖന​ങ്ങ​ളിൽ നാം പരിചി​ന്തി​ക്കും. ആശ്രയ​യോ​ഗ്യ​മായ ചരിത്രം വിവേ​ചനാ പ്രാപ്‌തി​യുള്ള വായന​ക്കാ​രന്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും നാം പരിചി​ന്തി​ക്കും. (g01 3/8)

[3-ാം പേജിലെ ചിത്രങ്ങൾ]

നെഫെർറ്റിറ്റി രാജ്ഞി

[3-ാം പേജിലെ ചിത്രം]

ചരിത്രത്തിൽനിന്ന്‌ എന്തു പാഠങ്ങൾ ഉൾക്കൊ​ള്ളാൻ കഴിയും?

[3-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

നെഫെർറ്റിറ്റി: Ägyptisches Museum der Staatlichen Museen Preußischer Kulturbesitz, Berlin

ബോർഡർ: Photograph taken by courtesy of the British Museum