വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

പുകയില ഏറ്റവും അധികം ഉപയോ​ഗി​ക്കുന്ന രാജ്യം

“പുകയി​ല​യു​ടെ ഉത്‌പാ​ദ​ന​ത്തി​ലും ഉപഭോ​ഗ​ത്തി​ലും മുൻപ​ന്തി​യിൽ നിൽക്കുന്ന രാജ്യം” ചൈന​യാണ്‌ എന്ന്‌ ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേഷൻ റിപ്പോർട്ടു ചെയ്യുന്നു. “ചൈന​യി​ലെ 120 കോടി വരുന്ന ജനസം​ഖ്യ​യിൽ 300 ദശലക്ഷ​ത്തി​ല​ധി​കം പുരു​ഷ​ന്മാ​രും 20 ദശലക്ഷം സ്‌ത്രീ​ക​ളും പുകവ​ലി​ക്കാ​രാണ്‌.” ബെയ്‌ജി​ങ്ങി​ലെ ചൈനീസ്‌ അക്കാഡമി ഓഫ്‌ പ്രിവ​ന്റീവ്‌ മെഡി​സി​നിൽനി​ന്നും ചൈനീസ്‌ അസ്സോ​സി​യേഷൻ ഓൺ സ്‌മോ​ക്കിങ്‌ ആൻഡ്‌ ഹെൽത്തിൽനി​ന്നും ഉള്ള ഡോക്ടർമാ​രും പാശ്ചാത്യ നാടു​ക​ളിൽനി​ന്നുള്ള ചില ഡോക്‌ടർമാ​രും ചേർന്ന്‌ രാജ്യ​മെ​മ്പാ​ടു​മുള്ള 1,20,000 പേരെ ഉൾക്കൊ​ള്ളി​ച്ചു​കൊണ്ട്‌ ഒരു സർവേ നടത്തു​ക​യു​ണ്ടാ​യി. അവർ എന്തു നിഗമ​ന​ത്തി​ലാണ്‌ എത്തി​ച്ചേർന്നത്‌? “പുകയി​ല​യു​ടെ ഉപയോ​ഗം ചൈന​യ്‌ക്ക്‌ ഒരു വൻ ദുരന്ത​മാ​യി​ത്തീ​രാൻ പോവു​ക​യാണ്‌.” കൂടാതെ, “ചൈന​യിൽ ഇന്നു ജീവി​ച്ചി​രി​ക്കുന്ന പുകവ​ലി​ക്കാ​രിൽ 50 ദശലക്ഷ​മെ​ങ്കി​ലും അകാല​ച​ര​മ​ത്തിന്‌ ഇരയാ​കു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു.” റിപ്പോർട്ട്‌ പറയുന്ന പ്രകാരം ചൈന​യിൽ മുമ്പൊ​ക്കെ ആദ്യമാ​യി പുകവലി പരീക്ഷി​ക്കു​ന്ന​വ​രു​ടെ ശരാശരി വയസ്സ്‌ 28 ആയിരു​ന്നു. എന്നാൽ 1984 മുതൽ അത്‌ 25 ആയി കുറഞ്ഞി​രി​ക്കു​ന്നു​വ​ത്രേ. പുകവലി ശ്വാസ​കോശ അർബു​ദ​ത്തി​നും ഹൃ​ദ്രോ​ഗ​ത്തി​നും ഇടയാ​ക്കി​യേ​ക്കാ​മെന്ന വസ്‌തുത വളരെ കുറച്ച്‌ ആളുകൾ മാത്രമേ മനസ്സി​ലാ​ക്കി​യി​ട്ടു​ള്ളൂ.

ഉന്നം പിഴയ്‌ക്കാത്ത പടയാളി

“പ്രാണി​ലോ​കത്തെ, ഏറ്റവും മികച്ച ആയുധ​വു​മേന്തി നടക്കുന്ന ഒരു വീരനാണ്‌ ബൊമ്പാർഡയർ വണ്ട്‌. തെല്ലും ഉന്നംപി​ഴ​ക്കാ​തെ തന്റെ ആയുധം പ്രയോ​ഗി​ക്കാ​നുള്ള കഴിവ്‌ അവനുണ്ട്‌. ഹൈ-സ്‌പീഡ്‌ ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ടെ സഹായ​ത്താൽ ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ബൊമ്പാർഡയർ വണ്ടിന്റെ ഈ വൈദ​ഗ്‌ധ്യ​ത്തെ കുറിച്ചു മനസ്സി​ലാ​ക്കാൻ സാധി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ലണ്ടന്റെ വർത്തമാ​ന​പ​ത്ര​മായ ഇൻഡി​പ്പെൻഡെന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉദരത്തി​ന്റെ അഗ്രത്തി​ലുള്ള അറകളിൽനിന്ന്‌ ഉന്നംപി​ഴ​യ്‌ക്കാ​തെ ചൂടുള്ള ഒരുതരം അമ്ലം ചീറ്റി​ച്ചു​കൊണ്ട്‌ ഒറ്റ നിമി​ഷം​കൊണ്ട്‌ തന്റെ ശത്രു​വി​ന്റെ കഥകഴി​ക്കാൻ ഈ വണ്ടിന്‌ സാധി​ക്കും. ഈ ദ്രാവകം വണ്ടിനെ യാതൊ​രു​ത​ര​ത്തി​ലും ബാധി​ക്കു​ക​യി​ല്ലാ​ത്ത​തി​നാൽ സ്വയം ഹനിക്കാ​തെ​തന്നെ, ശരീര​ത്തി​ന്റെ പുറത്തോ മറ്റോ പറ്റിപ്പി​ടി​ച്ചി​രി​ക്കുന്ന ഉറുമ്പി​നും മറ്റ്‌ പ്രാണി​കൾക്കും നേരെ​യും തന്റെ ആയുധം പ്രയോ​ഗി​ക്കാൻ അതിനു കഴിയും. ബൊമ്പാർഡയർ വണ്ട്‌ അമ്ലം ചീറ്റി​ക്കുന്ന ഫോട്ടോ എടുത്ത, ന്യൂ​യോർക്കി​ലെ ഇത്തിക്ക​യി​ലുള്ള കോർണെൽ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്രജ്ഞർ ഇപ്രകാ​രം പറയുന്നു: “ബൊമ്പാർഡയർ വണ്ടിന്‌ അതിന്റെ ഉടലിന്റെ അഗ്രഭാ​ഗം തിരി​ച്ചു​കൊണ്ട്‌ ശത്രു​വി​നു നേരെ അമ്ലം സ്‌പ്രേ ചെയ്യാൻ കഴിയു​മെന്ന കാര്യം മുമ്പ്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും അവ എത്ര കൃത്യ​ത​യോ​ടെ അതു ചെയ്യുന്നു എന്നത്‌ മുമ്പു ശ്രദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നില്ല.”

കൗമാ​ര​പ്രാ​യ​ക്കാ​രും ടെലി​ഫോ​ണു​ക​ളും

ഫോൺ ഉപയോ​ഗി​ക്കാൻ കൗമാ​ര​പ്രാ​യ​ക്കാർക്ക്‌ വലിയ താത്‌പ​ര്യ​മാണ്‌. “വെറുതെ ഒരു രസത്തിനു വേണ്ടി​യോ ബോറടി മാറ്റാ​നോ ഒക്കെയാണ്‌ അവർ ഫോൺ ചെയ്യു​ന്നത്‌” എന്ന്‌ പോളിഷ്‌ വാരി​ക​യായ പ്‌ച്ചി​യാ​ച്ചൂക്ക പറയുന്നു. എന്നാൽ പലരും തങ്ങൾ എത്ര സമയം ഫോണിൽ സംസാ​രി​ക്കു​ന്നു​വെ​ന്നോ ഒരു കോളി​നു വരുന്ന ചെലവ്‌ എത്ര ആയിരി​ക്കു​മെ​ന്നോ ആലോ​ചി​ക്കാ​റില്ല. ഇതിന്‌ ഒരു പരിഹാ​രം എന്തായി​രി​ക്കാം? ഫോൺബി​ല്ലിൽ കുറെ​യെ​ങ്കി​ലും അവരോ​ടു​തന്നെ അടയ്‌ക്കാൻ ആവശ്യ​പ്പെ​ടു​ന്ന​താ​ണെന്ന്‌ ആ മാസിക നിർദേ​ശി​ക്കു​ന്നു. “ടെലി​ഫോൺ മറ്റുള്ള​വ​രു​ടെ ഉപയോ​ഗ​ത്തി​നും കൂടി ഉള്ളതാ​ണെ​ന്നും മറ്റുള്ള​വർക്കും ഇടയ്‌ക്കൊ​ക്കെ അത്‌ ഉപയോ​ഗി​ക്ക​ണ​മെ​ന്നും” കൗമാ​ര​പ്രാ​യ​ക്കാ​രെ ഓർമി​പ്പി​ക്കാ​നും ആ മാസിക പറയുന്നു.

മാതാ​പി​താ​ക്കൾ താത്‌പ​ര്യം കാണി​ക്കു​മ്പോൾ

“ഒരു കുട്ടി​യു​ടെ വിജയ​ത്തി​ന്റെ രഹസ്യം, അവന്റെ പഠനത്തിൽ താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കു​ക​യും അത്‌ പുറമേ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്ന മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ ആണെന്ന്‌ ശാസ്‌ത്രജ്ഞർ ഇപ്പോൾ പറയുന്ന”തായി ദ ടൊറ​ന്റോ സ്റ്റാർ പ്രസ്‌താ​വി​ക്കു​ന്നു. സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ കാനഡ, ഹ്യൂമൻ റിസോ​ഴ്‌സസ്‌ ഡെവല​പ്‌മെന്റ്‌ കാനഡ എന്നീ ഏജൻസി​കൾ ചേർന്ന്‌ 1994 മുതൽ, കാനഡ​യി​ലെ 4 തുടങ്ങി 11 വരെ പ്രായ​മുള്ള 23,000 കുട്ടി​കളെ നിരീക്ഷണ വിധേ​യ​രാ​ക്കി. അവരുടെ മാനസിക വളർച്ച​യെ​യും വിദ്യാ​ഭ്യാ​സ​പ​ര​മായ പുരോ​ഗ​തി​യെ​യും ആരോ​ഗ്യ​ത്തെ​യും കുറിച്ചു പഠിക്കു​ക​യാ​യി​രു​ന്നു ലക്ഷ്യം. കാനഡ​ക്കാ​രായ മിക്ക മാതാ​പി​താ​ക്ക​ളും തങ്ങളുടെ മക്കളുടെ സ്‌കൂൾ പഠനത്തിൽ, പ്രത്യേ​കി​ച്ചും അവർ ചെറിയ ക്ലാസ്സു​ക​ളിൽ ആയിരി​ക്കു​മ്പോൾ സജീവ താത്‌പ​ര്യം എടുക്കു​ന്നു​വെന്ന്‌ വ്യക്തമാ​യി. “നന്നായി പഠിക്കാൻ സദാ സമയവും അല്ലെങ്കിൽ ഒട്ടു മിക്ക സമയങ്ങ​ളി​ലും മാതാ​പി​താ​ക്കൾ തങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റുണ്ട്‌ എന്ന്‌ 10-ഉം 11-ഉം വയസ്സുള്ള കുട്ടി​ക​ളിൽ 95 ശതമാ​ന​വും പറഞ്ഞ”തായി റിപ്പോർട്ട്‌ സൂചി​പ്പി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളിൽ 87 ശതമാനം പേരും “മക്കൾ 1 മുതൽ 3 വരെ ക്ലാസ്സു​ക​ളിൽ ആയിരി​ക്കു​മ്പോൾ ദിവസ​വും അവരോ​ടൊ​പ്പ​മി​രുന്ന്‌ പാഠപു​സ്‌ത​ക​ങ്ങ​ളും മറ്റും വായി​ക്കാ​റുണ്ട്‌.” ടൊറ​ന്റോ ഡിസ്‌ട്രി​ക്‌റ്റ്‌ സ്‌കൂൾ ബോർഡി​നു വേണ്ടി​യുള്ള പേരന്റിങ്‌ പ്രോ​ഗ്രാ​മു​ക​ളു​ടെ ഭാരവാ​ഹി​യായ മേരി ഗൊർഡൻ ഇപ്രകാ​രം പറയുന്നു: “നല്ല ഒരു മാതാ​വോ പിതാ​വോ ആയിരി​ക്കാൻ പണക്കാ​രോ അഭ്യസ്‌ത​വി​ദ്യ​രോ ആയിരി​ക്കേ​ണ്ട​തി​ല്ലെ​ന്നും പകരം കുട്ടി​ക​ളു​ടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ ജാഗ്ര​ത​യു​ള്ള​വ​രും അവരോ​ടൊ​പ്പം ആയിരു​ന്നു​കൊണ്ട്‌ അവരിൽ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്ന​വ​രും ആയിരു​ന്നാൽ മതി എന്നും ഇപ്പോൾ നമുക്ക്‌ അറിയാം.” അവർ കൂട്ടി​ച്ചേർക്കു​ന്നു: “പഠനകാ​ര്യ​ങ്ങ​ളിൽ കുട്ടി​കൾക്കു ലഭിക്കുന്ന വ്യക്തി​പ​ര​മായ ഈ ശ്രദ്ധയാണ്‌ അവരുടെ മസ്‌തിഷ്‌ക വളർച്ചയെ സഹായി​ക്കു​ന്നത്‌, അത്‌ ആദ്യം അവർക്കു ലഭി​ക്കേ​ണ്ടത്‌

സ്വന്തം ഭവനത്തിൽനി​ന്നു​ത​ന്നെ​യാണ്‌.”

അടുക്ക​ള​യി​ലെ രോഷം

“അതിസ​ങ്കീർണ​മായ അത്യാ​ധു​നിക ഗൃഹോ​പ​ക​ര​ണങ്ങൾ ‘അടുക്ക​ള​യി​ലെ രോഷ’ത്തിന്‌ ഇടയാക്കു”ന്നതായി ലണ്ടനിലെ ഇൻഡി​പ്പെൻഡെന്റ്‌ എന്ന വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. “മൈ​ക്രോ​വേവ്‌ അവ്‌നിൽ ഒരു കപ്പ്‌ സൂപ്പ്‌ ഉണ്ടാക്ക​ണ​മെ​ങ്കി​ലോ വാഷിങ്‌ മെഷീ​നിൽ ഒരു ജോഡി സോക്‌സ്‌ അലക്കണ​മെ​ങ്കി​ലോ ബ്ലെൻഡർ കം മിക്‌സർ ഉപയോ​ഗി​ക്ക​ണ​മെ​ങ്കി​ലോ മണിക്കൂ​റു​ക​ളോ​ളം കുത്തി​യി​രുന്ന്‌ മാന്വൽ പഠി​ക്കേ​ണ്ടി​വ​രുന്ന ഗതി​കേട്‌” ഉപഭോ​ക്താ​ക്കളെ നിരാ​ശ​പ്പെ​ടു​ത്തു​ന്നു. സാങ്കേ​തി​ക​മാ​യി പുരോ​ഗ​മിച്ച ആധുനിക യുഗത്തിൽ ഉപകര​ണ​ങ്ങ​ളു​ടെ രൂപര​ച​യി​താ​ക്കൾ അവയിൽ ഒട്ടേറെ സവി​ശേ​ഷ​തകൾ ഉൾപ്പെ​ടു​ത്തു​ന്ന​താ​യി മനശ്ശാ​സ്‌ത്രജ്ഞർ പറയുന്നു. അത്തരം അതിസ​ങ്കീർണ​ത​യ്‌ക്കുള്ള ഒരു ഉത്തമ ഉദാഹ​രണം എന്ന നിലയിൽ അവർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌ വീഡി​യോ പ്ലെയർ ആണ്‌. മാഞ്ചസ്റ്റർ സർവക​ലാ​ശാ​ല​യി​ലെ മനശ്ശാ​സ്‌ത്ര പ്രൊ​ഫസർ കാരി കൂപ്പർ വിവരി​ക്കു​ന്നു: “ഇന്നത്തെ ആളുകളെ സംബന്ധി​ച്ചി​ട​ത്തോ​ളം ജോലി​സ്ഥ​ലത്ത്‌ അവർ നൂതന സാങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പിടി​യി​ലാണ്‌. എന്നാൽ വീട്ടി​ലെ​ത്തു​മ്പോൾ, ജോലി​യെ കുറിച്ച്‌ ഓർമി​പ്പി​ക്കാത്ത തരം കൂടുതൽ ലളിത​മായ ഒരു ജീവിതം അവർ ആഗ്രഹി​ക്കു​ന്നു.”

മുളപ്പിച്ച പയറും മറ്റും വേവി​ക്കാ​തെ ഭക്ഷിക്കു​ന്നത്‌ അപകട​ക​രം

ഭക്ഷ്യവി​ഷ​ബാ​ധ​യ്‌ക്കുള്ള ഒരു കാരണം, മുളപ്പിച്ച പയറും മറ്റും വേവി​ക്കാ​തെ ഭക്ഷിക്കു​ന്ന​താ​ണെന്ന്‌ യു.എസ്‌. ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ അഭി​പ്രാ​യ​പ്പെ​ടു​ന്ന​താ​യി എഫ്‌ഡിഎ കൺസ്യൂ​മർ മാസിക റിപ്പോർട്ട്‌ ചെയ്യുന്നു. ഭക്ഷ്യജന്യ രോഗങ്ങൾ സംബന്ധിച്ച റിപ്പോർട്ടു​കൾ വർധി​ച്ച​തി​നെ തുടർന്നാ​ണ​ത്രേ ഈ മുന്നറി​യി​പ്പു നൽക​പ്പെ​ട്ടത്‌. ആൽഫാൽഫാ, ക്ലോവർ അല്ലെങ്കിൽ പയർ എന്നിവ​യൊ​ക്കെ മുളപ്പിച്ച്‌ വേവി​ക്കാ​തെ ഭക്ഷിക്കാൻ പലർക്കും ഇഷ്ടമാണ്‌. എന്നിരു​ന്നാ​ലും, പലരാ​ജ്യ​ങ്ങ​ളി​ലും ഇതിനെ ബാക്‌ടീ​രി​യ​യു​ടെ ആക്രമ​ണ​വു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌ എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. കൊച്ചു കുട്ടി​ക​ളെ​യും പ്രായ​മാ​യ​വ​രെ​യും പ്രതി​രോധ വ്യവസ്ഥ ദുർബ​ല​മാ​യ​വ​രെ​യും ആണ്‌ ഇതു വിശേ​ഷാൽ ബാധി​ക്കുക. ബാക്‌ടീ​രി​യയെ നശിപ്പി​ക്കാ​നാ​യി, മുളപ്പിച്ച വിത്തുകൾ ക്ലോറിൻ അല്ലെങ്കിൽ ആൽക്ക​ഹോൾ ലായനി​ക​ളിൽ കഴുകു​ന്നത്‌ ഉൾപ്പെടെ പല രീതി​ക​ളും ഗവേഷകർ പരീക്ഷി​ച്ചു നോക്കി​യെ​ങ്കി​ലും ഒന്നും പൂർണ​മാ​യി ഫലപ്ര​ദ​മാ​യി​രു​ന്നില്ല. “മുള പൊട്ട​ലിന്‌ അനുകൂ​ല​മായ ഈർപ്പ​വും ഇളംചൂ​ടും ബാക്‌ടീ​രി​യകൾ പെരു​കാൻ ഇടയാ​ക്കു​ന്നു” എന്ന്‌ അവർ വിശദീ​ക​രി​ക്കു​ന്ന​താ​യി ടൈംസ്‌ പ്രസ്‌താ​വി​ക്കു​ന്നു.

ലണ്ടനിലെ ഭാഷാ​വൈ​വി​ധ്യം

ഇംഗ്ലണ്ടി​ലെ ലണ്ടനി​ലുള്ള സ്‌കൂൾ കുട്ടി​കൾക്കി​ട​യിൽ ചുരു​ങ്ങി​യത്‌ 307 ഭാഷകൾ സംസാ​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്ന്‌ അവിടത്തെ വർത്തമാ​ന​പ​ത്ര​മായ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ലണ്ടനിൽ സംസാ​രി​ക്ക​പ്പെ​ടുന്ന ഭാഷകളെ കുറി​ച്ചുള്ള ആദ്യത്തെ സർവേ നടത്തിയ ഒരാൾ ഡോ. ഫിലിപ്പ്‌ ബേക്കർ ആയിരു​ന്നു. അവിടത്തെ ഭാഷാ​വൈ​വി​ധ്യം അദ്ദേഹത്തെ അമ്പരപ്പി​ച്ചു. അദ്ദേഹം ഇപ്രകാ​രം പറഞ്ഞു: “ലോക​ത്തിൽ വെച്ച്‌ ഏറ്റവും അധികം ഭാഷകൾ സംസാ​രി​ക്ക​പ്പെ​ടുന്ന നഗരം ലണ്ടനാണ്‌ എന്ന്‌ ഞങ്ങൾക്ക്‌ ഇപ്പോൾ ഏതാണ്ട്‌ ഉറപ്പാ​യി​രി​ക്കു​ന്നു, ഇക്കാര്യ​ത്തിൽ ന്യൂ​യോർക്കി​നെ​പോ​ലും അത്‌ കടത്തി​വെ​ട്ടി​യി​രി​ക്കു​ന്നു.” മേൽപ്പറഞ്ഞ 307 ഭാഷകൾക്കു പുറമേ നൂറു​ക​ണ​ക്കിന്‌ ഭാഷാ​ഭേ​ദ​ങ്ങ​ളും അവിടെ നിലവി​ലുണ്ട്‌. അവിടത്തെ 8,50,000 വരുന്ന സ്‌കൂൾ കുട്ടി​ക​ളു​ടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ വീട്ടിൽ ഇംഗ്ലീഷ്‌ സംസാ​രി​ക്കു​ന്നു​ള്ളൂ. ഏറ്റവും അധികം വിദേശ ഭാഷാ കൂട്ടങ്ങൾ വരുന്നത്‌ ഇന്ത്യയിൽനി​ന്നാണ്‌. കൂടാതെ, ചുരു​ങ്ങി​യത്‌ 100 ആഫ്രിക്കൻ ഭാഷക​ളെ​ങ്കി​ലും സംസാ​രി​ക്ക​പ്പെ​ടു​ന്നുണ്ട്‌. ഒറ്റ സ്‌കൂ​ളിൽ മാത്രം 58 ഭാഷകൾ സംസാ​രി​ക്ക​പ്പെ​ടു​ന്നു.

ഫംഗസ്‌ ആക്രമണം!

വളംകടി ജർമനി​യിൽ പടർന്നു പിടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന്‌ ഡേർ ഷ്‌പീഗൽ വാർത്താ​മാ​സിക റിപ്പോർട്ടു ചെയ്യുന്നു. കാൽപ്പാ​ദ​ത്തി​ന​ടി​യി​ലും കാൽവി​ര​ലു​ക​ളി​ലും ഉണ്ടാകുന്ന വേദനാ​ജ​ന​ക​മായ ഒരുതരം ഫംഗസ്‌ബാ​ധ​യാണ്‌ അത്‌. ജർമൻകാ​രിൽ 5-ൽ ഒരാൾക്കു​വീ​തം അതുണ്ട്‌. മറ്റുചില യൂറോ​പ്യൻ രാജ്യ​ങ്ങ​ളിൽ ഇതിന്റെ നിരക്ക്‌ ഇതിലും കൂടു​ത​ലാണ്‌. സോണ, നീന്തൽക്കു​ളങ്ങൾ, ആരാധ​നാ​സ്ഥ​ലങ്ങൾ തുടങ്ങി ആളുകൾ ചെരി​പ്പി​ടാ​തെ നടക്കുന്ന സ്ഥലങ്ങളിൽനി​ന്നെ​ല്ലാം ഈ ഫംഗസ്‌ബാധ ഉണ്ടാകാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. ഫംഗസി​ന്റെ ബീജാ​ണു​ക്കൾക്ക്‌ പ്രതി​കൂല സാഹച​ര്യ​ങ്ങളെ ചെറു​ത്തു​നിൽക്കാൻ നല്ല കഴിവാണ്‌. അതു​കൊണ്ട്‌,

പാദ-അണുനാ​ശി​നി സ്‌പ്രേ മെഷീ​നു​കൾ അല്ലെങ്കിൽ ബേസി​നു​കൾ മിക്ക​പ്പോ​ഴും, വളംകടി തടയു​ന്ന​തി​നു പകരം അതു പടർന്നു​പി​ടി​ക്കാൻ ഇടയാ​ക്കു​ന്നു, പാദങ്ങൾ അണുവി​മു​ക്ത​മാ​കാൻ ആവശ്യ​മാ​യ​ത്ര​യും സമയം അണുനാ​ശി​നി​യു​മാ​യി സമ്പർക്ക​ത്തിൽ വരുന്നില്ല എന്നതു​തന്നെ കാരണം. അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ പാദങ്ങൾ എങ്ങനെ സംരക്ഷി​ക്കാൻ കഴിയും? മറ്റാളു​കൾ നടക്കുന്ന സ്ഥലങ്ങളിൽ പാദര​ക്ഷകൾ ഉപയോ​ഗി​ക്കാൻ, ഫംഗസ്‌ സ്‌പെ​ഷ്യ​ലി​സ്റ്റായ ഡോ. ഹാൻസ്‌ യൂർഗൻ ടിറ്റ്‌സ്‌ നിർദേ​ശി​ക്കു​ന്നു. പാദങ്ങൾ ഈർപ്പ​മി​ല്ലാ​തെ സൂക്ഷി​ക്കു​ന്ന​താണ്‌ ഏറ്റവും പ്രധാനം. പാദങ്ങ​ളി​ലെ വിശേ​ഷി​ച്ചും കാൽവി​ര​ലു​കൾക്കി​ട​യി​ലെ ഈർപ്പം തുടച്ചു കളയു​ന്നത്‌ ഫംഗസി​ന്റെ ആക്രമ​ണത്തെ തടയും.

കടൽവെ​ള്ള​ത്തിൽനിന്ന്‌ ഉപ്പ്‌ നീക്കം ചെയ്യൽ

ദക്ഷിണ ഓസ്‌​ട്രേ​ലി​യ​യു​ടെ തീര​പ്ര​ദേ​ശ​ത്തു​നിന്ന്‌ അധികം അകലെ​യ​ല്ലാ​തെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപി​ലുള്ള ഉപ്പുനീ​ക്കൽ പ്ലാന്റിൽ കടൽവെള്ളം കുടി​വെ​ള്ള​മാ​യി മാറ്റു​ന്ന​താ​യി ദി ഓസ്‌​ട്രേ​ലി​യൻ എന്ന വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. ഉപ്പുനീ​ക്കൽ പ്രക്രിയ ഒരു പുതിയ സംഗതി​യൊ​ന്നു​മ​ല്ലെ​ങ്കി​ലും “അത്‌ ഉപ്പുനീ​ക്കൽ വിദ്യ​യി​ലെ ഒരു വലിയ മുന്നേ​റ്റ​മാ​യി കരുത​പ്പെ​ടു​ന്നു. രാസവ​സ്‌തു​ക്ക​ളു​ടെ ആവശ്യ​മില്ല എന്നുള്ള​താണ്‌ അതിനു കാരണം” എന്ന്‌ റിപ്പോർട്ട്‌ പറയുന്നു. കാങ്കരൂ ദ്വീപി​ലെ പെൻഷൊ സമുദാ​യ​ത്തി​ലെ 400 അംഗങ്ങൾക്ക്‌ കുടി​വെള്ളം ലഭ്യമാ​ക്കാൻ “സമു​ദ്ര​ജലം ശേഖരി​ച്ച​ശേഷം, ഉപ്പ്‌ നീക്കം ചെയ്യാ​നാ​യി ഉയർന്ന മർദത്തിൻ കീഴിൽ ഒരു സ്‌തര​ത്തി​ലൂ​ടെ കടത്തി​വി​ടു​ന്നു. ശേഷി​ക്കുന്ന ബ്രൈൻ അഥവാ ഗാഢത​യുള്ള ഉപ്പുലാ​യനി കടലി​ലേക്ക്‌ സുരക്ഷി​ത​മാ​യി പുറന്ത​ള്ളാ​നും സാധി​ക്കും.” ഈ പുതിയ സംവി​ധാ​ന​ത്തി​ന്റെ ഏറെ വ്യാപ​ക​മായ ഉപയോ​ഗത്തെ കുറിച്ച്‌ വലിയ പ്രതീ​ക്ഷകൾ ഉണ്ട്‌. പരമ്പരാ​ഗ​ത​മായ ജല ശുദ്ധീ​കരണ മാർഗ​ങ്ങളെ അപേക്ഷിച്ച്‌ ചെലവു കുറവാ​ണെ​ങ്കി​ലും അത്‌ ചെല​വേ​റിയ ഒരു പ്രക്രി​യ​ത​ന്നെ​യാണ്‌ എന്ന്‌ ദി ഓസ്‌​ട്രേ​ലി​യൻ പറയുന്നു.

“അദ്ദേഹം ഒരു യോഗ​ത്തിൽ സംബന്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌”

വലിയ കമ്പനി​ക​ളു​ടെ എക്‌സി​ക്യൂ​ട്ടീ​വു​കൾക്കു​വേണ്ടി ജോലി ചെയ്യുന്ന 148 സെക്ര​ട്ട​റി​മാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ നടത്തിയ ഒരു സർവേ​യിൽ തങ്ങളുടെ മേലധി​കാ​രി​കൾ മറ്റുള്ള​വ​രോട്‌ നുണ പറയാൻ ചില​പ്പോൾ ആവശ്യ​പ്പെ​ട്ട​താ​യി അവരിൽ 47 ശതമാനം പേർ അറിയി​ച്ച​താ​യി ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. തന്റെ ബോസ്‌ ഓഫീ​സിൽ തനിച്ച്‌ ഇരി​ക്കേ​തന്നെ “അദ്ദേഹം ഒരു യോഗ​ത്തിൽ സംബന്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌” എന്ന്‌ ഫോണി​ലൂ​ടെ അദ്ദേഹത്തെ അന്വേ​ഷി​ക്കു​ന്ന​വ​രോ​ടു കള്ളം പറയേണ്ടി വരുന്ന​താ​യി ടെക്‌സാ​സി​ലെ ഒരു മാർക്ക​റ്റിങ്‌ സ്ഥാപന​ത്തിൽ സെക്ര​ട്ട​റി​യാ​യി ജോലി നോക്കുന്ന ഒരു സ്‌ത്രീ പറഞ്ഞു. ജോലി പോകാ​തി​രി​ക്കാൻ 30 വർഷമാ​യി താൻ ഈ ഗതി​കേടു സഹിക്കു​ക​യാ​ണെന്ന്‌ അവൾ അറിയി​ച്ചു. ഭാര്യ​യോട്‌ അവരുടെ ഭർത്താവ്‌ എവി​ടെ​യാ​ണെന്ന്‌ അറിയില്ല എന്നു പറയു​ന്ന​തു​പോ​ലുള്ള ചില നുണകൾ വിശേ​ഷി​ച്ചും കുടും​ബ​ക​ല​ഹം​തന്നെ ഉണ്ടാക്കി​യേ​ക്കാം. അയയ്‌ക്കേണ്ട സമയം കഴിഞ്ഞ ഒരു ചെക്ക്‌ ഇതുവ​രെ​യും അയച്ചി​ട്ടി​ല്ലെന്ന്‌ ഫോണി​ലൂ​ടെ സത്യം പറഞ്ഞതിന്‌ ഒരു സെക്ര​ട്ട​റിക്ക്‌ തന്റെ ജോലി പോലും നഷ്ടമായി.