വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതൽ പഠിക്കാ​നാ​യി . . .

കൂടുതൽ പഠിക്കാ​നാ​യി . . .

“പുതു​താ​യി വന്നത്‌” എന്ന ഭാഗം നന്നായി ഉപയോഗിക്കാം

JW ലൈ​ബ്ര​റി​യി​ലും jw.org സൈറ്റി​ലും “പുതു​താ​യി വന്നത്‌” എന്ന ഭാഗത്ത്‌, പുറത്തി​റ​ങ്ങിയ ഏറ്റവും പുതിയ വിവരങ്ങൾ കാണാം. നിങ്ങൾക്ക്‌ എങ്ങനെ ഈ ഭാഗം നന്നായി ഉപയോ​ഗി​ക്കാം?

JW ലൈബ്രറി

  • പുതു​താ​യി പ്രസി​ദ്ധീ​ക​രി​ക്കുന്ന ലേഖനങ്ങൾ അതതു ലേഖന​പ​ര​മ്പ​ര​യു​ടെ കീഴി​ലാ​യി​രി​ക്കും വരുന്നത്‌. “പുതു​താ​യി വന്നത്‌” (“What’s New”) എന്ന ഭാഗത്തു​നിന്ന്‌ ആ ലേഖന​പ​രമ്പര അപ്‌ഡേറ്റ്‌ ചെയ്‌താൽ ഏറ്റവും മുകളി​ലാ​യി പുതിയ ലേഖനം കാണാം.

  • മാസി​ക​കൾപോ​ലുള്ള വലിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒറ്റയടിക്ക്‌ വായിച്ച്‌ തീർക്കാൻ കഴിയി​ല്ലാ​യി​രി​ക്കാം. അതു​കൊണ്ട്‌ അവ “ഇഷ്ടപ്പെട്ടവ” (“Favorites”) എന്നതിൽ ചേർക്കാ​വു​ന്ന​താണ്‌. അങ്ങനെ​യാ​കു​മ്പോൾ പിന്നീട്‌ അവ എളുപ്പം കണ്ടുപി​ടി​ക്കാ​നും വായന തുടരാ​നും സാധി​ക്കും. വായി​ച്ചു​തീർന്നാൽ “ഇഷ്ടപ്പെട്ടവ” എന്നതിൽനിന്ന്‌ അവ നീക്കു​ക​യും ചെയ്യാം.

JW.ORG

വാർത്ത​ക​ളും അറിയി​പ്പു​ക​ളും പോലുള്ള ചില വിവരങ്ങൾ jw.org വെബ്‌​സൈ​റ്റിൽ മാത്രമേ വരാറു​ള്ളൂ. അവ JW ലൈ​ബ്ര​റി​യിൽ കാണില്ല. അതു​കൊണ്ട്‌ ഏറ്റവും പുതിയ ലേഖനങ്ങൾ കാണാൻ വെബ്‌​സൈ​റ്റി​ലെ “പുതു​താ​യി വന്നത്‌” എന്നതിനു കീഴി​ലുള്ള വിവരങ്ങൾ പതിവാ​യി നോക്കുക.