വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  2 2018 | സന്തുഷ്ട​കു​ടും​ബ​ങ്ങ​ളു​ടെ 12 രഹസ്യങ്ങൾ

സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ

പല കുടും​ബ​ങ്ങ​ളും തകർച്ച​യി​ലേക്കു പോയ​തി​ന്റെ കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ കേട്ടി​ട്ടുണ്ട്‌. എന്നാൽ അതിനെ വിജയ​ത്തി​ലേക്കു നയിക്കുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

  • 1990-നും 2015-നും ഇടയ്‌ക്ക്‌ ഐക്യ​നാ​ടു​ക​ളിൽ 50 വയസ്സിനു മുകളി​ലു​ള്ള​വ​രു​ടെ വിവാ​ഹ​മോ​ച​ന​നി​രക്ക്‌ ഇരട്ടി​യാ​യി. 65 വയസ്സിനു മുകളി​ലു​ള്ള​വ​രു​ടേതു മൂന്നു മടങ്ങു​മാ​യി.

  • മാതാ​പി​താ​ക്കൾ ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌: ചില വിദഗ്‌ധർ കുട്ടി​കളെ എപ്പോ​ഴും അഭിന​ന്ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെന്നു പറയുന്നു. മറ്റു ചിലരാ​കട്ടെ കുട്ടി​കളെ സ്‌നേ​ഹ​ത്തോ​ടെ എന്നാൽ കടുത്ത ചിട്ട​യോ​ടെ വളർത്ത​ണ​മെ​ന്നാ​ണു പറയു​ന്നത്‌.

  • ജീവി​ത​വി​ജ​യ​ത്തി​നു​വേണ്ട കഴിവു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണു കുട്ടികൾ മുതിർന്നു​വ​രു​ന്നത്‌.

എന്നാൽ സത്യം ഇതാണ്‌:

  • വിവാഹം നിലനിൽക്കു​ന്ന​തും സന്തോഷം തരുന്ന​തു​മായ ഒരു വേദി​യാ​ക്കാം.

  • സ്‌നേ​ഹ​ത്തോ​ടെ കുട്ടി​കൾക്ക്‌ ശിക്ഷണം കൊടു​ക്കാൻ മാതാ​പി​താ​ക്കൾക്കു പഠിക്കാം.

  • മുതിർന്നു​വ​രു​മ്പോൾ ഉണ്ടായി​രി​ക്കേണ്ട കഴിവു​കൾ നേടി​യെ​ടു​ക്കാൻ കുട്ടി​കൾക്കു കഴിയും.

എന്നാൽ എങ്ങനെ? ഈ ലക്കം ഉണരുക! സന്തുഷ്ട​കു​ടും​ബ​ങ്ങ​ളു​ടെ 12 രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു.

 

1: പ്രതി​ബദ്ധത

ദമ്പതി​കളെ ഒരുമി​ച്ചു​നി​റു​ത്താൻ സഹായി​ക്കുന്ന മൂന്നു നുറു​ങ്ങു​കൾ.

2: ടീംവർക്ക്‌

വിവാ​ഹി​ത​രായ നിങ്ങൾ ഒരേ മുറി​യിൽ കഴിയുന്ന വെറും രണ്ടു പേർ മാത്ര​മാ​ണോ?

3: ആദരവ്‌

നിങ്ങൾ എന്തു പറയു​ന്ന​തും ചെയ്യു​ന്ന​തും ആണ്‌ നിങ്ങളു​ടെ ഇണ ആദരവാ​യി കാണു​ന്നത്‌ എന്നു മനസ്സി​ലാ​ക്കുക.

4: ക്ഷമ

ഇണയുടെ കുറവു​കൾ കണ്ടി​ല്ലെ​ന്നു​വെ​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

5: ആശയവി​നി​മയം

മൂന്നു പ്രധാ​ന​പ​ടി​കൾ സ്വീക​രി​ക്കു​ന്നത്‌ നിങ്ങളെ, നിങ്ങളു​ടെ കുട്ടി​യു​മാ​യി കൂടുതൽ അടുക്കാൻ സഹായി​ക്കും.

6: ശിക്ഷണം

ശിക്ഷണം കുട്ടി​യു​ടെ ആത്മാഭി​മാ​ന​ത്തിന്‌ ക്ഷതമേൽപ്പി​ക്കു​മോ?

7: മൂല്യങ്ങൾ

കുട്ടി​കൾക്ക്‌ എന്തു മൂല്യങ്ങൾ നിങ്ങൾ പഠിപ്പി​ച്ചു കൊടു​ക്കണം?

8: മാതൃക

നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങളു​ടെ കുട്ടി​ക​ളു​ടെ ഹൃദയ​ത്തിൽ എത്തണ​മെ​ങ്കിൽ ആദ്യം നിങ്ങൾതന്നെ അത്‌ അനുസ​രിച്ച്‌ പ്രവർത്തി​ക്കു​ന്നവർ ആയിരി​ക്കണം.

9: വ്യക്തി​ത്വം

തങ്ങളുടെ വിശ്വാ​സ​ത്തി​നു​വേണ്ടി കുട്ടി​കൾക്ക്‌ എങ്ങനെ ഉറച്ചു​നിൽക്കാം?

10: വിശ്വാ​സ​യോ​ഗ്യത

മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കു​ന്നത്‌ പക്വത​യോ​ടെ വളരാൻ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

11: കഠിനാ​ധ്വാ​നം

ചെറു​പ്രാ​യ​ത്തിൽത്തന്നെ കഠിനാ​ധ്വാ​നം ചെയ്യാൻ പഠിക്കു​ന്നത്‌ ജീവി​ത​ത്തിൽ വിജയി​ക്കാൻ നിങ്ങളെ സഹായി​ക്കും.

12: ലക്ഷ്യങ്ങൾ

ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നത്‌ നിങ്ങളു​ടെ ആത്മവി​ശ്വാ​സം കൂട്ടാ​നും സൗഹൃ​ദങ്ങൾ ശക്തമാ​ക്കാ​നും സന്തോഷം വർധി​പ്പി​ക്കാ​നും സഹായി​ക്കും.

കുടും​ബ​ങ്ങൾക്ക്‌ കൂടുതൽ സഹായം

വിജയ​ക​ര​മായ വിവാ​ഹ​ജീ​വി​ത​ത്തി​നും ഒരു സന്തുഷ്ട കുടും​ബ​ജീ​വി​തം നയിക്കു​ന്ന​തി​നും ബൈബിൾ ഉപദേ​ശ​ങ്ങൾക്ക്‌ നിങ്ങളെ സഹായി​ക്കാ​നാ​കും.