വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—നന്നായി കത്തുകൾ എഴുതുക

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—നന്നായി കത്തുകൾ എഴുതുക

എന്തുകൊണ്ട്‌ പ്രധാനം: സഹക്രി​സ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതിയ 14 കത്തുക​ളിൽ ഒന്നാണു 1 കൊരി​ന്ത്യർ എന്ന പുസ്‌തകം. കത്ത്‌ എഴുതു​മ്പോൾ ഒരു വ്യക്തിക്കു താൻ പറയാൻ ആഗ്രഹി​ക്കുന്ന വാക്കുകൾ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കാൻ സാധി​ക്കും. കത്തു ലഭിക്കു​ന്ന​യാ​ളി​നു പല വട്ടം അതു വായി​ക്കാ​നും കഴിയും. ബന്ധുക്ക​ളോ​ടും പരിച​യ​ക്കാ​രോ​ടും സാക്ഷീ​ക​രി​ക്കാ​നുള്ള നല്ല ഒരു മാർഗ​മാ​ണു കത്തുകൾ. നമുക്കു നേരിൽക്കണ്ട്‌ സംസാ​രി​ക്കാൻ കഴിയാത്ത ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും അതുവഴി സാധി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, താത്‌പ​ര്യം കാണിച്ച ചിലരെ വീട്ടിൽ കണ്ടുകി​ട്ടാൻ ബുദ്ധി​മു​ട്ടാണ്‌. ഇനി, നമ്മുടെ പ്രദേ​ശത്തെ ചിലരെ അവരുടെ വീടു​ക​ളിൽ ചെന്ന്‌ കാണു​ന്ന​തും ബുദ്ധി​മു​ട്ടാണ്‌. കാരണം അവർ താമസി​ക്കു​ന്നത്‌ ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലോ പ്രവേ​ശ​നാ​നു​മ​തി​യി​ല്ലാത്ത അപ്പാർട്ടു​മെന്റ്‌ കെട്ടി​ട​ങ്ങ​ളി​ലോ വീടു​ക​ളി​ലോ ആണ്‌. അപരി​ചി​ത​നായ ഒരു വ്യക്തിക്കു കത്ത്‌ എഴുതു​മ്പോൾ ഓർത്തി​രി​ക്കേണ്ട ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

എങ്ങനെ ചെയ്യാം:

  • നേരിട്ട്‌ ആ വ്യക്തി​യോട്‌ എങ്ങനെ സംസാ​രി​ക്കു​മാ​യി​രു​ന്നോ അങ്ങനെ​തന്നെ കത്തു ചിട്ട​പ്പെ​ടു​ത്തുക. കത്തിന്റെ തുടക്ക​ത്തിൽ നിങ്ങളെ പരിച​യ​പ്പെ​ടു​ത്തുക. നിങ്ങൾ കത്ത്‌ എഴുതു​ന്ന​തി​ന്റെ കാരണം വ്യക്തമാ​യി പറയുക. ചിന്തി​ക്കാൻ സഹായി​ക്കുന്ന ഒരു ചോദ്യം ചോദി​ക്കാ​വു​ന്ന​താണ്‌. നമ്മുടെ വെബ്‌​സൈ​റ്റി​ലേക്കു ശ്രദ്ധ ക്ഷണിക്കുക. എന്നിട്ട്‌ ഓൺലൈൻ ബൈബിൾപാ​ഠ​ങ്ങ​ളെ​പ്പറ്റി പറയുക. (നിലവിൽ മലയാ​ള​ത്തി​ലില്ല.) നമ്മുടെ ഭവന ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പറയുക. അല്ലെങ്കിൽ ബൈബിൾ പഠിപ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ ചില അധ്യാ​യ​ങ്ങ​ളു​ടെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെ​ടു​ത്തുക. കത്തി​നോ​ടൊ​പ്പം സന്ദർശ​ക​കാർഡോ ക്ഷണക്കത്തോ ലഘു​ലേ​ഖ​യോ പോലെ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​രണം വെക്കാ​വു​ന്ന​താണ്‌

  • കത്ത്‌ ഹ്രസ്വ​മാ​യി​രി​ക്കണം. നിങ്ങളു​ടെ കത്തു കിട്ടു​ന്ന​യാൾ അതു വായിച്ച്‌ മടുക്ക​രുത്‌.—ഒരു കത്തിന്റെ മാതൃക 8-ാം പേജിൽ കൊടു​ത്തി​രി​ക്കു​ന്നതു കാണുക

  • തെറ്റു​ക​ളു​ണ്ടോ, വൃത്തി​യാ​യി​ട്ടാ​ണോ എഴുതി​യി​രി​ക്കു​ന്നത്‌ എന്നൊക്കെ മനസ്സി​ലാ​ക്കാൻ കത്ത്‌ ഒന്നുകൂ​ടി ശ്രദ്ധാ​പൂർവം വായി​ക്കുക. കത്തു ഹൃദ്യ​മാ​ണെ​ന്നും നയമു​ള്ള​താ​ണെ​ന്നും ഉറപ്പാ​ക്കുക. ആവശ്യ​ത്തി​നു സ്റ്റാമ്പ്‌ ഒട്ടിക്കുക