സ്ലോവേനിയയിൽ ആളുകളെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കു​ന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 മാര്‍ച്ച് 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സ്‌മാ​ര​ക​ക്ഷ​ണ​ക്കത്ത്‌ വിതരണം ചെയ്യു​ന്ന​തി​നുള്ള സംഭാ​ഷ​ണ​ങ്ങ​ളും ചോദ്യ​ങ്ങ​ളും: എന്തിനു​വേ​ണ്ടി​യാ​ണു യേശു മരിച്ചത്‌? മോച​ന​വില എന്തു സാധ്യ​മാ​ക്കു​ന്നു?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം”

മറ്റുള്ളവർ ശ്രദ്ധി​ക്കു​ക​യും പ്രശം​സി​ക്കു​ക​യും ഒക്കെ ചെയ്യാൻ ഇടയുള്ള ആരാധ​ന​യോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നാ​ണോ നിങ്ങൾക്കു കൂടുതൽ ഇഷ്ടം? താഴ്‌മയുള്ള ഒരു ശുശ്രൂ​ഷകൻ ചെയ്യുന്ന ജോലി​കൾ മിക്ക​പ്പോ​ഴും ദൈവ​മായ യഹോവ മാത്രമേ അറിയാ​റു​ള്ളൂ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ അനുസ​രി​ക്കുക

ബൈബി​ളി​ലെ ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ ഏതാ​ണെ​ന്നാ​ണു യേശു പറഞ്ഞത്‌? ആ കല്‌പ​നകൾ അനുസ​രി​ക്കു​ന്നു​ണ്ടെന്നു നമുക്ക് എങ്ങനെ കാണി​ക്കാം?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും ഉള്ള സ്‌നേഹം എങ്ങനെ വളർത്തി​യെ​ടു​ക്കാം?

നമ്മൾ ദൈവ​ത്തെ​യും അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം. ദിവസ​വും ബൈബിൾ വായി​ക്കു​ന്നത്‌ ഈ സ്‌നേഹം വളർത്തി​യെ​ടു​ക്കാ​നുള്ള ഒരു പ്രധാ​ന​മാർഗ​മാണ്‌.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഈ അവസാ​ന​കാ​ലത്ത്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കുക

അനുദി​ന​കാ​ര്യ​ങ്ങ​ളു​ടെ പിന്നാ​ലെ​യുള്ള നെട്ടോ​ട്ട​ത്തി​നി​ടെ ഇന്നു മിക്കയാ​ളു​കൾക്കും ആത്മീയ​കാ​ര്യ​ങ്ങൾക്കു ജീവി​ത​ത്തിൽ ഒരു സ്ഥാനവും കൊടു​ക്കാൻ കഴിയു​ന്നില്ല. എങ്ങനെ​യാണ്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ ഇവരിൽനിന്ന് വ്യത്യസ്‌തരായിരിക്കുന്നത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്നു

നമ്മൾ ജീവി​ക്കു​ന്നത്‌ അവസാ​ന​ത്തോട്‌ വളരെ അടുത്താ​ണെന്നു യേശു​വി​ന്‍റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്നു എന്ന വീഡി​യോ​യിൽ ഈ ചോദ്യ​ത്തി​നുള്ള ഉത്തരമുണ്ട്.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“എപ്പോ​ഴും ഉണർന്നി​രി​ക്കുക”

പത്തു കന്യക​മാ​രു​ടെ ദൃഷ്ടാ​ന്ത​ത്തി​ലെ മണവാ​ള​നും വിവേ​ക​മ​തി​ക​ളായ കന്യക​മാ​രും വിവേ​ക​മി​ല്ലാത്ത കന്യക​മാ​രും ആരെയാ​ണു പ്രതീകപ്പെടുത്തുന്നത്‌? ഈ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോ​ജനം നേടാം?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—തയ്യാറാകാൻ വിദ്യാർഥി​കളെ പഠിപ്പി​ക്കുക

പഠനത്തി​നു തയ്യാറാ​കുന്ന ശീലം വളർത്തി​യെ​ടു​ക്കാൻ തുടക്കം​മു​തൽത്തന്നെ വിദ്യാർഥി​കളെ സഹായി​ക്കണം. ഇത്‌ എങ്ങനെ ചെയ്യാം?