ഇറ്റലിയിൽ വീടുതോറും സുവിശേഷം അറിയിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2017 ജൂലൈ 

മാതൃകാവതരണങ്ങൾ

ലഘുലേഖയ്‌ക്കും ദുരിതങ്ങളെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നതിനും വേണ്ടിയുള്ള മാതൃകാവതരണങ്ങൾ. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവവചനത്തിലെ നിധികൾ

മാംസംകൊണ്ടുള്ള ഹൃദയമാണോ നിങ്ങൾക്കുള്ളത്‌?

വിനോദം, വസ്‌ത്രധാരണം, ഒരുക്കം എന്നീ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഹൃദയം ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? മാംസംകൊണ്ടുള്ള ഹൃദയം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

ദൈവവചനത്തിലെ നിധികൾ

നിങ്ങൾ വാക്കു പാലിക്കാറുണ്ടോ?

വാക്കു പാലിക്കാതിരിക്കുന്നതിന്‍റെ പരിണതഫലങ്ങളെക്കുറിച്ച് സിദെക്കിയ രാജാവിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

ദൈവവചനത്തിലെ നിധികൾ

യഹോവ ക്ഷമിക്കും, പക്ഷേ മറക്കുമോ?

യഹോവയുടെ ക്ഷമയ്‌ക്ക് തെളിവു നൽകുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ എന്തൊക്കെ? യഹോവയുടെ ക്ഷമയിൽ പൂർണവിശ്വാസം അർപ്പിക്കാൻ ദാവീദിനോടും, മനശ്ശെയോടും പത്രോസിനോടും യഹോവ ഇടപ്പെട്ടത്‌ എങ്ങനെയെന്ന് പരിശോധിക്കുന്നത്‌ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

ക്രിസ്‌ത്യാനികളായി ജീവിക്കാം

നിങ്ങൾ നിങ്ങളോടുതന്നെ ക്ഷമിക്കുമോ?

നമ്മുടെ തെറ്റുകൾ യഹോവ ക്ഷമിച്ചെങ്കിലും അതു വിട്ടുകളയാൻ നമുക്ക് പറ്റുന്നില്ലായിരിക്കും. നമ്മളോടുതന്നെ ക്ഷമിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കാം. എന്തിനു നമ്മളെ സഹായിക്കാനാകും?

ദൈവവചനത്തിലെ നിധികൾ

നിയമപരമായി അവകാശമുള്ളവൻ രാജാവാകും

നിയമപരമായി അവകാശമുള്ള രാജാവിനെക്കുറിച്ചുള്ള യഹസ്‌കേലിന്‍റെ പ്രവചനം യേശുവിൽ നിറവേറിയത്‌ എങ്ങനെ? ഇത്‌ ദൈവമായ യഹോവയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?

ക്രിസ്‌ത്യാനികളായി ജീവിക്കാം

വീട്ടുവാതിൽക്കൽ പാലിക്കേണ്ട മര്യാദകൾ

വീട്ടുവാതിൽക്കൽ ആയിരിക്കുമ്പോൾ, വീട്ടുകാർ നമ്മളെ ജനലിന്‍റെയോ വാതിലിന്‍റെയോ മറവിൽനിന്ന് നിരീക്ഷിക്കുന്നതായി നമ്മൾ ശ്രദ്ധിക്കുന്നില്ലായിരിക്കാം. വീട്ടുവാതിൽക്കൽ ആയിരിക്കുമ്പോൾ നമുക്ക് എങ്ങനെ മര്യാദ പാലിക്കാം?

ദൈവവചനത്തിലെ നിധികൾ

സോരിനെതിരെയുള്ള പ്രവചനം യഹോവയുടെ വാക്കുകളിലെ വിശ്വാസം ശക്തിപ്പെടുത്തുന്നു

സോരിന്‍റെ നാശത്തെക്കുറിച്ചുള്ള യഹസ്‌കേലിന്‍റെ പ്രവചനം അസാധാരണമായ രീതിയിൽ നിറവേറി.