വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരുഷനും സ്‌ത്രീയും ഉത്തമ പങ്കാളികളായിരിക്കാൻ സൃഷ്ടിക്കപ്പെട്ടവർ

പുരുഷനും സ്‌ത്രീയും ഉത്തമ പങ്കാളികളായിരിക്കാൻ സൃഷ്ടിക്കപ്പെട്ടവർ

പുരുഷനും സ്‌ത്രീയും ഉത്തമ പങ്കാളികളായിരിക്കാൻ സൃഷ്ടിക്കപ്പെട്ടവർ

ഒരുമിച്ച്‌ ആയിരിക്കാൻ സ്‌ത്രീപുരുഷന്മാർ എന്നും വാഞ്‌ഛിച്ചിട്ടുണ്ട്‌. ദൈവമാണ്‌ അങ്ങനെയൊരു ആഗ്രഹം അവരിൽ ഉൾനട്ടത്‌. ആദ്യമനുഷ്യനായ ആദാമിന്റെ കാര്യത്തിൽ, അവൻ ഏകനായിരിക്കുന്നതു നന്നല്ല എന്ന്‌ യഹോവ കണ്ടു. അതുകൊണ്ട്‌ ദൈവം “അവന്നു തക്കതായൊരു തുണ”യെ കൊടുത്തു.

യഹോവ ആദാമിന്‌ ഒരു ഗാഢനിദ്ര വരുത്തി. എന്നിട്ട്‌ അവന്റെ വാരിയെല്ലുകളിൽ ഒന്ന്‌ എടുത്ത്‌ ആ “വാരിയെല്ലിനെ ഒരു സ്‌ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” യഹോവ സൃഷ്ടിച്ച സുന്ദരിയായ ഈ സ്‌ത്രീയെ കണ്ടപ്പോൾ ആദാം സന്തോഷത്താൽ മതിമറന്ന്‌ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.” പൂർണതയുള്ള ഹവ്വായുടെ സ്‌ത്രൈണഗുണങ്ങൾ അവളെ ആദാമിന്‌ അത്യന്തം പ്രിയങ്കരിയാക്കി. അതേസമയം അന്തസ്സുള്ള പുരുഷത്വത്തിന്റെ ഉടമയായിരുന്ന പൂർണനായ ആദാം അവളുടെ ആദരവ്‌ പിടിച്ചുപറ്റി. അങ്ങനെ പരസ്‌പരം ഉത്തമപങ്കാളികളായിരിക്കാൻ തക്കവിധമാണ്‌ അവർ സൃഷ്ടിക്കപ്പെട്ടത്‌. ബൈബിൾ ഇപ്രകാരം പറയുന്നു: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”​—⁠ഉല്‌പത്തി 2:18-24.

എന്നാൽ ഇന്നത്തെ സ്ഥിതിയോ? കുടുംബബന്ധങ്ങൾ തകരുന്നു, സ്‌ത്രീപുരുഷന്മാർ പരസ്‌പരം പോരടിക്കുന്നു, അവർക്കിടയിലെ ബന്ധമാകട്ടെ പലപ്പോഴും സ്വാർഥതയിൽ അധിഷ്‌ഠിതവും. പുരുഷന്മാരും സ്‌ത്രീകളും തമ്മിലുള്ള മത്സരം ഭിന്നതകൾക്കും കലഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്‌. എന്നാൽ ഇതെല്ലാം സ്‌ത്രീയെയും പുരുഷനെയും സംബന്ധിച്ച ദൈവോദ്ദേശ്യത്തിനു കടകവിരുദ്ധമാണ്‌. ഭൂമിയിൽ മഹത്തായ ഒരു ധർമം നിർവഹിക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ പുരുഷൻ രൂപകൽപ്പന ചെയ്യപ്പെട്ടത്‌. സ്‌ത്രീയോ? പുരുഷന്‌ ഒരു തുണയായി അതുല്യവും അമൂല്യവുമായ ഒരു സ്ഥാനം അലങ്കരിക്കുന്നതിനും. അവർ ഐക്യത്തിൽ പ്രവർത്തിക്കണമായിരുന്നു. മനുഷ്യന്റെ സൃഷ്ടി മുതൽത്തന്നെ ദൈവിക ക്രമീകരണത്തെ ആദരിക്കുന്നവർ യഹോവ തങ്ങൾക്കായി ഉദ്ദേശിച്ച ധർമം വിശ്വസ്‌തമായി നിറവേറ്റുന്നതിനു ശ്രമിച്ചിട്ടുണ്ട്‌. അത്‌ അവരുടെ സന്തോഷത്തിന്റെയും സംതൃപ്‌തിയുടെയും മാറ്റുകൂട്ടിയിരിക്കുന്നു. ദൈവം സ്‌ത്രീപുരുഷന്മാർക്കായി ഉദ്ദേശിച്ചിട്ടുള്ള ധർമം എന്താണ്‌? നമുക്ക്‌ അതെങ്ങനെ നിറവേറ്റാം?

[3-ാം പേജിലെ ചിത്രം]

ദൈവിക ക്രമീകരണത്തിൽ മാന്യമായ സ്ഥാനം അലങ്കരിക്കാൻ തക്കവിധമാണ്‌ പുരുഷനും സ്‌ത്രീയും രൂപകൽപ്പന ചെയ്യപ്പെട്ടത്‌