വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗജവീരന്റെ തുമ്പിക്കൈ!

ഗജവീരന്റെ തുമ്പിക്കൈ!

ആരുടെ കരവിരുത്‌?

ഗജവീരന്റെ തുമ്പിക്കൈ!

● ഏറെ മികവുറ്റ, കൈ പോലെ യഥേഷ്ടം വഴങ്ങുന്ന ഒരുതരം യന്ത്രം നിർമിക്കുന്നതിന്റെ പണിപ്പുരയിലാണ്‌ ഗവേഷകർ. “ഇന്നു ലഭ്യമായിരിക്കുന്ന എല്ലാത്തരം വ്യാവസായിക യന്ത്രോപകരണങ്ങളെയും ഇതു കടത്തിവെട്ടും,” ഈ ഉപകരണം നിർമിക്കുന്ന ദൗത്യസംഘത്തിന്റെ തലവൻ അഭിപ്രായപ്പെടുന്നു. ആകട്ടെ, എന്തായിരുന്നു അവരെ ഈ ഉദ്യമത്തിനു പ്രേരിപ്പിച്ചത്‌? “ഗജവീരന്റെ തുമ്പിക്കൈ!” അദ്ദേഹം പറയുന്നു.

സവിശേഷത: ആനയുടെ തുമ്പിക്കൈക്ക്‌ ഏതാണ്ട്‌ 140 കിലോഗ്രാം ഭാരമുണ്ട്‌. “ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദവും വിവിധ ധർമങ്ങൾ നിർവഹിക്കാൻ പര്യാപ്‌തവും ആയ അവയവം” എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. മൂക്കിന്റെയും വായുടെയും കൈയുടെയും വിരലുകളുടെയും ഒക്കെ ധർമങ്ങൾ നിർവഹിക്കുന്നത്‌ തുമ്പിക്കൈ ആണ്‌! അതെ, ഈ ഒരൊറ്റ അവയവം ഉപയോഗിച്ചാണ്‌ ആന ശ്വസിക്കുന്നതും മണക്കുന്നതും കുടിക്കുന്നതും വസ്‌തുക്കൾ എടുക്കുന്നതും എന്തിന്‌ ചിന്നം വിളിക്കുന്നതുപോലും.

ഇതുകൊണ്ട്‌ തീർന്നെന്നു കരുതല്ലേ. ആനയുടെ തുമ്പിക്കൈയിൽ ഏതാണ്ട്‌ 40,000 പേശീതന്തുക്കൾ ഉണ്ട്‌. അതിനാൽ എങ്ങനെ വേണമെങ്കിലും തുമ്പിക്കൈ ചലിപ്പിക്കാൻ ആനയ്‌ക്കു സാധിക്കുന്നു. ചെറിയൊരു മൊട്ടുസൂചിമുതൽ ഏതാണ്ട്‌ 270 കിലോഗ്രാം ഭാരമുള്ള വസ്‌തുക്കൾവരെ തുമ്പിക്കൈകൊണ്ട്‌ ആനയ്‌ക്ക്‌ എടുക്കാനാകും!

തുമ്പിക്കൈയുടെ ഘടനയും പ്രാപ്‌തികളും മനസ്സിലാക്കിയാൽ വ്യാവസായിക ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും ഉതകുന്ന ഏറ്റവും മികച്ച റോബോട്ടുകളെ ഉണ്ടാക്കാൻ കഴിയുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. മുകളിൽ പരാമർശിച്ച കമ്പനിയുടെ ഒരു വക്താവ്‌ അഭിപ്രായപ്പെടുന്നത്‌ ഇങ്ങനെയാണ്‌: “നിലവിലുള്ള റോബോട്ടുകളെ വെച്ചുനോക്കുമ്പോൾ അതിനൂതനമായ ഒരു റോബോട്ടിനെയാണ്‌ ഞങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. ചരിത്രത്തിൽ ആദ്യമായി, അപകടഭീഷണിയില്ലാതെ മനുഷ്യരും റോബോട്ടുകളും കാര്യക്ഷമമായി സഹകരിച്ചു പ്രവർത്തിക്കാൻ അത്‌ വഴിയൊരുക്കും.”

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ആനയുടെ തുമ്പിക്കൈ പരിണമിച്ച്‌ ഉണ്ടായതാണോ അതോ ആരെങ്കിലും രൂപകൽപ്പന ചെയ്‌തതാണോ? (g12-E 04)