വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ദുരന്ത​ത്തി​ന്മ​ധ്യേ ധൈര്യം “ദുരന്ത​മു​ഖ​ത്തും ധൈര്യ​ത്തോ​ടെ—ഇരട്ട ഗോപു​രങ്ങൾ നിലം​പൊ​ത്തിയ ദിനം” (ഫെബ്രു​വരി 8, 2002) എന്ന ആമുഖ ലേഖന​പ​ര​മ്പ​ര​യ്‌ക്കു നന്ദി. ഈ ലേഖനങ്ങൾ എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. കാലവും മുൻകൂ​ട്ടി കാണാൻ കഴിയാത്ത സംഭവ​ങ്ങ​ളും നമ്മിൽ ആരെ വേണ​മെ​ങ്കി​ലും ബാധി​ക്കാം എന്നു തിരി​ച്ച​റി​യാൻ അത്‌ എന്നെ സഹായി​ച്ചു. ദുരന്ത​ത്തിൽ ജീവൻ നഷ്ടപ്പെട്ട അനേകരെ കുറിച്ച്‌ ഓർത്ത്‌ ഞാൻ ദുഃഖി​ക്കു​ന്നു.

എസ്‌.ബി.ആർ., ഡെൻമാർക്ക്‌ (g02 8/22)

“ടാറ്റ്യാ​ന​യു​ടെ പ്രാർഥന” പ്രസി​ദ്ധീ​ക​രി​ച്ച​തിന്‌ നിങ്ങ​ളോ​ടു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ലേഖനങ്ങൾ വായി​ച്ച​പ്പോൾത്തന്നെ ഞാൻ കരയു​ക​യാ​യി​രു​ന്നു. എന്നാൽ ഈ ചതുരം വായി​ച്ച​പ്പോൾ ഞാൻ പൊട്ടി​ക്ക​ര​ഞ്ഞു​പോ​യി. ഭീകര​രു​ടെ ആക്രമ​ണ​ത്തിൽ മാതാ​പി​താ​ക്കളെ നഷ്ടപ്പെട്ട കുട്ടി​ക​ളു​ടെ ആത്മീയ വളർച്ച​യ്‌ക്കാ​യി ഞാൻ പ്രാർഥി​ക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ പുതിയ ഭൂമി​യിൽ അവർക്കു വീണ്ടും തങ്ങളുടെ മാതാ​പി​താ​ക്കളെ കാണാൻ കഴിയു​മ​ല്ലോ. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളെന്ന നിലയിൽ എനിക്കുള്ള ശോഭ​ന​മായ ഭാവി പ്രത്യാ​ശയെ കൂടുതൽ വിലമ​തി​ക്കാ​നും ഈ ലേഖനം എന്നെ സഹായി​ച്ചു.

ടി. എ., ജപ്പാൻ (g02 8/22)

ഞങ്ങൾ ജീവി​ക്കു​ന്നത്‌ ജർമനി​യിൽ ആണെങ്കി​ലും സെപ്‌റ്റം​ബർ 11-ന്‌ നടന്ന സംഭവങ്ങൾ ഞങ്ങളുടെ കുടും​ബത്തെ വല്ലാതെ നടുക്കി​ക്ക​ളഞ്ഞു. മൂന്നു മാസങ്ങൾക്കു ശേഷവും ഒമ്പതു വയസ്സുള്ള എന്റെ മകൾ, ഉയർന്ന ഒരു കെട്ടി​ട​ത്തി​ലേക്ക്‌ വിമാനം ഇടിച്ചു കയറു​ന്ന​തി​ന്റെ ചിത്രങ്ങൾ വരയ്‌ക്കു​ന്നതു നിറു​ത്തി​യി​രു​ന്നില്ല. ഇത്തരം ദുരന്തങ്ങൾ മേലാൽ ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത സമയത്തി​നാ​യി ഞങ്ങൾ നോക്കി​പ്പാർത്തി​രി​ക്കു​ന്നു.

ഇ. ജി., ജർമനി (g02 8/22)

ന്യൂ​യോർക്കിൽ നടന്ന സംഭവ​ങ്ങളെ കുറിച്ച്‌ അറിഞ്ഞ​പ്പോൾ അതിജീ​വ​കരെ ശക്തീക​രി​ക്കാ​നും മരിച്ച​വ​രു​ടെ കുടും​ബാം​ഗ​ങ്ങൾക്കു പ്രത്യാശ പകരാ​നും ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഈ ലേഖനങ്ങൾ വായി​ച്ച​പ്പോൾ എന്റെയും മറ്റു പലരു​ടെ​യും പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം ലഭിച്ച​താ​യി ഞാൻ മനസ്സി​ലാ​ക്കി. ഏതു സമയത്തു വേണ​മെ​ങ്കി​ലും ദുരന്തം ഉണ്ടാ​യേ​ക്കാം എന്ന അറിവ്‌ എന്റെ ജീവി​തത്തെ പുനഃ​പ​രി​ശോ​ധി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു.

എം. വി., ഇറ്റലി (g02 8/22)

നടന്ന സംഭവങ്ങൾ വ്യക്തി​പ​ര​മാ​യി അനുഭ​വി​ച്ച​വ​രു​ടെ പ്രസ്‌താ​വ​നകൾ ഞങ്ങൾ പ്രത്യേ​കി​ച്ചും വിലമ​തി​ക്കു​ന്നു. അതിജീ​വ​ക​രു​ടെ വാക്കുകൾ വായി​ച്ച​പ്പോൾ കരഞ്ഞു​പോ​യി. ദുരന്ത​ത്താൽ ബാധി​ക്ക​പ്പെ​ട്ടി​ട്ടുള്ള സകല​രെ​യും സഹായി​ക്കാ​നും ഉണരുക!യിലൂടെ അവർക്ക്‌ ആശ്വാസം പകരാ​നും ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. നമ്മുടെ ജീവി​ത​രീ​തി​യെ​യും മുൻഗ​ണ​ന​ക​ളെ​യും കുറിച്ചു ചിന്തി​ക്കാൻ പ്രേരി​പ്പി​ക്കുന്ന ചോദ്യ​ങ്ങൾ യുവ​പ്രാ​യ​ക്കാ​രായ ഞങ്ങൾക്കു പ്രോ​ത്സാ​ഹ​ന​മേകി. ഈ മാസിക പ്രസി​ദ്ധീ​ക​രി​ക്കു​ന്നതു നിങ്ങൾ ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യില്ല എന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു.

ടി. എം. & എ. പി., സ്ലോ​വേ​നിയ (g02 8/22)

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന 14 വയസ്സുള്ള ഒരു വിദ്യാർഥി​നി ആണു ഞാൻ. ഈ ലേഖനങ്ങൾ വായി​ച്ച​പ്പോൾ ആ സംഭവ​ത്തി​ന്റെ ഭയാനകത മനസ്സി​ലാ​ക്കാൻ എനിക്കു സാധിച്ചു. മറ്റുള്ള​വ​രു​ടെ ജീവൻ രക്ഷിക്കാ​നാ​യി ചിലർ സ്വന്തം ജീവൻ ബലിക​ഴി​ക്കുക പോലും ചെയ്‌തെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. പല അഗ്നിശമന പ്രവർത്തകർ മരി​ച്ചെന്ന്‌ ഞാൻ വാർത്ത​യിൽ കേട്ടി​രു​ന്നു. എന്നാൽ അത്‌ എന്റെ ഹൃദയത്തെ അത്രയ്‌ക്കു സ്‌പർശി​ച്ചി​രു​ന്നില്ല. “ടാറ്റ്യാ​ന​യു​ടെ പ്രാർഥന” എന്ന ചതുരം വായി​ച്ച​പ്പോൾ ഞാൻ കരഞ്ഞു​പോ​യി. രണ്ടു വർഷം മുമ്പ്‌ രോഗം വന്ന്‌ എന്റെ പിതാവ്‌ മരിച്ചു. ‘ടാറ്റ്യാ​നയെ പോലെ, എന്റെ കാര്യ​ത്തിൽ പുതിയ ലോകം ശരിക്കു​മൊ​രു യാഥാർഥ്യ​മാ​ണോ?’ എന്നു ചിന്തി​ക്കാൻ ആ ചതുരം എന്നെ പ്രേരി​പ്പി​ച്ചു. ഈ മാസിക സ്‌കൂ​ളി​ലെ എന്റെ അധ്യാ​പ​കർക്കും പല സുഹൃ​ത്തു​ക്കൾക്കും കൊടു​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ദയവായി, വിശി​ഷ്ട​മായ ഈ മാസിക തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കുക!

എച്ച്‌. ടി., ജപ്പാൻ (g02 8/22)

പുതിയ ഡിസൈൻ 1978-ൽ ഞാൻ ആദ്യമാ​യി ഉണരുക! വായി​ക്കാൻ തുടങ്ങി​യ​തിൽപ്പി​ന്നെ അത്‌ കാഴ്‌ച​യ്‌ക്ക്‌ എത്രമാ​ത്രം മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു കാണു​ന്നത്‌ സന്തോ​ഷ​ക​ര​മാണ്‌. 2002 ഫെബ്രു​വരി 8 ലക്കം ശരിക്കും എന്നെ വളരെ ആകർഷി​ച്ചു. ലേഖന​ങ്ങ​ളു​ടെ ശീർഷ​കങ്ങൾ ശ്രദ്ധ പിടി​ച്ചു​പ​റ്റുന്ന തരത്തിൽ ഉള്ളവയാണ്‌, ചിത്രങ്ങൾ മനോ​ഹ​ര​വും. അവയുടെ ക്രമീ​ക​ര​ണ​രീ​തി വായന കൂടുതൽ ആസ്വാ​ദ്യ​മാ​ക്കു​ന്നു. മാസി​ക​യു​ടെ ഈ പുതിയ മുഖച്ഛായ ആത്മാർഥ ഹൃദയ​രായ കൂടുതൽ ആളുകളെ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്കു​ന്ന​തി​നു സഹായ​ക​മാ​കു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.

വി.പി.എൽ., ബ്രസീൽ (g02 8/22)