വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌

ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽ നിന്ന്‌

അനക്കൊ​ണ്ടകൾ അനക്കൊണ്ടകൾ ഉള്ള ഒരു പ്രദേ​ശ​ത്താണ്‌ ഞാൻ താമസി​ക്കു​ന്നത്‌. ഈ പാമ്പു​ക​ളെ​ക്കു​റിച്ച്‌ പല കഥകളും ആളുകൾ മിക്ക​പ്പോ​ഴും പറയാ​റു​ണ്ടെ​ങ്കി​ലും, അതൊക്കെ വിശ്വ​സി​ക്ക​ണോ വേണ്ടയോ എന്നെനിക്ക്‌ നിശ്ചയ​മി​ല്ലാ​യി​രു​ന്നു. “അനക്കൊ​ണ്ടകൾ—അവ ചില രഹസ്യങ്ങൾ ‘പൊഴി​ക്കു’ന്നുവോ?” (മേയ്‌ 22, 2000) എന്ന നിങ്ങളു​ടെ ലേഖനം സങ്കൽപ്പ​വും യാഥാർഥ്യ​വും വേർതി​രി​ച്ച​റി​യാൻ എന്നെ സഹായി​ച്ചു. വിസ്‌മ​യ​ക​ര​മായ ഈ സൃഷ്ടിയെ സംബന്ധിച്ച എന്റെ എല്ലാ ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം അതിൽ ഉണ്ടായി​രു​ന്നു.

ജെ.എസ്‌.പി., ബ്രസീൽ (g01 2/08)

ഗ്രീക്ക്‌ തീയേറ്റർ “നൂറ്റാ​ണ്ടു​കളെ അതിജീ​വിച്ച എപ്പി​ഡൊ​റസ്‌ തീയേറ്റർ” (ജൂൺ 8, 2000) എന്ന നിങ്ങളു​ടെ ലേഖനത്തെ ഞാൻ എത്രമാ​ത്രം വിലമ​തി​ച്ചെന്ന്‌ പറയാൻ എനിക്കു വാക്കു​ക​ളില്ല. ഞാൻ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലെ, ചിന്തോ​ദ്ദീ​പ​ക​മായ ഒരു ലേഖന​മാ​യി​രു​ന്നു അത്‌. എന്നിരു​ന്നാ​ലും, ആത്മീയ​മാ​യി ഇത്ര രസകര​മായ വിവര​ങ്ങ​ളും കൂടി അതിൽ ഉണ്ടാവു​മെന്നു ഞാൻ കരുതി​യ​തേ​യില്ല.

കെ. എസ്‌., ഐക്യ​നാ​ടു​കൾ (g01 2/08)

ടൈ “ടൈ—കാലം വരുത്തിയ മാറ്റങ്ങൾ” (ജൂൺ 8, 2000) എന്ന രസകര​മായ ലേഖന​ത്തോ​ടു വിലമ​തിപ്പ്‌ പ്രകടി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ഞാൻ മൂന്നു കുട്ടി​ക​ളു​ടെ മാതാ​വാണ്‌. ഞാൻ എന്റെ കുട്ടി​കളെ യഹോ​വയെ സ്‌നേ​ഹി​ക്കാൻ പഠിപ്പി​ക്കു​ന്നു. എന്റെ മൂത്ത മകന്‌ 13 വയസ്സുണ്ട്‌. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ നിയമ​നങ്ങൾ നിർവ​ഹി​ക്കാ​നാ​യി ടൈ എങ്ങനെ​യാ​ണു കെട്ടു​ന്ന​തെന്ന്‌ എനിക്കോ അവനോ അറിയി​ല്ലാ​യി​രു​ന്നു. എന്റെ അവിശ്വാ​സി​യായ ഭർത്താ​വാ​കട്ടെ, ഒരിക്ക​ലും ടൈ ധരിച്ചി​ട്ടു​മില്ല. ടൈ എങ്ങനെ കെട്ടാം എന്നു വളരെ ലളിത​മായ രീതി​യിൽ വിവരി​ച്ചു​ത​ന്ന​തി​നു നന്ദി.

എം. ബി., ഐക്യ​നാ​ടു​കൾ

എനിക്കു 11 വയസ്സുണ്ട്‌. വിചി​ത്ര​മെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും, ആ ചിത്രങ്ങൾ ടൈ എങ്ങനെ കെട്ടാം എന്ന്‌ അവസാനം എന്നെ പഠിപ്പി​ച്ചു. ഇനി, അലമാ​ര​യി​ലി​രി​ക്കുന്ന എന്റെ ടൈ എല്ലാം എനിക്കു​പ​യോ​ഗി​ക്കാം!

എ. പി., ഇറ്റലി (g01 2/22)

പരിണാ​മം പരിണാമത്തെ സംബന്ധിച്ച സത്യസ​ന്ധ​മായ ഒരു വാദ​പ്ര​തി​വാ​ദ​ത്തിന്‌ വിലങ്ങു​ത​ടി​യാ​യി നിൽക്കുന്ന ചില ആശയങ്ങൾ “പരിണാ​മം യുക്തി​സ​ഹ​മോ?” എന്ന നിങ്ങളു​ടെ ലേഖനം (ജൂൺ 8, 2000) അവതരി​പ്പി​ക്കു​ക​യു​ണ്ടാ​യി. അത്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “മനുഷ്യന്‌ പിടി​കി​ട്ടാ​ത്തത്ര സങ്കീർണ​മായ ഒരു നിർമാ​ണ​വി​ദ്യ എട്ടുകാ​ലി [പരിണാമ പ്രക്രി​യ​യി​ലൂ​ടെ] വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു എന്നു പറയു​ന്നത്‌ വിശ്വ​സ​നീ​യ​മാ​യി തോന്നു​ന്നു​ണ്ടോ?” എന്തു​കൊ​ണ്ടു വിശ്വ​സ​നീ​യ​മാ​യി തോന്നി​ക്കൂ​ടാ? എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മുള്ള അറിവ്‌ ശാസ്‌ത്ര​ജ്ഞർക്കു​ണ്ടാ​യി​ക്കൊ​ള്ളണം എന്നില്ല​ല്ലോ.

സി. ഡബ്ല്യൂ., ഓസ്‌​ട്രേ​ലി​യ

എട്ടുകാ​ലി​യു​ടെ പട്ടുനൂൽ നിർമാ​ണ​ത്തിൽ അവിശ്വ​സ​നീ​യ​മാം വിധം സങ്കീർണ​മായ പല പ്രക്രി​യ​ക​ളും ഉൾപ്പെ​ടു​ന്നുണ്ട്‌. പതിറ്റാ​ണ്ടു​കൾ നീണ്ട ഗവേഷ​ണ​ങ്ങൾക്കു ശേഷവും ശാസ്‌ത്ര​ജ്ഞർക്ക്‌ അവ മനസ്സി​ലാ​ക്കാൻ സാധി​ച്ചി​ട്ടില്ല. എങ്കിലും, അതെല്ലാം പരിണാ​മ​ത്തി​ന്റെ ഫലമാണ്‌ എന്ന്‌ അവർ തറപ്പിച്ചു പറയുന്നു. ഇതും മറ്റനേകം ഉദാഹ​ര​ണ​ങ്ങ​ളും പരിണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ യുക്തി​യി​ല്ലാ​യ്‌മയെ തെളി​യി​ക്കു​ന്നു എന്നും അതിലുള്ള വിശ്വാ​സം ശാസ്‌ത്രീയ തെളി​വു​ക​ളിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കു​ന്ന​തി​നു പകരം കേവല​വി​ശ്വാ​സം മാത്ര​മാ​ണെ​ന്നും ഞങ്ങൾ കരുതു​ന്നു.—പത്രാ​ധി​പർ

പരിണാ​മം യുക്തി​സ​ഹ​മാണ്‌ എന്ന വാദത്തെ ശക്തമായി എതിർക്കാൻ പറ്റിയ​തെന്ന്‌ എനിക്കു തോന്നി​യി​ട്ടുള്ള ഒരു ആശയ​ത്തെ​ക്കു​റിച്ച്‌ ഞാൻ ഇതുവ​രെ​യും ഒരിട​ത്തും വായി​ച്ചി​ട്ടില്ല. ആ ആശയം ഇതാണ്‌: നമ്മുടെ പൂർവി​കർ (അവർ എന്തുതന്നെ ആണെന്ന്‌ ആളുകൾ കരുതി​യാ​ലും) വിഭജി​ക്ക​പ്പെ​ടു​ക​യും രണ്ടു വ്യത്യസ്‌ത ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​വ​രാ​യി തീരു​ക​യും ചെയ്‌ത​തെ​ങ്ങനെ? അതു കോടി​ക്ക​ണ​ക്കി​നു വർഷങ്ങൾകൊ​ണ്ടു സംഭവി​ച്ച​താ​ണെന്നു പറഞ്ഞാൽ തൃപ്‌തി​ക​ര​മായ വിശദീ​ക​രണം ആകുന്നില്ല. കാരണം, പെൺവർഗ​ത്തിൽപ്പെട്ട ഒരു ജീവി ക്രമേണ ഗർഭം ധരിക്കുക എന്നത്‌ സാധ്യ​മ​ല്ല​ല്ലോ.

എച്ച്‌. ആർ., ഐക്യ​നാ​ടു​കൾ

വളരെ യുക്തി​സ​ഹ​മായ ഒരു ആശയമാണ്‌ വായന​ക്കാ​രൻ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. ഇതേ ആശയം മേയ്‌ 8, 1997 ലക്കത്തിലെ “പരിണാ​മ​ത്തിന്‌ അടിത്തറ ഇല്ലെന്നോ?” എന്ന ഞങ്ങളുടെ ലേഖന​ത്തിൽ അവതരി​പ്പി​ച്ചി​രു​ന്നു. അത്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “പുതിയ വർഗങ്ങൾ ഉളവാ​കേ​ണ്ട​തിന്‌ പരിണാ​മം യാദൃ​ച്ഛി​ക​മാ​യി ആണി​നെ​യും പെണ്ണി​നെ​യും ഒരേസ​മ​യത്ത്‌ ഉളവാ​ക്കി​യെന്നു നാം വിശ്വ​സി​ക്ക​ണ​മ​ത്രേ. അതിലും അസാധ്യ​മായ മറ്റൊന്ന്‌. ആണും പെണ്ണും ഒരേസ​മ​യത്തു മാത്രമല്ല ഒരേസ്ഥ​ല​ത്തു​തന്നെ പരിണ​മി​ച്ചു​ണ്ടാ​യെന്നു നമ്മൾ വിശ്വ​സി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു! അവർ ഈ വിധത്തിൽ ഒത്തു ചേർന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ സന്താ​നോ​ത്‌പാ​ദനം നടക്കു​ക​യി​ല്ലാ​യി​രു​ന്നു!”—പത്രാ​ധി​പർ (g01 2/22)