വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2016 നവംബർ 28 മുതൽ ഡിസംബർ 25 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ജീവിതകഥ

നല്ല മാതൃ​ക​കളെ കണ്ണാടി​പോ​ലെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു

പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ നൽകുന്ന പ്രോ​ത്സാ​ഹനം മറ്റുള്ള​വർക്കു മൂല്യ​വ​ത്തായ ലക്ഷ്യങ്ങൾ വെക്കാ​നും അതു നേടാ​നും സഹായി​ക്കു​ന്നു. മറ്റുള്ള​വ​രു​ടെ നല്ല മാതൃ​കകൾ തന്നെ എങ്ങനെ സഹായി​ച്ചെ​ന്നും പിന്നീട്‌ മറ്റുള്ള​വരെ സഹായി​ക്കാൻ അത്‌ എങ്ങനെ ഉപകരി​ച്ചെ​ന്നും തോമസ്‌ മക്‌ലെയ്‌ൻ വിവരി​ക്കു​ന്നു.

“അപരി​ചി​ത​രോ​ടു ദയ കാണി​ക്കാൻ മറക്കരുത്‌”

അപരി​ചി​തരെ ദൈവം എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? മറുനാ​ട്ടിൽനിന്ന് വരുന്ന​വർക്കു നമ്മുടെ സഭ സ്വന്തം നാടു​പോ​ലെ തോന്നാൻ നമുക്ക് അവരെ എങ്ങനെ സഹായി​ക്കാം?

അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ന്ന​വരേ, നിങ്ങളു​ടെ ആത്മീയാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കുക

എല്ലാ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും മുഖ്യ​ല​ക്ഷ്യം തന്‍റെയും കുടും​ബ​ത്തി​ന്‍റെ​യും ആത്മീയത കാത്തു​സൂ​ക്ഷി​ക്കു​ക​യെ​ന്ന​താണ്‌. എന്നാൽ നിങ്ങൾ ഒരു അന്യഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ക​യാ​ണെ​ങ്കിൽ ചില പ്രത്യേക വെല്ലു​വി​ളി​കൾ നേരി​ടേ​ണ്ടി​വ​രും.

നിങ്ങൾ ‘ജ്ഞാനം കാത്തു​കൊ​ള്ളു​ന്നു​ണ്ടോ?’

അറിവിൽനി​ന്നും വിവേ​ക​ത്തിൽനി​ന്നും ജ്ഞാനം എങ്ങനെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു? ആ വ്യത്യാ​സം തിരി​ച്ച​റി​യു​ന്നതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും.

പ്രത്യാ​ശി​ക്കുന്ന കാര്യ​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

പുരാ​ത​ന​കാ​ല​ത്തെ​യും ഇന്നത്തെ​യും വിശ്വ​സ്‌ത​രു​ടെ ഉജ്ജ്വല​മാ​തൃ​ക​ക​ളിൽനിന്ന് നമുക്കു പ്രചോ​ദനം നേടാം. നിങ്ങളു​ടെ വിശ്വാ​സം എങ്ങനെ ശക്തമാ​ക്കി​നി​റു​ത്താം?

യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം പ്രകട​മാ​ക്കുക

യഥാർഥ​ത്തിൽ എന്താണു വിശ്വാ​സം, അത്‌ എങ്ങനെ പ്രകട​മാ​ക്കാം?

നിങ്ങൾക്ക് അറിയാ​മോ?

ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ്യ​യി​ലെ ജൂത അധികാ​രി​കൾക്കു റോം എത്ര​ത്തോ​ളം സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു? ആരെങ്കി​ലും വേറൊ​രാ​ളു​ടെ വയലിൽ കളകൾ വിതയ്‌ക്കും എന്നു പറയു​ന്നതു പുരാ​ത​ന​നാ​ളു​ക​ളിൽ സംഭവി​ച്ചി​രുന്ന ഒരു കാര്യ​മാ​ണോ?