വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2017 സെപ്‌റ്റം​ബർ 25 മുതൽ ഒക്‌ടോ​ബർ 22 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

പുരാ​ത​ന​കാ​ലത്തെ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർ തങ്ങൾക്ക് എത്ര കാലം പരീക്ഷ​ണങ്ങൾ സഹിച്ചു​നിൽക്ക​ണ​മെന്നു ചോദി​ച്ചി​ട്ടുണ്ട്. പക്ഷേ യഹോവ അവരെ കുറ്റ​പ്പെ​ടു​ത്തി​യില്ല.

“മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം”

നിങ്ങളു​ടെ ജീവി​ത​ത്തിൽ പ്രതീ​ക്ഷി​ക്കാത്ത പരി​ശോ​ധ​ന​ക​ളു​ണ്ടാ​കാൻ യഹോവ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾ അതിശ​യി​ച്ചി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ യഹോ​വ​യി​ലുള്ള സമ്പൂർണ ആശ്രയ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ എന്തു സഹായി​ക്കും?

ജീവിതകഥ

പരി​ശോ​ധ​ന​ക​ളിൽ തളരാ​തി​രു​ന്നാൽ അനു​ഗ്ര​ഹങ്ങൾ നിശ്ചയം

സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെ​ട്ടവർ ശരിക്കും ചെമ്മരി​യാ​ടു​ക​ളെ​യാ​ണു തേടി​ന​ട​ന്നത്‌. പിന്നെ എന്തിനാണ്‌ അവർ പശുക്ക​ളെ​ക്കു​റിച്ച് അന്വേഷിച്ചത്‌? പാവെൽ സിവൂൽസ്‌കീ​യു​ടെ​യും മരിയ സിവൂൽസ്‌കീ​യു​ടെ​യും ത്രസി​പ്പി​ക്കുന്ന ജീവി​ത​ക​ഥ​യിൽ ഇതിനുള്ള ഉത്തരമുണ്ട്.

പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യുക, അതിൽനിന്ന് അകലം പാലി​ക്കുക

പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​ഞ്ഞാൽ മാത്രം പോരാ, അതിൽനിന്ന് അകലം പാലി​ക്കു​ക​യും വേണം. തെറ്റായ കാര്യ​ങ്ങ​ളിൽ നമ്മൾ എത്ര മുഴുകി ജീവി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നെ​ങ്കി​ലും ഈ രണ്ടു കാര്യ​ങ്ങ​ളും നമുക്കു വിജയ​ക​ര​മാ​യി ചെയ്യാൻ സാധി​ക്കും.

പുതിയ വ്യക്തി​ത്വം ധരിക്കുക, അതു നഷ്ടമാ​കാ​തെ നോക്കുക

യഹോ​വ​യ്‌ക്ക് ഇഷ്ടമുള്ള വ്യക്തി​യാ​യി​ത്തീ​രാൻ യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്കു കഴിയും. നമുക്ക് അനുക​മ്പ​യും ദയയും താഴ്‌മ​യും സൗമ്യ​ത​യും കാണി​ക്കാ​നാ​കുന്ന പ്രാ​യോ​ഗി​ക​വി​ധ​ങ്ങ​ളും കാണുക.

സ്‌നേഹം—ഒരു അമൂല്യ​ഗു​ണം

യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ നമ്മിൽ പ്രവർത്തി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന ഒരു ഗുണമാ​ണു സ്‌നേ​ഹ​മെന്നു തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നു. എന്താണു സ്‌നേഹം? നമുക്ക് അത്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം? അനുദി​ന​ജീ​വി​ത​ത്തിൽ നമുക്ക് എങ്ങനെ സ്‌നേഹം കാണി​ക്കാം?

ചരിത്രസ്മൃതികൾ

“അടുത്ത സമ്മേളനം ഇനി എന്നാണ്‌?”

1932-ൽ മെക്‌സി​ക്കോ സിറ്റി​യിൽവെച്ച് നടന്ന ഒരു ചെറിയ കൺ​വെൻ​ഷനെ ഇത്ര ശ്രദ്ധേ​യ​മാ​ക്കി​യത്‌ എന്താണ്‌?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യേശു​വി​ന്‍റെ കുട്ടി​ക്കാ​ല​ത്തെ​യും വംശാ​വ​ലി​യെ​യും കുറിച്ച് മത്തായി​യും ലൂക്കോ​സും രേഖ​പ്പെ​ടു​ത്തിയ വിവര​ങ്ങ​ളിൽ വ്യത്യാ​സം കാണു​ന്നത്‌ എന്തു​കൊണ്ട്?