മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!

മറ്റെവിടെയും കണ്ടെത്താൻ കഴിയാത്ത ഏറ്റവും നല്ല തത്ത്വങ്ങൾ ബൈബിലുണ്ട്‌. മനുഷ്യർ പറയുന്നതല്ല, സ്വർഗീയപിതാവ്‌ പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക്‌ ഇതിൽനിന്ന്‌ പഠിക്കാനാകും.

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

കുട്ടികളും അവരോടൊപ്പം ഈ പുസ്‌തകം വായിക്കുന്നവരും തമ്മിൽ അർഥവത്തായ ഒരു സംഭാഷണം നടത്താൻ സഹായിക്കുന്ന രീതിയിലാണ്‌ ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.

അധ്യായം 1

യേശു മഹാനായ അധ്യാപകനായിരുന്നത്‌ എന്തുകൊണ്ട്‌?

യേശു എന്തെല്ലാം കാര്യങ്ങളാണ്‌ പഠിപ്പിച്ചത്‌? ആരിൽനിന്നുള്ള കാര്യങ്ങളാണ്‌ യേശു പഠിപ്പിച്ചത്‌?

അധ്യായം 2

സ്‌നേഹനിധിയായ ദൈവത്തിൽനിന്ന്‌ ഒരു കത്ത്‌

മറ്റു പുസ്‌തകങ്ങളെക്കാളെല്ലാം വളരെ വിലപ്പെട്ട ഒരു പുസ്‌തകത്തിൽ ദൈവത്തിന്റെ വാക്കുകൾ കാണാം.

അധ്യായം 3

സകലവും ഉണ്ടാക്കിയവൻ

ആരാണ്‌ പക്ഷികളെ ഉണ്ടാക്കിയത്‌, എന്നിട്ട്‌ അവയെ പാടാൻ പഠിപ്പിച്ചത്‌? പച്ചപ്പുല്ല്‌ ആരാണ്‌ ഉണ്ടാക്കിയത്‌? ആരാണ്‌ നിങ്ങളെ ഉണ്ടാക്കിയത്‌?

അധ്യായം 4

ദൈവത്തിന്‌ ഒരു പേരുണ്ട്‌!

നമുക്കെല്ലാം ഓരോരോ പേരുകളുണ്ട്‌. ദൈവത്തിന്റെ പേര്‌ എന്താണെന്ന്‌ അറിയാമോ? ദൈവത്തിന്റെ പേര്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അധ്യായം 5

‘ഇവൻ എന്റെ പുത്രൻ’

യേശുവിനെ ഒരു പ്രത്യേക വ്യക്തിയാക്കിയത്‌ എന്താണ്‌?

അധ്യായം 6

മഹാനായ അധ്യാപകൻ മറ്റുള്ളവരെ സേവിച്ചു

ആരെങ്കിലും നിങ്ങൾക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്‌താൽ നിങ്ങൾക്ക്‌ സന്തോഷമാകില്ലേ? ആകും, മഹാനായ അധ്യാപകന്‌ അത്‌ അറിയാമായിരുന്നു.

അധ്യായം 7

അനുസരണം നിങ്ങളെ സംരക്ഷിക്കും!

കുട്ടികൾക്ക്‌ പ്രായമുള്ളവരിൽനിന്ന്‌ പലതും പഠിക്കാൻ കഴിയും. ഇനി, ദൈവം നമ്മളോട്‌ എന്തെങ്കിലും ചെയ്യാൻ പറഞ്ഞിട്ടുണ്ടെങ്കിൽ, അത്‌ ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്‌.

അധ്യായം 8

ദൈവമാണ്‌ ഏറ്റവും വലിയവൻ

ചിലർ നല്ലവരാണ്‌, മറ്റു ചിലർ മോശവും.

അധ്യായം 9

നാം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കണം

തെറ്റായ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും?

അധ്യായം 10

യേശു ഭൂതങ്ങളെക്കാൾ ശക്തൻ

നമ്മൾ ഭൂതങ്ങളെ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. പക്ഷേ അവർ നമ്മളെ പറ്റിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.

അധ്യായം 11

ദൈവത്തിന്റെ ദൂതന്മാർ സഹായിക്കുന്നു

യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരെ ദൈവത്തിന്റെ ദൂതന്മാർ സഹായിക്കുന്നു.

അധ്യായം 12

യേശു പ്രാർഥിക്കാൻ പഠിപ്പിക്കുന്നു

നിങ്ങൾ എപ്പോൾ പ്രാർഥിച്ചാലും, അത്‌ രാത്രിയായാലും പകലായാലും ദൈവം കേൾക്കും.

അധ്യായം 13

യേശുവിന്റെ ശിഷ്യന്മാർ

അവർ എങ്ങനെയുള്ളവരായിരുന്നു?

അധ്യായം 14

ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നമ്മളെ പഠിപ്പിക്കാൻ യേശു ഒരു കഥ പറയുന്നു.

അധ്യായം 15

ദയയുടെ പാഠം

ദയയുള്ള ശമര്യക്കാരനിൽനിന്ന്‌ പഠിക്കുക.

അധ്യായം 16

ഏറ്റവും പ്രധാനപ്പെട്ടത്‌ എന്താണ്‌?

ദൈവികകാര്യങ്ങളിൽ സമ്പന്നരാകാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

അധ്യായം 17

സന്തോഷം നേടാനുള്ള മാർഗം

മഹാനായ അധ്യാപകൻ ഒരു പ്രധാന രഹസ്യം വെളിപ്പെടുത്തുന്നു.

അധ്യായം 18

നിങ്ങൾ നന്ദി പറയാറുണ്ടോ?

പത്തു കുഷ്‌ഠരോഗികളിൽനിന്നും നിങ്ങൾക്കു പലതും പഠിക്കാനാകും.

അധ്യായം 19

വഴക്കടിക്കുന്നത്‌ ശരിയാണോ?

വഴക്കിനു വന്നാൽ നമ്മൾ എന്തു ചെയ്യണം?

അധ്യായം 20

എപ്പോഴും ഒന്നാമനാകാനാണോ നിങ്ങളുടെ ആഗ്രഹം?

യേശുവിന്റെ ശിഷ്യന്മാർ തർക്കിച്ചപ്പോൾ അവരോട്‌ യേശു എന്താണ്‌ പറഞ്ഞത്‌?

അധ്യായം 21

പൊങ്ങച്ചം കാണിക്കുന്നത്‌ ശരിയാണോ?

ഒരു പരീശന്റെയും നികുതിപിരിവുകാരന്റെയും കഥ യേശു പറയുന്നു.

അധ്യായം 22

നുണ പറയരുതാത്തത്‌ എന്തുകൊണ്ട്‌?

അനന്യാസിനെയും സഫീരയെയും യഹോവ എന്തു ചെയ്‌തെന്ന്‌ കാണുക.

അധ്യായം 23

രോഗംവരുന്നത്‌ എന്തുകൊണ്ട്‌?

ആളുകൾ ഒരിക്കലും രോഗികളാകാത്ത ഒരു കാലം വരുമോ?

അധ്യായം 24

ഒരിക്കലും ഒരു കള്ളനാകരുത്‌!

സ്വന്തമല്ലാത്തത്‌ തട്ടിയെടുത്ത നാലു വ്യക്തികളുടെ ഉദാഹരണങ്ങൾ കാണുക.

അധ്യായം 25

മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്ക്‌ നല്ലവരാകാൻ പറ്റുമോ?

ശൗലിന്റെയും വേശ്യയുടെയും ഉദാഹരണങ്ങൾ അതിനുള്ള ഉത്തരം തരും.

അധ്യായം 26

ശരിചെയ്യാൻ ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ചീത്ത ആളുകൾ പറയുന്നതുപോലെ ചെയ്യാതിരുന്നാൽ അവർ നമ്മളെ എന്തു ചെയ്യും?

അധ്യായം 27

നിങ്ങളുടെ ദൈവം ആരാണ്‌?

ആളുകൾ പല ദൈവങ്ങളെ ആരാധിക്കുന്നു. നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? മൂന്ന്‌ എബ്രായബാലന്മാർ അതിനുള്ള ഉത്തരം നമുക്കു പറഞ്ഞുതരും.

അധ്യായം 28

ആരെ അനുസരിക്കണം?

“കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”

അധ്യായം 29

എല്ലാത്തരം പാർട്ടികളും ദൈവത്തിന്‌ ഇഷ്ടമാണോ?

ബൈബിളിൽ പറഞ്ഞിരിക്കുന്ന ആഘോഷങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക്‌ അറിയാമോ? അതെക്കുറിച്ച്‌ ദൈവത്തിന്‌ എന്താണ്‌ തോന്നുന്നതെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

അധ്യായം 30

പേടി മാറ്റാൻ എന്താണ്‌ മാർഗം?

യഹോവയെ സേവിക്കുന്നത്‌ എളുപ്പമുള്ള കാര്യമാണെന്ന്‌ മഹാനായ അധ്യാപകൻ പറഞ്ഞില്ല. പക്ഷേ നമുക്ക്‌ അതിനുള്ള ധൈര്യവും സഹായവും കിട്ടും.

അധ്യായം 31

ആശ്വാസം എവിടെനിന്ന്‌?

എപ്പോഴെങ്കിലും സങ്കടമോ ഒറ്റയ്‌ക്കാണെന്നോ തോന്നിയാൽ എന്തു ചെയ്യണം?

അധ്യായം 32

യഹോവ യേശുവിനെ സംരക്ഷിച്ച വിധം

കുഞ്ഞായിരുന്നപ്പോൾ യേശുവിനെ കൊല്ലാൻ ആഗ്രഹിച്ച ആളുകളിൽനിന്ന്‌ യഹോവ യേശുവിനെ സംരക്ഷിച്ചത്‌ എങ്ങനെയെന്നു മനസ്സിലാക്കാം.

അധ്യായം 33

യേശുവിന്‌ നമ്മളെ സംരക്ഷിക്കാൻ കഴിയും!

ഭൂമിയിലായിരുന്നപ്പോൾ തന്നെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കാൻ എങ്ങനെ കഴിയുമെന്ന്‌ യേശു കാണിച്ചു.

അധ്യായം 34

മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌?

മരണത്തെയോ മരിച്ചവരെയോ നിങ്ങൾ പേടിക്കേണ്ട ആവശ്യമുണ്ടോ?

അധ്യായം 35

നമ്മൾ മരിച്ചാലും ദൈവം ഉയിർപ്പിക്കും

മരിച്ചുപോയ ആളുകളെയും കുട്ടികളെയും ഉയിർപ്പിക്കാനുള്ള ശക്തി ദൈവം യേശുവിനു കൊടുത്തു.

അധ്യായം 36

ഉയിർപ്പിക്കപ്പെടുന്നത്‌ ആർ? എവിടേക്ക്‌?

ഈ ചോദ്യങ്ങളെക്കുറിച്ച്‌ യേശു എന്താണ്‌ പറഞ്ഞത്‌?

അധ്യായം 37

യഹോവയെയും അവന്റെ പുത്രനെയും ഓർമിക്കുക!

യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്‌തത്‌ ഓർക്കാനുള്ള ഒരു മാർഗം യേശു ശിഷ്യന്മാർക്ക്‌ കാണിച്ചുകൊടുത്തു.

അധ്യായം 38

നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നമുക്ക്‌ എന്നേക്കുമുള്ള ജീവിതം കിട്ടുന്നതിന്‌ യേശു തന്റെ പൂർണതയുള്ള ജീവൻ നൽകി.

അധ്യായം 39

ദൈവം തന്റെ പുത്രനെ ഓർക്കുന്നു!

യേശു ഉയിർത്തെഴുന്നേറ്റു.

അധ്യായം 40

ദൈവത്തെ സന്തോഷിപ്പിക്കാൻ എന്തു ചെയ്യണം?

ബൈബിളിലെ ഒരു സദൃശവാക്യം പറയുന്നത്‌ ഇങ്ങനെയാണ്‌: “മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”

അധ്യായം 41

ദൈവത്തെ സന്തോഷിപ്പിക്കുന്ന കുട്ടികൾ

ദൈവത്തെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക്‌ എന്തെല്ലാം ചെയ്യാം?

അധ്യായം 42

നമ്മൾ ജോലി ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

ജോലി ചെയ്യുന്നത്‌ നമ്മുടെ ശരീരത്തിനും മനസ്സിനും നല്ലതാണ്‌. ജോലി എങ്ങനെ ആസ്വദിക്കാമെന്ന്‌ പഠിക്കുക.

അധ്യായം 43

ആരാണ്‌ നമ്മുടെ സഹോദരന്മാരും സഹോദരിമാരും?

അവരിൽ നമ്മുടെ സ്വന്തം കൂടപ്പിറപ്പുകൾ മാത്രമേ ഉള്ളോ?

അധ്യായം 44

ദൈവത്തെ സ്‌നേഹിക്കുന്നവരായിരിക്കണം നമ്മുടെ കൂട്ടുകാർ

‘വഴിതെറ്റിക്കപ്പെടരുത്‌. ദുഷിച്ച കൂട്ടുകെട്ട്‌ നല്ല ശീലങ്ങൾ ഇല്ലാതാക്കുന്നു.’

അധ്യായം 45

ദൈവരാജ്യം എന്താണ്‌? നമുക്ക്‌ അത്‌ ഇഷ്ടമാണെന്ന്‌ എങ്ങനെ കാണിക്കാം?

യേശു ഭൂമിയുടെ എല്ലാ അധികാരവും ഏറ്റെടുക്കുമ്പോൾ വലിയ മാറ്റങ്ങളായിരിക്കും സംഭവിക്കുക.

അധ്യായം 46

ലോകം വീണ്ടും വെള്ളത്താൽ നശിക്കുമോ?

നീതിമാന്മാർ ഭൂമിയിൽ എന്നേക്കും ജീവിക്കും.

അധ്യായം 47

അർമഗെദോൻ വരാറായി എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

അടയാളങ്ങൾ നമുക്കു ചുറ്റുമുണ്ട്‌.

അധ്യായം 48

ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ നിങ്ങൾക്കും ജീവിക്കാം!

എന്നേക്കും ജീവിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?