തിരുവെഴുത്തുകൾ വായിക്കുകയും ബാധകമാക്കുകയും ചെയ്യൽ
പാഠം 25
തിരുവെഴുത്തുകൾ വായിക്കുകയും ബാധകമാക്കുകയും ചെയ്യൽ
1-3. പ്രസംഗങ്ങൾ നടത്തുമ്പോൾ നാം എങ്ങനെ തിരുവെഴുത്തുകൾ വായിക്കണം?
1 സ്വകാര്യമായിട്ടായാലും പൊതു പ്ലാററ്ഫാറത്തിൽനിന്നായാലും ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു മററുളളവരോടു സംസാരിക്കുമ്പോൾ നിങ്ങളുടെ ചർച്ച ബൈബിളിൽനിന്നു നിങ്ങൾ വായിക്കുന്ന തിരുവെഴുത്തുകളിൽ കേന്ദ്രീകരിക്കുന്നു. അതുകൊണ്ട് ആ തിരുവെഴുത്തുകളുടെ വായനതന്നെ നന്നായി നിർവഹിച്ചേ തീരൂ. അതു നിർവികാരമായ ഒരു വിധത്തിൽ ചെയ്യരുത്. മറിച്ച്, വായന അതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കണമെങ്കിൽ അതു നിങ്ങളുടെ അവതരണത്തിനു കൂടുതലായ ഒരു ഉത്തേജനം കൈവരുത്തേണ്ടതാണ്. ഈ കാരണത്താൽ പ്രസംഗ ഗുണദോഷച്ചീട്ട്, “തിരുവെഴുത്തുകൾ ദൃഢതയോടെ വായിച്ചു” എന്നതു പ്രാപ്തനായ ഒരു ശുശ്രൂഷകനായിരിക്കാനാഗ്രഹിക്കുന്ന ഏവനും പ്രത്യേകം പരിഗണിക്കേണ്ട ഒന്നായി പട്ടികപ്പെടുത്തുന്നു.
2 തിരുവെഴുത്തുകൾ വികാരവായ്പോടെ വായിക്കണം, എന്നാൽ അത് അമിതമായിപ്പോകരുത്. ഒരു വാക്യം വ്യക്തമാക്കേണ്ടതിന്റെ അളവ് ആ വാക്യത്തെത്തന്നെയും പ്രസംഗത്തിലെ അതിന്റെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു. അതു വാദഗതിയെ ഒരു ഉച്ചാവസ്ഥയിലെത്തിക്കണം, എന്നാൽ വായനയിലേക്കു ശ്രദ്ധ ആകർഷിക്കരുത്.
3 കൂടാതെ, വായന നിങ്ങളുടെ വാദത്തെ പിന്താങ്ങുന്ന വാക്യഭാഗത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതു സദസ്സിനു ബോധ്യം വരത്തക്കവണ്ണം പോയിൻറു വ്യക്തമാക്കണം. അങ്ങനെ, ഉചിതമായ ദൃഢതയോടുകൂടിയ തിരുവെഴുത്തുകളുടെ വായന ദൃഢവിശ്വാസം ജനിപ്പിക്കുന്നു. അതു വായനയെ ആധികാരികമാക്കുന്നു.
4, 5. “ഉചിതമായ വാക്കുകൾക്ക് ഊന്നൽ കൊടുക്കുന്നു” എന്നതിന്റെ അർഥമെന്ത്? ഉദാഹരിക്കുക.
4 ഉചിതമായ വാക്കുകൾക്ക് ഊന്നൽ കൊടുക്കുന്നു. ഒരു വാക്യം വായിക്കുന്നതിന്റെ കാരണം, എന്തിന് ഊന്നൽ കൊടുക്കാനിരിക്കുന്നു എന്നതിനെ ഭരിക്കണം. വാക്യത്തിൽ പ്രകടിതമായിരിക്കുന്ന ഓരോ ആശയത്തിനും തുല്യമായി ദൃഢത കൊടുത്താൽ യാതൊന്നും മുന്തിനിൽക്കുകയില്ല, നിങ്ങളുടെ വാദഗതി ഫലകരമല്ലാതെപോകുകയും ചെയ്യും. അതുകൊണ്ടു മുഖ്യ ഊന്നൽ കൊടുക്കുന്നതു തിരുവെഴുത്ത് എന്തിനുവേണ്ടി ഉപയോഗിക്കുന്നുവോ ആ ആശയം ദ്യോതിപ്പിക്കുന്ന വാക്കുകൾക്കാണെന്ന് ഉറപ്പുവരുത്തുക.
5 ദൃഷ്ടാന്തത്തിന്, പാപം നിത്യദണ്ഡനത്തിലേക്കല്ല, പിന്നെയോ മരണത്തിലേക്കു നയിക്കുന്നു എന്നു തെളിയിക്കുന്നതിനു യെഹെസ്കേൽ 18:4 നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ ഈ വിധത്തിൽ അതു വായിക്കും: “പാപംചെയ്യുന്ന ദേഹി മരിക്കും,” ചെരിച്ചെഴുതിയിരിക്കുന്ന വാക്കിനു പ്രത്യേക ദൃഢത കൊടുത്തുകൊണ്ടുതന്നെ. എന്നാൽ കേവലം ശരീരമല്ല, പിന്നെയോ യഥാർഥത്തിൽ ദേഹിയാണു മരിക്കുന്നത് എന്നുളള പോയിൻറാണു നിങ്ങൾ വ്യക്തമാക്കുന്നതെങ്കിൽ നിങ്ങൾ ദൃഢതക്കു മാററം വരുത്തിക്കൊണ്ട് “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്നു വായിക്കും. നിങ്ങൾ ദൃഢത കൊടുക്കേണ്ട സ്ഥാനം നിർണയിക്കുന്നതു നിങ്ങൾ ആ തിരുവെഴുത്ത് ഉപയോഗിക്കുന്നതിന്റെ കാരണമാണ്.
6-12. നമുക്ക് ഒരു വാക്യത്തിലെ ആശയദ്യോതകമായ വാക്കുകളെ ഏതു വിധങ്ങളിൽ ഊന്നിപ്പറയാൻ കഴിയും?
6 ഫലകരമായ ദൃഢതാ രീതി ഉപയോഗിക്കുന്നു. മുന്തിനിൽക്കണമെന്നു നിങ്ങളാഗ്രഹിക്കുന്ന ആശയം ദ്യോതിപ്പിക്കുന്ന വാക്കുകൾ പലവിധങ്ങളിൽ ഊന്നിപ്പറയാൻ കഴിയും. നിങ്ങൾ ഉപയോഗിക്കുന്ന മാർഗം ആ തിരുവെഴുത്തിനും പ്രസംഗത്തിന്റെ രംഗവിധാനത്തിനും അനുസൃതമായിരിക്കണം.
7 “തിരുവെഴുത്തുകൾ ദൃഢതയോടെ വായിച്ചു” എന്ന ഗുണത്തിന്റെ ഈ വശം വാചിക ദൃഢതക്കുളള സാധ്യമായ സകല മാർഗങ്ങളും ചർച്ചചെയ്തുതീർക്കാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ അർഥം ഊന്നിപ്പറയൽ പഠിക്കുമ്പോൾ ഈ വിശദാംശങ്ങൾ കൂടുതൽ പൂർണമായി കൈകാര്യംചെയ്യും. എന്നാൽ നിങ്ങളുടെ തിരുവെഴുത്തുവാക്യങ്ങൾ ഫലകരമായി വായിക്കാനുളള പ്രാപ്തി നേടാൻ നിങ്ങളെ സഹായിക്കുന്നതിനു ചുരുക്കം ചില രീതികൾ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
8 ശബ്ദ ഊന്നൽ. ഇതിൽ ആശയം ദ്യോതിപ്പിക്കുന്ന വാക്കുകൾ വാചകത്തിന്റെ ശേഷിച്ച ഭാഗത്തുനിന്നു മുന്തിനിൽക്കാനിടയാക്കുന്ന, സ്ഥായിയിലോ ഗതിവേഗത്തിലോ ശക്തിയിലോ ഉളള ഏതു ശബ്ദമാററവും ഉൾപ്പെടുന്നു.
9 നിർത്തൽ. ഇതു നിങ്ങളുടെ തിരുവെഴുത്തിന്റെ മുഖ്യഭാഗത്തിനു മുമ്പോ ശേഷമോ, രണ്ടുസമയത്തുമോ ചെയ്യാവുന്നതാണ്. ഒരു മുഖ്യ ആശയം വായിക്കുന്നതിനു തൊട്ടുമുമ്പുളള നിർത്തൽ പ്രതീക്ഷ ഉളവാക്കുന്നു; വായിച്ച ശേഷമുളള നിർത്തൽ ഉളവാക്കിയ ധാരണയെ ആഴമുളളതാക്കുന്നു.
10 ആവർത്തനം. നിങ്ങൾതന്നെ ഇടയ്ക്കു നിർത്തി പദമോ വാക്യാംശമോ വീണ്ടും വായിക്കുന്നതിനാൽ ഒരു പ്രത്യേകപോയിൻറിനു ദൃഢത കൊടുക്കാൻ കഴിയും. ഈ രീതി വിവേചനയോടെ വേണം കൈകാര്യംചെയ്യാൻ.
11 ആംഗ്യങ്ങൾ. ശാരീരികചലനത്തിനും മുഖഭാവത്തിനും മിക്കപ്പോഴും ഒരു വാക്കിനോ വാക്യാംശത്തിനോ നിർത്തൽ കൊടുക്കുന്നതിനു സഹായിക്കാൻ കഴിയും.
12 ശബ്ദസ്വരം. ചിലപ്പോഴൊക്കെ വാക്കുകൾ വായിക്കുന്ന സ്വരത്തിന് അവയുടെ അർഥത്തെ ബാധിക്കാനും അവയെ വേർതിരിച്ചുനിർത്താനും കഴിയും. എന്നാൽ ഇവിടെയും വിവേചന ഉപയോഗിക്കണം, വിശേഷിച്ചു പരിഹാസം ഉപയോഗിക്കുന്നതിൽ.
13, 14. ഒരു വീട്ടുകാരൻ ഒരു വാക്യം വായിക്കുമ്പോൾ നമുക്ക് അതിലെ മുഖ്യ പോയിൻറുകൾ എങ്ങനെ ഊന്നിപ്പറയാൻ കഴിയും?
13 വീട്ടുകാരൻ വായിക്കുന്ന വാക്യങ്ങൾ. വീട്ടുകാരൻ ഒരു വാക്യം വായിക്കുമ്പോൾ, അയാൾ അനുചിതമായ വാക്കുകൾ ഊന്നിപ്പറഞ്ഞേക്കാം, അല്ലെങ്കിൽ ഒന്നും ഊന്നിപ്പറയാതിരുന്നേക്കാം. അപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? പൊതുവേ പറഞ്ഞാൽ, അങ്ങനെയുളള ഒരു കേസിൽ ഊന്നൽകൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന പോയിൻറുകൾക്ക് ദൃഢത കൊടുക്കുന്നതിന് വാക്യത്തിന്റെ ബാധകമാക്കലിനെ ആശ്രയിക്കുന്നതാണ് ഏററവും നല്ലത്. വായന പൂർത്തിയായശേഷം ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടോ വീട്ടുകാരന്റെ ശ്രദ്ധയെ നിങ്ങൾക്ക് അവയിലേക്ക് ആകർഷിക്കാവുന്നതാണ്.
14 ഇതു കൈകാര്യംചെയ്യാൻ കഴിയുന്ന മറെറാരു മാർഗമുണ്ട്, എന്നാൽ അതിനു ജാഗ്രതയും നയവും ആവശ്യമാണ്. ക്ഷമിക്കണം എന്നു പറഞ്ഞുകൊണ്ട് ഉചിതമായ ഘട്ടത്തിൽ വായനയെ തടസ്സപ്പെടുത്താവുന്നതും നിങ്ങൾ ദൃഢത കൊടുക്കാനാഗ്രഹിക്കുന്ന പദത്തിലേക്കോ വാക്യാംശത്തിലേക്കോ പ്രത്യേകശ്രദ്ധ ക്ഷണിക്കാവുന്നതുമാണ്. വീട്ടുകാരനെ ബുദ്ധിമുട്ടിപ്പിക്കാതെയോ പിണക്കാതെയോ ഇതു ചെയ്യാൻ കഴിയുമെങ്കിൽ ഇതിനു ഫലകരമായിരിക്കാൻ കഴിയും, എന്നാൽ ഇത് അപൂർവമായേ ചെയ്യാവൂ.
**********
15-17. തിരുവെഴുത്തു പ്രയുക്തത വ്യക്തമാക്കുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
15 ദൃഢത കൊടുത്തുകൊണ്ടുപോലും ഒരു വാക്യം വായിക്കുന്നതു നിങ്ങളുടെ ഉദ്ദേശ്യം സാധിക്കുന്നതിനു സാധാരണയായി മതിയാകയില്ല. ചിലപ്പോഴൊക്കെ, നിങ്ങളുടെ വാദത്തിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ആശയത്തിന്റെ ബാധകമാക്കലായി തിരുവെഴുത്തുതന്നെ ഉതകിയേക്കാമെന്നതു സത്യംതന്നെ. എന്നാൽ അധികസമയത്തും വാക്യത്തിലെ ആശയദ്യോതകമായ വാക്കുകളിലേക്കു വീണ്ടും ശ്രദ്ധ ക്ഷണിക്കേണ്ടതും അനന്തരം അവ വാദത്തിന് എങ്ങനെ ബാധകമാകുന്നുവെന്നു കാണിക്കേണ്ടതും ആവശ്യമാണ്. ഇതിനെയാണു ഗുണദോഷച്ചീട്ട്, “തിരുവെഴുത്തിന്റെ പ്രയുക്തത വ്യക്തമാക്കി” എന്നു പരാമർശിക്കുന്നത്. സാധാരണക്കാരനു ബൈബിൾ പരിചിതമല്ലെന്നും ഒരു വായനകൊണ്ടു നിങ്ങളുടെ പോയിൻറു ഗ്രഹിക്കാൻ കഴിയുകയില്ലെന്നും ഓർക്കണം. മുഖ്യവാക്കുകൾക്കു വീണ്ടും ദൃഢതകൊടുക്കുന്നതും അവയുടെ പ്രയുക്തത ചൂണ്ടിക്കാട്ടുന്നതും ആശയങ്ങൾ ബോധ്യപ്പെടുന്നതിന് അനുവദിക്കും.
16 ഒരു വാക്യത്തിന്റെ പ്രയുക്തത കാട്ടുക സാധ്യമാകണമെങ്കിൽ, അതു നിങ്ങളുടെ വാദത്തിന് അനുയോജ്യമായിരിക്കണം; പൊതുവേ അതു ശരിയായി അവതരിപ്പിക്കുകയും വേണം. അനന്തരം പഠിപ്പിക്കൽ മനസ്സിൽപിടിച്ചുകൊണ്ടു നിങ്ങളുടെ ബാധകമാക്കൽ സാധ്യമാകുന്നത്ര ലളിതമാക്കാൻ നിങ്ങൾ ആഗ്രഹിക്കും.
17 കൂടാതെ, നിങ്ങൾക്കു വാക്യത്തിന്റെ വ്യക്തമായ ഒരു ഗ്രാഹ്യമുണ്ടായിരിക്കണം, നിങ്ങളുടെ ബാധകമാക്കൽ കൃത്യതയുളളതുമായിരിക്കണം. സന്ദർഭമോ ബാധകമാക്കിയിരിക്കുന്ന തത്ത്വങ്ങളോ ഉൾപ്പെട്ടിരിക്കുന്ന ആളുകളെയോ പരിഗണിക്കുക, നിങ്ങളുടെ തിരുവെഴുത്തിന്റെ ഉപയോഗം അതാവശ്യമാക്കിത്തീർക്കുമ്പോൾ. ഒരിക്കലും എഴുത്തുകാരൻ ഉദ്ദേശിച്ചതിനോടു യോജിക്കാത്ത ഒരു വിധത്തിൽ ഒരു തിരുവെഴുത്ത് ഉപയോഗിക്കരുത്. പ്രയുക്തത സംബന്ധിച്ചു സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളെ അടുത്തു പിൻപററുക.
18. നമുക്കു ബാധകമാക്കാനുളള മുഖ്യവാക്കുകൾ എങ്ങനെ ഫലകരമായി വേർതിരിക്കാൻ കഴിയും?
18 ബാധകമാക്കേണ്ട വാക്കുകൾ വേർതിരിക്കുന്നു. വാക്യത്തിന്റെ ബാധകമാക്കലിന്റെ സമയത്തോ അതിനുമുമ്പോ സാധാരണയായി മുഖ്യവാക്കുകൾ വീണ്ടും ഊന്നിപ്പറയേണ്ടതാണ്. ഇതു നിങ്ങളുടെ വാദത്തോടു ബന്ധപ്പെടാത്തതായി വാക്യത്തിലുളള സകലതും അപ്രധാനമാക്കപ്പെടുമെന്ന് അല്ലെങ്കിൽ രണ്ടാം സ്ഥാനത്തു നിർത്തപ്പെടുമെന്ന് ഉറപ്പുവരുത്താനാണ്. ഇതു ചെയ്യുന്നതിന്, വാക്യത്തിൽ കാണപ്പെടുന്ന വാക്കുകൾതന്നെ യഥാർഥത്തിൽ ആവർത്തിക്കേണ്ടതില്ല, എന്നിരുന്നാലും പൊതുവേ ആ വിധത്തിലാണ് അതു ചെയ്യുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ സദസ്സിന്റെ ശ്രദ്ധ, പരിചിന്തിക്കുന്ന വേർതിരിച്ചെടുത്ത ആശയങ്ങളിൽ മറേറതെങ്കിലും വിധത്തിൽ ഫലകരമായി കേന്ദ്രീകരിക്കാവുന്നതാണ്. നിങ്ങൾക്ക് ഇതു ചെയ്യാവുന്ന ഒരു മാർഗം നിങ്ങളുടെ ആശയത്തിന്റെ പുനഃപ്രസ്താവന നടത്തുമ്പോൾ കേവലം പര്യായപദങ്ങൾ ഉപയോഗിക്കുകയാണ്. മറെറാന്നു ചോദ്യങ്ങൾ ചോദിക്കുകയാണ്. നിങ്ങളുടെ അവതരണത്തിൽ ഒരു വീട്ടുകാരൻ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ മറേറയാളിനെക്കൊണ്ടു മുഖ്യ ആശയങ്ങൾ പറയിക്കത്തക്കവണ്ണം നിങ്ങളുടെ ചോദ്യങ്ങൾ രൂപപ്പെടുത്താൻ കഴിയും.
19-22. “അവതരണത്തിന്റെ ഉദ്ദേശ്യം ബോധ്യപ്പെടുത്തുന്നു” എന്നതിനാൽ എന്ത് അനുബന്ധവിശദീകരണത്തെയാണു പരാമർശിക്കുന്നത്?
19 അവതരണത്തിന്റെ ഉദ്ദേശ്യം ബോധ്യപ്പെടുത്തുന്നു. ഇതിന്റെ അർഥം കേവലം വാക്യം ഉപയോഗിക്കുന്നതിലുളള നിങ്ങളുടെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കപ്പെടുന്നുണ്ടെന്നും വിലമതിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുക എന്നാണ്. ഏതെങ്കിലും കാരണത്താൽ ഒരു വാക്യത്തിന് ഒരു ഔപചാരിക മുഖവുര ഉപയോഗിക്കേണ്ടതാവശ്യമാണെന്നോ അത് അഭികാമ്യമാണെന്നോ നിങ്ങൾ കണ്ടെത്താതിരുന്നേക്കാം. വാക്യത്തിന്റെ ആശയം ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് അതിനർഥമില്ല. എന്നാൽ പൊതുവേ വാക്യം വായിക്കുന്നതിനു മുമ്പു നിങ്ങളുടെ വാദമുഖത്തിനുവേണ്ടി മുൻകൂട്ടി കുറെ ഒരുക്കമെങ്കിലും നടത്തിയിട്ടുണ്ട്. ഇപ്പോൾ വാക്യത്തിന്റെ ഉപയോഗത്തെ പൂർത്തീകരിക്കുന്നതിനു കുറെ അനുബന്ധവിശദീകരണം ഉണ്ടായിരിക്കുന്നതിൽ നിങ്ങൾ ശ്രദ്ധിക്കണം.
20 നിങ്ങളുടെ സദസ്സും വിവരങ്ങളുടെ ആകമാനമായ അവതരണത്തിൽ ഒരു പോയിൻറിനുളള മൂല്യവുമാണു ബാധകമാക്കൽ നടത്തേണ്ടതിന്റെ വ്യാപ്തി നിർണയിക്കുന്നത്. സാധാരണയായി വാക്യം ചർച്ചചെയ്യുന്നതു മാത്രം മതിയാകയില്ല. നിങ്ങൾ വാക്യത്തിൽ ദൃഢതകൊടുത്ത ആശയങ്ങളെ അവതാരികയിലെ വാദത്തോടു ബന്ധിപ്പിക്കണം. ആ ബന്ധം എന്താണെന്നു നിങ്ങൾ വ്യക്തമായി പ്രസ്താവിക്കണം.
21 നിങ്ങളുടെ ബാധകമാക്കലിനെ എത്രയധികം ലളിതമാക്കി ഉദ്ദേശ്യം സാധിക്കാമോ അത്രയധികം മെച്ചമായിരിക്കും അത്. അതു ബന്ധമില്ലാത്ത സകല വിശദാംശങ്ങളും നീക്കിയതായിരിക്കണം. നിങ്ങളുടെ വാദത്തെ സാധ്യമാകുന്നതിലേക്കും കുറഞ്ഞ വസ്തുതകളാക്കി കുറയ്ക്കുന്നതിനാലും അനന്തരം അവയെ ഗ്രഹിക്കാവുന്നതാക്കുന്നതിന് ആവശ്യമായതുമാത്രം ചേർക്കുന്നതിനാലും ഇതു സാധിക്കാം. അവതാരികയിൽ എന്തെങ്കിലും ഉത്തരം പറയാതെ വിട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബാധകമാക്കൽ അതു പ്രദാനംചെയ്യണം.
22 പ്രസംഗ പരിശീലനപരിപാടിയിലെ പുരോഗമനത്തിന്റെ ഈ ഘട്ടത്തിൽ ലാളിത്യവും അവക്രതയും നിങ്ങളുടെ ലക്ഷ്യമായിരിക്കണം. നിങ്ങൾ അതു നേടുമ്പോൾ തിരുവെഴുത്തുകളുടെ വായനയും ബാധകമാക്കലും ഒരു വിദഗ്ധ ഉപദേഷ്ടാവിന്റെ പ്രാപ്തിയെ പ്രതിഫലിപ്പിക്കും.
[അധ്യയന ചോദ്യങ്ങൾ]