ആവർത്തനത്തിന്റെയും ആംഗ്യങ്ങളുടെയും ഉപയോഗം

ആവർത്തനത്തിന്റെയും ആംഗ്യങ്ങളുടെയും ഉപയോഗം

പാഠം 26

ആവർത്ത​ന​ത്തി​ന്റെ​യും ആംഗ്യ​ങ്ങ​ളു​ടെ​യും ഉപയോ​ഗം

1-3. ആവർത്തനം അത്യന്താ​പേ​ക്ഷി​ത​മായ ഒരു പഠിപ്പി​ക്കൽവി​ദ്യ ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

1 പ്രസം​ഗി​ക്കു​ന്ന​തി​ലെ നിങ്ങളു​ടെ ലക്ഷ്യം, സദസ്സ്‌ ഓർത്തി​രി​ക്കേ​ണ്ട​തും ഉപയോ​ഗി​ക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കേ​ണ്ട​തു​മായ വിവരങ്ങൾ പ്രദാ​നം​ചെ​യ്യു​ക​യാണ്‌. അവർ അതു മറന്നു​പോ​കു​ക​യാ​ണെ​ങ്കിൽ പ്രയോ​ജനം നഷ്ടപ്പെ​ടു​ന്നു. നിങ്ങൾ പറയു​ന്നതു മനസ്സിൽ പതിപ്പി​ക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ കഴിയുന്ന മുഖ്യ​മാർഗ​ങ്ങ​ളി​ലൊന്ന്‌ ഏററവും പ്രധാ​ന​പ്പെട്ട പോയിൻറു​കൾ ആവർത്തി​ക്കു​ക​യാണ്‌. ആവർത്തനം ഓർമ​യു​ടെ മാതാ​വാ​ണെന്ന്‌ ഉചിത​മാ​യി​ത്തന്നെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. ആവർത്തനം അത്യന്താ​പേ​ക്ഷി​ത​മായ പഠിപ്പി​ക്കൽവി​ദ്യ​ക​ളിൽ ഒന്നാണ്‌. തിരു​വെ​ഴു​ത്തു​ക​ളു​ടെ ഉപയോ​ഗ​ത്തോ​ടു​ളള ബന്ധത്തിൽ അതിന്റെ മൂല്യം നിങ്ങൾ പഠിച്ചു​ക​ഴി​ഞ്ഞു. എന്നാൽ “ദൃഢത​ക്കു​വേണ്ടി ആവർത്തി​ക്കൽ” നിങ്ങളു​ടെ പ്രസംഗ ഗുണ​ദോ​ഷ​ച്ചീ​ട്ടിൽ വേറിട്ടു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, കാരണം നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ മററു ഭാഗങ്ങൾക്കും അതു ബാധക​മാ​കു​ന്നു.

2 ദൃഢത​ക്കു​വേ​ണ്ടി​യു​ളള ആവർത്തനം ഉപയോ​ഗി​ക്കു​ന്ന​തിൽ പ്രവീ​ണ​രാ​യി​ത്തീ​രാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു നമ്മൾ രണ്ടു വ്യത്യ​സ്‌ത​വ​ശ​ങ്ങ​ളിൽ സംഗതി വീക്ഷി​ക്കാൻ പോകു​ക​യാണ്‌. ഓരോ​ന്നും ഒരു വ്യത്യസ്‌ത ആവർത്ത​ന​മാർഗത്തെ സംബന്ധി​ക്കു​ന്ന​താണ്‌; ഓരോ​ന്നും ഒരു വ്യത്യസ്‌ത ഉദ്ദേശ്യം മുൻനിർത്തി​യു​ള​ള​താണ്‌. മുഖ്യ പോയിൻറു​ക​ളു​ടെ ആവർത്തനം ഓർമ​ക്കു​ളള ഒരു സഹായ​മാ​യി ഉതകുന്നു. മനസ്സി​ലാ​കാത്ത പോയിൻറു​ക​ളു​ടെ ആവർത്തനം ഗ്രാഹ്യ​ത്തെ സഹായി​ക്കു​ന്നു.

3 ഈ ഗുണം പരിചി​ന്തി​ക്കു​ന്ന​തിൽ പ്രസം​ഗാ​വ​ത​രണം മാത്രമല്ല, തയ്യാറാ​ക​ലും മർമ​പ്ര​ധാ​ന​മാണ്‌. ഏതാശ​യങ്ങൾ ആവർത്തി​ക്കേ​ണ്ട​താ​വ​ശ്യ​മാ​ണെ​ന്നും അവ എപ്പോൾ ആവർത്തി​ക്കു​ന്ന​താണ്‌ ഏററവും നല്ലതെ​ന്നും നിങ്ങൾ മുന്നമേ നിശ്ചയി​ക്കേ​ണ്ട​തുണ്ട്‌.

4-6. “പടിപ​ടി​യാ​യു​ളള” സംഗ്ര​ഹ​ത്തെ​യും “ഉപസം​ഹാര” സംഗ്ര​ഹ​ത്തെ​യും മുഖ്യ പോയിൻറു​കൾ ആവർത്തി​ക്കു​ന്ന​തിന്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയു​മെന്നു വർണി​ക്കുക.

4 മുഖ്യ പോയിൻറു​ക​ളു​ടെ ആവർത്തനം. ഏതെങ്കി​ലും രൂപത്തി​ലു​ളള സംഗ്ര​ഹ​ത്താൽ മുഖ്യ പോയിൻറു​ക​ളു​ടെ ആവർത്തനം കൂടെ​ക്കൂ​ടെ സാധി​ക്കു​ന്നു. നമുക്കു മുന്തിയ രണ്ടുത​രങ്ങൾ ചർച്ച​ചെ​യ്യു​ക​യും അവയെ “പടിപ​ടി​യാ​യു​ളള” സംഗ്രഹം എന്നും “ഉപസം​ഹാര” സംഗ്രഹം എന്നും വിളി​ക്കു​ക​യും ചെയ്യാം.

5 പടിപ​ടി​യാ​യു​ളള സംഗ്ര​ഹ​ത്തിൽ ഓരോ മുഖ്യ പോയിൻറും പരിചി​ന്തി​ക്കു​മ്പോൾ അതിന്റെ സാരവ​ത്തായ വശങ്ങൾ പുനര​വ​ലോ​കനം ചെയ്യു​ന്നത്‌ ഉൾപ്പെ​ടു​ന്നു, അതിനു​മു​മ്പത്തെ മുഖ്യ പോയിൻറു​ക​ളു​ടെ സാരവ​ത്തായ വശങ്ങൾ തുടർച്ച​യായ ഓരോ സംഗ്ര​ഹ​ത്തി​ലും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു​തന്നെ. ഈ വിധത്തിൽ പ്രസം​ഗ​തന്തു നിരന്തരം വലിച്ചു​മു​റു​ക്ക​പ്പെ​ടു​ന്നു.

6 പ്രസം​ഗ​ത്തി​ന്റെ അവസാ​ന​ത്തിൽ, പടിപ​ടി​യാ​യു​ളള സംഗ്ര​ഹ​ത്തോ​ടു​കൂ​ടെ ഉപയോ​ഗി​ച്ചാ​ലും ഇല്ലെങ്കി​ലും, ഒരു ഉപസം​ഹാ​ര​സം​ഗ്രഹം സകലവും ഒന്നിച്ചു​കൂ​ട്ടു​ന്നു, മുഴു പ്രസം​ഗ​വും ഹ്രസ്വ​മായ ഏതാനും പ്രസ്‌താ​വ​ന​ക​ളിൽ പുനര​വ​ലോ​ക​നം​ചെ​യ്യാൻ കഴിയും. ചില​പ്പോ​ഴൊ​ക്കെ പുനര​വ​ലോ​കനം ചെയ്യാൻ പോകുന്ന പോയിൻറു​ക​ളു​ടെ കൃത്യ​മായ എണ്ണം പറയു​ന്നതു സഹായ​ക​മാ​യി​രി​ക്കും. ഇത്‌ ഓർക്കാ​നു​ളള കൂടു​ത​ലായ ഒരു സഹായ​മാണ്‌.

7-10. പോയിൻറു​ക​ളു​ടെ സംഗ്ര​ഹ​രൂ​പ​ത്തി​ലു​ളള ആവർത്ത​നത്തെ എങ്ങനെ രസകര​മാ​യി വികസി​പ്പി​ക്കാൻ കഴിയും?

7 ഒരു സംഗ്രഹം പോയിൻറു​ക​ളു​ടെ​യോ ആശയങ്ങ​ളു​ടെ​യോ വിരസ​മായ ഒരു ആവർത്ത​ന​മോ പുനഃ​പ്ര​സ്‌താ​വ​ന​യോ ആയിരി​ക്കേ​ണ്ട​തില്ല. അതു വിവി​ധ​വി​ധ​ങ്ങ​ളിൽ നിർവ​ഹി​ക്കാൻ കഴിയും: ദൃഷ്ടാ​ന്ത​ത്താ​ലും ഒരു തിരു​വെ​ഴു​ത്തി​ന്റെ ഉപയോ​ഗ​ത്താ​ലും ഒരു വ്യത്യസ്‌ത കാഴ്‌ച​പ്പാ​ടിൽ സംഗതി​യെ സമീപി​ക്കു​ന്ന​തി​നാ​ലും താരത​മ്യ​ങ്ങ​ളാ​ലും വിപരീ​ത​താ​ര​ത​മ്യ​ങ്ങ​ളാ​ലും സമാന്ത​രങ്ങൾ വരച്ചു​കാ​ട്ടു​ന്ന​തി​നാ​ലും പര്യാ​യ​പ​ദ​ങ്ങ​ളോ ചോദ്യ​ങ്ങ​ളോ ഉപയോ​ഗി​ക്കു​ന്ന​തി​നാ​ലും​തന്നെ. ഉദാഹ​ര​ണ​മാ​യി, ഒരു പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ വളരെ പ്രാ​യോ​ഗി​ക​മായ ഒരു സംഗ്രഹം അടിസ്ഥാന തിരു​വെ​ഴു​ത്തു​വാ​ക്യ​ങ്ങ​ളും പ്രസം​ഗ​ത്തി​ലെ മുഖ്യ​വാ​ദ​മു​ഖ​ങ്ങ​ളും ഉപയോ​ഗി​ച്ചു​കൊ​ണ്ടു​ളള അഞ്ചുമി​നി​റ​റു​നേ​രത്തെ ഒരു ഹ്രസ്വ​മായ ഭാഗമാ​യി​രി​ക്കാൻ കഴിയും. മുഴു​പ്ര​സം​ഗ​വും ഗുളി​ക​രൂ​പ​ത്തിൽ ഇവി​ടെ​യുണ്ട്‌, മിക്കവാ​റും എല്ലാവർക്കും കൊണ്ടു​പോ​യി ഉപയോ​ഗി​ക്കാ​വു​ന്നത്‌.

8 ആവർത്ത​ന​ത്തി​ന്റെ സംഗ്രഹ രൂപം ന്യായ​വാ​ദ​വും യുക്തി​യും ഉൾപ്പെ​ടുന്ന പ്രസം​ഗ​ങ്ങ​ളോ​ടു​ളള ബന്ധത്തിൽ വിശേ​ഷാൽ സഹായ​ക​മാണ്‌, ചർച്ചക്കും ഹ്രസ്വ​മായ പുനര​വ​ലോ​ക​ന​ത്തി​നു​മി​ട​ക്കു​ളള സമയം സദസ്യ​രു​ടെ മനസ്സിൽ ആശയങ്ങൾ കൂടുതൽ ആഴത്തിൽ പതിയു​ന്ന​തി​നു സഹായി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഒരു പോയിൻറ്‌ എല്ലായ്‌പോ​ഴും സംഗ്ര​ഹി​ക്കേ​ണ്ട​യാ​വ​ശ്യ​മില്ല. അതു മിക്ക​പ്പോ​ഴും വികസി​പ്പി​ക്കാ​നു​ളള മറെറാ​രു പോയിൻറി​ന്റെ ഫലകര​മായ അടിസ്ഥാ​ന​മാ​യി പിന്നീട്‌ കേവലം പുനഃ​പ്ര​സ്‌താ​വന നടത്താ​വു​ന്ന​താണ്‌.

9 മുഖ്യാ​ശ​യങ്ങൾ ആവർത്തി​ക്കാൻ കഴിയുന്ന മറെറാ​രു മാർഗം അവ പ്രസം​ഗ​ത്തി​ന്റെ മുഖവു​ര​യിൽ വിവരി​ക്കു​ന്ന​തും അനന്തരം ഉടലിൽ ഈ പോയിൻറു​ക​ളു​ടെ വിപു​ല​മായ ഒരു വികസി​പ്പി​ക്ക​ലി​നാൽ പിന്തു​ട​രു​ന്ന​തു​മാണ്‌. ഈ ആവർത്തനം ആശയങ്ങളെ മനസ്സിൽ കൂടു​ത​ലാ​യി പതിപ്പി​ക്കു​ന്നു.

10 മുഖ്യ പോയിൻറു​കൾ ആവർത്തി​ക്കു​ന്ന​തി​നു​ളള ഈ വ്യത്യസ്‌ത മാർഗങ്ങൾ പരിചി​ത​മാ​ക്കു​ന്ന​തി​നാൽ ഒരു പ്രസം​ഗത്തെ രസകര​വും ആസ്വാ​ദ്യ​വു​മാ​ക്കു​ന്ന​തി​നും അത്‌ ഓർക്കാൻ ഏറെ എളുപ്പ​മാ​ക്കു​ന്ന​തി​നും വളരെ​യ​ധി​കം ചെയ്യാൻ കഴിയും.

11-14. മനസ്സി​ലാ​കാത്ത പോയിൻറു​കൾ ആവർത്തി​ക്കു​ന്ന​തിൽ ഏതു മുഖ്യ ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

11 മനസ്സി​ലാ​കാത്ത പോയിൻറു​ക​ളു​ടെ ആവർത്തനം. ഗ്രാഹ്യ​ത്തി​നു​വേണ്ടി ഒരു പോയിൻറ്‌ ആവർത്തി​ക്ക​ണ​മോ​യെ​ന്നത്‌ ഏതാണ്ടു മുഴു​വ​നാ​യും നിങ്ങളു​ടെ സദസ്സി​നെ​യാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌. അതു സാരവ​ത്തായ ഒരു പോയിൻറാ​യി​രി​ക്കു​ക​യും ഒന്നില​ധി​കം പ്രാവ​ശ്യം പ്രസ്‌താ​വി​ച്ചു​കേൾക്കാ​നു​ളള അവസരം കിട്ടി​യി​ല്ലെ​ങ്കിൽ അത്‌ അവർക്കു വ്യക്തമാ​കാ​തി​രി​ക്കു​ക​യും​ചെ​യ്യു​മെ​ങ്കിൽ നിങ്ങൾ ഏതെങ്കി​ലും വിധത്തിൽ അതു വീണ്ടും പരിചി​ന്തി​ക്കണം. അതല്ലെ​ങ്കിൽ നിങ്ങൾ നിങ്ങളു​ടെ സദസ്സി​നെ​ക്കൂ​ടാ​തെ ഉപസം​ഹാ​ര​ത്തി​ലെ​ത്തും. നേരേ​മ​റിച്ച്‌, ദൃഢത​ക്കു​വേ​ണ്ടി​യ​ല്ലാ​തെ ഉപയോ​ഗി​ക്കുന്ന ആവശ്യ​മി​ല്ലാത്ത ആവർത്തനം പ്രസം​ഗത്തെ വാചക​ക്ക​സർത്തും വിരസ​വു​മാ​ക്കി​ത്തീർക്കും.

12 പ്രസംഗം തയ്യാറാ​ക്കു​മ്പോൾ നിങ്ങളു​ടെ സദസ്സിനെ മനസ്സിൽപി​ടി​ക്കുക. അതു നിങ്ങളു​ടെ സദസ്സിന്‌ ഉണ്ടായി​രി​ക്കാ​വുന്ന പ്രത്യേ​ക​പ്ര​ശ്‌നങ്ങൾ പ്രതീ​ക്ഷി​ക്കു​ന്ന​തി​നു നിങ്ങളെ ഏറെക്കു​റെ പ്രാപ്‌ത​നാ​ക്കേ​ണ്ട​താണ്‌. അങ്ങനെ​യു​ളള ആശയങ്ങൾ അവർക്കു വ്യത്യസ്‌ത കാഴ്‌ച​പ്പാ​ടു​ക​ളിൽ കാണാൻ കഴി​യേ​ണ്ട​തിന്‌ അവ ഏതെങ്കി​ലും വിധത്തിൽ ആവർത്തി​ക്കാൻ തയ്യാറാ​യി​രി​ക്കുക.

13 നിങ്ങൾ പറയു​ന്നതു മനസ്സി​ലാ​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ അറിയാൻ കഴിയും? നിങ്ങളു​ടെ സദസ്സിനെ നോക്കുക. മുഖഭാ​വങ്ങൾ നിരീ​ക്ഷി​ക്കുക, അല്ലെങ്കിൽ ഒന്നോ രണ്ടോ പേരോ​ടാ​ണു സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ ചോദ്യ​ങ്ങൾ ചോദി​ക്കുക.

14 എന്നാൽ ഇതു നന്നായി കുറി​ക്കൊ​ള​ളുക: ഒരേ വാക്കുകൾ ആവർത്തി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും നിങ്ങളു​ടെ ഉദ്ദേശ്യ​ങ്ങൾ സാധി​പ്പി​ക്കു​ക​യില്ല. പഠിപ്പി​ക്ക​ലിൽ അതില​ധി​കം അടങ്ങി​യി​രി​ക്കു​ന്നു. ആദ്യ​പ്രാ​വ​ശ്യം​തന്നെ നിങ്ങളു​ടെ സദസ്സിനു മനസ്സി​ലാ​യി​ല്ലെ​ങ്കിൽ, നിങ്ങൾ പറയു​ന്നതു മെച്ചമാ​യി മനസ്സി​ലാ​കാൻ അതേ പദങ്ങൾ കേവലം ആവർത്തി​ക്കു​ന്നതു മതിയാ​ക​യി​ല്ലാ​യി​രി​ക്കാം. നിങ്ങൾക്ക്‌ അതുസം​ബ​ന്ധിച്ച്‌ എന്തു ചെയ്യാൻ കഴിയും? നിങ്ങൾ അനുരൂ​പ​പ്പെ​ടു​ത്തു​ന്നവർ ആയിരി​ക്കണം. അതു പ്രസം​ഗ​ത്തോ​ടു തൽക്ഷണ​കൂ​ട്ടി​ച്ചേർപ്പു​കൾ ആവശ്യ​മാ​ക്കി​ത്തീർത്തേ​ക്കാം. സദസ്സിന്റെ ആവശ്യ​ങ്ങളെ നേരി​ടാൻ നിങ്ങൾ പഠിക്കു​ന്നത്‌ ഒരു വലിയ പരിധി​വരെ ഒരു ഉപദേ​ഷ്ടാ​വാ​യു​ളള നിങ്ങളു​ടെ ഫലപ്ര​ദ​ത്വ​ത്തെ നിർണ​യി​ക്കും.

**********

15-18. ഒരുവനു വർണനാ​ത്മ​ക​മായ ആംഗ്യങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ എങ്ങനെ പഠിക്കാൻ കഴിയും?

15 ആംഗ്യ​ങ്ങ​ളും നിങ്ങൾ പറയു​ന്ന​തി​നു ദൃഢത വർധി​പ്പി​ക്കു​ന്നു, അവ മിക്ക​പ്പോ​ഴും പ്രസ്‌താ​വി​ക്ക​പ്പെട്ട വാക്കിന്റെ അർഥത്തെ പ്രബലി​ത​മാ​ക്കു​ന്നു. ഈ വിധത്തിൽ അവ ആശയങ്ങളെ സംപൂ​രി​ത​മാ​ക്കു​ക​യും ജീവത്താ​ക്കു​ക​യും ചെയ്യുന്നു. മിക്കവാ​റും ആരും​തന്നെ ഏതെങ്കി​ലും രൂപത്തി​ലു​ളള ആംഗ്യങ്ങൾ കാണി​ക്കാ​തെ സംസാ​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌, നിങ്ങൾ പ്ലാററ്‌ഫാ​റ​ത്തിൽ ആംഗ്യം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ, നിങ്ങൾക്കു പ്രശാന്തത ഇല്ലെന്നു നിങ്ങളു​ടെ സദസ്സ്‌ അറിയും. എന്നാൽ നിങ്ങൾ സ്വാഭാ​വി​ക​മാ​യി ആംഗ്യം കാണി​ക്കു​മ്പോൾ സദസ്സു നിങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യില്ല; അവർ നിങ്ങൾ പറയു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കും. ആംഗ്യങ്ങൾ നിങ്ങളെ സഹായി​ക്കു​ന്നു, നിങ്ങളെ ഉത്തേജി​പ്പി​ച്ചു​കൊ​ണ്ടും നിങ്ങളു​ടെ വികാ​ര​ങ്ങളെ ഉദ്ദീപി​പ്പി​ച്ചു​കൊ​ണ്ടും അങ്ങനെ നിങ്ങളു​ടെ അവതര​ണത്തെ സജീവ​മാ​ക്കി​ക്കൊ​ണ്ടും​തന്നെ. അവ ഏതെങ്കി​ലും പുസ്‌ത​ക​ത്തിൽനിന്ന്‌ എടുക്ക​രുത്‌. മന്ദസ്‌മി​തം തൂകാ​നോ ചിരി​ക്കാ​നോ കോപി​ക്കാ​നോ നിങ്ങൾ ഒരിക്ക​ലും പഠിച്ചില്ല, അതു​കൊണ്ട്‌, മറെറാ​രാ​ളു​ടെ ആംഗ്യങ്ങൾ പകർത്തേ​ണ്ട​യാ​വ​ശ്യ​മില്ല. അവ എത്രയ​ധി​കം സ്വാഭാ​വി​ക​മാ​യും സ്വതഃ​പ്രേ​രി​ത​മാ​യും വരുന്നു​വോ അത്രയ​ധി​കം അവ മെച്ചമാ​യി​രി​ക്കും. മുഖഭാ​വങ്ങൾ പ്രസ്‌താ​വി​ക്ക​പ്പെ​ടുന്ന വാക്കിനു വികാരം പകരു​ന്ന​തിന്‌ ആംഗ്യ​വു​മാ​യി കൈ​കോർത്തു​നീ​ങ്ങു​ന്നു.

16 ആംഗ്യങ്ങൾ അവയുടെ സ്വഭാവം സംബന്ധി​ച്ചു രണ്ടു വർഗങ്ങ​ളിൽ പെടുന്നു: വർണനാ​ത്മ​ക​മാ​യ​വ​യും ദൃഢത​ക്കു​വേ​ണ്ടി​യു​ള​ള​വ​യും.

17 വർണനാ​ത്മ​ക​മായ ആംഗ്യങ്ങൾ. വർണനാ​ത്മ​ക​മായ ആംഗ്യങ്ങൾ പ്രവർത്ത​നത്തെ വെളി​പ്പെ​ടു​ത്തു​ന്നു അല്ലെങ്കിൽ പരിമാ​ണ​ത്തെ​യും സ്ഥാന​ത്തെ​യും പ്രകട​മാ​ക്കു​ന്നു. ഇവയാണു പഠിക്കാൻ ഏററവും എളുപ്പ​മു​ള​ളത്‌. അതു​കൊണ്ട്‌, പ്ലാററ്‌ഫാ​റ​ത്തിൽ ആംഗ്യം കാണി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ ഒരു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ ആദ്യം ലളിത​വും വർണനാ​ത്മ​ക​വു​മായ ആംഗ്യങ്ങൾ പരീക്ഷി​ച്ചു​നോ​ക്കുക.

18 നിങ്ങൾ സ്‌കൂ​ളിൽ ഈ ഗുണം മെച്ച​പ്പെ​ടു​ത്താൻ പരി​ശ്ര​മി​ക്കു​മ്പോൾ കേവലം ഒന്നോ രണ്ടോ ആംഗ്യങ്ങൾ കൊണ്ടു തൃപ്‌തി​പ്പെ​ട​രുത്‌. പ്രസം​ഗ​ത്തി​ലു​ട​നീ​ളം മിക്ക​പ്പോ​ഴും ആംഗ്യം കാണി​ക്കാൻ ശ്രമി​ക്കുക. ഇതു ചെയ്യു​ന്ന​തിന്‌, ദിശയും ദൂരവും വലിപ്പ​വും വിസ്‌തീർണ​വും വേഗവും സ്ഥാനവും വൈരു​ദ്ധ്യ​വും ആപേക്ഷി​ക​സ്ഥാ​ന​ങ്ങ​ളും അല്ലെങ്കിൽ താരത​മ്യ​വും പ്രകട​മാ​ക്കുന്ന വാക്കു​കൾക്കാ​യി നോക്കുക. ആവശ്യ​മെ​ങ്കിൽ, ആ പോയിൻറിൽ ആംഗ്യം കാണി​ക്കാൻ നിങ്ങളെ ഓർമി​പ്പി​ക്കു​ന്ന​തി​നു നിങ്ങളു​ടെ കുറി​പ്പു​ക​ളിൽ ഏതെങ്കി​ലും വിധത്തിൽ ഈ വാക്കുകൾ അടയാ​ള​പ്പെ​ടു​ത്തുക. ആദ്യ​പ്രാ​വ​ശ്യം നിങ്ങൾക്ക്‌ ഒരു “ന” കിട്ടി​യാ​ലും ഈ നടപടി തുടരുക. ഏതാനും പ്രസം​ഗങ്ങൾ കഴിയു​മ്പോൾ നിങ്ങൾ മേലാൽ നിങ്ങളു​ടെ ആംഗ്യങ്ങൾ അടയാ​ള​പ്പെ​ടു​ത്തു​ക​യോ മുന്നമേ അവയെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യോ ചെയ്യേണ്ട ആവശ്യ​മി​ല്ലെന്നു കണ്ടെത്തും, നിങ്ങൾ സ്വാഭാ​വി​ക​മാ​യി ആംഗ്യം കാണി​ക്കും.

19, 20. ദൃഢത​ക്കു​വേ​ണ്ടി​യു​ളള ആംഗ്യങ്ങൾ എന്ത്‌ ഉദ്ദേശ്യ​ത്തിന്‌ ഉതകുന്നു?

19 ദൃഢത കൊടു​ക്കുന്ന ആംഗ്യങ്ങൾ. ദൃഢത കൊടു​ക്കുന്ന ആംഗ്യങ്ങൾ വികാ​ര​വും ബോധ്യ​വും പ്രകട​മാ​ക്കു​ന്നു. അവ ആശയങ്ങൾക്കു ചിഹ്നനം കൊടു​ക്കു​ക​യും അവയെ ജീവത്താ​ക്കു​ക​യും പ്രബലി​ത​മാ​ക്കു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടു ദൃഢത കൊടു​ക്കുന്ന ആംഗ്യങ്ങൾ അത്യന്താ​പേ​ക്ഷി​ത​മാണ്‌. എന്നാൽ സൂക്ഷി​ക്കുക! ദൃഢത​ക്കാ​യു​ളള ആംഗ്യ​ങ്ങ​ളാ​ണു സാധാ​ര​ണ​യാ​യി വികൃ​ത​ശീ​ല​ങ്ങ​ളാ​യി​ത്തീ​രുന്ന തരം ആംഗ്യങ്ങൾ. ഇതു തടയു​ന്ന​തിന്‌ ആവർത്തി​ച്ചു​ളള ആംഗ്യങ്ങൾ ഒഴിവാ​ക്കുക.

20 ആംഗ്യം കാണി​ക്കു​ന്ന​തി​ലെ വികൃ​ത​ശീ​ല​ങ്ങ​ളാ​ണു നിങ്ങളു​ടെ പ്രശ്‌ന​മെ​ങ്കിൽ കുറേ കാല​ത്തേക്കു വർണനാ​ത്മ​ക​മായ ആംഗ്യ​ങ്ങ​ളിൽ മാത്ര​മാ​യി ഒതുങ്ങി​നിൽക്കുക. നിങ്ങൾ ഇത്തരം ആംഗ്യങ്ങൾ കാണി​ക്കു​ന്ന​തിൽ പ്രവീ​ണ​രാ​യി​ക്ക​ഴി​യു​മ്പോൾ ദൃഢത​ക്കു​വേ​ണ്ടി​യു​ളള ആംഗ്യങ്ങൾ കാല​ക്ര​മ​ത്തിൽ വശമാ​യി​ത്തീ​രേ​ണ്ട​താണ്‌. നിങ്ങൾ പരിചയം നേടു​ക​യും പ്ലാററ്‌ഫാ​റ​ത്തിൽ കൂടുതൽ പ്രശാ​ന്ത​രാ​യി​ത്തീ​രു​ക​യും ചെയ്യു​മ്പോൾ ദൃഢത​ക്കു​വേ​ണ്ടി​യു​ളള നിങ്ങളു​ടെ ആംഗ്യങ്ങൾ സ്വാഭാ​വി​ക​മാ​യി നിങ്ങളു​ടെ ആന്തരി​ക​വി​കാ​ര​ങ്ങളെ വെളി​പ്പെ​ടു​ത്തു​ക​യും നിങ്ങളു​ടെ ബോധ്യ​ത്തെ​യും ആത്മാർഥ​ത​യെ​യും പ്രകട​മാ​ക്കു​ക​യും ചെയ്യും. അവ നിങ്ങളു​ടെ പ്രസം​ഗത്തെ അർഥസ​മ്പു​ഷ്ട​മാ​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]