വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

ചെവി​കൊണ്ട്‌ കാണുന്ന വവ്വാലു​കൾ!

ചെവി​കൊണ്ട്‌ കാണുന്ന വവ്വാലു​കൾ!

 കാഴ്‌ച​ശക്തി ഉണ്ടെങ്കി​ലും രാത്രി​യു​ടെ ഇരുട്ടിൽ ചുറ്റു​മുള്ള കാര്യങ്ങൾ തിരി​ച്ച​റി​യു​ന്ന​തി​നു മിക്ക ഇനം വവ്വാലു​ക​ളും ഒരു വിദ്യ ഉപയോ​ഗി​ക്കു​ന്നു. അവ ചെയ്യു​ന്നത്‌ ഇതാണ്‌—ഒരു വസ്‌തു​വിൽ തട്ടി തിരി​ച്ചു​വ​രുന്ന ശബ്ദതരം​ഗ​ങ്ങൾവെച്ച്‌ അതി​ലേ​ക്കുള്ള ദൂരം അവ മനസ്സി​ലാ​ക്കു​ന്നു. അതിനെ എക്കോ​ലോ​ക്കേഷൻ എന്നാണ്‌ വിളി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പ്രാണി ചിറക​ടി​ക്കുന്ന വേഗത മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ അത്‌ ഒരു കൊതു​കാ​ണോ ഈച്ചയാ​ണോ എന്നു​പോ​ലും ചില വവ്വാലു​കൾക്കു തിരി​ച്ച​റി​യാൻ കഴിയും.

 സവി​ശേ​ഷത: മിക്ക വവ്വാലു​ക​ളും മൂക്കി​ലൂ​ടെ​യോ വായി​ലൂ​ടെ​യോ തുടർച്ച​യാ​യി ഒരു ശബ്ദം പുറ​പ്പെ​ടു​വി​ക്കും. ഈ ശബ്ദതരം​ഗങ്ങൾ ഒരു വസ്‌തു​വിൽ തട്ടി പ്രതി​ധ്വ​നി​ക്കു​മ്പോൾ അവയുടെ നീളൻ ചെവികൾ അതു പിടി​ച്ചെ​ടു​ക്കു​ന്നു. പ്രതി​ധ്വ​നി​ച്ചു​വ​രുന്ന ഈ ശബ്ദം അഥവാ എക്കോ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു വവ്വാലി​നു ചുറ്റു​പാ​ടി​ന്റെ ഒരു 3-ഡി ചിത്രം സങ്കൽപ്പി​ക്കാൻ ആകുന്നു. അങ്ങനെ ഒരു വസ്‌തു​വി​ന്റെ സ്ഥാനം, ആകൃതി, അതി​ലേ​ക്കുള്ള ദൂരം എന്നിവ വവ്വാലു​കൾ തിരി​ച്ച​റി​യു​ന്നു. മറ്റു വവ്വാലു​ക​ളു​ടെ ശബ്ദങ്ങൾക്ക്‌ ഇടയിൽപോ​ലും അവയ്‌ക്ക്‌ ഇത്‌ സാധ്യ​മാണ്‌.

 വവ്വാലു​ക​ളു​ടെ ഈ എക്കോ​ലോ​ക്കേഷൻ വളരെ കൃത്യ​മാ​യി​രി​ക്കണം. വെറും ഒരു മില്ലി​സെ​ക്ക​ന്റി​ന്റെ (ഒരു സെക്കന്റി​ന്റെ 1000-ൽ ഒന്ന്‌) പിഴവു മതി 17 സെന്റി​മീ​റ്റർ (6.7 ഇഞ്ച്‌) വ്യത്യാ​സ​ത്തിൽ ലക്ഷ്യം മാറി​പ്പോ​കാൻ. ഒരു മില്ലി​സെ​ക്ക​ന്റി​ന്റെ കൃത്യത പാലി​ക്കുക എന്നത്‌ “അസാധ്യ​മാ​യി തോന്നു​ന്നു” എന്നാണ്‌ ചില ഗവേഷകർ പറയു​ന്നത്‌. എങ്കിലും പരീക്ഷ​ണങ്ങൾ കാണി​ക്കു​ന്നത്‌, പ്രതി​ധ്വ​നി​ച്ചു​വ​രുന്ന ശബ്ദത്തിന്റെ വേഗത​യിൽ വരുന്ന പത്തു നാനോ​സെ​ക്ക​ന്റു​ക​ളു​ടെ (ഒരു സെക്കന്റി​ന്റെ പത്തു കോടി​യിൽ ഒന്ന്‌) വ്യത്യാ​സം​പോ​ലും അവയ്‌ക്കു തിരി​ച്ച​റി​യാൻ കഴിയു​മെ​ന്നാണ്‌. അങ്ങനെ ഒരു വസ്‌തു​വി​ലേ​ക്കുള്ള ദൂരം അളക്കു​മ്പോൾ ഒരു മില്ലി​മീ​റ്റ​റോ അതിൽ കുറവോ അളവി​ലുള്ള വ്യത്യാ​സം​പോ​ലും അവയ്‌ക്കു മനസ്സി​ലാ​ക്കാൻ കഴിയും!

 എക്കോ​ലോ​ക്കേ​ഷൻ ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു ഇല​ക്ട്രോ​ണിക്‌ ഉപകരണം ഗവേഷകർ വികസി​പ്പി​ച്ചി​രി​ക്കു​ന്നു. ചുറ്റു​പാട്‌ മനസ്സി​ലാ​ക്കാ​നും തടസ്സങ്ങൾ ഒഴിവാ​ക്കാ​നും അന്ധരെ സഹായി​ക്കുന്ന ഒരു വടിയാണ്‌ അത്‌. മരത്തിന്റെ കൊമ്പു​പോ​ലെ​യുള്ള, തലയുടെ ഉയരത്തിൽ വരുന്ന തടസ്സങ്ങൾപോ​ലും തിരി​ച്ച​റി​യാൻ ഇത്‌ ഉപയോ​ഗിച്ച്‌ സാധി​ക്കും. ‘ബാറ്റ്‌കേൻ’ എന്ന ഈ വടി വികസി​പ്പി​ച്ചെ​ടു​ത്ത​വ​രു​ടെ കൂട്ടത്തി​ലുള്ള ബ്രയാൻ ഹോ​യെ​ലും ഡെൻ വാട്ടേ​ഴ്‌സും, അതി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “എക്കോ​ലോ​ക്കേഷൻ എന്ന വിദ്യ ഉപയോ​ഗി​ക്കാ​നുള്ള വവ്വാലു​ക​ളു​ടെ കഴിവി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​താണ്‌ ഇത്തര​മൊ​രു വടി വികസി​പ്പി​ക്കാൻ ഞങ്ങൾക്കു പ്രചോ​ദ​ന​മാ​യത്‌.”

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? എക്കോ​ലോ​ക്കേഷൻ ചെയ്യാ​നുള്ള വവ്വാലു​ക​ളു​ടെ ഈ അസാധാ​ര​ണ​മായ കഴിവ്‌ പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?