സെഖര്യ 1:1-21

1  ദാര്യാ​വേ​ശി​ന്റെ ഭരണത്തി​ന്റെ രണ്ടാം വർഷം എട്ടാം മാസം+ ഇദ്ദൊ​യു​ടെ മകനായ ബേരെ​ഖ്യ​യു​ടെ മകൻ സെഖര്യ* പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം:+  “യഹോ​വ​യ്‌ക്കു നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രോ​ടു കടുത്ത കോപം തോന്നി.+  “അവരോ​ടു പറയുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “‘എന്റെ അടു​ത്തേക്കു തിരി​ച്ചു​വ​രുക’ എന്ന്‌ യഹോവ പറയുന്നു. അപ്പോൾ ‘ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു തിരി​ച്ചു​വ​രും’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.”’  “‘നിങ്ങൾ നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രെ​പ്പോ​ലെ​യാ​ക​രുത്‌. പണ്ടുള്ള പ്രവാ​ച​ക​ന്മാർ അവരോ​ടു പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നിങ്ങളു​ടെ ദുഷ്ടവ​ഴി​ക​ളും ദുഷ്‌ചെ​യ്‌തി​ക​ളും ഉപേക്ഷി​ച്ച്‌ തിരി​ഞ്ഞു​വ​രുക.’”’+ “‘പക്ഷേ അവർ ശ്രദ്ധി​ച്ചില്ല, എന്റെ വാക്കുകൾ കേട്ടില്ല’+ എന്ന്‌ യഹോവ പറയുന്നു.  “‘നിങ്ങളു​ടെ പിതാ​ക്ക​ന്മാർ ഇപ്പോൾ എവിടെ? അന്നത്തെ പ്രവാ​ച​ക​ന്മാർ ഇന്നും ജീവി​ച്ചി​രി​പ്പു​ണ്ടോ?  എന്നാൽ എന്റെ ദാസരായ ആ പ്രവാ​ച​ക​ന്മാ​രോ​ടു ഞാൻ പറഞ്ഞ വാക്കു​ക​ളും എന്റെ കല്‌പ​ന​ക​ളും നിറ​വേ​റു​ന്നതു നിങ്ങളു​ടെ പിതാ​ക്ക​ന്മാർ കണ്ടു, ശരിയല്ലേ?’+ അപ്പോൾ അവർ എന്റെ അടു​ത്തേക്കു തിരി​ച്ചു​വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഞങ്ങളുടെ വഴികൾക്കും ചെയ്‌തി​കൾക്കും ചേർച്ച​യിൽ ഞങ്ങളോ​ടു ചെയ്‌തി​രി​ക്കു​ന്നു; ദൈവം നിശ്ചയി​ച്ച​തു​പോ​ലെ​തന്നെ ചെയ്‌തു.’”+  ദാര്യാവേശിന്റെ ഭരണത്തി​ന്റെ രണ്ടാം വർഷം,+ 11-ാം മാസമായ ശെബാത്ത്‌* മാസം 24-ാം തീയതി, ഇദ്ദൊ​യു​ടെ മകനായ ബേരെ​ഖ്യ​യു​ടെ മകൻ സെഖര്യ പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചു:  “ഞാൻ രാത്രി ഒരു ദിവ്യ​ദർശനം കണ്ടു. അതാ, ചുവപ്പു​കു​തി​ര​യു​ടെ പുറത്ത്‌ ഒരാൾ വരുന്നു! മലഞ്ചെ​രി​വി​ലെ മിർട്ടൽ മരങ്ങൾക്കി​ട​യിൽ വന്ന്‌ അയാൾ നിന്നു. അയാളു​ടെ പുറകിൽ ചുവപ്പു​കു​തി​ര​യും തവിട്ടു​കു​തി​ര​യും വെള്ളക്കു​തി​ര​യും ഉണ്ടായി​രു​ന്നു.”  അപ്പോൾ ഞാൻ ചോദി​ച്ചു: “യജമാ​നനേ, ആരാണ്‌ ഇവരൊ​ക്കെ?” എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​തൻ പറഞ്ഞു: “ഇവർ ആരാ​ണെന്നു ഞാൻ നിനക്കു കാണി​ച്ചു​ത​രാം.” 10  അപ്പോൾ മിർട്ടൽ മരങ്ങൾക്കി​ട​യിൽ നിൽക്കുന്ന ആൾ പറഞ്ഞു: “ഭൂമി​യിൽ എങ്ങും നടന്നു​നോ​ക്കാ​നാ​യി യഹോവ അയച്ചവ​രാണ്‌ ഇവർ.” 11  മിർട്ടൽ മരങ്ങൾക്കി​ട​യിൽ നിന്ന യഹോ​വ​യു​ടെ ദൂത​നോട്‌ അവർ പറഞ്ഞു: “ഞങ്ങൾ ഭൂമി മുഴുവൻ നടന്നു​നോ​ക്കി. ഭൂമി​യി​ലെ​മ്പാ​ടും സ്വസ്ഥത​യും ശാന്തത​യും കളിയാ​ടു​ന്നു.”+ 12  യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, 70 വർഷമാ​യി യരുശ​ലേ​മി​നോ​ടും യഹൂദാ​ന​ഗ​ര​ങ്ങ​ളോ​ടും കോപിച്ചിരിക്കുന്ന+ അങ്ങ്‌ എത്ര കാലം​കൂ​ടെ അവരോ​ടു കരുണ കാണി​ക്കാ​തി​രി​ക്കും?”+ 13  എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോട്‌ യഹോവ ദയയോ​ടെ സംസാ​രി​ച്ചു, അവനെ ആശ്വസി​പ്പി​ച്ചു. 14  അപ്പോൾ ആ ദൂതൻ എന്നോടു പറഞ്ഞു: “ഇങ്ങനെ വിളി​ച്ചു​പ​റ​യുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “എനിക്ക്‌ എന്റെ യരുശ​ലേ​മി​നോ​ടും സീയോ​നോ​ടും അടങ്ങാത്ത സ്‌നേ​ഹ​മുണ്ട്‌, ഞാൻ അവരെ​ക്കു​റിച്ച്‌ ഏറെ ചിന്തയു​ള്ള​വ​നാണ്‌.+ 15  ഇപ്പോൾ സ്വസ്ഥമാ​യി കഴിയുന്ന ജനതക​ളോട്‌ എനിക്കു കടുത്ത കോപം തോന്നു​ന്നു.+ കാരണം, എനിക്ക്‌ എന്റെ ജനത്തോ​ടു കുറച്ച്‌ കോപമേ തോന്നി​യി​രു​ന്നു​ള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരി​ത​ങ്ങ​ളു​ടെ തീവ്രത കൂട്ടി.”’+ 16  “അതു​കൊണ്ട്‌ യഹോവ പറയുന്നു: ‘“ഞാൻ കരുണ​യോ​ടെ യരുശ​ലേ​മി​ലേക്കു തിരിച്ച്‌ ചെല്ലും.+ എന്റെ ഭവനം അവളിൽ പണിയും.+ യരുശ​ലേ​മി​നു മീതെ ഞാൻ അളവു​നൂൽ പിടി​ക്കും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’+ 17  “ഒരിക്കൽക്കൂ​ടി ഇങ്ങനെ വിളി​ച്ചു​പ​റ​യുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “എന്റെ നഗരങ്ങ​ളിൽ വീണ്ടും നന്മ നിറഞ്ഞു​ക​വി​യും. യഹോവ വീണ്ടും സീയോ​നെ ആശ്വസി​പ്പി​ക്കും,+ യരുശ​ലേ​മി​നെ തിര​ഞ്ഞെ​ടു​ക്കും.”’”+ 18  പിന്നെ ഞാൻ നോക്കി​യ​പ്പോൾ നാലു കൊമ്പു കണ്ടു.+ 19  എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൂത​നോ​ടു ഞാൻ ചോദി​ച്ചു: “ഇത്‌ എന്താണ്‌?” ദൈവ​ദൂ​തൻ പറഞ്ഞു: “യഹൂദ​യെ​യും ഇസ്രായേലിനെയും+ യരുശലേമിനെയും+ നാലു​പാ​ടും ചിതറിച്ച കൊമ്പു​ക​ളാണ്‌ ഇവ.”+ 20  പിന്നെ യഹോവ എനിക്കു നാലു ശില്‌പി​കളെ കാണി​ച്ചു​തന്നു. 21  “ഇവർ എന്തു ചെയ്യാൻപോ​കു​ക​യാണ്‌” എന്നു ഞാൻ ചോദി​ച്ചു. ദൈവം പറഞ്ഞു: “ആർക്കും തല ഉയർത്താൻ പറ്റാത്ത വിധം യഹൂദയെ ചിതറി​ച്ചു​കളഞ്ഞ കൊമ്പു​ക​ളാണ്‌ ഇവ. ഇവയെ ഭയപ്പെ​ടു​ത്താൻ മറ്റുള്ളവർ വരും. യഹൂദാ​ദേ​ശത്തെ ചിതറി​ക്കാ​നാ​യി കൊമ്പു​കൾ ഉയർത്തിയ ജനതക​ളു​ടെ കൊമ്പു​കൾ നശിപ്പി​ക്കാൻ അവർ വരും.”

അടിക്കുറിപ്പുകള്‍

അർഥം: “യഹോവ ഓർത്തി​രി​ക്കു​ന്നു.”
അനു. ബി15 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം