ആവർത്തനം 7:1-26

7  “നിങ്ങൾ പെട്ടെ​ന്നു​തന്നെ കൈവ​ശ​മാ​ക്കാൻപോ​കുന്ന ആ ദേശ​ത്തേക്കു നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ കൊണ്ടുപോകുമ്പോൾ+ അവിടത്തെ ജനതകളെ, അതായത്‌ ഹിത്യർ, ഗിർഗ​ശ്യർ, അമോ​ര്യർ,+ കനാന്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ നിങ്ങ​ളെ​ക്കാൾ സംഖ്യാ​ബ​ല​വും ശക്തിയും ഉള്ള ഏഴു ജനതകളെ,+ ദൈവം നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+  നിങ്ങളുടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും നിങ്ങൾ അവരെ പരാജ​യ​പ്പെ​ടു​ത്തു​ക​യും ചെയ്യും.+ അവരെ നിങ്ങൾ നിശ്ശേഷം നശിപ്പി​ച്ചു​ക​ള​യണം.+ നിങ്ങൾ അവരു​മാ​യി ഏതെങ്കി​ലും ഉടമ്പടി​യിൽ ഏർപ്പെ​ടു​ക​യോ അവരോ​ടു കരുണ കാണി​ക്കു​ക​യോ അരുത്‌.+  അവരുമായി വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.* നിങ്ങളു​ടെ പെൺമ​ക്കളെ അവരുടെ ആൺമക്കൾക്കു കൊടു​ക്കു​ക​യോ അവരുടെ പെൺമ​ക്കളെ നിങ്ങളു​ടെ ആൺമക്കൾക്കു​വേണ്ടി എടുക്കു​ക​യോ അരുത്‌.+  കാരണം സത്യ​ദൈ​വത്തെ അനുഗ​മി​ക്കു​ന്നതു മതിയാ​ക്കി മറ്റു ദൈവ​ങ്ങളെ സേവി​ക്കാൻ അവർ നിന്റെ മക്കളെ പ്രേരി​പ്പി​ക്കും.+ അപ്പോൾ യഹോ​വ​യു​ടെ കോപം നിങ്ങൾക്കെ​തി​രെ ജ്വലി​ക്കു​ക​യും നിങ്ങളെ പെട്ടെന്നു തുടച്ചു​നീ​ക്കു​ക​യും ചെയ്യും.+  “പകരം, നിങ്ങൾ അവരോ​ടു ചെയ്യേ​ണ്ടത്‌ ഇതാണ്‌: അവരുടെ യാഗപീ​ഠങ്ങൾ നിങ്ങൾ നശിപ്പി​ച്ചു​ക​ള​യണം; അവരുടെ പൂജാ​സ്‌തം​ഭങ്ങൾ ഇടിച്ചു​ക​ള​യണം;+ അവരുടെ പൂജാസ്‌തൂപങ്ങൾ* നിങ്ങൾ വെട്ടി​വീ​ഴ്‌ത്തണം;+ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ കത്തിച്ചു​ക​ള​യു​ക​യും വേണം.+  കാരണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാണ്‌. തന്റെ ജനമാ​യി​രി​ക്കാ​നാ​യി, തന്റെ പ്രത്യേ​ക​സ്വ​ത്താ​യി​രി​ക്കാ​നാ​യി,* ഭൂമു​ഖ​ത്തുള്ള എല്ലാ ജനതക​ളിൽനി​ന്നും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+  “നിങ്ങൾ മറ്റെല്ലാ ജനങ്ങളി​ലും​വെച്ച്‌ എണ്ണത്തിൽ കൂടു​ത​ലാ​യി​രു​ന്ന​തു​കൊ​ണ്ടല്ല യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു വാത്സല്യം തോന്നി​യ​തും നിങ്ങളെ തിര​ഞ്ഞെ​ടു​ത്ത​തും;+ എല്ലാ ജനങ്ങളി​ലും​വെച്ച്‌ ഏറ്റവും ചെറിയ ജനമാ​യി​രു​ന്ന​ല്ലോ നിങ്ങൾ.+  യഹോവയ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും നിങ്ങളു​ടെ പൂർവി​ക​രോട്‌ ആണയിട്ട്‌ ചെയ്‌ത സത്യവും+ നിമി​ത്ത​മാ​ണു ദൈവം നിങ്ങളെ മോചി​പ്പി​ച്ചത്‌. അതു​കൊ​ണ്ടാണ്‌ യഹോവ തന്റെ ബലമുള്ള കൈയാൽ അടിമ​വീ​ട്ടിൽനിന്ന്‌, ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​ന്റെ കൈയിൽനി​ന്ന്‌, നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌.+  നിങ്ങളുടെ ദൈവ​മായ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ന്നും വിശ്വ​സ്‌ത​നായ ദൈവ​മെ​ന്നും നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. തന്നെ സ്‌നേ​ഹി​ക്കു​ക​യും തന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ആയിരം തലമു​റ​വരെ ദൈവം തന്റെ ഉടമ്പടി പാലി​ക്കു​ക​യും അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്യുന്നു.+ 10  എന്നാൽ തന്നെ വെറു​ക്കു​ന്ന​വ​രോ​ടു നേർക്കു​നേർ പൊരു​തി അവരെ നശിപ്പി​ച്ചു​കൊണ്ട്‌ ദൈവം പകരം വീട്ടും.+ അവരോ​ടു പകരം വീട്ടാൻ ദൈവം താമസി​ക്കില്ല; അവരോ​ടു നേർക്കു​നേർ പൊരു​തി പകരം വീട്ടും. 11  അതുകൊണ്ട്‌, ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന ഈ കല്‌പ​ന​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നിങ്ങൾ അനുസ​രിച്ച്‌ ശ്രദ്ധാ​പൂർവം പിൻപ​റ്റണം. 12  “നിങ്ങൾ എക്കാല​വും ഈ ന്യായ​ത്തീർപ്പു​കൾ ശ്രദ്ധിച്ച്‌ അവ അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും ചെയ്‌താൽ നിങ്ങളു​ടെ ദൈവ​മായ യഹോവ തന്റെ ഉടമ്പടി പാലി​ക്കു​ക​യും നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത​തു​പോ​ലെ നിങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്യും. 13  ദൈവം നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും വർധി​പ്പി​ക്കു​ക​യും ചെയ്യും. അതെ, നിങ്ങൾക്കു തരു​മെന്നു നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ദേശത്ത്‌ അനേകം മക്കളെ* നൽകി ദൈവം നിങ്ങളെ അനു​ഗ്ര​ഹി​ക്കും.+ നിങ്ങളു​ടെ ആടുക​ളും കന്നുകാ​ലി​ക​ളും പെറ്റു​പെ​രു​കും.+ നിങ്ങളു​ടെ നിലത്തെ വിളവും ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും സമൃദ്ധ​മാ​യി​രി​ക്കും.+ 14  നിങ്ങൾ മറ്റെല്ലാ ജനങ്ങ​ളെ​ക്കാ​ളും അനുഗൃ​ഹീ​ത​രാ​യി​രി​ക്കും.+ കുട്ടി​ക​ളി​ല്ലാത്ത സ്‌ത്രീ​യോ പുരു​ഷ​നോ മൃഗങ്ങ​ളോ നിങ്ങൾക്കി​ട​യി​ലു​ണ്ടാ​യി​രി​ക്കില്ല.+ 15  നിങ്ങൾക്കിടയിൽനിന്ന്‌ യഹോവ രോഗ​ങ്ങ​ളെ​ല്ലാം നീക്കി​ക്ക​ള​യും. ഈജി​പ്‌തിൽ നിങ്ങൾ കേട്ടി​ട്ടുള്ള മാരക​മായ രോഗ​ങ്ങ​ളൊ​ന്നും യഹോവ നിങ്ങളു​ടെ മേൽ വരുത്തില്ല.+ പകരം, നിങ്ങളെ വെറു​ക്കുന്ന എല്ലാവ​രു​ടെ​യും മേൽ അവ വരുത്തും. 16  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കുന്ന ജനങ്ങ​ളെ​യെ​ല്ലാം നിങ്ങൾ വകവരു​ത്തണം.*+ അവരോ​ടു കനിവ്‌ തോന്നുകയോ+ അവരുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യോ അരുത്‌.+ കാരണം അതു നിങ്ങൾക്കൊ​രു കെണി​യാ​യി​ത്തീ​രും.+ 17  “‘ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെ​ക്കാൾ അധിക​മാണ്‌, ഞാൻ അവരെ എങ്ങനെ ഓടി​ച്ചു​ക​ള​യും’+ എന്നു ഹൃദയ​ത്തിൽ പറഞ്ഞ്‌ 18  നീ അവരെ ഭയപ്പെ​ട​രുത്‌.+ പകരം, നിങ്ങളു​ടെ ദൈവ​മായ യഹോവ ഫറവോ​നോ​ടും ഈജി​പ്‌തി​നോ​ടും ചെയ്‌തത്‌ എന്താ​ണെന്ന്‌ ഓർക്കുക.+ 19  നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ആ മഹാന്യായവിധികളാലും* അടയാ​ളങ്ങൾ, അത്ഭുതങ്ങൾ,+ തന്റെ ബലമുള്ള കൈ, നീട്ടിയ കരം എന്നിവ​യാ​ലും നിങ്ങളു​ടെ ദൈവ​മായ യഹോവ നിന്നെ വിടു​വി​ച്ചു.+ ഇതുത​ന്നെ​യാണ്‌, നീ ഭയപ്പെ​ടുന്ന എല്ലാ ജനങ്ങ​ളോ​ടും നിങ്ങളു​ടെ ദൈവ​മായ യഹോവ ചെയ്യാൻപോ​കു​ന്നത്‌.+ 20  ആ ജനങ്ങളിൽ ബാക്കി​യു​ള്ള​വ​രും നിങ്ങൾ കാണാതെ ഒളിച്ചി​രി​ക്കു​ന്ന​വ​രും എല്ലാം നശിച്ചു​പോ​കും​വരെ നിങ്ങളു​ടെ ദൈവ​മായ യഹോവ അവർക്കു പരിഭ്രാന്തി* വരുത്തും.+ 21  നിങ്ങളുടെ ദൈവ​മായ യഹോവ ഭയാദ​രവ്‌ ഉണർത്തുന്ന മഹാ​ദൈ​വ​മാണ്‌.+ ആ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ള്ള​തു​കൊണ്ട്‌ അവർ കാരണം നിങ്ങൾ പേടി​ക്ക​രുത്‌.+ 22  “നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ ജനതകളെ അൽപ്പാൽപ്പ​മാ​യി നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+ അവരെ പെട്ടെന്നു നശിപ്പി​ച്ചു​ക​ള​യാൻ നിങ്ങളെ അനുവ​ദി​ക്കില്ല. അങ്ങനെ ചെയ്‌താൽ, വന്യമൃ​ഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണി​യാ​യി​ത്തീ​രും. 23  നിങ്ങളുടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ കൈയിൽ തരും; അവർ തീർത്തും നശിക്കും​വരെ ദൈവം അവരെ പരിപൂർണ​മാ​യി തോൽപ്പി​ക്കും.+ 24  അവരുടെ രാജാ​ക്ക​ന്മാ​രെ ദൈവം നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും;+ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ നിങ്ങൾ അവരുടെ പേര്‌ മായ്‌ച്ചു​ക​ള​യും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്ത​നും നിങ്ങളു​ടെ മുന്നിൽ നിൽക്കില്ല.+ 25  അവരുടെ ദൈവ​ങ്ങ​ളു​ടെ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ നിങ്ങൾ കത്തിച്ചു​ക​ള​യണം.+ അവയിലെ സ്വർണ​വും വെള്ളി​യും മോഹി​ക്കു​ക​യോ എടുക്കു​ക​യോ ചെയ്‌ത്‌ നിങ്ങൾ കെണി​യിൽപ്പെ​ട​രുത്‌.+ അവ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.+ 26  അറപ്പായ ഒരു വസ്‌തു​വും നിന്റെ വീട്ടിൽ കൊണ്ടു​വ​ര​രുത്‌. കൊണ്ടു​വ​ന്നാൽ, നാശ​യോ​ഗ്യ​മായ ആ വസ്‌തു​വി​നെ​പ്പോ​ലെ നിന്നെ​യും നിശ്ശേഷം നശിപ്പി​ക്കും. നീ അതിനെ അത്യധി​കം വെറു​ക്കണം; അതു നിനക്ക്‌ അങ്ങേയറ്റം അറപ്പാ​യി​രി​ക്കണം.

അടിക്കുറിപ്പുകള്‍

അഥവാ “മിശ്ര​വി​വാ​ഹം ചെയ്യരു​ത്‌.”
പദാവലി കാണുക.
അഥവാ “വിലമ​തി​ക്കാ​നാ​കാത്ത അവകാ​ശ​മാ​യി​രി​ക്കാ​നാ​യി.”
അക്ഷ. “ഗർഭഫലം.”
അക്ഷ. “വിഴു​ങ്ങി​ക്ക​ള​യണം.”
അഥവാ “വിചാ​ര​ണ​ക​ളാ​ലും.”
മറ്റൊരു സാധ്യത “നിരാശ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം