ആവർത്തനം 8:1-20

8  “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്‌പ​ന​ക​ളും നിങ്ങൾ ശ്രദ്ധാ​പൂർവം പാലി​ക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ തുടർന്നും ജീവിച്ചിരിക്കുകയും+ അനേക​മാ​യി വർധി​ക്കു​ക​യും യഹോവ നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത ദേശത്ത്‌ ചെന്ന്‌ അതു കൈവ​ശ​മാ​ക്കു​ക​യും ചെയ്യും.+  നിങ്ങളെ താഴ്‌മ പഠിപ്പി​ക്കാ​നും നിങ്ങൾ ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​മോ ഇല്ലയോ എന്നു പരീക്ഷിച്ച്‌+ നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെന്ന്‌ അറിയാനും+ വേണ്ടി ഈ 40 വർഷക്കാ​ലം നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ വിജന​ഭൂ​മി​യി​ലൂ​ടെ നടത്തി​ക്കൊ​ണ്ടു​വന്ന സുദീർഘ​മായ ആ പാത​യെ​ക്കു​റിച്ച്‌ ഓർക്കുക.+  അങ്ങനെ മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോ​വ​യു​ടെ വായിൽനി​ന്ന്‌ വരുന്ന എല്ലാ വചനങ്ങൾകൊ​ണ്ടു​മാ​ണു ജീവിക്കുന്നതെന്നു+ നിങ്ങൾ അറി​യേ​ണ്ട​തി​നു ദൈവം നിങ്ങളെ താഴ്‌മ പഠിപ്പി​ക്കു​ക​യും വിശപ്പ്‌ അറിയാൻ ഇടയാക്കുകയും+ നിങ്ങളോ നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രോ അറിഞ്ഞി​ട്ടി​ല്ലാത്ത മന്നകൊ​ണ്ട്‌ നിങ്ങളെ പോഷി​പ്പി​ക്കു​ക​യും ചെയ്‌തു.+  ഈ 40 വർഷക്കാ​ലം, നിങ്ങൾ ധരിച്ചി​രുന്ന വസ്‌ത്രം പഴകി​യില്ല, നിങ്ങളു​ടെ പാദം നീരു​വെച്ച്‌ വീങ്ങി​യു​മില്ല.+  ഒരു അപ്പൻ മകനെ തിരു​ത്തു​ന്ന​തു​പോ​ലെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ തിരു​ത്തു​ക​യാ​യി​രു​ന്നെന്നു നിങ്ങൾക്കു നന്നായി മനസ്സി​ലാ​യ​ല്ലോ.+  “അതിനാൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വഴിക​ളിൽ നടന്നു​കൊ​ണ്ടും ദൈവത്തെ ഭയപ്പെ​ട്ടു​കൊ​ണ്ടും നിങ്ങൾ ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കണം.  കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ കൊണ്ടു​പോ​കു​ന്നത്‌ ഒരു നല്ല ദേശ​ത്തേ​ക്കാണ്‌.+ താഴ്‌വ​ര​ക​ളി​ലും മലനാ​ട്ടി​ലും അരുവി​ക​ളും നീരുറവകളും* ഉള്ള നീരൊഴുക്കുള്ള* ഒരു ദേശം;  ഗോതമ്പും ബാർളി​യും മുന്തി​രി​വ​ള്ളി​യും അത്തിവൃ​ക്ഷ​വും മാതള​നാ​ര​ക​വും ഉള്ള ദേശം;+ ഒലി​വെ​ണ്ണ​യും തേനും ഉള്ള ദേശം;+  ഭക്ഷണത്തിനു പഞ്ഞമി​ല്ലാത്ത, ഒന്നിനും കുറവി​ല്ലാത്ത ദേശം; കല്ലുക​ളിൽ ഇരുമ്പുള്ള ദേശം; ആ ദേശത്തെ മലകളിൽനി​ന്ന്‌ നിങ്ങൾ ചെമ്പു കുഴി​ച്ചെ​ടു​ക്കും. 10  “നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കു​മ്പോൾ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തന്ന ആ നല്ല ദേശ​ത്തെ​പ്രതി ദൈവത്തെ സ്‌തു​തി​ക്കണം.+ 11  ഇന്നു ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളും ന്യായ​ത്തീർപ്പു​ക​ളും നിയമ​ങ്ങ​ളും പാലി​ക്കാ​തെ ദൈവത്തെ മറന്നു​പോ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക. 12  നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കു​ക​യും നല്ല വീടുകൾ പണിത്‌ താമസിക്കുകയും+ 13  നിങ്ങളുടെ ആടുമാ​ടു​കൾ പെരു​കു​ക​യും സ്വർണ​വും വെള്ളി​യും വർധി​ക്കു​ക​യും അങ്ങനെ നിങ്ങൾക്കു എല്ലാത്തി​ലും സമൃദ്ധി ഉണ്ടാകു​ക​യും ചെയ്യു​മ്പോൾ 14  നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമ​വീ​ടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ മറന്നു​ക​ള​യു​ക​യോ അരുത്‌.+ 15  വിഷപ്പാമ്പുകളും തേളു​ക​ളും നിറഞ്ഞ, വെള്ളമി​ല്ലാ​തെ വരണ്ടു​ണ​ങ്ങിയ, വലുതും ഭയാന​ക​വും ആയ ഈ വിജന​ഭൂ​മി​യി​ലൂ​ടെ നിങ്ങളെ നടത്തിക്കൊണ്ടുവന്നതു+ ദൈവ​മാണ്‌. തീക്കൽപ്പാ​റ​യിൽനിന്ന്‌ വെള്ളം പുറപ്പെടുവിക്കുകയും+ 16  നിങ്ങളുടെ പിതാ​ക്ക​ന്മാർ അറിഞ്ഞി​ട്ടി​ല്ലാത്ത മന്ന തന്ന്‌ വിജന​ഭൂ​മി​യിൽ നിങ്ങളെ പോഷിപ്പിക്കുകയും+ ചെയ്‌തു​കൊണ്ട്‌ ഭാവി​യി​ലെ പ്രയോ​ജ​ന​ത്തി​നാ​യി ദൈവം നിങ്ങളെ താഴ്‌മ പഠിപ്പിക്കുകയും+ പരീക്ഷി​ക്കു​ക​യും ചെയ്‌തു.+ 17  ‘ഞാൻ എന്റെ സ്വന്തം ശക്തിയും കൈക്ക​രു​ത്തും കൊണ്ടാ​ണ്‌ ഈ സമ്പത്തെ​ല്ലാം സ്വരൂ​പി​ച്ചത്‌’+ എന്നു നീ ഹൃദയ​ത്തിൽ പറഞ്ഞു​പോ​യാൽ 18  ഓർക്കുക: നിന്റെ ദൈവ​മായ യഹോ​വ​യാ​ണു സമ്പത്ത്‌ സ്വരൂ​പി​ക്കാ​നുള്ള ശക്തി നിനക്കു തരുന്നത്‌.+ ഇന്നോളം ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ, നിന്റെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത തന്റെ ഉടമ്പടി പാലി​ക്കാ​നാ​ണു ദൈവം അങ്ങനെ ചെയ്യു​ന്നത്‌.+ 19  “നിങ്ങൾ എന്നെങ്കി​ലും നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ മറന്ന്‌ മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയെ സേവി​ക്കു​ക​യും അവയുടെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌താൽ ഇന്ന്‌ ഇതാ, ഞാൻ നിങ്ങൾക്കെ​തി​രെ സാക്ഷി​യാ​കു​ന്നു, നിങ്ങൾ നിശ്ചയ​മാ​യും നശിച്ചു​പോ​കും.+ 20  നിങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേൾക്കാ​തി​രു​ന്നാൽ യഹോവ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ തുടച്ചു​നീ​ക്കുന്ന ജനതക​ളെ​പ്പോ​ലെ നിങ്ങളും നശിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ആഴത്തിലെ ജല​സ്രോ​ത​സ്സു​ക​ളും.”
അഥവാ “നീർച്ചാ​ലു​ക​ളുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം