ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 26:1-23

26  അപ്പോൾ യഹൂദ​യി​ലെ ജനം അമസ്യ​യു​ടെ മകൻ ഉസ്സീയയെ+ അടുത്ത രാജാ​വാ​ക്കി.+ രാജാ​വാ​കു​മ്പോൾ ഉസ്സീയ​യ്‌ക്ക്‌ 16 വയസ്സാ​യി​രു​ന്നു.  രാജാവ്‌* പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ട​ശേഷം ഉസ്സീയ ഏലോത്ത്‌+ പുതു​ക്കി​പ്പ​ണിത്‌ അതു വീണ്ടും യഹൂദ​യു​ടെ ഭാഗമാ​ക്കി.+  16-ാം വയസ്സിൽ രാജാ​വായ ഉസ്സീയ+ 52 വർഷം യരുശ​ലേ​മിൽ ഭരണം നടത്തി. യരുശ​ലേം​കാ​രി​യായ യഖൊ​ല്യ​യാ​യി​രു​ന്നു ഉസ്സീയ​യു​ടെ അമ്മ.+  അപ്പനായ അമസ്യ​യെ​പ്പോ​ലെ ഉസ്സീയ​യും യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു.+  സത്യദൈവത്തെ ഭയപ്പെ​ടാൻ ഉസ്സീയയെ പഠിപ്പിച്ച സെഖര്യ​യു​ടെ കാലത്ത്‌ ഉടനീളം ഉസ്സീയ യഹോ​വയെ അന്വേ​ഷി​ച്ചു. ദൈവത്തെ അന്വേ​ഷിച്ച കാലമ​ത്ര​യും സത്യ​ദൈവം ഉസ്സീയ​യ്‌ക്ക്‌ അഭിവൃ​ദ്ധി നൽകി.+  ഉസ്സീയ ചെന്ന്‌ ഫെലി​സ്‌ത്യ​രോ​ടു പോരാടി+ ഗത്തിന്റെയും+ യബ്‌നെയുടെയും+ അസ്‌തോദിന്റെയും+ നഗരമ​തി​ലു​കൾ തകർത്ത്‌ അവ പിടി​ച്ചെ​ടു​ത്തു. എന്നിട്ട്‌ അസ്‌തോ​ദി​ന്റെ പ്രദേ​ശ​ങ്ങ​ളി​ലും ഫെലി​സ്‌ത്യ​രു​ടെ ഇടയി​ലും നഗരങ്ങൾ പണിതു.  ഫെലിസ്‌ത്യർക്കും ഗൂർബാ​ലിൽ താമസി​ച്ചി​രുന്ന അറേബ്യക്കാർക്കും+ മെയൂ​നി​മി​നും എതി​രെ​യുള്ള യുദ്ധങ്ങ​ളിൽ സത്യ​ദൈവം ഉസ്സീയയെ സഹായി​ച്ചു.  അമ്മോന്യർ+ ഉസ്സീയ​യ്‌ക്കു കപ്പം* കൊടു​ക്കാൻതു​ടങ്ങി. അതിശ​ക്ത​നാ​യി​ത്തീർന്ന​തു​കൊണ്ട്‌ ഉസ്സീയ​യു​ടെ കീർത്തി അങ്ങ്‌ ഈജി​പ്‌ത്‌ വരെ വ്യാപി​ച്ചു.  ഉസ്സീയ യരുശ​ലേ​മി​ലെ കോൺക​വാ​ടം,+ താഴ്‌വ​ര​ക്ക​വാ​ടം,+ താങ്ങു​തൂൺ എന്നിവ​യ്‌ക്ക​രി​കെ ഗോപു​രങ്ങൾ പണിത്‌ അവ ബലപ്പെ​ടു​ത്തി.+ 10  ഉസ്സീയ വിജന​ഭൂ​മി​യി​ലും ഗോപു​രങ്ങൾ പണിതു;+ ധാരാളം കിണറുകളും* കുഴിച്ചു.* (കാരണം ഉസ്സീയ​യ്‌ക്ക്‌ ഒരുപാ​ട്‌ ആടുമാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.) അതു​പോ​ലെ ഷെഫേ​ല​യി​ലും സമതലത്തിലും* ഉസ്സീയ ഗോപു​ര​ങ്ങ​ളും കിണറു​ക​ളും ഉണ്ടാക്കി. കൃഷി ഇഷ്ടമാ​യി​രു​ന്ന​തു​കൊണ്ട്‌ മലകളി​ലും കർമേ​ലി​ലും ഉസ്സീയ കൃഷി​പ്പ​ണി​ക്കാ​രെ​യും മുന്തി​രി​ത്തോ​ട്ട​ക്കാ​രെ​യും നിയമി​ച്ചു. 11  ഗണംഗണമായി യുദ്ധത്തി​നു പോയി​രുന്ന, സുസം​ഘ​ടി​ത​മായ ഒരു സൈന്യ​വും ഉസ്സീയ​യ്‌ക്കു​ണ്ടാ​യി​രു​ന്നു. രാജാ​വി​ന്റെ ഒരു പ്രഭു​വായ ഹനന്യ​യു​ടെ നേതൃ​ത്വ​ത്തിൽ സെക്ര​ട്ട​റി​യായ യയീയേലും+ ഉദ്യോ​ഗ​സ്ഥ​നായ മയസേ​യ​യും ചേർന്നാ​ണ്‌ അവരുടെ എണ്ണമെ​ടുത്ത്‌ രേഖയിൽ പേര്‌ ചേർത്തത്‌.+ 12  ഈ വീര​യോ​ദ്ധാ​ക്ക​ളു​ടെ ചുമതല 2,600 പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർക്കാ​യി​രു​ന്നു. 13  അവരുടെ കീഴിൽ യുദ്ധസ​ജ്ജ​രായ 3,07,500 പടയാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. സുശക്ത​മായ ഈ സൈന്യം രാജാ​വി​നു​വേണ്ടി ശത്രു​ക്കൾക്കെ​തി​രെ പോരാ​ടി.+ 14  സൈന്യത്തിലുള്ള എല്ലാവർക്കും ഉസ്സീയ പരിച​ക​ളും കുന്തങ്ങളും+ പടത്തൊ​പ്പി​ക​ളും പടച്ചട്ടകളും+ വില്ലു​ക​ളും കവണക്കല്ലുകളും+ കൊടു​ത്തു. 15  അമ്പ്‌ എയ്യാനും വലിയ കല്ലുകൾ തൊടു​ത്തു​വി​ടാ​നും ശേഷി​യുള്ള യുദ്ധയ​ന്ത്രങ്ങൾ ഉസ്സീയ വിദഗ്‌ധ​രായ ആളുക​ളെ​ക്കൊണ്ട്‌ ഉണ്ടാക്കി​ച്ചു. എന്നിട്ട്‌ അവ യരുശ​ലേ​മി​ലെ ഗോപു​ര​ങ്ങ​ളു​ടെ മുകളിലും+ മതിലു​ക​ളു​ടെ കോണു​ക​ളി​ലും സ്ഥാപിച്ചു. ഒരുപാ​ടു സഹായം ലഭിച്ച​തു​കൊ​ണ്ടും ശക്തനാ​യി​ത്തീർന്ന​തു​കൊ​ണ്ടും ഉസ്സീയ​യു​ടെ കീർത്തി എല്ലായി​ട​ത്തും വ്യാപി​ച്ചു. 16  എന്നാൽ ശക്തനാ​യി​ത്തീർന്ന​പ്പോൾ സ്വന്തം നാശത്തി​നാ​യി ഉസ്സീയ​യു​ടെ ഹൃദയം അഹങ്കരി​ച്ചു. യാഗപീ​ഠ​ത്തിൽ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നാ​യി യഹോ​വ​യു​ടെ ആലയത്തി​നു​ള്ളി​ലേക്കു കയറി​ച്ചെ​ന്നു​കൊണ്ട്‌ ഉസ്സീയ തന്റെ ദൈവ​മായ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ചു.+ 17  ഉടനെ അസര്യ പുരോ​ഹി​ത​നും യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന 80 പുരോ​ഹി​ത​ന്മാ​രും ധൈര്യ​ത്തോ​ടെ ഉസ്സീയ​യു​ടെ പിന്നാലെ ചെന്നു. 18  ഉസ്സീയയെ തടഞ്ഞു​കൊണ്ട്‌ അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ്‌ യഹോ​വ​യ്‌ക്കു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്ക​രുത്‌,+ അതു ശരിയല്ല. പുരോ​ഹി​ത​ന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ്‌ അഹരോ​ന്റെ വംശജർ;+ അവരെ​യാണ്‌ അതിനാ​യി വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ പുറത്ത്‌ പോകൂ! അങ്ങ്‌ ഇക്കാര്യ​ത്തിൽ അവിശ്വ​സ്‌തത കാണി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വ​യിൽനിന്ന്‌ അങ്ങയ്‌ക്കു മഹത്ത്വം ലഭിക്കില്ല.” 19  ഉസ്സീയ അപ്പോൾ സുഗന്ധ​ക്കൂ​ട്ടു കത്തിക്കാ​നുള്ള പാത്ര​വു​മാ​യി യഹോ​വ​യു​ടെ ഭവനത്തി​നു​ള്ളി​ലെ യാഗപീ​ഠ​ത്തിന്‌ അരികെ നിൽക്കു​ക​യാ​യി​രു​ന്നു.+ പുരോ​ഹി​ത​ന്മാർ പറയു​ന്നതു കേട്ട​പ്പോൾ ഉസ്സീയ കോപം​കൊണ്ട്‌ വിറച്ചു. അവരോ​ടു ദേഷ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ, അവർ കാൺകെ, ഉസ്സീയ​യു​ടെ നെറ്റി​യിൽ കുഷ്‌ഠം ബാധിച്ചു!+ 20  മുഖ്യപുരോഹിതനായ അസര്യ​യും മറ്റു പുരോ​ഹി​ത​ന്മാ​രും നോക്കി​യ​പ്പോൾ അതാ, ഉസ്സീയ​യു​ടെ നെറ്റി​യിൽ കുഷ്‌ഠം ബാധി​ച്ചി​രി​ക്കു​ന്നു! അവർ ധൃതി​യിൽ ഉസ്സീയയെ അവി​ടെ​നിന്ന്‌ പുറത്താ​ക്കി. തന്നെ യഹോവ ശിക്ഷി​ച്ചെന്നു മനസ്സി​ലാ​ക്കിയ ഉസ്സീയ​യും പുറത്ത്‌ കടക്കാൻ തിടു​ക്കം​കൂ​ട്ടി. 21  യഹോവയുടെ ഭവനത്തി​ലേക്കു ചെല്ലാൻ അനുവാ​ദ​മി​ല്ലാ​തി​രു​ന്ന​തു​കൊണ്ട്‌, കുഷ്‌ഠ​രോ​ഗി​യായ ഉസ്സീയയ്‌ക്കു+ മരണം​വരെ മറ്റൊരു ഭവനത്തിൽ കഴി​യേ​ണ്ടി​വന്നു. ഉസ്സീയ​യു​ടെ മകൻ യോഥാ​മി​നാ​യി​രു​ന്നു അപ്പോൾ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ ചുമതല. യോഥാ​മാ​ണു ദേശത്തെ ജനങ്ങൾക്കു ന്യായ​പാ​ലനം നടത്തി​യി​രു​ന്നത്‌.+ 22  ഉസ്സീയയുടെ ബാക്കി ചരിത്രം ആദി​യോ​ടന്തം ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാ​ചകൻ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ 23  പിന്നെ ഉസ്സീയ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അവർ ഉസ്സീയയെ പൂർവി​ക​രോ​ടൊ​പ്പം അടക്കം ചെയ്‌തു. എന്നാൽ, “ഉസ്സീയ ഒരു കുഷ്‌ഠ​രോ​ഗി​യാണ്‌” എന്നു പറഞ്ഞ്‌ രാജാ​ക്ക​ന്മാ​രു​ടെ ശ്‌മശാ​ന​ഭൂ​മി​യി​ലാണ്‌ അവർ ഉസ്സീയയെ അടക്കി​യത്‌. ഉസ്സീയ​യു​ടെ മകൻ യോഥാം അടുത്ത രാജാ​വാ​യി.+

അടിക്കുറിപ്പുകള്‍

അതായത്‌, ഉസ്സീയ​യു​ടെ അപ്പൻ അമസ്യ.
പദാവലി കാണുക.
അഥവാ “പീഠഭൂ​മി​യി​ലും.”
അഥവാ “ജലസം​ഭ​ര​ണി​ക​ളും.” പദാവ​ലി​യിൽ “ജലസം​ഭ​രണി” കാണുക.
അഥവാ “വെട്ടി​യു​ണ്ടാ​ക്കി.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, പാറയിൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം