2 ദിനവൃത്താന്തം 25:1-28

25  രാജാ​വാ​കു​മ്പോൾ അമസ്യക്ക്‌ 25 വയസ്സാ​യി​രു​ന്നു. 29 വർഷം അമസ്യ യരുശ​ലേ​മിൽ ഭരണം നടത്തി. യരുശ​ലേം​കാ​രി​യായ യഹോ​വ​ദ്ദാ​നാ​യി​രു​ന്നു അമസ്യ​യു​ടെ അമ്മ.+  അമസ്യ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. എന്നാൽ അതു പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നില്ല.  രാജ്യം കൈക​ളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാ​രെ കൊന്നു​ക​ളഞ്ഞു.+  എന്നാൽ അവരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാ​രും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭ​വി​ക്ക​രുത്‌. ഒരാൾ മരണശിക്ഷ അനുഭ​വി​ക്കു​ന്നത്‌ അയാൾത്തന്നെ ചെയ്‌ത പാപത്തി​നാ​യി​രി​ക്കണം” എന്നു നിയമ​ത്തിൽ, അതായത്‌ മോശ​യു​ടെ പുസ്‌ത​ക​ത്തിൽ, യഹോവ കല്‌പി​ച്ചി​രു​ന്നു.+  അമസ്യ യഹൂദാ​ദേ​ശ​ത്തു​ള്ള​വരെ വിളി​ച്ചു​കൂ​ട്ടി അവരെ പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌, സഹസ്രാ​ധി​പ​ന്മാ​രു​ടെ​യും ശതാധി​പ​ന്മാ​രു​ടെ​യും കീഴിൽ യഹൂദ​യ്‌ക്കും ബന്യാ​മീ​നും വേണ്ടി നിറുത്തി.+ സൈന്യ​ത്തിൽ സേവി​ക്കാൻ പ്രാപ്‌ത​രായ, 20 വയസ്സും അതിനു മേലോ​ട്ടും പ്രായമുള്ള+ 3,00,000 പേരെ അമസ്യ രേഖയിൽ ചേർത്തു. ആ യോദ്ധാ​ക്കൾ കുന്തവും വലിയ പരിച​യും ഉപയോ​ഗി​ക്കാൻ പ്രാപ്‌ത​രും പരിശീ​ലനം ലഭിച്ചവരും* ആയിരു​ന്നു.  കൂടാതെ 100 താലന്തു* വെള്ളി കൊടു​ത്ത്‌ ഇസ്രാ​യേ​ലിൽനിന്ന്‌ 1,00,000 വീര​യോ​ദ്ധാ​ക്കളെ കൂലി​ക്കെ​ടു​ക്കു​ക​യും ചെയ്‌തു.  പക്ഷേ ഒരു ദൈവ​പു​രു​ഷൻ വന്ന്‌ അമസ്യ​യോ​ടു പറഞ്ഞു: “രാജാവേ, അങ്ങ്‌ ഇസ്രാ​യേൽസൈ​ന്യ​ത്തെ അങ്ങയു​ടെ​കൂ​ടെ കൊണ്ടു​പോ​ക​രുത്‌. കാരണം യഹോവ ഇസ്രാ​യേ​ലി​ന്റെ​കൂ​ടെ​യില്ല;+ എഫ്രയീ​മ്യ​രിൽ ആരു​ടെ​യും​കൂ​ടെ​യില്ല.  അങ്ങ്‌ തനിയെ ചെന്ന്‌ ധൈര്യ​ത്തോ​ടെ പോരാ​ടുക. അല്ലാത്ത​പക്ഷം അങ്ങ്‌ ശത്രു​വി​ന്റെ മുന്നിൽ കാലി​ട​റാൻ സത്യ​ദൈവം ഇടയാ​ക്കും. സഹായി​ക്കാ​നും വീഴ്‌ത്താ​നും ദൈവ​ത്തി​നു ശക്തിയു​ണ്ട​ല്ലോ.”+  പക്ഷേ അമസ്യ ദൈവ​പു​രു​ഷ​നോട്‌, “ഞാൻ ഇസ്രാ​യേൽസൈ​ന്യ​ത്തിന്‌ 100 താലന്തു കൊടു​ത്തു​പോ​യ​ല്ലോ” എന്നു പറഞ്ഞു. ദൈവ​പു​രു​ഷൻ പറഞ്ഞു: “അതി​നെ​ക്കാൾ എത്രയോ അധികം സമ്പത്ത്‌ അങ്ങയ്‌ക്കു തരാൻ യഹോ​വ​യ്‌ക്കു കഴിയും!”+ 10  അങ്ങനെ എഫ്രയീ​മിൽനിന്ന്‌ വന്ന പടയാ​ളി​കളെ അമസ്യ തിരികെ അയച്ചു. പക്ഷേ ആ പടയാ​ളി​കൾ യഹൂദ​യോ​ടു വല്ലാതെ കോപി​ച്ചു. ഉഗ്ര​കോ​പ​ത്തോ​ടെ അവർ സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​യി. 11  പിന്നെ അമസ്യ ധൈര്യം സംഭരി​ച്ച്‌ സ്വന്തം പടയാ​ളി​ക​ളു​മാ​യി ഉപ്പുതാ​ഴ്‌വ​ര​യി​ലേക്കു ചെന്ന്‌+ 10,000 സേയീർപു​രു​ഷ​ന്മാ​രെ സംഹരി​ച്ചു.+ 12  അവർ 10,000 പേരെ ജീവ​നോ​ടെ​യും പിടിച്ചു. യഹൂദാ​പു​രു​ഷ​ന്മാർ അവരെ ചെങ്കു​ത്തായ പാറയു​ടെ മുകളിൽ കൊണ്ടു​പോ​യി അവി​ടെ​നിന്ന്‌ താഴേക്ക്‌ എറിഞ്ഞു. അവരുടെ ശരീരം താഴെ വീണ്‌ ചിന്നി​ച്ചി​തറി. 13  ഈ സമയത്ത്‌, യുദ്ധത്തി​നു കൊണ്ടു​പോ​കാ​തെ അമസ്യ തിരികെ അയച്ച പടയാളികൾ+ ശമര്യ മുതൽ ബേത്ത്‌-ഹോരോൻ+ വരെയുള്ള യഹൂദാ​ന​ഗ​രങ്ങൾ ആക്രമി​ച്ചു.+ അവർ 3,000 പേരെ കൊല്ലു​ക​യും ധാരാളം സമ്പത്തു കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌തു. 14  ഏദോമ്യരെ തോൽപ്പി​ച്ച്‌ മടങ്ങി​യ​ശേഷം അമസ്യ സേയീർപു​രു​ഷ​ന്മാ​രു​ടെ ദൈവ​ങ്ങളെ കൊണ്ടു​വന്ന്‌ അവയെ സ്വന്തം ദൈവ​ങ്ങ​ളാ​യി പ്രതി​ഷ്‌ഠി​ച്ചു.+ അവയുടെ മുന്നിൽ കുമ്പി​ടാ​നും അവയ്‌ക്കു​വേണ്ടി യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കാനും* തുടങ്ങി. 15  അപ്പോൾ യഹോ​വ​യു​ടെ കോപം അമസ്യ​യു​ടെ നേരെ ആളിക്കത്തി. ഒരു പ്രവാ​ച​കനെ അമസ്യ​യു​ടെ അടു​ത്തേക്ക്‌ അയച്ച്‌ ദൈവം ഇങ്ങനെ ചോദി​ച്ചു: “സ്വന്തം ജനത്തെ​പ്പോ​ലും നിന്റെ കൈയിൽനി​ന്ന്‌ രക്ഷിക്കാൻ കഴിയാ​തി​രുന്ന ആ ദൈവ​ങ്ങളെ നീ എന്തിനാ​ണു സേവി​ക്കു​ന്നത്‌?”+ 16  പ്രവാചകൻ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ രാജാവ്‌ പറഞ്ഞു: “മതി, നിറുത്ത്‌!+ നിന്നെ ഞങ്ങൾ രാജാ​വി​ന്റെ ഉപദേ​ശ​ക​നാ​യി നിയമി​ച്ചി​ട്ടു​ണ്ടോ?+ ഇല്ലല്ലോ? എന്തിനാ​ണു വെറുതേ അവരുടെ കൈ​കൊണ്ട്‌ ചാകു​ന്നത്‌?” അപ്പോൾ പ്രവാ​ചകൻ അവിടം വിട്ട്‌ പോയി. പക്ഷേ പോകു​ന്ന​തി​നു മുമ്പ്‌ പ്രവാ​ചകൻ പറഞ്ഞു: “നീ ഇങ്ങനെ പ്രവർത്തി​ക്കു​ക​യും എന്റെ ഉപദേശം ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ദൈവം നിന്റെ മേൽ നാശം വരുത്താൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നെന്നു ഞാൻ അറിയു​ന്നു.”+ 17  പിന്നെ യഹൂദാ​രാ​ജാ​വായ അമസ്യ ഉപദേ​ശ​ക​രു​മാ​യി കൂടി​യാ​ലോ​ചി​ച്ച​ശേഷം ഇസ്രാ​യേൽരാ​ജാ​വായ യേഹു​വി​ന്റെ മകനായ യഹോ​വാ​ഹാ​സി​ന്റെ മകൻ യഹോ​വാ​ശിന്‌ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചു: “വരൂ, നമുക്കു തമ്മിൽ* ഏറ്റുമു​ട്ടാം.”+ 18  അപ്പോൾ ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാശ്‌ യഹൂദാ​രാ​ജാ​വായ അമസ്യക്ക്‌ ഈ സന്ദേശം അയച്ചു: “ലബാ​നോ​നി​ലെ കാട്ടു​മുൾച്ചെടി ലബാ​നോ​നി​ലെ ദേവദാ​രു​വിന്‌, ‘നിന്റെ മകളെ എന്റെ മകനു ഭാര്യ​യാ​യി തരുക’ എന്നൊരു സന്ദേശം അയച്ചു. എന്നാൽ ലബാ​നോ​നി​ലെ ഒരു വന്യമൃ​ഗം അതുവഴി പോയി. അത്‌ ആ മുൾച്ചെ​ടി​യെ ചവിട്ടി​മെ​തി​ച്ചു​ക​ളഞ്ഞു. 19  ‘കണ്ടോ, ഞാൻ* ഏദോ​മി​നെ തോൽപ്പി​ച്ചു’+ എന്നു പറഞ്ഞ്‌ നിന്റെ ഹൃദയം അഹങ്കരി​ച്ചി​രി​ക്കു​ന്നു. മറ്റുള്ളവർ നിന്നെ പുകഴ്‌ത്താൻ നീ ആഗ്രഹി​ക്കു​ന്നു. എന്നാൽ നീ നിന്റെ ഭവനത്തിൽത്തന്നെ* ഇരുന്നു​കൊ​ള്ളുക. വെറുതേ എന്തിനാ​ണു നീ നിനക്കും യഹൂദ​യ്‌ക്കും നാശം ക്ഷണിച്ചു​വ​രു​ത്തു​ന്നത്‌!” 20  എന്നാൽ അമസ്യ അതു ശ്രദ്ധി​ച്ചില്ല.+ കാരണം യഹൂദ ഏദോ​മ്യ​രു​ടെ ദൈവ​ങ്ങളെ ആരാധിച്ചതുകൊണ്ട്‌+ അവരെ ശത്രു​വി​ന്റെ കൈയിൽ ഏൽപ്പി​ക്കാൻ ദൈവം തീരു​മാ​നി​ച്ചി​രു​ന്നു.+ 21  അതുകൊണ്ട്‌ ഇസ്രാ​യേൽരാ​ജാ​വായ യഹോ​വാശ്‌ അയാൾക്കു നേരെ വന്നു. യഹോ​വാ​ശും യഹൂദാ​രാ​ജാ​വായ അമസ്യ​യും യഹൂദ​യി​ലെ ബേത്ത്‌-ശേമെ​ശിൽവെച്ച്‌ ഏറ്റുമു​ട്ടി.+ 22  ഇസ്രായേൽ യഹൂദയെ തോൽപ്പി​ച്ചു. അങ്ങനെ അവർ ഓരോ​രു​ത്ത​രും അവരവ​രു​ടെ വീടുകളിലേക്ക്‌* ഓടി​പ്പോ​യി. 23  ഇസ്രായേൽരാജാവായ യഹോ​വാശ്‌ യഹൂദാ​രാ​ജാ​വായ യഹോവാഹാസിന്റെ* മകനായ യഹോ​വാ​ശി​ന്റെ മകൻ അമസ്യയെ ബേത്ത്‌-ശേമെ​ശിൽവെച്ച്‌ പിടി​കൂ​ടി. എന്നിട്ട്‌ അമസ്യ​യെ​യും​കൊണ്ട്‌ യരുശ​ലേ​മി​ലേക്കു വന്ന്‌ എഫ്രയീംകവാടം+ മുതൽ കോൺകവാടം+ വരെ 400 മുഴം* നീളത്തിൽ നഗരമ​തിൽ പൊളി​ച്ചു​ക​ളഞ്ഞു. 24  ഓബേദ്‌-ഏദോ​മി​നെ​യും സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലെ ഖജനാ​വു​ക​ളി​ലും ഉണ്ടായിരുന്ന* മുഴുവൻ സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും യഹോ​വാശ്‌ കൊണ്ടു​പോ​യി.+ ചിലരെ ബന്ദിക​ളാ​യി പിടി​ക്കു​ക​യും ചെയ്‌തു. എന്നിട്ട്‌ ശമര്യ​യി​ലേക്കു മടങ്ങി. 25  ഇസ്രായേൽരാജാവായ യഹോ​വാ​ഹാ​സി​ന്റെ മകൻ+ യഹോവാശ്‌+ മരിച്ചു​ക​ഴിഞ്ഞ്‌ 15 വർഷം​കൂ​ടെ യഹൂദാ​രാ​ജാ​വായ യഹോ​വാ​ശി​ന്റെ മകൻ അമസ്യ+ ജീവി​ച്ചി​രു​ന്നു. 26  അമസ്യയുടെ ബാക്കി ചരിത്രം ആദി​യോ​ടന്തം യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 27  അമസ്യ യഹോ​വയെ വിട്ടു​മാ​റി​യ​പ്പോൾമു​തൽ യരുശ​ലേ​മിൽ ചിലർ അമസ്യ​ക്കെ​തി​രെ രഹസ്യ​ക്കൂ​ട്ടു​കെട്ട്‌ ഉണ്ടാക്കി.+ അമസ്യ അപ്പോൾ ലാഖീ​ശി​ലേക്ക്‌ ഓടി​പ്പോ​യി. എന്നാൽ അവർ ലാഖീ​ശി​ലേക്ക്‌ ആളെ വിട്ട്‌ അമസ്യയെ കൊന്നു​ക​ളഞ്ഞു. 28  അവർ അമസ്യയെ കുതി​ര​പ്പു​റത്ത്‌ കയറ്റി തിരികെ കൊണ്ടു​വന്ന്‌ പൂർവി​ക​രോ​ടൊ​പ്പം യഹൂദാ​ന​ഗ​ര​ത്തിൽ അടക്കം ചെയ്‌തു.

അടിക്കുറിപ്പുകള്‍

അക്ഷ. “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും.”
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കാ​നും.”
അഥവാ “നേർക്കു​നേരെ.”
അക്ഷ. “നീ.”
അഥവാ “കൊട്ടാ​ര​ത്തിൽത്തന്നെ.”
അക്ഷ. “കൂടാ​ര​ങ്ങ​ളി​ലേക്ക്‌.”
മറ്റൊരു പേര്‌: അഹസ്യ.
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അഥവാ “ഓബേദ്‌-ഏദോ​മി​ന്റെ സംരക്ഷ​ണ​യിൽ ദേവാ​ല​യ​ത്തി​ലു​ണ്ടാ​യി​രുന്ന മുഴുവൻ സ്വർണ​വും വെള്ളി​യും ഉപകര​ണ​ങ്ങ​ളും രാജ​കൊ​ട്ടാ​ര​ത്തി​ലെ ഖജനാ​വു​ക​ളി​ലു​ണ്ടാ​യി​രുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം